Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Thursday, 5 August 2010

രണ്ടു കഥകൾ

രണ്ട് കഥകൾ- ഖലിൽ ജിബ്രാൻ

പ്രഹേളിക.

പച്ചപിടിച്ചുനിൽക്കുന്ന കുന്നിന്റെ മുകളിൽ വിജനമായി കാണുന്ന ഒരു വെളുത്ത ഭവനമുണ്ട്. ഒരിക്കൽ മൂന്നുപേർ അതിലേക്ക് നോക്കിനില്പായി.

അതിലൊരുവൻ അഭിപ്രായപ്പെട്ടു.

“ അത് റൂത്ത് എന്ന പ്രഭ്വിയുടെ പാർപ്പിടമാണ്. പ്രായം വളരെയായ ഒരു മന്ത്രവാദിനിയാണവർ.”

രണ്ടാമൻ അതിനെ എതിർത്തു.

“വിഡ്ഡിത്തം പറയരുത്. റൂത്ത് സുന്ദരിയായ ഒരു യുവതിയാണ്. അവൾ ദിവ്യമായ സ്വപ്നങ്ങളിൽ മുഴുകി അവിടെ പാർക്കുകയാണ്.”

“നിങ്ങൾ രണ്ടുപേരും തെറ്റിദ്ധരിച്ചിരിക്കുന്നു.” മൂന്നാമൻ പറഞ്ഞു. “റൂത്ത് വിശാലമായ ഈ ഭൂമി ആകെയും കയ്യടക്കി വച്ചിരിക്കുന്നു. അവിടെ അവൾ സ്വന്തം അടിമകളുടെ ചോരയൊഴുക്കുന്നു.”

അങ്ങനെ റൂത്ത് എന്ന പ്രഭ്വിയെക്കുറിച്ച് തർക്കത്തിലേർപ്പെട്ടുകൊണ്ട് അവർ നടന്നു പോയി.

ഒരു നാൽ‌ക്കവലയിലെത്തിയപ്പോൾ അവർ വൃദ്ധനായ ഒരു മനുഷ്യനെ കണ്ടു. അവരിലൊരുവൻ അദ്ദേഹത്തോട് ചോദിച്ചു.“അവിടെ ആ കുന്നിൻ‌മുകളിലുള്ള വെളുത്ത ഭവനത്തിൽ പാർക്കുന്ന റൂത്ത് എന്ന പ്രഭ്വിയെക്കുറിച്ച് ദയവായി ഞങ്ങൾക്ക് പറഞ്ഞുതരുമോ?”

വൃദ്ധനാകട്ടെ തലയൊന്നുയർത്തി അവരെ നോക്കി ചിരിച്ചു. പിന്നീടദ്ദേഹം പറഞ്ഞു.

“എനിക്ക് തൊണ്ണൂറ് വയസ്സുണ്ട്. ഞാൻ കൊച്ചുകുട്ടിയായിരിക്കുമ്പോഴുള്ള ഓർമ്മകളേ എനിക്ക് റൂത്തിനെക്കുറിച്ചുള്ളൂ. എൺപത് വർഷങ്ങൾക്ക് മുൻപ് റൂത്ത് മരണമടഞ്ഞു. ഇപ്പോൾ ആ വീട് ശൂന്യമാണ്.അവിടെ മൂങ്ങകൾ കൂട് കെട്ടിയിരിക്കുന്നു. അതൊരു പ്രേതഭവനമാണെന്ന് ആളുകൾ ചിലപ്പോഴൊക്കെ പറയാറുണ്ട്.”

(സിഗ്നേച്ചർ ഓഫ് കേരള.2005സെപ്റ്റംബർ)

**********************

രണ്ടു നായാടികൾ.

മെയ് മാസത്തിലെ ഒരു ദിനം സന്തോഷവും സങ്കടവും ഒരു തടാകക്കരയിൽ കണ്ടുമുട്ടി. അവർ പരസ്പരം അഭിവാദ്യം ചെയ്തു. ശാന്തമായ ജലാശയത്തിനരുകിൽ ഇരുന്ന് അവർ സംഭാഷണത്തിലേർപ്പെട്ടു.

സന്തോഷം ഭൂമിയിലുള്ള സൌന്ദര്യത്തെക്കുറിച്ച് വാചാലനായി. പർവ്വതങ്ങൾക്കിടയിലും വനതടങ്ങളിലും സംഭവിക്കുന്ന ജീവിതത്തിലെ നിത്യാത്ഭുതങ്ങളെക്കുറിച്ച് സംസാരിച്ചു.പുലരിയിലും അന്തിയിലും താൻ കേട്ട പാട്ടുകളെപ്പറ്റി പറഞ്ഞു.

സന്തോഷം പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ടുതന്നെ സങ്കടം തന്റെ അനുഭവങ്ങൾ പങ്കുവച്ചു. സമയത്തിന്റെ മാന്ത്രികതയും സൌന്ദര്യവും സങ്കടവും അറിഞ്ഞിരുന്നു. കതിരുപാടങ്ങളിലും താഴ്വാരങ്ങളിലും വീണുകിടക്കുന്ന മെയ്മാസത്തെക്കുറിച്ച് പറഞ്ഞപ്പോൾ സങ്കടം ഏറ്റവും വശ്യമായി കാണപ്പെട്ടു.

ഏറെനേരം അവർ അങ്ങനെ വർത്തമാനത്തിൽ മുഴുകി. അവർ തിരിച്ചറിഞ്ഞ കാര്യങ്ങളിൽ പരസ്പരം യോജിപ്പിലെത്തി.

ആ നേരം തടാകത്തിന്റെ മറുകരയിൽ കൂടി രണ്ടു നായാടികൾ കടന്നുപോയി. അവർ തടാകത്തിലെ ജലത്തിലേക്ക് സൂക്ഷിച്ചുനോക്കി.

അതിലൊരുവൻ പറഞ്ഞു. “ അവിടെയിരിക്കുന്ന രണ്ടു വ്യക്തികളെയോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു.”

അപരൻ “നീയെന്താ രണ്ടുപേരെക്കുറിച്ച് പറയുന്നത്.? ഞാൻ ഒരാളെ മാത്രമേ കാണുന്നുള്ളൂ.”

“അല്ല അവിടെ രണ്ടുപേർ ഉണ്ട്.” ഒന്നാമൻ പറഞ്ഞു.

“എനിക്ക് ഒരാളെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. തടാകത്തിൽ ഒരാളുടെ പ്രതിബിംബമേ കാണുന്നുമുള്ളൂ.” രണ്ടാമൻ ആവർത്തിച്ചു പറഞ്ഞു.

“തെറ്റ്. അവിടെ അവർ രണ്ടുപേരുണ്ട്. തടാകത്തിൽ വീഴുന്ന പ്രതിബിംബം രണ്ടുപേരുടേത് തന്നെയാണ്.” ഒന്നാമൻ ഉറപ്പിച്ചു പറഞ്ഞു.

“പക്ഷേ ഞാൻ ഒരാളെ മാത്രമേ കാണുന്നുള്ളൂ.” രണ്ടാമൻ വീണ്ടും വാദിച്ചു.

“എന്നാൽ എനിക്ക് വളരെ എളുപ്പത്തിൽ രണ്ടുപേരേയും കാണാൻ സധിക്കുന്നുണ്ട്.” ഒന്നാമൻ തറപ്പിച്ചു പറഞ്ഞു.

ഇപ്പോഴും ഒരു നായാടി ഒരു രൂപത്തെ മാത്രമേ കാണുന്നുള്ളൂ. മറ്റേയാൾ രണ്ടുപേർ. അപ്പോൾ അപരൻ പറയുന്നു.

“ എന്റെ കൂട്ടാളി മിക്കവാറും അന്ധനായിരിക്കുന്നു.”

(കുങ്കുമം ആഴ്ചപ്പതിപ്പ് 1999ഒക്ടോബർ)

പരിഭാഷ: എൻ.ബി.സുരേഷ്

***********************

34 comments:

yousufpa said...

ചിന്തിക്കാൻ വഹ നല്കുന്ന രണ്ട് കഥകൾ.

വഴിപോക്കന്‍ | YK said...

