Followers
Blog Archive
About Me
- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
Tuesday, 18 October 2011
വർത്തമാനം.
നരച്ച മുറിയിൽ
ഇരുണ്ട വെളിച്ചത്തിൽ
മഞ്ഞച്ച ആൽബത്തിലേക്ക്
കണ്ണുതുറിച്ച്
പടിഞ്ഞാറേക്കുള്ള
ജനാല തുറന്നു വച്ച്
വിഴുങ്ങാൻ വരും
ഒരുനേരം കാലം
എന്നു കിടുങ്ങിയിരിക്കുമ്പോൾ
കാറ്റും മഴയും വെയിലും നിലാവും
തൊട്ടുവിളിക്കാനായുമ്പോൾ
ഇതൊരു തടവറയെന്നു
ചിരിച്ചു മയങ്ങാനെന്തു സുഖം.!
Labels:
കവിത
Subscribe to:
Post Comments (Atom)
35 comments:
'ഇതൊരു തടവറയെന്നു
ചിരിച്ചു മയങ്ങാനെന്തു സുഖം'
ഈ കുഞ്ഞുകവിതയിലെ വരികള്ക്കിടയിലുമുണ്ട് ഒരു വേദനയുടെ സുഖം.
അഭിനന്ദനങ്ങള്‍ !
ഒരു തടവറക്കവിത. നന്നായി.
മനോഹരം
കുഞ്ഞിക്കവിത...പക്ഷേ ചിന്തിക്കാനേറെ...പറയാനറിയില്ല മാഷേ..മനുഷ്യജീവിതം..ഇങ്ങനെയൊക്കെയാണല്ലേ..?
മയങ്ങുമ്പോൾ പോയകാല കാഴ്ചകൾ
കണ്ടുകിടക്കാനെന്തു സുഖം
ചെയ്തവയൊക്കെയും ഇന്നു കാഴ്ചകൾ,
കാണാൻ മാത്രമായൊരു കാലവും
തടവറയാണെന്നു കരുതി ചിരിച്ചു മയങ്ങാം.വാതില്‍ തുറക്കുന്നതും കാത്ത്.കവിതയില്‍ പൊരുളുണ്ട്.
അങ്ങനെ ഉള്ളിലേക്കൊതുങ്ങേണ്ട കേട്ടൊ..
ഒരു വര്‍ത്തമാന സത്യം...ഒന്നുമറിയാതെയൊന്നു മയങ്ങാന്‍ , ഉറങ്ങാന്‍ എന്ത് സുഖം
ഒരു വൃത്തത്തിലവസാനിക്കുന്നത്..
നന്നായിരിക്കുന്നു
കുറച്ചു വാക്കുകളില്‍ നിറച്ചു ജീവിതം വരച്ചിട്ടിരിക്കുന്നു. വായിക്കുന്നതിനുമപ്പുറത്തേയ്ക്ക് ചിന്തിപ്പിക്കുന്നു. ആശംസകള്‍
ഇരുളിമ, മഞ്ഞച്ച ഭൂതകാലം- കാറ്റും മഴയും വെയിലും നിലാവും - മനസ്സിന്റെ ജാലകങ്ങൾ എന്തിലേക്കാണ് തുറക്കേണ്ടത് എന്ന് നിസ്സംശയം പറയുന്നു കവിത. ഇഷ്ടമായി ഈ വരികൾ.
ഒരുപാടു കാലത്തിനു ശേഷം ജാലകം തുറന്നിരിക്കുന്നു അല്ലേ? ഒരുപാടു സന്തോഷം..
കാറ്റും മഴയും വെയിലും നിലാവും
തൊട്ടുവിളിക്കാനായുമ്പോൾ
ഇതൊരു തടവറയെന്നു
ചിരിച്ചു മയങ്ങാനെന്തു സുഖം.!
എന്നു പറയുമ്പോഴും ജാലകം തുറക്കാനുള്ള ഒരു മനസ്സ് ഉള്ളില്‍ ഒളിച്ചിരിപ്പുണ്ട്.
jeevitham oru thadavara
കാറ്റും മഴയം വെയിലും തൊട്ടു വിളിക്കുമ്പോള്‍ എന്തിനാണ് തടവറയെന്നു ചിരിച്ചു മയങ്ങുന്നത്..
പുറത്തുള്ളഴകിന്‍ പരമോത്സവം ഒരു നോക്കാല്‍ കണ്ടെത്തിക്കൂടെ...?
ചിലപ്പൊ അങ്ങനെയാണു,ഉള്ളില്‍ കയറി താഴിട്ട് കഴിഞ്ഞാല്‍ പുറത്തിറങ്ങാനേ തോന്നില്ല!
കുറേ നാള്‍ കൂടി കണ്ടതില്‍ സന്തോഷം.
മയങ്ങാം.. വെറുതെ.വേറൊന്നും ചെയ്യാതെ..
manoharamayittundu.......... aashamsakal.......
ഇതൊരു തടവറയെന്നു
ചിരിച്ചു മയങ്ങാനെന്തു സുഖം.!
നല്ല കവിത
vaayichu
ജീവിതം ഇതൊക്കെയാ, എല്ലാരും ഇങ്ങനെയൊക്കെയാ.
http://surumah.blogspot.com
ഇഷ്ടായി മാഷേ..
തടവറ സുഖമെന്നു കരുതി മയങ്ങുന്നവരാണ് അധികവും...
കൊള്ളാം നല്ല കവിത
കുഞ്ഞു കവിത. വളരെ മനോഹരം.
തടവറയില്‍ കിടന്നു മയങ്ങുക തന്നെ നല്ലത്. ശുഭാപ്തി വിശ്വാസക്കാരന് അതല്ലേ പറ്റൂ...
nice
ചെറുതെങ്കിലും മനോഹരം.
കവിതയില്‍,തടവറയില്‍,തണുപ്പില്‍...
നല്ല കവിത.
നന്മകള്‍.
വിഴുങ്ങാൻവരുന്ന ആ കാലത്തിനെയോർത്ത് കിടുങ്ങിയാലും, തടവറയിലാണെന്ന മന്ദഹാസം....! എല്ലാ തലത്തിൽക്കൂടിയും ജനത്തിന് ആവേശം പകർന്നുകൊടുത്ത മഹാരഥന്മാർ, ജയിലിൽക്കിടന്ന് ചിന്തിച്ചുചിരിച്ച രംഗങ്ങൾ ഓർത്തുപോകുന്ന നല്ല വരികൾ....ആശയഗംഭീരം. അഭിനന്ദിക്കുന്നു....
നമ്മളോരുത്തരും ഇത്തരം തടവറകളിൽ ചിരിച്ചുമയങ്ങി കിടപ്പല്ലേ മാഷെ
pls visit my blog and support a serious issue........
pls visit my blog and support a serious issue............
nannayi.... mashee