Followers
Blog Archive
About Me
- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള് (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്റെ ശ്വാസകോശം. സൗഹൃദം എന്റെ വിശപ്പ്. യാത്രകള്‍ എന്റെ സ്വപ്നം.
സന്ദര്‍ശകര്‍
Thursday, 29 July 2010
എങ്കിൽമാത്രം
വിജനതയുടെ വിസ്തൃതഭൂമിയില്‍
വിഷാദത്തിന്റെ നിഴല്‍ചുവട്ടില്‍
നിശബ്ദതയുടെ രാഗവിസ്താരം കേട്ട്,
ഏകാന്തമാം ജന്മത്തെ തലോടി,
പ്രണയത്തിന്റെ ഉന്മാദകാലത്ത് പാടിയ
ജുഗല്‍ബന്ദിയോര്‍ത്തു തരളിതനായി
അങ്ങനെയിരുന്നുപോകുമ്പോള്‍ ,
പകലിരമ്പുന്നു,
രാത്രി പടരുന്നു,
മഴ നനയ്ക്കുന്നു,
വെയിലുരുകുന്നു
പുഴ മെലിയുന്നു,
ഇലയടരുന്നു.
ഋതുക്കള്‍ പടം പൊഴിക്കുന്നു.
ജരാനരകള്‍ കണ്ടു ഭയമാണ്ട
ചിത്തം കിതപ്പോടെ പായുന്നു.
മോഹത്തിന്റെ പക്ഷിപാറിയ ആകാശം,
പൊട്ടിമുളയ്ക്കാന്‍ നിനവുകള്‍ നട്ട വയലുകള്‍,
ദേശങ്ങളിലേക്ക് നടന്ന ഒറ്റയടിപ്പാത,
എവിടെയാണെവിടെയാണെല്ലാം?
ചിന്തയുടെ നരച്ച ആകാശത്തിനു കീഴെ
ഭ്രമണപഥത്തില്‍നിന്ന് വേര്‍പെട്ടു ഞാന്‍ .
എല്ലാ മരങ്ങളും പൂക്കുന്ന ഋതുക്കളും,
പൂത്ത മരങ്ങള്‍ കായ്ക്കുന്ന ദേശവും,
കായ്കളില്‍ കിനിയുന്ന കാരുണ്യവും
തേടിത്തേടി മുറിവേറ്റ പാദങ്ങളും പോയി.
പാതയെല്ലാം മുള്‍ക്കാട് മൂടി.
ഒരുവട്ടംകൂടി കാണുവാന്‍ തോന്നി
കണ്ടുഭയന്ന് പിന്തിരിയുമ്പോള്,
എല്ലാ മനുഷ്യരും ദൈവമാകുമ്പോൾ
ചൊല്ലാന്‍ കരുതിയ സംഘഗാനം,
താളം നിലച്ചും ഈണം മുറിഞ്ഞും
ചെകുത്താന്റെ പാട്ടിനു കൂട്ടാകുമ്പോള്‍
എല്ലാ മനുഷ്യരും ഒറ്റയാകുമ്പോള്‍,
ഒറ്റയ്ക്കിരുന്നവര്‍ സ്വാര്‍ത്ഥരാകുമ്പോള്‍,
സ്വാര്‍ത്ഥരെല്ലാരും പൂജ്യരാകുമ്പോള്‍;
ഹൃദയകൈലാസത്തില്‍ നിന്നൊരു നദി
ഒരിക്കലും വറ്റാതൊഴുകിയൊഴുകി
ജീവിതം വിതയേറ്റിയ താഴ്വരകളെ
പച്ചകുത്തുമെങ്കില്‍,
നദിയായ നദിയെല്ലാം പുണ്യമായൊഴുകി
അതിരറ്റ സ്നേഹത്തിന്റെ കടലില്‍
പതിക്കുമെങ്കില്‍,
തീരത്തു കലരുന്ന സര്‍വ്വജാലങ്ങള്‍ക്കും
സംഗീതമായ് മുളംകുഴല് പാടുമെങ്കില്‍,
എങ്കില്‍മാത്രം
എങ്കില്‍മാത്രം,
പ്രാണവായുവായ്
എന്നിലും നിന്നിലും
അകത്തും പുറത്തും
നിരന്തരം വന്നുപോകുന്ന
ദൈവത്തിനായ്
ഞാനൊന്നുകൂടി പാടും...
(ഒരു പഴയ കവിത. സമയക്കുറവുമൂലം റീപോസ്റ്റുന്നു.)
വിഷാദത്തിന്റെ നിഴല്‍ചുവട്ടില്‍
നിശബ്ദതയുടെ രാഗവിസ്താരം കേട്ട്,
ഏകാന്തമാം ജന്മത്തെ തലോടി,
പ്രണയത്തിന്റെ ഉന്മാദകാലത്ത് പാടിയ
ജുഗല്‍ബന്ദിയോര്‍ത്തു തരളിതനായി
അങ്ങനെയിരുന്നുപോകുമ്പോള്‍ ,
പകലിരമ്പുന്നു,
രാത്രി പടരുന്നു,
മഴ നനയ്ക്കുന്നു,
വെയിലുരുകുന്നു
പുഴ മെലിയുന്നു,
ഇലയടരുന്നു.
ഋതുക്കള്‍ പടം പൊഴിക്കുന്നു.
ജരാനരകള്‍ കണ്ടു ഭയമാണ്ട
ചിത്തം കിതപ്പോടെ പായുന്നു.
മോഹത്തിന്റെ പക്ഷിപാറിയ ആകാശം,
പൊട്ടിമുളയ്ക്കാന്‍ നിനവുകള്‍ നട്ട വയലുകള്‍,
ദേശങ്ങളിലേക്ക് നടന്ന ഒറ്റയടിപ്പാത,
എവിടെയാണെവിടെയാണെല്ലാം?
ചിന്തയുടെ നരച്ച ആകാശത്തിനു കീഴെ
ഭ്രമണപഥത്തില്‍നിന്ന് വേര്‍പെട്ടു ഞാന്‍ .
എല്ലാ മരങ്ങളും പൂക്കുന്ന ഋതുക്കളും,
പൂത്ത മരങ്ങള്‍ കായ്ക്കുന്ന ദേശവും,
കായ്കളില്‍ കിനിയുന്ന കാരുണ്യവും
തേടിത്തേടി മുറിവേറ്റ പാദങ്ങളും പോയി.
പാതയെല്ലാം മുള്‍ക്കാട് മൂടി.
ഒരുവട്ടംകൂടി കാണുവാന്‍ തോന്നി
കണ്ടുഭയന്ന് പിന്തിരിയുമ്പോള്,
എല്ലാ മനുഷ്യരും ദൈവമാകുമ്പോൾ
ചൊല്ലാന്‍ കരുതിയ സംഘഗാനം,
താളം നിലച്ചും ഈണം മുറിഞ്ഞും
ചെകുത്താന്റെ പാട്ടിനു കൂട്ടാകുമ്പോള്‍
എല്ലാ മനുഷ്യരും ഒറ്റയാകുമ്പോള്‍,
ഒറ്റയ്ക്കിരുന്നവര്‍ സ്വാര്‍ത്ഥരാകുമ്പോള്‍,
സ്വാര്‍ത്ഥരെല്ലാരും പൂജ്യരാകുമ്പോള്‍;
ഹൃദയകൈലാസത്തില്‍ നിന്നൊരു നദി
ഒരിക്കലും വറ്റാതൊഴുകിയൊഴുകി
ജീവിതം വിതയേറ്റിയ താഴ്വരകളെ
പച്ചകുത്തുമെങ്കില്‍,
നദിയായ നദിയെല്ലാം പുണ്യമായൊഴുകി
അതിരറ്റ സ്നേഹത്തിന്റെ കടലില്‍
പതിക്കുമെങ്കില്‍,
തീരത്തു കലരുന്ന സര്‍വ്വജാലങ്ങള്‍ക്കും
സംഗീതമായ് മുളംകുഴല് പാടുമെങ്കില്‍,
എങ്കില്‍മാത്രം
എങ്കില്‍മാത്രം,
പ്രാണവായുവായ്
എന്നിലും നിന്നിലും
അകത്തും പുറത്തും
നിരന്തരം വന്നുപോകുന്ന
ദൈവത്തിനായ്
ഞാനൊന്നുകൂടി പാടും...
(ഒരു പഴയ കവിത. സമയക്കുറവുമൂലം റീപോസ്റ്റുന്നു.)
Labels:
കവിത
Subscribe to:
Post Comments (Atom)
33 comments:
തീരത്തു കലരുന്ന സര്‍വ്വജാലങ്ങള്‍ക്കും
സംഗീതമായ് മുളംകുഴല് പാടുമെങ്കില്‍,
എങ്കില്‍മാത്രം
എങ്കില്‍മാത്രം,
പ്രാണവായുവായ്
എന്നിലും നിന്നിലും
അകത്തും പുറത്തും
നിരന്തരം വന്നുപോകുന്ന
ദൈവത്തിനായ്
ഞാനൊന്നുകൂടി പാടും...
കവിത ആസ്വദിക്കാന്‍ അത്ര പോര.... ഇഷ്ട്ടപ്പെട്ടു എന്ന് തന്നെയാണ് മനസ്സ് പറയുന്നത്.
എങ്കില്‍മാത്രം...!!
ഇനിയെന്നാണ് ,ഹൃദയകൈലാസത്തില്‍ നിന്നൊരു നദി വറ്റാതൊഴുകിയൊഴുകി ജീവിതം വിതയേറ്റിയ താഴ്വരകളെ പച്ചകുത്തുക?
നദിയായ നദിയെല്ലാം പുണ്യമായൊഴുകി അതിരറ്റ സ്നേഹത്തിന്റെ കടലില്‍ പതിക്കുക?
സര്‍വ്വജാലങ്ങള്‍ക്കും സംഗീതമായ് മുളംകുഴല് പാടുക??
എന്നാലും let's hope ല്ലേ ?
ഇതൊരു കവിതയാണോ? അവിടേയുമില്ല ഇവിടേയുമില്ല എന്നൊരു മട്ടാണു് എനിക്കു് തോന്നിയതു്. കാര്യമായി ഇഷ്ടപ്പെട്ടില്ല.
“എല്ലാ മനുഷ്യരും ദൈവമാകുമ്പോൾ
ചൊല്ലാന്‍ കരുതിയ സംഘഗാനം,“
എന്താ ഉദ്ദേശിച്ചതു് എന്നുതന്നെ മനസ്സിലായില്ല.
“വിജനതയുടെ വിസ്തൃതഭൂമിയില്‍
വിഷാദത്തിന്റെ നിഴല്‍ചുവട്ടില്‍
നിശബ്ദതയുടെ രാഗവിസ്താരം കേട്ട്,
ഏകാന്തമാം ജന്മത്തെ തലോടി,“
വിജനത, ഏകാന്തത, നിശ്ശബ്ദത.. ആകെക്കൂടി ഒരു മതിഭ്രമം.
ഒരു പൊതുവായ ചോദ്യം - എല്ലാ കവികളോടും.. കവിതയിൽ ദുഃഖവും രോഷവും ഒക്കെ മാത്രമേ പാടൂ? വേറെ വികാരങ്ങളൊന്നുമില്ലേ?
സുരേഷ്, ഒരാൾ മറ്റൊരാളുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലം വരും എന്ന പ്രസിദ്ധമായ വരികൾ ഓർത്തു. കവിത നന്നായി, എങ്കിലും അൽപ്പം വാചാലമായോ എന്നു സംശയം.
എങ്കില്‍മാത്രം,
പ്രാണവായുവായ്
എന്നിലും നിന്നിലും
അകത്തും പുറത്തും
നിരന്തരം വന്നുപോകുന്ന
ദൈവത്തിനായ്
ഞാനൊന്നുകൂടി പാടും..
ഉയിര്ത്തെഴുന്നേല്പ്പാണോ...??
ഒരു ജുഗല്‍ബന്ദി സ്റൈല്‍ ഉണ്ട് കവിതയ്ക്ക്..
പുതുമയോടുകൂടിയ പഴയ കവിത
നദിയായ നദിയെല്ലാം പുണ്യമായൊഴുകി
അതിരറ്റ സ്നേഹത്തിന്റെ കടലില്‍
പതിക്കുമെങ്കില്‍,
"ഈ ലോകം എത്ര ശാന്തമായേനെ."
നല്ല കവിത. "എല്ലാ മനുഷ്യരും ഒറ്റയാകുമ്പോള്‍, ഒറ്റയ്ക്കിരുന്നവര്‍ സ്വാര്‍ത്ഥരാകുമ്പോള്‍ തൊട്ടുള്ള വരികള്‍ വളരെ ഇഷ്ടമായി.
നിത്യവും ജീവിതം വിതയേറ്റുന്നു. പാടം കൊയ്യുന്നത്....
അഭിനന്ദനങ്ങള്‍, ചിത്രത്തിനും!!
"ഒറ്റയ്ക്കിരുന്നവര്‍ സ്വാര്‍ത്ഥരാകുമ്പോള്‍,
സ്വാര്‍ത്ഥരെല്ലാരും പൂജ്യരാകുമ്പോള്‍;"
ഈ വരികള്‍ ഒത്തിരി ഇഷ്ടപ്പെട്ടു ...
ബാക്കി അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല ....
:)
ശമനതാളത്തിന്റെ തുടക്കവും ഒടുക്കവും നന്നായിരിക്കുന്നു.
ശമനതാളത്തിന്റെ തുടക്കവും ഒടുക്കവും നന്നായിരിക്കുന്നു.
‘എങ്കില്‍മാത്രം‘ എന്ന സന്ദേഹം മാറ്റി ‘ദൈവത്തിനായും‘, തനിക്കായും പാടാന്‍ കഴിയട്ടെ.
മോഹത്തിന്റെ പക്ഷിപാറിയ ആകാശം,
പൊട്ടിമുളയ്ക്കാന്‍ നിനവുകള്‍ നട്ട വയലുകള്‍,
ദേശങ്ങളിലേക്ക് നടന്ന ഒറ്റയടിപ്പാത,
എവിടെയാണെവിടെയാണെല്ലാം?
