- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
പൂവിന്റെ ഗീതം
ഖലീൽ ജിബ്രാൻ.
പ്രപഞ്ചത്തിന്റെ നാദത്താൽ
ആവർത്തിച്ചുച്ചരിക്കപ്പെട്ട
ദയാർദ്രമായ ഒരു വാക്കാണ് ഞാൻ.
നീലിമയാർന്ന കൂടാരത്തിൽനിന്നും
പച്ചത്തടങ്ങളിലേക്കു പാറിവീണ
ഒരു നക്ഷത്രമാണ് ഞാൻ.
ശിശിരം ഗർഭം ധരിച്ച്
വസന്തം പിറവികൊടുക്കുന്ന
പ്രപഞ്ചതത്വത്തിന്റെ മകളാണ് ഞാൻ.
ഗ്രീഷ്മത്തിന്റെ മടിത്തട്ടിൽ വളർന്ന്
ഹേമന്തത്തിന്റെ ശയ്യയിൽ
ഞാനുറങ്ങുന്നു.
പ്രഭാതത്തിൽ
വെളിച്ചത്തിന്റെ വരവറിയിക്കാൻ
ഇളംകാറ്റിനോടൊത്തു ഞാനിറങ്ങുന്നു.
സായാഹ്നങ്ങളിൽ പ്രകാശത്തിന്റെ
വിടവാങ്ങൽപ്രാർത്ഥനയ്ക്കായി
ഞാൻ പറവകളോടൊത്തു ചേരുന്നു.
സമതലങ്ങൾ
എന്റെ നിറങ്ങളാൽ അലങ്കരിക്കപ്പെട്ടു.
അന്തരീക്ഷത്തിലാകെ
എന്റെ സുഗന്ധത്തിന്റെ സൌരഭ്യം.
ഉറക്കത്തിലേക്ക് ഞാൻ ചായുമ്പോൾ
രാത്രിയുടെ കണ്ണുകൾ
എനിക്കു മീതെ നിന്നു.
ഉണർന്നെത്തി
പകലിന്റെ ഒറ്റനേത്രമായ സൂര്യനിലേക്ക്
ഞാൻ മിഴിച്ചു നിന്നു.
ഹിമകണത്തെ ