Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Thursday, 27 January 2011

ആ ജനുവരി സന്ധ്യ മറക്കുവതെങ്ങനെ ?


സമയം കടന്നുപോകുന്നു. സന്ധ്യാപ്രാർത്ഥനയ്ക്കുള്ള നേരമാണിപ്പോൾ. ബാപ്പുവിന്റെ ഊന്നുവടികളായ മനുവിനും ആഭയ്ക്കും പരിഭ്രമമായി. അദ്ദേഹം എപ്പോഴും വെറുക്കുന്ന ഒരേയൊരു കാര്യം ഇതാണ്. ഈ സമയംതെറ്റൽ.




അന്നേരം ഗാന്ധിജി അകത്ത് വല്ലഭായി പട്ടേലുമായി സംവാദത്തിലായിരുന്നു. തന്റെ ജീവിതത്തിലെ അവസാനത്തെ കൂടിക്കാഴ്ച. നെഹ്രുവിന് പട്ടേൽ എഴുതിയ രാജിക്കത്തിന്റെ കോപ്പി ഗാന്ധിജിയുടെ എഴുത്തുമേശയുടെ മുകളിൽ ഇരിക്കുന്നുണ്ട്. യോജിച്ചുപോകാൻ കഴിയാത്ത തരത്തിൽ നെഹ്രുവും പട്ടേലും അകന്നിരുന്നു. രണ്ടുപേരും ഗാന്ധിജിക്ക് പ്രിയപ്പെട്ടവർ.(മരണത്തിനു തൊട്ടുമുൻപുള്ള നിമിഷത്തിലും ഗാന്ധിജി കോൺ‌ഗ്രസ്സിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയായിരുന്നു. ആ മഹാത്മാവിന്റെ വാക്കുകൾക്ക് സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിലേറിയ ശിഷ്യന്മാർ വില കല്പിച്ചില്ല എന്നത് ഒരു ദു:ഖസത്യം.)



സമയം അഞ്ചുമണി കഴിഞ്ഞ് പത്തുമിനുട്ട് കൂടിയായപ്പോൾ മനു വാച്ചിനുനേർക്ക് മുദ്രകാണിച്ച് നേരം വൈഅകിയതിനെക്കുറിച്ച് ഗാന്ധിജിയെ ഓർമ്മിപ്പിച്ചു. അദ്ദേഹം വല്ലഭായിയോട് പറഞ്ഞു. “ ഓഹ്, നിങ്ങൾ എന്നെ സ്വതന്ത്രനാക്കണം. ദൈവയോഗത്തിനു ഞാൻ പോകേണ്ട സമയമായി.”(ഹൊ, എത്ര അറം പറ്റിയ വാക്കുകൾ)



നേരം വൈകിയതിനാൽ ബിർലാമന്ദിരത്തിന്റെ പുൽത്തകിടിക്ക് കുറുകേ അദ്ദേഹം പ്രാർത്ഥനാമൈതാനത്തേക്ക് നടന്നു. പ്രാർത്ഥനയ്ക്ക് ഒരു നിമിഷം പോലും വൈകുന്നത് ഗാന്ധിജിക്ക് ഇഷ്ടമല്ല. അദ്ദേഹം പറഞ്ഞു( തന്റെ അവസാന വാക്കുകൾ?) Those who are late should be punished ( ആരാണോ വൈകുന്നത് അവർ ശിക്ഷിക്കപ്പെടും) പ്രവചനസ്വഭാവമുള്ള വാക്കുകൾ.



മറ്റുള്ളവരുടെ സഹായമില്ലാതെ പടികൾ കയറി അദ്ദേഹം മുകളിലെത്തി. ‘ബാപ്പുജി, ബാപ്പുജി’ എന്ന് ആളുകൾ മൃദുവായി ഉരുവിടുന്നുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ നാഥുറാം തയ്യാറായി ഇരുന്നു. ജനങ്ങൾ ഇരുവശത്തേക്ക് ഒഴിഞ്ഞുനിന്നു. ആ വഴിയിലൂടെ അടുത്തേക്ക് നടന്നുവരുന്ന ഗാന്ധിജിയെ നാഥുറാം കണ്ടു. അയാളുടെ ഒരു കൈ കീശയിലായിരുന്നു. പെട്ടന്നയാൾ മാറിച്ചിന്തിച്ചു. ‘ കൊല്ലാ‍ൻ ദൈവം തന്ന അവസരമാണിത്.’ (പ്രാർത്ഥനാവേദിയിൽ ഗാന്ധിജി ഇരുന്നതിനുശേഷം 35വാര അകലെനിന്നും നിറയൊഴിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.) ഇതാവുമ്പോൾ ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന ഗാന്ധിജിക്ക് നേരേമുന്നിലെത്തി പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ ആ നെഞ്ചിലേക്ക്...’ അയാൾ ചിന്തിച്ചു.



കാക്കിവേഷമണിഞ്ഞ തടിച്ച ചെറുപ്പക്കാരൻ ബാപ്പുവിനുനേരേ ചുവടുവയ്ക്കുന്നത് മനു കണ്ടു. നാഥുറാം കൈത്തോക്കെടുത്ത് രണ്ടു കൈത്തലങ്ങൾക്കിടയി ഒളിപ്പിച്ചു. ഗാന്ധിജിയുടെ അനുയായി ആയി പൊതുജീവിതം തുടങ്ങിയ നാഥുറാം, അദ്ദേഹം രാജ്യത്തിനുവേണ്ടി എന്തെങ്കിലും സേവനം ചെയ്തിട്ടുണ്ടെങ്കിൽ അതിനുവേണ്ടി വന്ദിക്കാൻ തീരുമാനിച്ചു. അയാൾ ഗാന്ധിജിയുടെ മുൻപിൽ അരയോളം കുനിഞ്ഞു. ‘നമോവാകം‘



ബാപ്പുവിന്റെ പാദം ചുംബിക്കാൻ തുടങ്ങുകയാണെന്ന് കരുതി മനു അയാളെ തടയാൻ ശ്രമിച്ചു. “ ബാപ്പു ഇപ്പോൾത്തന്നെ വൈകി”. പക്ഷെ പെട്ടന്ന് ഇടത്തേക്കൈ കൊണ്ട് നാഥുറാം ശക്തിയായി അവളെ തള്ളി. പോയിന്റെ ബ്ലാങ്ക് റേഞ്ചിൽ നിന്ന് അയാളുടെ വലതുകൈയിലിരുന്ന തോക്ക് മൂന്നു തവണ തീതുപ്പി. 79വർഷം പഴക്കമുള്ള ആ ദുർബ്ബലമായ നെഞ്ചിലേക്ക് വെടിയുണ്ടകൾ തുളഞ്ഞുകയറി. വെടിയൊച്ചകൾ പ്രാർത്ഥനാമൈതാനത്തെ നിശ്ചലമാക്കി.



തറയിൽ വീണുകിടക്കുന്ന ബാപ്പുജിയുടെ നോട്ടുബുക്കും കോളാമ്പിയുമൊക്കെ തേടുകയായിരുന്ന മനു അത് കേട്ടു. കൈ തൊഴുതുപിടിച്ച് പ്രാർത്ഥനാവേദിയിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്ന ബാപ്പുവിനെ കണ്ടു അവൾ. തൂവെള്ള ഖാദിവസ്ത്രത്തിൽ പരക്കുന്ന രക്തപുഷ്പങ്ങൾ കണ്ടു. പിന്നെ ‘ഹേ റാം’ എന്നുച്ചരിച്ച് നിലത്തേക്ക് വീഴുന്ന തന്റെ ബാപ്പുവിനെ കണ്ടു. തന്റെ നേരേ നിറയൊഴിച്ചവനോടെന്ന പോലെ അദ്ദേഹത്തിന്റെ കൈകൾ അപ്പോഴും കൂപ്പിയ മട്ടിലായിരുന്നു.



അദ്ദേഹത്തിന്റെ രക്തത്തിൽ കുതിർന്ന ഉടുവസ്ത്രത്തിന്റെ മടക്കുകളിൽനിന്നു പുറത്തുകണ്ട ഇംഗർസോൾ വാച്ചിൽ അപ്പോൾ സമയം അഞ്ചുമണി കഴിഞ്ഞ് പതിനേഴ് മിനിറ്റായിരുന്നു.

ലോകത്തിന്റെ കണ്ണുകൾ പെയ്തപ്പോൾ


ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡിന്റെ എഡിറ്റോറിയൽ പേജിൽ മഹാത്മാവിന്റെ വധം നടന്നതിന്റെ പിറ്റേദിവസം ഇങ്ങനെ വായിക്കാം.



‘ആരുടെ പാപമോചനത്തിനുവേണ്ടിയാണോ ഗാന്ധിജി ജീവിച്ചത്, അവർതന്നെ അദ്ദേഹത്തിന്റെ കഥ കഴിച്ചു. ലോകചരിത്രത്തിലെ ഈ രണ്ടാം ക്രൂശിക്കൽ നടന്നതും ഒരു വെള്ളിയാഴ്ചയാണ്. 1915വർഷം മുൻപ് ക്രിസ്തുവിന്റെ കുരിശേറ്റം നടന്ന അതേദിവസം. പിതാവേ ഞങ്ങളോട് പൊറുക്കേണമേ’





ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകായിരങ്ങൾ അനുശോചന സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. 1931ൽ ലണ്ടനിൽ വച്ചാണ് ബർണാഡ് ഷായെ ഗാന്ധിജി പരിചയപ്പെടുന്നത്. ഷാ പറഞ്ഞു. “ നല്ലവനായിരിക്കുന്നത് എത്ര ആപൽക്കരമാണെന്ന് അദ്ദേഹത്തിന്റെ വധം പറഞ്ഞുതരുന്നു.”


നോബൽ സമ്മാന ജേതാവ് പേൾ.എസ്.ബക്ക് വിഷാദപ്പെട്ടു. “ രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു.”



“ഇങ്ങനെ ഒരു മനുഷ്യൻ രക്തമാംസങ്ങളാൽ ഈ ലോകത്ത് ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറ വിശ്വസിച്ചെന്നുവരില്ല” എന്നാണ് ഐൻസ്റ്റീൻ ഖേദിച്ചത്.(അതെത്ര സത്യമെന്ന് 60വർഷം കഴിഞ്ഞപ്പോഴേ നമ്മൾ തെളിയിച്ച് തുടങ്ങി)



ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് മൌണ്ട് ബാറ്റൺ ഭീതിയോടെ പറഞ്ഞതിങ്ങനെ: “ ഗാന്ധിജിയെ കൊന്നത് യഥാർത്ഥത്തിൽ ഒരു മുസ്ലീം ആണെങ്കിൽ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ കൂട്ടക്കൊല ഇന്ത്യയിൽ നടക്കാൻ പോവുകയാണ്.” അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. “ ചരിത്രത്തിൽ ബുദ്ധനും ക്രിസ്തുവിനും തുല്യമായ ഒരു സ്ഥാനം മഹാത്മാഗാന്ധിക്കും ഉണ്ടായിരിക്കും.”


(മൌണ്ട് ബാറ്റൺ വളരെ കൃത്യമായി ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിലാക്കി. 1984ലെ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്നുള്ള സിക്കുവിരുദ്ധ കലാപവും ഗുജറാത്ത് കലാപവുമൊക്കെ അദ്ദേഹം നിരീക്ഷിച്ച കൂട്ടക്കൊലകൾക്ക് ഉദാഹരണമാണ്. ഒരു ചെറിയ പ്രകോപനം മതി ഇന്ത്യയിൽ ലഹള പൊട്ടിപ്പുറപ്പെടാൻ)




നെഹ്രു പറഞ്ഞു. “ നമ്മുടെ ജീവിതങ്ങളിൽ നിന്നും പ്രകാശം പൊലിഞ്ഞു. എവിടെയും ഇരുട്ട് നിറഞ്ഞിരിക്കുന്നു”



ഗാന്ധിജിയുടെ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന മുഹമ്മദാലി ജിന്ന പ്രതിവചിച്ചു. “ ഹിന്ദുമതം ജന്മം നൽകിയ ഏറ്റവും മഹാന്മാരായ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. അതെ മഹാനായ ഹിന്ദു.”


വത്തിക്കാനിൽ നിന്നും പീയുസ് മാർപ്പാപ്പയടക്കമുള്ള സകല ലോക നേതാക്കളും ബാപ്പുജിയുടെ മരണത്തിൽ അനുശോചനമറിയിച്ചു. പക്ഷേ ജോസഫ് സ്റ്റാലിന്റെ വിദേശകാര്യാലയത്തിലെ ഒരാളും പ്രതികരിച്ചില്ല. ജവഹർലാൽ നെഹ്രുവിന്റെ സഹോദരി മിസ്സിസ്സ് വി.എൽ.പണ്ഡിറ്റ് പുതുതായി തുറന്ന സ്ഥാനപതികാര്യാലയത്തിൽ തയ്യാറാക്കിവച്ച രജിസ്റ്റർ ശൂന്യമായിത്തന്നെയിരുന്നു.



ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മരണ വിലാപയാത്ര യമുനാനദിക്കരയിലേക്കുണ്ടായി. പാകിസ്താനിൽ ലക്ഷക്കണക്കിന് സ്ത്രീകൾ ആഭരണങ്ങളും അലങ്കാരങ്ങളുമുപേക്ഷിച്ച് പരമ്പരാഗത ദു:ഖപ്രകടനം നടത്തി. വാർത്തകളറിയാൻ ലാഹോറിൽ ജനങ്ങൾ തിങ്ങിക്കൂടി. ബോംബേയിൽ സവർക്കർ സദനത്തെയും ഹിന്ദുരാഷ്ട്രയുടെയും ഹിന്ദുമഹാസഭയുടെയും കാര്യാലയങ്ങൾ ജനങ്ങൾ ആക്രമിച്ചു.


എന്റെ ചാരം ഹൈന്ദവസിന്ധുവിലൊഴുകട്ടെ


ഗാന്ധിജിക്കുനേരേ നിറയൊഴിച്ച ഗോഡ്സേയെ പോലീസ് പിടികൂടി. അയാൾക്ക് രക്ഷപെടാനുള്ള പഴുതുകൾ വേണ്ടുവോളമുണ്ടായിരുന്നിട്ടും ശ്രമിച്ചില്ല. തുടർന്ന് ബാക്കിയുള്ളവരെയും പിടികൂടി. നാരായണൻ ആപ്തേ, നാഥുറാം ഗോഡ്സേ, ഗോപാൽ ഗോഡ്സേ, മദൻ‌ലാൽ പഹ്‌വ, വിഷ്ണു കാർക്കറേ, സവർക്കർ, ദത്താത്രേയ ചർച്ചുറേ, ശങ്കർ കിസ്തിയ(ദിഗംബർ ബാഡ്ജെയുടെ സേവകൻ) എന്നിവരെ ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് 1948മെയ് 27ന് വിചാരണയ്ക്കയച്ചു. യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ കൊലപാതകമായ സംഭവത്തെ താൻ മാത്രമാണിതിനുത്തരവാദി എന്ന് പറഞ്ഞ് വഴിമാറ്റിവിടാൻ ഗോഡ്സേ ശ്രമിച്ചിരുന്നു. സ്വയമൊരു ബലിയാടാവുകയായിരുന്നു ലക്ഷ്യം.


കപട സന്യാസിയുടെ വേഷത്തിൽ നടക്കുകയും ആയുധങ്ങളുണ്ടാക്കുകയും വിൽക്കുകയും ഛെയ്തിരുന്ന ദിഗംബർ ബാഡ്ജേയ്ക്ക് വിചാരണ നേരിടേണ്ടി വന്നില്ല. ഗാന്ധിജിയുടെ വധത്തിൽ ഒരു പ്രധാന പങ്കുവഹിച്ച ബാഡ്ജേയ്ക്കെതിരെ തെളിവുകൾ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ല. പലവിധ കുറ്റകൃത്യങ്ങളിൽ 37തവണ അയാൾ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഒരിക്കൽ മാത്രമാണയാൾ ശിക്ഷിക്കപ്പെട്ടത്. അയാൾ മാപ്പുസാക്ഷിയായി. വീർ സവർക്കർ തെളിവില്ലാത്തതിന്റെ പേരിൽ വിട്ടയയ്ക്കപ്പെട്ടു. ബാക്കി ഏഴുപേരേയും ശിക്ഷിച്ചു.



ആപ്തെ, ഗോഡ്സേ എന്നിവരെ 1949നവംബർ 15ന് അംബാലാ ജയിലിൽ തൂക്കിക്കൊന്നു. ഗാന്ധിയുടെ രണ്ടു പുത്രന്മാരടക്കം പലരും നെഹ്രുവിന് ദയാഹർജി കൊടുത്തെങ്കിലും ശിക്ഷ ഒഴിവായില്ല. ബാക്കി അഞ്ചുപേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ദത്തത്രേയ ചർച്ചുറേയും ശങ്കർ കിസ്തിയയും വിധി അസ്ഥിരപ്പെടുത്തി. വിഷ്ണു കാർക്കടെ ഗോപാൽ ഗോഡ്സേ, മദൻ‌ലാൽ പഹ്‌വ എന്നിവരെ അറുപതുകളുറ്റെ അവസാനം ജയിലിൽ നിന്നു മോചിപ്പിച്ചു.



തന്റെ ചാരം ഹൈന്ദവ ഭരണത്തിൽ ഏകീകരിക്കപ്പെട്ട ഒരിന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയിലൊഴുക്കണമെന്നും അതിന് കഴിയുന്നതുവരെ തലമുറ തലമുറകളായി കൈമാറി സൂക്ഷിക്കണമെന്നും ഗോഡ്സേ മരണപത്രത്തിൽ ആവശ്യപ്പെട്ടു.



പിന്നീട എല്ലാ നവംബർ 15നും ഗോപാൾ ഗോഡ്സേ ജ്യേഷ്ഠനെ തൂക്കിക്കൊന്നതിന്റെ വാർഷികമാചരിച്ചിരുന്നു. പൂനയിലെ തന്റെ താമസസ്ഥലത്ത് സ്ഥാപിച്ചിരുന്ന സമ്പൂർണ്ണമായ ഒരൂ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചുവട്ടിൽ നാഥുറാമിന്റെ ചിതാഭസ്മം വയ്ക്കും. വെള്ളിക്കുടത്തിന്റെ മുകളിൾ വൈദ്യുതി ദീപങ്ങൾ ചാർത്തും. വീർസവർക്കറുടെ പഴ്യ ശിഷ്യന്മാർ ചേർന്ന് പ്രതിജ്ഞയെടുക്കും. ഹൈന്ദവ ഇന്ത്യയുടെ ഏകീകരണത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രതിജ്ഞ.



ഇന്നും ഇന്ത്യ ശാന്താമാവാതെ തുടരുന്നു. കലാപങ്ങൾക്ക് അറുതിയില്ല. പ്ലേഗിന്റെ അണുക്കൾ കാലങ്ങളോളം നാശം കൂടാതെ തണുത്തിരുന്നിട്ട് ഒരുനാൾ പൊട്ടിപ്പുറപ്പെടുന്ന പോലെ ഇന്ത്യയിൽ ഏതു നേരത്തും എവിടെയും ജനങ്ങൾ പരസ്പരം കൂട്ടക്കുരുതി നടത്താം എന്ന ഭീതി നിലനിൽക്കുന്നു. അങ്ങനെയിരിക്കെ ആ ജനുവരി സന്ധ്യ നാം എങ്ങനെ മറക്കും കൂട്ടരെ...

82 comments:

Ismail Chemmad said...

റി പബ്ലിക്‌ ദിനാശംസകള്‍

A said...

ഇത് വളരെ കൂടുതല്‍ ഗൌരവതരമായ ഒരു വായന ആവശ്യപ്പെടുന്നു. ശരിക്ക് വായിച്ചു നാളെയെ കമന്റിടൂ.

ajith said...

മേരാ ഭാരത് മഹാന്‍.

ദേശഭക്തിയും ഗാന്ധിഭക്തിയും ഉണര്‍ത്തുന്ന ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍.

A said...

ഗൌരവമാര്‍ന്ന ഈ പോസ്റ്റിന് ഇന്ന് വായിച്ചു നാളെ കമന്റിടാം എന്നായിരുന്നു കരുതിയത്‌. പക്ഷെ, വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സ് വീണ്ടും അസ്വസ്ഥമായി, ഇനി പ്രതികരിക്കാതെ ഉറങ്ങാനും ആവില്ല. സുരേഷിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ മനസ്സുകളെ അസ്വസ്ഥമാക്കുക എന്നതും ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തനമാണ്, അല്ലെങ്കില്‍ നിലപാടാണ്. എന്നല്ല, ഏറ്റവും മികച്ച പ്രവര്‍ത്തനം തന്നെയാണ്. ഇവിടെ അത് ഭംഗിയായി നിര്‍വഹിക്കപ്പെടുന്നു. വിവരണം + വിഷ്വല്‍ ചേര്‍ന്ന് അനുഭവിച്ച പോലെ. ഇന്ന് മറക്കാനാവാത്ത രണ്ടു പോസ്റ്റുകള്‍ വായിച്ചു, ഒന്ന് അജിത്‌ ഭായി‌യുടെ (http://yours-ajith.blogspot.com/2011/01/blog-post_27.html) പിന്നെ ഇതും.

ഈ പോസ്റ്റ്‌ പങ്കു വെക്കുന്ന വിഹ്വലതകള്‍ ആവശ്യപ്പെടുന്നത് നമ്മോട് നിരന്തരം ഉണര്‍ന്നിരിക്കാനാണ്.

അവര്‍ ഉറങ്ങാതെ കാത്തിരിയ്ക്കുന്നുണ്ട് നമ്മെ ഭിന്നിപ്പിച്ചു അവകാശം സ്ഥാപിയ്ക്കാന്‍. എന്നിട്ടും നമ്മള്‍ ഉറക്കമാണോ?
ഈ link ഉം കൂടി ഞാന്‍ എന്റെ പുതിയ പോസ്റ്റില്‍ ചേര്‍ക്കുന്നു, കാരണം ഇതിന്റെ ബാക്കി പത്രം മാത്രമാണത്.

Muralee Mukundan , ബിലാത്തിപട്ടണം said...

“ഇന്നും ഇന്ത്യ ശാന്താമാവാതെ തുടരുന്നു. കലാപങ്ങൾക്ക് അറുതിയില്ല. പ്ലേഗിന്റെ അണുക്കൾ കാലങ്ങളോളം നാശം കൂടാതെ തണുത്തിരുന്നിട്ട് ഒരുനാൾ പൊട്ടിപ്പുറപ്പെടുന്ന പോലെ ഇന്ത്യയിൽ ഏതു നേരത്തും എവിടെയും ജനങ്ങൾ പരസ്പരം കൂട്ടക്കുരുതി നടത്താം എന്ന ഭീതി നിലനിൽക്കുന്നു...
അങ്ങനെയിരിക്കെ ആ ജനുവരി സന്ധ്യ നാം എങ്ങനെ മറക്കും കൂട്ടരെ...!“

ദേശഭക്തി തുടിച്ചുനിൽക്കും ഈ വരികളിലൂടെ ആ മഹാത്മാവിന്റെ അന്ത്യനിമിഷങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടും വളരെ നന്നയി കേട്ടൊ മാഷെ...

പുതിയ തലമുറയിലെ ബൂലോഗരടക്കം പലർക്കും അറിവില്ലാത്ത കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ ഘതകരുടെ പേരുവിവരങ്ങളും പിന്നീടവർക്കുണ്ടായ ശിക്ഷാവിധികളെകുറിച്ചുമൊക്കെയുള്ള വിവരങ്ങളടക്കം പലതും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്...

രമേശ്‌ അരൂര്‍ said...

ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അര്‍ത്ഥവും അര്‍ത്ഥ ശൂന്യതകളും നമ്മെ നോക്കി പല്ലിളിക്കുന്ന സമകാലിന ഭാരത ത്തിന്റെ ഈ ദശാ സന്ധിയില്‍ ഒരു പുനര്‍വിചിന്തനത്തിനു പ്രാപ്ത മാക്കുന്നതാണ് സുരേഷ് മാഷിന്റെ
ഈ പോസ്റ്റ് ..സ്വാതന്ത്ര്യത്തിന്റെ വില ഏറ്റവും നന്നായി അറിയുന്ന ഒരു തലമുറ യാണ് ഇന്ന് വളര്‍ന്നു വരുന്നത് ..ആ സ്വാതന്ത്ര്യ ബോധം വളര്‍ന്നു വളര്‍ന്നു ഭാരതം വീണ്ടും അടിമത്ത്വത്തിലേക്ക് തിരിച്ചു പോകുമോ എന്ന ഭയമാണ് ദേശസ്നേഹികള്‍ക്ക്....ഇനി ഒരു മഹാത്മജി ഒരിക്കലും പുനര്ജ്ജനിക്കില്ലെന്നു ഇവര്‍ അറിയുന്നില്ലല്ലോ ....

കുഞ്ഞൂസ് (Kunjuss) said...

സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അരാജകത്വത്തിന്റെയും കലാപഭീതിയുടെയും കരിനിഴല്‍ നമുക്ക് മേലെ ഇപ്പോഴും... വര്‍ഗരാഷ്ട്രീയമതഭേദമന്യേ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി വിഷം കൊടുത്തു വളര്‍ത്തുന്ന ഒരു തലമുറ എന്നില്ലാതാകുന്നോ,അന്നേ സമാധാനത്തോടെ നമുക്കുറങ്ങാനാവു. എന്നാല്‍ ഇനിയൊരു ഗാന്ധിയോ ക്രിസ്തുവോ ബുദ്ധനോ ഉണ്ടാവില്ലെന്നറിയുന്നതിനാല്‍,ഇതും സ്വപ്നമായി അവശേഷിക്കും.

നമ്മുടെ പുതിയ തലമുറയ്ക്ക് അന്യമായ ദേശസ്നേഹമുണര്‍ത്തുന്ന പോസ്റ്റ്‌,പഴയ തലമുറയ്ക്ക് ഒരു ഓര്‍മപ്പെടുത്തലുമായി... നന്നായി മാഷേ ,ജനുവരി മുപ്പതിന്റെ പടിവാതുക്കല്‍ നിന്നുള്ള ഈ ചിന്ത!

ശ്രീനാഥന്‍ said...

തികച്ചും ഗൌരവമാർന്ന പോസ്റ്റ്, ഈ രക്തത്തിനോട് നാം എത്ര കടപ്പെട്ടിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നു.ഉചിതം.

Sabu Hariharan said...
This comment has been removed by the author.
Sabu Hariharan said...

ആദ്യമൊക്കെ എന്നെ ഒരുപാട് കുഴപ്പിച്ചിരുന്നു..
ഇപ്പോൾ മനസ്സിലാവുന്നു..
ഇതു വളരെ സ്വാഭാവികമാണ്‌.
അതിരുകളില്ലാത്ത ലോകം അസാധ്യമാണ്‌..മണ്ണിലായാലും, മനസ്സിലായാലും..

ഒരേയൊരാശ്വാസം, ഒരിക്കൽ എല്ലാ പേരും അതിരുകളില്ലാത്ത ഒരു ലോകത്തേക്ക് യാത്രയാകും എന്നതാണ്‌..

അതിനു വേണ്ടിയുള്ള ഒരു കാത്തിരിപ്പു മാത്രമാണീ ജീവിതം എന്നു മനസ്സിലാകുവാൻ ചിലർക്ക് ജീവിതം മുഴുവൻ ജീവിച്ചു തീർക്കേണ്ടി വരുന്നു എന്നു മാത്രം!

Anonymous said...

അതിരുകളില്ലാത്ത ലോകം സാധ്യമാണെന്നു തന്നെ ചിന്തിക്കുക.


വളരെ വികാരനിര്‍ഭരമായി പോസ്റ്റ്

mini//മിനി said...

ശ്രദ്ധിച്ച് വായിച്ച് പഠിക്കേണ്ടതായ ഒരു പോസ്റ്റ്,,
നമുക്കിടയിൽ ജീവിച്ചിരുന്ന ആ മഹാത്മാവിനെ ഇന്ന് നമ്മൾ മറന്നിരിക്കയാണ്.

സ്വപ്നസഖി said...

ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായ ഈ ലേഖനം പുതുതലമുറകള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതു തന്നെയാണ്.

മുകിൽ said...

ഇല്ല. മറക്കില്ല. ഐൻസ്റ്റീന്റെ വാക്കുകളുടെ ദീർഘവീക്ഷണം വലുതാണ്. ഇങ്ങനെ ഒരു വ്യക്തി ഭൂമിയിൽ ജീവിച്ചിരുന്നോ എന്നു ചോദിക്കാൻ അധികം തലമുറകൾ കഴിയണ്ട.

മനു കുന്നത്ത് said...

അക്ഷരങ്ങളിലൂടെയെങ്കിലും ആ മഹാത്മാവിനെ നമുക്ക് ആദരിക്കാം.......!!!ത്യാഗസമ്പന്നമായ ഒരു ജീവിതം രാഷ്ടത്തിനു വേണ്ടി സമര്‍പ്പിച്ച അര്‍ദ്ധനഗ്നനായ ഫക്കീറിനെ നമിക്കുന്നു.....!!
നല്ല പോസ്റ്റ് .......!!
നന്ദി.......!!

Kalavallabhan said...

ബർണാഡ് ഷാ പറഞ്ഞത് ഇന്നും സത്യമായി തുടരുന്നു “ നല്ലവനായിരിക്കുന്നത് ആപല്ക്കരമാണ്‌”
ഇന്ന് സത്യം ഒരിടത്തും വിളിച്ച് പറയരുത് ആപല്ക്കാമാണ്‌
ജീവനിൽ കൊതിയുള്ളവർ നിശബ്ദരായി കഴിയുക.
ഇവിടെയാണ്‌ കണ്ണും ചെവിയും വായും പൊത്തിയിരിക്കുന്ന കുരങ്ങുകളുടെ രൂപം അർത്ഥവത്താകുന്നത്.
ഈ പോസ്റ്റിലൂടെ മൂടിക്കിടന്ന പലകാര്യങ്ങളും അറിയാനുമായി.

K@nn(())raan*خلي ولي said...

"ഇന്നും ഇന്ത്യ ശാന്താമാവാതെ തുടരുന്നു. കലാപങ്ങൾക്ക് അറുതിയില്ല. പ്ലേഗിന്റെ അണുക്കൾ കാലങ്ങളോളം നാശം കൂടാതെ തണുത്തിരുന്നിട്ട് ഒരുനാൾ പൊട്ടിപ്പുറപ്പെടുന്ന പോലെ ഇന്ത്യയിൽ ഏതു നേരത്തും എവിടെയും ജനങ്ങൾ പരസ്പരം കൂട്ടക്കുരുതി നടത്താം എന്ന ഭീതി നിലനിൽക്കുന്നു"

പേടിപ്പെടുത്തുന്ന വരികള്‍.
മാഷേ, ഗാന്ധിജിയെ വരച്ചുകാണിച്ചതിനു നന്ദി.

Sukanya said...

ജനുവരി എങ്ങനെ മറക്കാന്‍? പക്ഷെ ഇത് നല്ല ഓര്‍മ്മപ്പെടുത്തല്‍തന്നെയായിരുന്നു.

പ്രയാണ്‍ said...

നന്നായി........ഈ ഓര്‍മ്മപ്പെടുത്തല്‍ അത്യാവശ്യമാണ്

Unknown said...

തികച്ചും അവസരോചിതമായ പോസ്റ്റ്‌.
സലാം,മുരളി,രമേഷ്ജി ,കുഞ്ഞൂസ് എല്ലാരും പറഞ്ഞത് പോലെ
കലാപങ്ങള്‍ക്ക് അറുതി വരാത്ത ഒരു ഇന്ത്യ നമുക്ക് സ്വപ്നം മാത്രം.
വര്‍ഗ്ഗീയ വിഷം നിറഞ്ഞ ഒരു മാനവ സമൂഹം .
സാബു പറഞ്ഞത് പോലെ ഒരിക്കല്‍ എല്ലാരും അതിരുകളില്ലാത്ത ലോകത്തില്‍ ഇതും എന്ന് വിശ്വസിക്കാം.

Hashiq said...

സഹന സമരത്തില്‍ കൂടി നേടിത്തന്ന സ്വാതന്ത്ര്യം സ്വന്തം നിലക്ക് ഒരു വര്‍ഷം പോലും തികച്ച് അനുഭവിക്കാന്‍ അന്ധകാരം ബാധിച്ച കുറെ മനസുകള്‍ അനുവദിച്ചില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അപ്പുറം മറ്റൊരു ആഗ്രഹവും ആ മഹാത്മാവിന് ഉണ്ടായിരുന്നുമില്ലല്ലോ.
മാഷിന്റെ ഈ പോസ്റ്റ്‌ അന്ധകാരം പേറുന്ന കുറെ മനസുകളില്‍ എങ്കിലും ദേശ സ്നേഹം വളര്‍ത്താന്‍ ഉപകരിക്കട്ടെ.

ajith said...

രാത്രി വളരെ വൈകിയതിനാല്‍ ഇന്നലെ മുഴുവന്‍ പറയാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയില്‍ വച്ച് തന്നെ ചവിട്ടിവീഴിച്ച വെള്ളക്കാരനോട് നിങ്ങളുടെ കാലിനെന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ച ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ആരെങ്കിലും വിശ്വസിക്കുമോ?

(ഗാന്ധിജിയെ ഗോഡ് സെ വധിച്ചു എന്നതിന്റെ ബാക്കി സംഭവങ്ങളൊന്നും അറിയില്ലായിരുന്നു. വിചാരണയും ശിക്ഷയുമൊക്കെ ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും അജ്ഞമാണെന്നു തോന്നുന്നു. അറിവു നല്‍കുന്ന പോസ്റ്റ്. നന്ദി)

ആളവന്‍താന്‍ said...

നന്ദിയുണ്ട് മാഷേ.... ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു തന്നതിന്. അതെ, പലതും പുതിയ അറിവാണ്.

ശ്രീ said...

നല്ലൊരു ഓര്‍മ്മപ്പെടുത്തലായി മാഷേ, ഈ പോസ്റ്റ്. ഈയവസരത്തില്‍ തികച്ചും ഉചിതം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു ചലച്ചിത്രം പോലെ മനസ്സില്‍ പതിഞ്ഞുപോയ വിവരണം.അത് തികച്ചും കാലോചിതമായി..

വര്‍ഷിണി* വിനോദിനി said...

'എന്‍റെ സത്യാന്വേഷണ പരീക്ഷണ'ങ്ങളില്‍ ഗാന്ധിജി പറയുന്നു; "ആത്മശുദ്ധിയില്ലെങ്കില്‍ അഹിംസാപാലനം ഒരു വിഫല സ്വപ്നമായി ശേഷിക്കുകയേ ഉള്ളൂ". ഹൃദയവിശുദ്ധിയില്ലെങ്കില്‍ അത്‌ ചുറ്റുപാടും മലീമസമാക്കും. എന്നാല്‍ അതുണ്ടെങ്കില്‍ സ്വന്തം ചുറ്റുപാടുകളെയും ശുദ്ധമാക്കും.

അഭിനന്ദനങ്ങള്‍...നന്ദി സുരേഷ്.

Unknown said...

ഗൌരവമായ ഒരു കമന്റിടാന്‍ ഈ വിഷയത്തില്‍ ഇഷ്ടപ്പെടുന്നില്ല, പറഞ്ഞാല്‍ തീരില്ല. സഹാനുഭൂതി മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശമെങ്കില്‍ അഭിനന്ദനങ്ങള്‍.

ജീവി കരിവെള്ളൂർ said...

1948 ജനുവരി 30 ന് സന്ധ്യയ്ക്ക് ആ സംഭവം നടന്നു എന്നല്ലാതെ അതിനു ശേഷമുണ്ടായതൊന്നും എവിടേം പഠിച്ചിരുന്നില്ല . സാമൂഹ്യപാഠത്തില്‍ ഇത്രയും മതിയായിരുന്നല്ലോ മാര്‍ക്കുകിട്ടാന്‍ . പരീക്ഷയില്‍ ജയിക്കാനല്ലാതെ നാം ചരിത്രം പഠിക്കാന്‍ തുനിയാറുണ്ടോ ?
ഗാന്ധിജിയുടെ ആശയങ്ങളെ മറക്കാന്‍ 60 വര്‍ഷങ്ങള്‍ വേണ്ടി വന്നിരുന്നില്ല എന്ന് മനസ്സിലാക്കാന്‍ ആ വിധിതന്നെ ധാരാളം ; കൂടാതെ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളും . ഇതില്‍ കൂടുതലാണോ 60 വര്‍ഷത്തിനു ശേഷമുള്ള തലമുറയുടെ കാര്യം . അമാനുഷികമായ നായക പരിവേഷം നല്‍കുകയും ആരാധിക്കുകയും മാത്രമല്ലേയുള്ളൂ നമ്മള്‍ ;സഹനത്തിന്റേയും അഹിംസയുടേയും സത്യത്തിന്റേയും ആ പാത പിന്തുടരാന്‍ ശ്രമിച്ചവര്‍ വിരളമായിരുന്നില്ലേ അന്നും ഇന്നും ...

രക്തസാക്ഷിത്വത്തിന്റെ സ്മരണയില്‍ ഈ പോസ്റ്റ് ഒരുപാട് ചിന്തിപ്പിക്കുന്നു .

ഉല്ലാസ് said...

ഗാന്ധിജിയുടെ മരണം ഓരോ തവണ വാ‍യിക്കുമ്പോഴും നാം ഞെട്ടിക്കൊണ്ടിരിക്കുന്നു.എങ്കിലും ഞെട്ടാത്ത ഒരു തലമുറയുടെ കാലം വരുന്നുണ്ട്.....

Anonymous said...

ഇന്നത്തെ സമൂഹത്തില്‍ അദ്ദേഹം പുനര്‍ജനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം..ഇവിടത്തെ രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങള്‍ മനം മടുപ്പിക്കുന്ന ക്രൂരതകള്‍ ഇവയൊക്കെ കാണുമ്പോള്‍ അദ്ദേഹം ഹൃദയം പൊട്ടി മരിക്കും...ഗാന്ധി യുഗത്തിലേക്ക് കൂട്ടികൊണ്ടുപോയ മാഷിന് ഒരുപാട് നന്ദി...

പട്ടേപ്പാടം റാംജി said...

ഗാന്ധിജി ഒരു മതഭ്രാന്തന്റെ തോക്കിനിരയായെന്നും അയാളെ തൂക്കിക്കൊന്നെന്നും മാത്രം അറിയുന്നിടത്തെക്ക് വിവരങ്ങളുടെ വ്യക്തത നല്‍കുന്ന പോസ്റ്റ്‌ ശ്രദ്ധേയമാണ്,ആവശ്യവുമായിന്നു. ഈ സമയം തന്നെ അതിനു പാറ്റിയതും.

സാബിബാവ said...

മാഷിന്റെ പോസ്റ്റ്‌ ഒരുപാട് വിവരങ്ങള്‍ തന്നു സന്തോഷം
റിപ്പബ്ലിക് ദിനം ജിദ്ധക്കാര്‍ക്ക് വല്ലാത്തൊരു ദിനമായിരുന്നു
ഇവിടെ വായിക്കാം വെള്ളം വെള്ളം സര്‍വത്ര

Sidheek Thozhiyoor said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന ഒരു ഊന്നല്‍ ഈ പോസ്റ്റില്‍ ഉടനീളം കാണുന്നു..നമ്മുടെ ഇന്ത്യയുടെ ഈ യാത്ര ..ഓര്‍ക്കുമ്പോള്‍ മുറിപ്പാടുകളില്‍ വീണ്ടും ചോര കിനിയുന്നു മാഷേ.

കൂതറHashimܓ said...

ഗാന്ധിജിയുടെ അദ്യ നിമിഷങ്ങള്‍ ഇതേ ബ്ലോഗില്‍ നിന്നു തന്നെ വായിച്ചതായി ഓര്‍ക്കുന്നു... അന്നേറെ ഹൃദയസ്പര്‍ശിയായി തോന്നി വരികള്‍.

V P Gangadharan, Sydney said...

Apart from being provided with some brutal, but dolorous historical facts, Suresh prompted us to mourn again for our beloved Bapuji, the Hero of the Nation!
- And the Hero of the world! On the occasion of Gandhi’s seventieth birth day in 1939, Albert Einstein thus proclaimed by concluding his speech!
“……… Generations to come, it may be, will scarce believe that such a one as this ever in flesh and blood walked upon this earth.”

Coincidently though, this morning I had another forwarded message from an advocate friend Santhosh Kumar: FW: Corruption In India 2010 & Before - Save India From Corruption.

As I keenly opened the file and continued reading, on the bald vertex of my gradually numbing anatomical entities, that glistened like a battle trophy I felt something of a tepid liquid plop. Inquisitive instinct in me all of a sudden made me restless… What's it? A bird's drop? Nay- I rule out instantly as I am at home in my study, right in front of my computer monitor. What else could it be? The answer for my query remained a riddle to myself for lack of ingenuity. The information that filled my computer screen with facts and figures, shrouded with stark reality, enlightened me as a reflex: Father of our nation still weeps... What I felt at this moment in time has been the touch of his searingly anguished droplets that never would dry up....

വഴിപോക്കന്‍ | YK said...
This comment has been removed by the author.
വഴിപോക്കന്‍ | YK said...

പ്രപഞ്ചത്തില്‍ ഓരോ ജീവജാലങ്ങള്‍ക്കും അതിന്റെതായ ദൗത്യം ഉണ്ട്. ലോകം ആദരവോടെ ഓര്‍മിക്കുന്ന മഹാന്മാരുടെ ചരിത്രതില്‍ അനിവാര്യമായ മരണം അതിന്റെ ഏറ്റവും യോജിച്ച അവസരത്തില്‍ വന്നു എന്നതിന് ചെറുതല്ലാത്ത പ്രാധാന്യം കാണാം. ഒരു മനുഷ്യനു ഉയരാന്‍ കഴിയുന്നതിന്റെ ഉച്ചിയില്‍ എത്തിയ മഹത്മാവിനു അതിനും മേലെ പ്രായോഗികമല്ല (മനുഷ്യനു ദൈവം ആകാന്‍ ഒക്കില്ലല്ലോ). സംഭവിക്കാവുന്നത് കുറെ കാലം കൂടി ജീവിക്കുന്ന അതേ ഗാന്ധിജിയെ, തൊന്നൂരു അല്ലെങ്കില്‍ നൂറ്റിപ്പത്തു വയസ്സു വരെ ജീവിചു പ്രായം ഉണ്ടാക്കുന്ന രോഗവും, അസ്വാസ്ത്യവും കൊണ്ടു പായയില്‍ ചുരുണ്ട് കൂടി കിടക്കുന്ന ഒരു ഗാന്ധിജിയെക്കാല്‍ ലോകം ഒരു പക്ഷെ ആഗ്രഹിക്കുന്ന ഗാന്ധിജി ജീവിതാവസാനം വരെ കര്‍മഭൂമിയില്‍ തിളങ്ങിയ ഗാന്ധിജിയാണ്. യേശു ക്രിസ്തുവിനു തുല്യനായ ഒരു ഗാന്ധിജിയെ! ആഗമന ദൗത്യം പൂര്‍ണ്ണമായി മൂന്നാം മാസം ലോകത്തോട് വിട പറഞ്ഞ മുഹമ്മദ് നബിയൂടെ മരണം ഓര്‍മ്മിപ്പിക്കുന്ന വിയോഗം.

ഇന്ത്യക്കും, ഹിന്ദു മതത്തിനും കിട്ടിയ ഒരു ക്രിസ്തു, സ്വന്തം ജനതക്കു വേണ്ടി ജീവിതം ബലി നല്‍കിയ ഗാന്ധിജി.

എങ്കിലും എന്റെ സ്വാര്‍ത്തമായ മനസ്സു ആഗ്രഹിച്ചു പോകുന്നു, നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിജി ജീവിചിരുന്നെങ്കില്‍! ഗാന്ധിജിയെ ഒന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍ !!

"നമ്മുടെ ജീവിതങ്ങളിൽ നിന്നും പ്രകാശം പൊലിഞ്ഞു. എവിടെയും ഇരുട്ട് നിറഞ്ഞിരിക്കുന്നു-നെഹ്രു", ആ ഇരുട്ടില്‍ നിന്നും ഇന്നും നാം കരകയറിയിട്ടില്ല എന്നതാണു ഇന്ത്യയുടെ ഇന്നത്തെയും എന്നത്തെയും വെല്ലുവിളി. യൂദാസിന്റെ അനുയായികളായ ഗോദ്സെ മുതല്‍ സര്വര്‍ക്കര്‍ വരെയുള്ളവര്‍ക്കു ഇന്നും പിന്തുടര്‍ച്ചക്കാരെ കിട്ടുന്നു എന്നതല്ലെ ലോകാത്ഭുതങ്ങളില്‍ എട്ടാമത്തെതു.

സസ്നേഹം
വഴിപോക്കന്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഈ ഓർമ്മപ്പെടുത്തൽ ഉചിതം, സംഗതം. പ്ലേഗിന്റെ അണുക്കൾ സുഷുപ്താവസ്ഥയിൽ കഴിയുന്നപോലെ, ഏതുനിമിഷവും പൊട്ടിവീഴാവുന്ന ഒരശനിപാതമായി ചിലത് ഇരുളിൽ തക്കം പാർത്തിരിപ്പുണ്ട് എന്ന വസ്തുത സദാ ജാഗരൂകരായിരിക്കാൻ മനുഷ്യസ്നേഹികളെ ഉണർത്തുന്നു. ഈ കുറിപ്പിന്റെ ദൌത്യവും അതുതന്നെ. നന്ദി.

ബിഗു said...

ഗാന്ധിജിയെ പോലെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന മറ്റൊരു നേതാവില്ല. ആ മഹാത്മാവിന്റെ ജീവിതം വലിയൊരു സന്ദേശം തന്നെയാണ്‌ അദ്ദേഹത്തിന്റെ അനുയായികള്‍ മറക്കാന്‍ ആഗ്രഹിക്കുന്നതോ പാലിക്കാന്‍ മടിക്കുന്നതോ ആയ വിലമതിക്കാനാവാത സന്ദേശം. സ്വാതന്ത്രദിനവും റിപബ്ലിക് ദിനവും ഗാന്ധിജയന്തിയും സിനിമകണ്ടും കള്ളുകുടിച്ചും ആഘോഷിക്കാനുള്ളതല്ല എന്ന ഓര്‍മ്മപ്പെടുത്തലായി ഈ ലേഖനം. അഭിനന്ദനങ്ങള്‍

Umesh Pilicode said...

രക്ത സാക്ഷി സ്മരണകള്‍

Typist | എഴുത്തുകാരി said...

ഗാന്ധിജിയെ നമ്മൾ ഇപ്പോഴേ മറന്നില്ലേ! കുറച്ചുവർഷങ്ങൾ കൂടി കഴിഞ്ഞാൽ ആ പേരു കേട്ടാൽ പോലും ഓർമ്മയുണ്ടാവില്ല.

Abdulkader kodungallur said...

ലോക മനസ്സാക്ഷിയുടെ മുന്നില്‍ എന്നും മാറാത്ത നൊമ്പരമായി നില്‍ക്കുന്ന ബാപ്പുജിയുടെ അവസാന നിമിഷങ്ങളെ , തുടര്‍ന്നുള്ള സംഭവങ്ങളെ ഒരു വാങ്ങ്മായ ചിത്രമാക്കി അവതരിപ്പിച്ചപ്പോള്‍ വീണ്ടും അത് ഹൃദയത്തിന്റെ വേദനയാക്കി മാറ്റി ശ്രീ . എന്‍ .ബി. സുരേഷ് . അറിവും, മുറിവും, സന്ദേശവും സമ്മാനിച്ച ഈ എഴുത്ത് സന്ദര്‍ഭോചിതം , കാലോചിതം . ഭാവുകങ്ങള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഞാനിത് വായിക്കുകയായിരുന്നില്ല,കാണുകയായിരുന്നു.

sreee said...

ഗാന്ധിജി ഒരിക്കലും മരിക്കുന്നില്ല.ഗാന്ധിയൻ ദർശനങ്ങൾ യൂണിവേഴ്സിറ്റികളിൽ ഒതുങ്ങുന്നുമില്ല. പുതുതലമുറയ്ക്കു വഴികാട്ടിയാകാൻ അദ്ദേഹത്തിന്റെ ആശയങ്ങൾ എന്നും ഉണ്ടാകും.

മാഷിന്റെ വരികളിൽ കണ്ട സൂക്ഷ്മ നിരീക്ഷണം ഇഷ്ട്ടമായി.

ഈ അവസരത്തിൽ ഒരു ഓർമപ്പെടുത്തൽ നല്ലതാണു. വഴിവക്കുകളിൽ ശിൽ‌പ്പങ്ങളായി മാത്രം മഹദ് വ്യക്തികളെ കാണാൻ ഇടയാകാതിരിക്കട്ടെ.

Neena Sabarish said...

അര്‍ദ്ധ നഗ്നനായ ഫക്കീറിനെ നമിക്കുന്നു...ഒപ്പം വറ്റാത്ത നന്മയുടെ ഉറവതുറന്നുവിട്ട കിളിത്തൂവലിനേയും....

khader patteppadam said...

ആ സന്ധ്യയുടെ ചോര ഹൃദയത്തിലേക്ക്‌ ഏെറ്റുവാങ്ങാത്തവര്‍ എങ്ങനെ ഇന്ത്യക്കാരാകും.. ?

Kadalass said...

ഈ ലേഖനത്തിന്റെ ആദ്യഭാഗം താങ്കളുടെ ഒരു പഴയ പോസ്റ്റില്‍ വായിച്ചിരുന്നു. ഗന്ധിജിയുടെ വിയോഗാനന്തരമുള്ള കാര്യങ്ങള്‍ കൂടുതല്‍ വായിക്കാന്‍ കഴിഞ്ഞു. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്കായി ഇനിയും കാത്തിരിക്കുന്നു.

എല്ലാ ആശംസകളും!

Unknown said...

നല്ലൊരു വായന ഒരുക്കിത്തന്നതിനു നന്ദി..
നല്ലവരെ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കില്ല..കാലം സാക്ഷി.

Unknown said...

വളരെ നാടകീയമായി പറഞ്ഞു വെച്ചിരിക്കുന്നു ....ഒരു ചരിത്ര അധ്യാപകന്റെ കര വിരുതു തെളിഞ്ഞു കാണാം ... പുതിയ അറിവ് കൂടി പകരുവാന്‍ കഴിയുന്നു .നന്ദി..

അനൂപ്‌ .ടി.എം. said...

ഹരിനാമം ജപിചിരുന്നോരുവന്റെ നെഞ്ചില്‍ നിറയൊഴിച്ചവന്റെ പിന്‍ഗാമികള്‍ ഇന്നും ഹൈന്ദവരാഷ്ട്രത്തിനു വേണ്ടി വാദിക്കുന്ന ഇക്കാലത്ത് ഔചിത്യമായ പോസ്റ്റ്‌.
ഗൌരവമുള്ളതും വിജ്ഞാനപ്രദവുമായ പോസ്റ്റിനു നന്ദി സര്‍.

ഭാനു കളരിക്കല്‍ said...

ഗാന്ധിജിയെ നാം ഇപ്പോളും ബൂര്‍ഷ്വാ രാഷ്ട്രവാദികള്‍ വിലയിരുത്തും പോലെ വിലയിരുത്താമോ?
ഒരു മതേതരവാദിയാകാതെ മത പ്രീണനവാദിയായ ഗാന്ധിജിയില്‍ തന്നെയല്ലേ വിഭജനത്തിന്റെ ആദ്യബീജങ്ങള്‍.
കോന്ഗ്രെസ്സിന്റെ അത്യുന്നത പദവിയില്‍ എത്തേന്ടുന്ന സുഭാഷ് ചന്ദ്രബോസിനെ ജനാധിപത്യ വിരുദ്ധമായി പുറത്താക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച, കൂടിയാലോചനകളിലൂടെ ബ്രിട്ടനെ പലപ്പോളും അവരുടെ പ്രതിസന്ധികളില്‍ സഹായിച്ച ഈ ഫക്കീറിനെ നാം ഇങ്ങനെ വിലയിരുത്തിയാല്‍ മതിയോ?

സ്മിത മീനാക്ഷി said...

നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍, നന്ദി.

rafeeQ നടുവട്ടം said...

തീര്‍ത്തും പക്വതയോടെ അവതരിപ്പിച്ചു.
അറിവിന്‍റെ ഒത്തിരി ശകലങ്ങള്‍..
രാഷ്ട്രപിതാവിന്‍റെ 'രാമരാജ്യം' ഇന്നെവിടെ എത്തിനില്‍ക്കുന്നു?

ente lokam said...

അന്നു തന്നെ വായിച്ചിരുന്നു .
കുറച്ചു ജോലിത്തിരക്ക് കാരണം പിന്നെ വന്നു
അഭിപ്രായം പറയാം എന്ന് കരുതി ..

ഹേ രാം...ഹേ ഭാരതം......ഇന്നും കേഴുന്നു
നന്മ തേടുന്ന മനസ്സുകള്‍....thanks for this
post.....

വീകെ said...

ദേശഭക്തി നിറഞ്ഞ പോസ്റ്റ്...! ഗാന്ധിവധത്തിനു ശേഷമുള്ള കാര്യങ്ങൾ ഇപ്പോഴാണ് അറിഞ്ഞത്.. ആശംസകൾ...

നാട്ടുവഴി said...

പ്രവൃത്തികൊണ്ട് സാര്‍ഥകമാക്കിയ ദര്‍ശനമാണ് ഗാന്ധിയുടെത്.ചിന്തകളില്‍നിന്നും രാഷ്ട്രീയ ആദര്‍ശങ്ങളില്‍ നിന്നും എത്രയോ കാലം മുന്‍പ് നമ്മള്‍ ഗാന്ധിജിയെ മാറ്റി നിറുത്തി.മുന്‍വിധികളില്ലാത്ത മനുഷ്യ സ്നേഹം ഗാന്ധിജിയുടെ മുഖമുദ്രയായിരുന്നെന്ന് ഈ ലേഖനം നമ്മെ ഓര്‍മ്മപെടുത്തുന്നു.
അഭിനന്ദനങള്‍............

yousufpa said...

ചരിത്രത്തിൽ ഉറങ്ങിക്കിടക്ക്ടന്നിരുന്ന നുറുങ്ങുകളെ വായനയിലേക്ക് എത്തിച്ചു തന്നതിന്‌ നന്ദി.

Unknown said...

ഗാന്ധി വധത്തിനു ശേഷമുള്ള സംഭവങ്ങളെ കുറിച്ച് കുറേ നല്ല അറിവുകള്‍ തന്നു ഈ ബ്ലോഗ്‌.
കാലോചിതം.

jayanEvoor said...

വളരെ ഉചിതമായ പോസ്റ്റ്...

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതു പോലെ “വരും തലമുറ ഇങ്ങനെയൊരാൾ മജ്ജയോടും മാംസത്തോടും കൂടി ഈ ഭൂമിയിൽ നടന്നിരുന്നോ എന്ന് അതിശയം കൂറും!”

ബാപ്പുജീ, പ്രണാമം!

ManzoorAluvila said...

സുരേഷ് മാഷെ.. ഇപ്പൊഴാണു വായിക്കൻ കഴിഞ്ഞതു..വിഷയത്തിന്റെ ഗൗരവം നഷ്ടമാകതെ മനോഹരമായ് പറഞ്ഞിരിക്കുന്നു...ബാപ്പുവിന്റെ ഓർമ്മ അണയാതെ നില്ക്കട്ടെ..എല്ലാ മനസ്സുകളിലും

MOIDEEN ANGADIMUGAR said...

തെളിവില്ലാത്തതിന്റെ പേരിൽ മാത്രമാണു വീർസവാർക്കർ രക്ഷപ്പെട്ടത്.ആ സവാർക്കറുടെ ചിത്രം പാർലെമെന്റിൽ വെക്കാൻ വാദിച്ചവരെ ഇവിടെ ഓർത്ത്പോകുകയാണ്.
ഈ പോസ്റ്റിന്റെ കോപ്പിയെടുത്ത് ഞാൻ സൂക്ഷിച്ചുവെക്കുന്നു മാഷേ.വളരെ വിലപ്പെട്ടതാണീ ലേഖനം.

എന്‍.പി മുനീര്‍ said...

വായിക്കാനല്പം വൈകിപ്പോയി..
എങ്കിലും എന്നും വായിക്കപ്പെടേണ്ടതാണല്ലോ
എഴുതിയിരിക്കുന്നത്..ഗാന്ധിവധവും തുടര്‍ന്നുണ്ടായ
സംഭവങ്ങളും കണ്മുന്നില്‍ കാണുന്നതു പോലെ
ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചു..അന്നു ഭയപ്പെട്ടതു
പോലെ പിന്നീട് സംഭവിച്ചതും ഇനിയും സംഭവിക്കാനുതകുമാറ് സാഹചര്യങ്ങള്‍ നില നില്‍ക്കുന്നതും ഭീതിയോടെ കണ്ടിരിക്കാം..നാള്‍ക്കു നാള്‍ വര്‍ഗ്ഗീയതയുടെ ചേരിതിരിവുകള്‍
രൂക്ഷമായിക്കൊണ്ടിരിക്കുന്നു..ലേഖനത്തിന്റെ ചരിത്രവസ്തുതകള്‍ വ്യക്തവും ചിന്തകളെല്ലാം യാദാര്‍ത്ഥ്യവുമാണ്..ആശംസ്കള്‍ മാഷേ..

പാവപ്പെട്ടവൻ said...

ഇന്ത്യയിൽ കുറച്ചു മനുഷ്യരെയുള്ളു .മതവാദികങ്ങളാണ് ഇന്ത്യയിൽ അധികവും അതു അന്നും ഇന്നും അതുതന്നെ . അവരുടെ വൈരങ്ങളിൽ പൊലിഞ്ഞതൊ/ പൊലിയുന്നതൊ പാവം മനുഷ്യരും. പ്രകാശം പരത്തുന്ന ഇങ്ങനെ എത്രമനുഷ്യജീവനുകൾ അവർ കവർന്നെടുത്തു. ഹിന്ദുരാഷ്ട്രം ആർക്കുവേണ്ടി ?എന്തിനു വേണ്ടി ?മറ്റുവിശ്വാസങ്ങളെ ഉണ്മൂലനം ചെയ്തു നേടുന്ന രാഷ്ട്രത്തിൽ യഥാർത്ഥവിശ്വാസികൾ ഉണ്ടാകുമോ? അങ്ങനെ ഒരു ഹിന്ദുരാഷ്ട്രം ഇവിടെത്തെ ഭൂരിപക്ഷവരുന്ന ഹൈന്ദവർക്കു ആവിശ്യമില്ല എന്നു പറയുമ്പോളും കലാപങ്ങളൂം, കൊലയും, കൊള്ളിവെപ്പും ആയിരങ്ങളായുള്ള ഒരു ഇസ്സവും ഇല്ലാത്ത പാവങ്ങളെ കൊന്നൊടുക്കുന്നു. ജനുവരിയുടെ ഒർമ്മപ്പെടുത്തൽ മനോഹരം മാഷേ.

Anonymous said...

നല്ല പോസ്റ്റ് ..
ഇംത്യക്കാനായതില്‍ അഭിമാനിയ്ക്കുന്നു എന്ന് നാം മെയിലുകളിലൂടെയും മറ്റും പലപ്പോഴും പറയുന്നുണ്ടെങ്കിലും നമ്മുടെ യത്ഥാര്‍ത്ത ചരിത്രം എന്നെ വേദനിപ്പിയ്ക്കുന്നു...
ഇന്ത്യക്കാരന്റെ മേല്‍ എല്ലായ്പ്പോഴും ആ ശാപമുണ്ടായിരിയ്ക്കും..
പിതൃഘാതകന്‍ എന്ന ശാപം....

ജയിംസ് സണ്ണി പാറ്റൂർ said...

മതങ്ങള്‍ ഭാരതത്തിലെങ്കിലും എക്സ്പയറി ഡേറ്റ്
കഴിഞ്ഞ മരുന്നു കളാണെന്നു ശക്തമായ ഈ
ലേഖനം ഓര്‍മ്മപ്പെടുത്തുന്നു.

ജന്മസുകൃതം said...

മറക്കാനാവാത്ത ജനുവരി ....ആ നിമിഷങ്ങളും ....
ഓര്‍മ്മപ്പെടുത്തല്‍ സന്ദര്ഭോചിതമായി നന്ദി.

Anonymous said...
This comment has been removed by the author.
Anonymous said...