അതെ എല്ലാം എവിടെയാണ്....?
"നദിയായ നദിയെല്ലാം പുണ്യമായൊഴുകി
അതിരറ്റ സ്നേഹത്തിന്റെ കടലില്‍
പതിക്കുമെങ്കില്‍,
തീരത്തു കലരുന്ന സര്‍വ്വജാലങ്ങള്‍ക്കും
സംഗീതമായ് മുളംകുഴല് പാടുമെങ്കില്‍..."
എങ്കില്‍ എത്ര സുന്ദരമാകുമായിരുന്നു ഈ ലോകം!
വരികള്‍ വളരെ ഇഷ്ടമായി...
അതിരറ്റ സ്നേഹത്തിന്റെ കടൽ...........
..
പഴയതെന്നാല്‍ വളരെപ്പഴയതാണെന്ന് തോന്നുന്നു.
മാഷ് ടച്ചില്ല കവിതയിലുടനീളം..
..
....എങ്കില്‍ മാത്രം ഒന്നുകൂടി പാടിയാല്‍ മതി.
പാടാന്‍ സാധിക്കട്ടേ.
എല്ലാ മനുഷ്യരും ഒറ്റയാകുമ്പോള്‍............
പാടുവാന്‍ പാട്ടുകള്‍ ഉണ്ടാകുക ...അതത്രേ പുണ്യം
ഉണര്ത്തുപാട്ടായെങ്കില്,
ഉണര്ത്തുപാട്ടായെങ്കില്,
ഉപാധികളില്ലാതെയും പാടരുതൊ? ആ പാട്ട്, മറ്റുള്ളവയെ ഉണര്‍ത്തുമെന്നു ഒരു മോഹം...
വാക്കുകളില്‍ ഒരു പ്രപഞ്ചം സ്ര്ഷ്ടിച്ചു...
സ്നേഹത്തിന്റെ ഒരു പുതിയ പ്രപഞ്ചം
വീണ്ടും സ്ര്ഷ്ടിക്കപ്പെടുമായിരിക്കും...
"താളം നിലച്ചും ഈണം മുറിഞ്ഞും
ചെകുത്താന്റെ പാട്ടിനു കൂട്ടാകുമ്പോള്‍
എല്ലാ മനുഷ്യരും ഒറ്റയാകുമ്പോള്‍,
ഒറ്റയ്ക്കിരുന്നവര്‍ സ്വാര്‍ത്ഥരാകുമ്പോള്‍,
സ്വാര്‍ത്ഥരെല്ലാരും പൂജ്യരാകുമ്പോള്‍;"
വളരെയിഷ്ടമായീവരികൾ
Valare Nalla Kavitha!
Ashamsakal!
ഒറ്റയാവുമ്പോള്‍ ഒരു പാട്ടായി ഒരുകിയൊഴുകി താഴ്വരകളെ നനച്ചു, ഒരു മുളങ്കുലിനു പ്രാണവായു കിട്ടിയതെല്ലാം തിരിച്ചു നല്‍കുന്നത് എത്ര ധന്യമായ കാര്യം!
സുരേഷ്, മുമ്പത്തെ പോസ്റ്റുകളുടെ അത്രയ്ക്കായില്ല, എന്നാലും ഇഷ്ടപ്പെട്ടു. കവിത വേഗത്തില്‍ ഓടിപ്പോയപോലെ.
ഇപ്പോഴത്തെ മാനസ്സികാവസ്ഥയില്‍
നിഷ്ക്കരുണം ചില വാക്കുകള്‍,
വരികള്തന്നെയും വെട്ടിക്കളഞ്ഞെങ്കില്‍
എന്നാശിച്ചുപൊകുന്നു.
നല്ല ചിന്തകള്‍ തന്നെ...
ചില മാറ്റങ്ങള്‍ അനിവാര്യമല്ലെ...
മാറ്റമില്ലാത്ത ഒന്നു മാറ്റം മാത്രമല്ലെ..
അത്ര പോര,
രാജേഷ് ചിത്തിര said...
ഇപ്പോഴത്തെ മാനസ്സികാവസ്ഥയില്‍
നിഷ്ക്കരുണം ചില വാക്കുകള്‍,
വരികള്തന്നെയും വെട്ടിക്കളഞ്ഞെങ്കില്‍
എന്നാശിച്ചുപൊകുന്നു.
-athe
പാടൂ വീണ്ടും വീണ്ടും....
“നദിയായ നദിയെല്ലാം പുണ്യമായൊഴുകി
അതിരറ്റ സ്നേഹത്തിന്റെ കടലില്‍
പതിക്കുമെങ്കില്‍.. എങ്കിൽ ... ആശിച്ചുപോകുന്നു ഞാനും..