Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Saturday, 2 October 2010

ആരു നീ(അല്ല ഞാനാരാ..?)


പൂവിതളാണ് നീ
കൊതിപ്പിക്കുന്ന നിമിഷം
അറ്റ് വീഴുന്നത്.
മേഘസഞ്ചാരമാണ് നീ
കണ്ടുകണ്ടങ്ങിരിക്കെ
കാറ്റ് കൊണ്ടുപോകുന്നത്.
കടല്‍ത്തിരയാണ് നീ
കാല്‍ നനയ്ക്കും മുൻ‌പേ
പിന്‍മടങ്ങുന്നത്.
വേനല്‍മഴയാണ് നീ
നനയാന്‍ തുടങ്ങവേ
പെയ്തുതീരുന്നത്.
കാലടികളാണ് നീ.
പിൻ‌തുടരുന്നതിൻ മുൻപ്
കാറ്റിൽ മായുന്നത്.
കിനാവാണ് നീ
തുടങ്ങുന്നതിന്‍മുന്‍പ്
പൊലിയുന്നത്.
വാക്കാണ്‌ നീ
പറഞ്ഞു തുടങ്ങവേ
തെറ്റുന്നത്.
മരീചികയാണ് നീ
സദാ മുന്നിലെത്തി
വലയ്ക്കുന്നത്.
ദാഹമാണ് നീ
എത്ര മോന്തിയാലും
അടങ്ങാത്തത്.
എങ്കിലും,
തടവറയാണ് നീ
കുതറിയാലും
ഭേടിക്കനാവാത്തത്.
കൊടും യാതനയാണ് നീ
ഒടുവിലത്തെ മിടിപ്പിലും
പതറാതെ,
ചിരിതൂകി
പ്രലോഭിപ്പിക്കുന്നത്,
പിന്‍വിളി വിളിക്കുന്നത്‌.
നിന്റെ വിളികേട്ട് ഞാൻ

ഒരു നീലത്തടാകത്തെ
സ്വപ്നം കാണുന്നു.
അറ്റമില്ലാത്ത ആ നീലിമയിൽ
ഒരു തൂവൽക്കൊതുമ്പിനാൽ
നിർമ്മിച്ച തോണിയിൽ
മയിൽ‌പ്പീലിത്തണ്ടിന്റെ തുഴയാൽ
മഴവില്ലിന്റെ കൊട്ടാരത്തിലേക്ക്
നാമങ്ങനെ തുഴഞ്ഞ് തുഴഞ്ഞ്..
പക്ഷേ,.
പ്രിയപ്പെട്ടവളെ
ഞാനെപ്പോഴും പാതിയിൽ
ഞെട്ടിയുണരുന്നു..
എപ്പോഴും.
(പഴയ ഒരു കവിതയിൽ ചിലത്
കൂട്ടിച്ചേർത്തു.)

61 comments:

ചാണ്ടിച്ചൻ said...

തേങ്ങ എന്റെ വക...

വഴിപോക്കന്‍ | YK said...

Great work

Unknown said...

ദാഹമാണ് നീ
എത്ര മോന്തിയാലും
അടങ്ങാത്തത്.
എങ്കിലും,
തടവറയാണ് നീ
കുതറിയാലും
ഭേടിക്കനാവാത്തത്.

Akbar said...

:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നിന്റെ വിളികേട്ട് ഞാൻ
ഒരു നീലത്തടാകത്തെ
സ്വപ്നം കാണുന്നു....

..

Ÿāđů said...

ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ഏതായാലും ഒരു തെറിവിളിച്ചുകളയാം എന്ന് കരുതിയിട്ടാണ് വന്നത്.
കവിത വായിച്ചപ്പോള്‍ ഏതായാലും തെറിവിളിക്കാനുള്ള മൂഡോക്കെ പോയി.
:)

ചിതല്‍/chithal said...

ഗുഡ് കവിത

Unknown said...

നല്ല കവിത

nirbhagyavathy said...

ഞാനും നീയും
പ്രണയ മിശ്രിതം
വിരഹ മര്‍മ്മരം
നല്ല കവിത.

Anees Hassan said...

ഇത് ആത്മാവിനെ തിരയുന്ന SOUL MOUNTAIN എന്ന നോവലിലെ കഥാനായകന്‍ നടത്തിയ യാത്രയോടുപമിക്കാം,
എല്ലാ മനുഷ്യരും നടന്നുതീര്‍ക്കേണ്ട വഴികള്‍ വ്യക്തം

ഒഴാക്കന്‍. said...

സത്യത്തില്‍ ആരാ നീ

perooran said...

പൂവിതളാണ് നീ
കൊതിപ്പിക്കുന്ന നിമിഷം
അറ്റ് വീഴുന്നത്.
മേഘസഞ്ചാരമാണ് നീ
കണ്ടുകണ്ടങ്ങിരിക്കെ
കാറ്റ് കൊണ്ടുപോകുന്നത്.

രാജേഷ്‌ ചിത്തിര said...

തുഴഞ്ഞ് തുഴഞ്ഞ്..

ഞാനെപ്പോഴും പാതിയിൽ

Gopakumar V S (ഗോപന്‍ ) said...

വളരെ നല്ല ഒഴുക്കുള്ള വാക്കുകള്‍
നന്നായിരിക്കുന്നു, ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കൊടും യാതനയാണ് നീ ,ഒടുവിലത്തെ മിടിപ്പിലും
പതറാതെ, ചിരിതൂകി പ്രലോഭിപ്പിക്കുന്നത്....

വളരെ നന്നയിട്ടുണ്ട് ...കേട്ടൊ മാഷെ

Junaiths said...

മരീചിക..

വരയും വരിയും : സിബു നൂറനാട് said...

ഞാനെപ്പോഴും പാതിയിൽ
ഞെട്ടിയുണരുന്നു..
എപ്പോഴും.

സ്വപ്നമാണ് നീ...
പാതിമയക്കത്തിലെ സ്വപ്നം മാത്രം..

അസ്സലായി മാഷേ.

പ്രയാണ്‍ said...

ഇതൊന്നും അവളുടെ കുഴപ്പമല്ലല്ലൊ.............. അവളൊരുപക്ഷെ ഇതൊന്നുമറിയാത്ത സ്വന്തമായൊരു നിഴല്പോലുമില്ലാത്ത എവിടെയോയിരുന്ന് ആരോവലിക്കുന്ന (അതില്ലെങ്കില്‍ ഈ ചലനം പോലും നഷ്ട്മാവുന്ന) ഒരു ചരടിന്റെ അറ്റം മാത്രമാവും. നന്നായിട്ടുണ്ട് കവിത.

കുസുമം ആര്‍ പുന്നപ്ര said...

ഭേടിക്കനാവാത്തത്.
ഭേദിയാണോ..??

നല്ല കവിത

Pranavam Ravikumar said...

ആരു നീ.... അജ്ഞാത!!! നല്ല വരികള്‍... ആശംസകള്‍

the man to walk with said...

മഴവില്ലിന്റെ കൊട്ടാരത്തിലേക്ക്
നാമങ്ങനെ തുഴഞ്ഞ് തുഴഞ്ഞ്..


ishtaayi maashe vallathe ishtaayi..

Unknown said...

കവിത കൊള്ളാം ...നീ എന്നെ വാക് വിരസത ഉണ്ടാക്കുന്നു ....

ഒന്ന് കൂടി മിനുക്കി എടുത്താല്‍ നന്നായിരിക്കും

Mohamed Salahudheen said...

താങ്കളുടെ വരികളാണ്,
വീണ്ടും വീണ്ടും വായിപ്പിക്കുന്നത്.
നന്ദി

സ്മിത മീനാക്ഷി said...

പാതിയോളമെത്തുന്ന നിന്റെ ഈ തുഴച്ചിലില്‍, വഞ്ചിയും തുഴയുമില്ലാതെ, ഓളങ്ങളില്‍, ഒഴുക്കില്‍ ഞാന്‍ അനാഥയാകുന്നതു നീ കാണാത്തതെന്തെ?
നല്ല വരികള്‍.

jyo.mds said...

ലളിതം.മനോഹരം

Sukanya said...

മയിൽ‌പ്പീലിത്തണ്ടിന്റെ തുഴയാൽമഴവില്ലിന്റെ കൊട്ടാരത്തിലേക്ക്നാമങ്ങനെ തുഴഞ്ഞ് തുഴഞ്ഞ്..

ഭാവന അപാരം. തലക്കെട്ടിനു ഒരു നര്‍മഭാവം

Kalavallabhan said...

അറിയുകയെന്നെനിൻ കിനാവിലെതോഴിയെ
അറിയുകവരുവാനാവില്ലയിപ്പുറമിന്നിപ്പോൾ
ഒരുനാളതെത്തുമദിനമതുനിശ്ചയമ്മനുജന്ന്
മറുകര മഴവില്ക്കൊട്ടാരത്തിലെന്നൊടൊപ്പം

ഹാപ്പി ബാച്ചിലേഴ്സ് said...

സുരേഷേട്ടാ, ശീർഷകം ഒരു നർമ്മ ഭാവന ഉണർത്തുന്നു. എത്രത്തോളം ആപ്റ്റാണെന്ന് മനസ്സിലായില്ല. എങ്കിലും വരികൾ ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു.

ആരു നീ?
അല്ല ഞാനാരാ?

ഉത്തരം: ജീവിതമല്ലേ?

girishvarma balussery... said...

കൊള്ളാം... തുടരുക.. ആശംസകള്‍

Unknown said...

അറ്റമില്ലാത്ത ആ നീലിമയിൽ
ഒരു തൂവൽക്കൊതുമ്പിനാൽ
നിർമ്മിച്ച തോണിയിൽ
മയിൽ‌പ്പീലിത്തണ്ടിന്റെ തുഴയാൽ
മഴവില്ലിന്റെ കൊട്ടാരത്തിലേക്ക്
നാമങ്ങനെ തുഴഞ്ഞ് തുഴഞ്ഞ്..

എനിക്കിഷ്ടമായ വരികള്‍....

ജയരാജ്‌മുരുക്കുംപുഴ said...

gambheeramayi mashe........ aashamsakal............

സ്വപ്നസഖി said...

പൂവിതളാണ് നീ
കൊതിപ്പിക്കുന്ന നിമിഷം
അറ്റ് വീഴുന്നത്.
മേഘസഞ്ചാരമാണ് നീ
കണ്ടുകണ്ടങ്ങിരിക്കെ
കാറ്റ് കൊണ്ടുപോകുന്നത്.
കടല്‍ത്തിരയാണ് നീ
കാല്‍ നനയ്ക്കും മുൻ‌പേ
പിന്‍മടങ്ങുന്നത്. നല്ല വരികള്‍ ,വളരെ ഇഷ്ടായി.

Kalavallabhan said...

ഒരു വരവ് പ്രതീക്ഷിക്കുന്നു

ManzoorAluvila said...

പക്ഷേ,.
പ്രിയപ്പെട്ടവളെ
ഞാനെപ്പോഴും പാതിയിൽ
ഞെട്ടിയുണരുന്നു..
എപ്പോഴും
അപൂർണ്ണമാം സ്വപ്നത്തിലെ..ജീവ സഞ്ചാരം...ആശംസകൾ

അന്ന്യൻ said...

ഈ വരികൾക്കൊക്കെ അഭിപ്രായം പറയത്തക്ക പക്വതയൊന്നുമില്ല. എന്നിരുന്നാലും വീണ്ടും വീണ്ടും വായിച്ചു…

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കവിതയാണു നീ
എത്ര വായിച്ചാലും മതിവരാത്തത്..

ജിപ്പൂസ് said...

പ്രിയപ്പെട്ടവളേ ഇതൊക്കെയാണു നീ.വരികള്‍ ഇഷ്ടപ്പെട്ടു സുരേഷ് മാഷേ.

Unknown said...

nice one. i am a regular reader of your blog for quite some time, like your short stories more than the poems. but this one, really i liked it.

jayanEvoor said...

എത്ര എഴുതിയാലും തീരാത്തത്...
നല്ല വരികൾ....

Jithin Raaj said...

എനിക്കിവിടെ അഭിപ്രായം പറയാന്‍ ഒട്ടും യോഗ്യത ഇല്ല എങ്കിലും സുരേഷേട്ടാ സൂപ്പര്‍ബ്

www.jithinraj.in

Raveena Raveendran said...

കാലടികളാണ് നീ.
പിൻ‌തുടരുന്നതിൻ മുൻപ്
കാറ്റിൽ മായുന്നത്.
കിനാവാണ് നീ
തുടങ്ങുന്നതിന്‍മുന്‍പ്
പൊലിയുന്നത്.
വാക്കാണ്‌ നീ
പറഞ്ഞു തുടങ്ങവേ
തെറ്റുന്നത്.

അതിമനോഹരം....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മഴവിൽ കൊട്ടാരം പൂകും മുമ്പെ ഞെട്ടിയുണരുന്നതുകൊണ്ടാണ് തുഴഞ്ഞുള്ള യാത്ര വീണ്ടും വീണ്ടും ആവർത്തിക്കാൻ കഴിയുന്നത്.. ഒരിക്കൽ കൊട്ടാരത്തിലെത്തിയാൽ തീർന്നു... (കവിത ഹ്ര്‌ദ്യം.. നന്ദി)

naakila said...

വാക്കാണ്‌ നീ
പറഞ്ഞു തുടങ്ങവേ
തെറ്റുന്നത്

ee varikal ento manassil koriyitta pole

വീകെ said...

നന്നായിരിക്കുന്നു മാഷേ...
ആശംസകൾ...

അജേഷ് ചന്ദ്രന്‍ ബി സി said...

കൊള്ളാം .. ഈ ആധുനിക കവിത.....

ഭാനു കളരിക്കല്‍ said...

അവളെ കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ഏത്രയോ ശരി. കവിത എന്നത്തെയും പോലെ മനോഹരം.

Echmukutty said...

പാതിയിൽ ഞെട്ടിയുണരുന്നുവല്ലോ........

Manoraj said...

നല്ല വരികള്‍ മാഷേ..

ajiive jay said...

agrahikkumbol ananju theerunnathalle jeevitham mashe, nannayirikkunnu, best wishes

Neena Sabarish said...

പക്ഷേ,.
പ്രിയപ്പെട്ടവളെ
ഞാനെപ്പോഴും പാതിയിൽ
ഞെട്ടിയുണരുന്നു..
എപ്പോഴും. ...എങ്കിലല്ലേ വീണ്ടും വീണ്ടും ആദ്യം തൊട്ടു കാണാനാകൂ.......സുന്ദരം!!!!!

Jazmikkutty said...

നല്ലൊരു കവിത!

Ronald James said...

നന്നായിരിക്കുന്നു മാഷേ... അഭിനന്ദനങ്ങള്‍ ...

Anees Hassan said...

ബ്ലോഗിനോട് പിണങ്ങിയോ ?

സാബിബാവ said...

മാഷെ കവിതയിലെ ആഴിയിലേക്കു ഉഴന്നു ഇറങ്ങി പോവുന്ന വരികള്‍ ഇടതടവില്ലാതെ ....

Anonymous said...

എന്റെ നിഴലാണു നീ
ആദ്യം പിന്നിലും പിന്നെ ഒപ്പവും
ഒടുവില്‍ മുമ്പിലും...

നീയാരാണെന്നു നിനക്കറിയില്ലെങ്കില്‍ ......കുതിരവട്ടം പപ്പുവിന്റെ ഡയലോഗ്...

Ranjith chemmad / ചെമ്മാടൻ said...

പല കവിതകളിലും വരികളോരോന്നും
വേറിട്ടു നിൽക്കുകയാണെന്ന
തോന്നലുളവാക്കുന്നുവെങ്കിലും,
സൂക്ഷ്മമായ സമഗ്രഹിക്കുമ്പോൾ
അതിന്‌ ശക്തമായ ശിലാഭദ്രത
കൈവരുന്നുണ്ട്....

lekshmi. lachu said...

രണ്ടു മൂന്നു വട്ടം വായിച്ചു
ഏറെ ഇഷ്ടമായി..
എല്ലാവരികളും ഏറെ മനോഹരം..

Anonymous said...

ഒരു സ്വപ്നമെങ്കിലും മുഴുമിക്കാന്‍ സാധിക്കട്ടെ..ഇടയില്‍ ഞെട്ടിയുണരാതെ..

ശ്രീജ എന്‍ എസ് said...

എല്ലാം അവള്‍ ആയിരുന്നിട്ടും,പാതി വഴിയില്‍ ഞെട്ടി ഉണര്‍ന്നു തനിച്ചാക്കുന്നത്‌ എന്തെ :)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കിനാവിൽ തുഴഞ്ഞ് തുഴഞ്ഞ് അങ്ങെത്തുന്നതിനു മുമ്പ് ഉറക്കം ഞെട്ടിയുണർന്നോട്ടെ, സാരമില്ല. കാത്തു നിൽക്കുന്ന പൂമരമായി അവളെന്നും അക്കരെത്തന്നെയുണ്ടായാൽ മതി.

Anonymous said...

സുഖം തരുന്ന സ്വപ്‌നങ്ങള്‍ പ്രകാശപുഴയില്‍ അലിഞ്ഞില്ലാതാവുമ്പോള്‍ വേദന തോന്നും...പക്ഷേ സ്വപ്നങ്ങളില്‍ ജീവിതത്തെ തളച്ചിടുമ്പോള്‍ ഭയം തോന്നും..കവിത നന്നായി....