ധാരാളം മനസ്സിലാക്കാനുള്ള നല്ല ലേഖനം ... ഗാന്ധിജിയെ ഇല്ലാതാക്കിയവരെ എന്തു ചെയ്തു അവരുടെ കഥയെന്തെന്നു അറിയില്ലായിരുന്നു. ഈ പോസ്റ്റിലൂടെ അതു മനസ്സിലാക്കാൻ കഴിഞ്ഞു. ഇനി ഗാന്ധിജിയെ പോലൊരു വ്യക്തി ഈ ലോകത്തുണ്ടാകുമോ എന്തിനു അദ്ദേഹത്തിന്റെ നീതിയും സ്നേഹവും അടയാളപ്പെടുത്തിയ ചരിത്ര സത്യങ്ങൾ വായിക്കാൻ പോലും ഇന്നത്തെ തലമുറ ശ്രമിക്കുമോ????/ നല്ല പോസ്റ്റ് . ഇങ്ങനെയൊരു പോസ്റ്റു വായനക്കാർക്ക് സമ്മാനിച്ചതിനു സാറിനു നന്ദി അറിയിക്കുന്നു

Vishnupriya.A.R said...

thanks for ur historical efforts

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഇന്നും ഇന്ത്യ ശാന്താമാവാതെ തുടരുന്നു.....

ഹൃദയം നിറഞ്ഞ ആശംസകള്‍!!

ജയരാജ്‌മുരുക്കുംപുഴ said...

deshasneham niraykkunna lekhanam..... abhinandanangal....

ഗീത said...

വളരെ നന്നായി എഴുതിയിരിക്കുന്നു. ആ പ്ലേഗിന്റെ അണൂക്കൾ ഭീതിപ്പെടുത്തുകയും ചെയ്യുന്നു

കുസുമം ആര്‍ പുന്നപ്ര said...

നന്നായി എഴുതിയ ഈ ലേഖനം വായിച്ചപ്പോള്‍
വിഷമം തോന്നി.
ഒപ്പം ഒരു തോന്നലും ഞാനും ഒരു ഇന്‍ഡ്യാക്കാരിയാകുന്നു.

TPShukooR said...

എന്ത് പറയണമെന്നറിയില്ല സര്‍, ലോകത്തെ തന്നെ നേര്‍വഴിക്ക് നയിച്ച മഹാനെ കൊല്ലാന്‍ മാത്രം കരളുറപ്പ് അവര്‍ കാണിച്ചല്ലോ.

ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപിക്കുന്നതില്‍ ഒരു സങ്കോചവും കാണിക്കാത്ത അദ്ദേഹം ഔരു മഹാനായ ഹിന്ദു തന്നെയായിരുന്നു. ഈ താരകം ലോകരുടെ മനസ്സില്‍ എന്നുമെന്നും വെട്ടിത്തിളങ്ങുമെന്നു തീര്‍ച്ച.

ഗവേഷണം നടത്തി എഴുതിയ കുറിപ്പിനും കര്ത്താവിനും അഭിനന്ദനങ്ങള്‍.

റോസാപ്പൂക്കള്‍ said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

വളരെ നല്ല എഴുത്ത്.
ഭൂമിയില്‍ ജനിച്ച അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാള്‍.
ഗാന്ധിജിയുടെ രാജ്യത്ത്‌ ജനിച്ചതില്‍ അഭിമാനിക്കുകയും,അദ്ദേഹത്തിന്‍റെ ഘാതകന്റെ നാട്ടില്‍ ജനിച്ചതില്‍ ലജ്ജിക്കുകയും ചെയ്യുന്നു.

രമേശ്‌ അരൂര്‍ said...

സുരേഷ് മാഷേ ദേ

ഇവിടെയൊരു മാടത്തക്കൂടുണ്ട് ഒന്ന് കണ്ടു നോക്കൂ

Anees Hassan said...

രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......

...sh@do F none... said...

മഹാത്മാ ഗാന്ധി ഒരു ജീവിതം മുഴുവന് ചിലവിട്ടത് ഒരു വലിയ രാജ്യത്തിനു വേണ്ടി... കണ്ണെത്താ വ്യാപ്തിയുള്ള ആ രാജ്യ നിവാസികളെയെല്ലാം, ഇനിയും പിറക്കാനുള്ളവരെയും അദ്ദേഹം കണ്ടത് സ്വന്തം വീട്ടുകാരായി... എന്നിട്ടും എത്ര നന്ദികെട്ടവരാണ് നാം...

Pranavam Ravikumar said...

വളരെ നനായി എഴുതി സാര്‍. ആശംസകള്‍

ചന്തു നായർ said...

പ്രിയ സുരേഷ്.... ഞാൻ ഇവിടെ എത്താൻ വൈകിയതല്ലാ...ഇന്നാണ് എന്റെ മെയിലിൽ ഇതിന്റെ ലിങ്ക് കണ്ടത്..... തുടക്കത്തിൽ ഒരു കഥയുടെ മട്ടിൽ തുടങ്ങിയ ഈ പോസ്റ്റ് വായിച്ച് തീർന്നപ്പോഴേക്കും.. ഞാൻ ഈ ലോകത്ത് നിന്നും തെല്ലിട മാറിനിന്നുപോയി. താങ്കളുടെ രചനാശൈലി അത്രക്ക് മനോഹരമായിരിക്കുന്നൂ.. ‘ലോറികോളിൻസും,ഡൊമനിക് ലാപ്പിയറും ചേർന്നെഴുതിയ “ഫ്രീഡം അറ്റ് മിറ്റ് നൈറ്റ്“(സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ) ഞാൻ പലയാവർത്തി വായിച്ചത് വർഷങ്ങൾക്ക് മുൻപ്.. പിന്നെ സ്വതന്ത്ര്യത്തിനു മുൻപേയുൾല കാര്യങ്ങൾ അറിയാൻ വായിച്ച പുസ്തകങ്ങൾ വളരെയേറെ... എന്തിനാണെന്നോ 10 വർഷങ്ങൾക്ക് മുൻപേ ഒരു നാടകം എഴുതുവാൻ വേണ്ടി “ ഗാന്ധി മരിച്ചോട്ടെ” എന്നാണ് നാടകത്തിന്റെ തലവാചകം... ആഭയെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ ആ നാടകത്തിൽ നാരായണൻ ആപ്തേ, നാഥുറാം ഗോഡ്സേ, ഗോപാൽ ഗോഡ്സേ, മദൻ‌ലാൽ പഹ്‌വ, വിഷ്ണു കാർക്കറേ, സവർക്കർ, ദത്താത്രേയ ചർച്ചുറേ, ശങ്കർ കിസ്തിയ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.. ഗാന്ധിജിയെ കൊലപ്പെടുത്തുന്നതിന് തൊട്ട് മുമ്പേ ഗോഡ്സേയും കൂട്ടരും റെയില്വേ സ്റ്റേഷനിൽ ഇരുന്ന് കൊലയെപ്പറ്റി ആസൂത്രണം ചെയ്യുന്നതും കൊലപാതകവും.പിന്നെ, ഹിന്ദു മുസ്ലീം ലഹളയുമായിരുന്നൂ ഇതിവ്രത്തം പക്ഷേ, ഇന്നുവരെ എനിക്ക് ആ നാടകം എഴുതിപൂർത്തിയാക്കാൻ കഴിഞ്ഞില്ലാ.. അത് സിനിമയാക്കാനും ആവശ്യക്കാർ വന്നിരുന്നൂ.. എഴുതാൻ മടിച്ചതിന്റെ കാരണം.. ഇത്രെയുമൊക്കെ വായിച്ചറിഞ്ഞപ്പോൾ.. നമ്മൾ നല്ലവർ എന്ന് പിന്നീട് വിളിച്ചിരുന്ന പലരുടേയും പൊയ് മുഖം അഴിഞ്ഞു വീഴും എന്ന പേടി കൊണ്ടാണ്.. യഥാർത്തത്തിൽ ബാപ്പൂവിനു നേരെ നിറയുഴിച്ചത് ഗോഡ്സേ ആണെങ്കിലും ആ മാന്യ മഹാനെ കൊല്ലാതെ കൊന്നത് ആരൊക്കെയാണ്...........? വീണ്ടും ആ കാര്യങ്ങളൊക്കെ ഒരിക്കൽക്കൂടെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിനു നന്ദി.. താങ്ങളുടെ ഇനിയുമുള്ള രചനക്കായി കാത്തിരിക്കുന്നൂ.. ഇനി ഒരു അഭ്യർത്ഥനയാണ്.. പാട്ടേപ്പാടം റാം ജിയോടും, കുഞ്ഞൂസ്സിനൊടും, സിദ്ധിക്കയ്യോടും, വള്ളിക്കുന്നിനോടും, മറ്റ് മുതിർന്ന ബ്ലോഗെഴുത്ത് കാരോടും... ഇത്തരത്തിലുൾല നല്ല രചനകൾ വായിച്ച് അഭിപ്രായം പറയുന്നതിനോടൊപ്പം മറ്റ് ബ്ലോഗ് സഹോദരർക്കും അതിന്റെ ലിങ്കും അയച്ച് കൊടുക്കുക.. നല്ലത് നല്ല വായനക്കാരുടെ അറിവിലേക്കും എത്തട്ടെ... സുരേഷിന് എല്ലാ ഭാവുകങ്ങളും.....