ജിബ്രാന്റെ കഥകള്‍, അതു സുരേഷ് മാഷെ പോലെ ഒരു പരിച്ചയസംബന്നന്‍ പരിഭാഷപ്പെടുത്തിയാല്‍ "നന്നായിരിക്കുന്നു" എന്ന് പറയുന്നവന്‍ അല്ലേ മണ്ടന്‍ ? കാരണം ജിബ്രാന്റെ വരികളെ വിലയിരുത്താന്‍ പോന്ന ആരുണ്ട്‌ നമ്മുടെ ഭൂലോകത്ത്?

എനിക്ക് ആകെ പറയാനുള്ളത് ആ വരികള്‍ നമ്മുടെ സ്വന്തം ഭാഷയില്‍ കയ്യില്‍ എത്തിച്ച മാഷക്കുള്ള നന്ദി മാത്രം.

സാബിബാവ said...

mashee abhipraayam parayaan mathram njaan valarnnilla

ennaalum njaan parayatte nannaayi ennu vilayiruthaan vayyathathukondu

jayanEvoor said...

നല്ല കഥകൾ...
നല്ല പരിഭാഷ.

ആളവന്‍താന്‍ said...

ജിബ്രാന്റെ കഥകള്‍,വായിച്ചിട്ടില്ല എന്ന് തുറന്നു തന്നെ പറയട്ടെ. അതുകൊണ്ട് തന്നെ ഈ കഥകള്‍ ഒരുപാടിഷ്ട്ടമായി.

പട്ടേപ്പാടം റാംജി said...

പരിഭാഷകളിലൂടെ കഥകളും കവിതകളും പരിചയപ്പെടുത്തി എന്നെപ്പോലുള്ളവര്‍ക്ക് ജിബ്രാനെ കൂടുതല്‍ അറിയാന്‍ സാധിക്കുന്നതിനു നന്ന്ടിയുന്ദ്‌.

sm sadique said...

അഭിപ്രായങ്ങൾക്കപ്പൂറം .....
അത് കൊണ്ടാണല്ലോ ഖലീൽ ജിബ്രാൻ ഇന്നും ചർച്ചചെയ്യപെടുന്നത്.

Umesh Pilicode said...

നല്ല പരിഭാഷ.

Jishad Cronic said...

നല്ല കഥകൾ...

Faisal Alimuth said...

ഇഷ്ടമായി..!

Sukanya said...

കഥകള്‍ ചിന്തിപ്പിക്കുന്നവ. നമ്മുടെ സുന്ദര മലയാളത്തില്‍ വായിക്കാന്‍ പ്രത്യേക സുഖം.

ഉല്ലാസ് said...

കൊള്ളാം

thalayambalath said...

രണ്ടു സംവാദകഥകള്‍.... ഇവിടെയെത്തിച്ചതിന് നന്ദി...

.. said...

..
ഒരു കടങ്കഥ പോലെ :(
..

അനില്‍കുമാര്‍ . സി. പി. said...

ലളിതമായും മനോഹരമായും ഈ കഥകള്‍ അവതരിപ്പിച്ചിരിക്കുന്നു.

കുസുമം ആര്‍ പുന്നപ്ര said...
This comment has been removed by the author.
കുസുമം ആര്‍ പുന്നപ്ര said...

എന്റെ കൂട്ടാളി മിക്കവാറും അന്ധനായിരിക്കുന്നു.”
ശരിയാണ് എല്ലാവരും ഒരുതരത്തില്‍ അല്ലെങ്കില്‍
മറ്റൊരു തരത്തില്‍ ആനായാടിയെപ്പോലെയാണ്

കൊള്ളാം രണ്ടു കഥകളും

Kalavallabhan said...

ഈ പരിചയപ്പെടുത്തൽ ജിബ്രാനെ കൂടുതൽ
അടുത്തറിയാൻ സഹായിക്കും.

രാജേഷ്‌ ചിത്തിര said...

പതിവു പോലെ നല്ല ശ്രമം...


ലളിതമായ വിവര്‍ത്തനം...

നന്ദി..

Muralee Mukundan , ബിലാത്തിപട്ടണം said...

ക്ലാസ്സിക് കഥകളും,കവിതകളും മലായാളത്തിൽ ഒട്ടും തനിമ നഷ്ട്ടപ്പെടാതെ കാഴ്ച്ചവെച്ചുകൊണ്ട് സുരേഷ് മാഷ് ബൂലോഗത്തിന്റെ ഉന്നതങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ കേട്ടൊ.

അഭിനന്ദനങ്ങൾ....

ശ്രീനാഥന്‍ said...

both are brilliant ones, hope suresh will translate more.

വിമൽ said...

മാഷെ…ആദ്യമായി…ജിബ്രാനെ..പരിഭാഷപ്പെടുത്തിയതിൽ വളരെ സന്തോഷം…
പ്രൊഫൈൽ കണ്ടപ്പോൾ സന്തോഷം..തോന്നി..
മറ്റൊരു സമാന്തര യാത്രികനെക്കൂടി കണ്ടതിൽ….
താങ്കളുടെ മോഹങ്ങളും സ്വപ്നങ്ങളും സഫലമാകട്ടെ…
ആശംസകൾ

siya said...

മെയ് മാസത്തിലെ ഒരു ദിനം സന്തോഷവും സങ്കടവും ഒരു തടാകക്കരയിൽ കണ്ടുമുട്ടി. അവർ പരസ്പരം അഭിവാദ്യം ചെയ്തു. ശാന്തമായ ജലാശയത്തിനരുകിൽ ഇരുന്ന് അവർ സംഭാഷണത്തിലേർപ്പെട്ടു...വളരെ നല്ല വരികളും ,ഞാന്‍ മെയ്‌ മാസത്തില്‍ ജനിച്ചത്‌ കൊണ്ടോ ,അറിയില്ല .ഇത് വായിച്ച് തീര്ന്നപോള്‍

സുരേഷ് വളരെ നല്ലത് എന്തോ ഞാന്‍ വായിച്ച് പോകുന്ന ഒരു സന്തോഷം മനസിലും തോന്നി ,നന്ദി ....

.ശ്രീനാഥന്‍ (ശ്രീമാഷ്)പറഞ്ഞത് ഞാനും സമ്മതിക്കുന്നു .

Unknown said...

ലളിതമായ കടങ്കഥ

Anees Hassan said...

ജിബ്രാന്‍ പ്രവാചകനെന്നു പറഞ്ഞതിനു ഒരു ഫ്രണ്ട് കെറുവിച്ചു

മഴക്കിളി said...

കൊത്തിമുറിച്ച ശില്‍പ്പങ്ങള്‍.വായിച്ചു..
ആമുഖവും കഥകളും നന്നായിരുന്നു...
..........................
“ഞങ്ങള്‍ പുരുഷന്മാര്‍ എല്ലാവരും സംശയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു........’

Echmukutty said...

നല്ല പരിഭാഷ.

മുകിൽ said...

നല്ല കഥകൾ. നന്ദി പരിഭാഷയ്ക്ക്.

Ajay said...

The translations from the works of renowned writers are really laudable. Though they are too short, the inherent message conveyed is invaluable.Thank you mashe
ajay

കുഞ്ഞൂസ് (Kunjuss) said...

ലളിതസുന്ദരമായ പരിഭാഷയിലൂടെ ജിബ്രാനെ വായനക്കാരിലേക്ക് എത്തിക്കുന്ന ഈ പരിശ്രമത്തിനു അഭിനന്ദനങ്ങള്‍!

ജയരാജ്‌മുരുക്കുംപുഴ said...

randu kathakalum aazhathil chinthippikkunnathanu.... aashamsakal...........

ഭാനു കളരിക്കല്‍ said...

നന്ദി

Unknown said...

ജിബ്രാന്റെ കഥകള്‍ വായിച്ചിട്ടില്ല.ഇപ്പൊള്‍ വായിച്ചാല്‍ കൊള്ളാമെന്നുണ്ട്, മനസ്സില്‍ ഇങ്ങനെയൊരാഗ്രഹം മുളപ്പിച്ച താങ്കള്‍ക്ക് നന്ദി.

lekshmi. lachu said...

ലളിതമായ വിവര്‍ത്തനം...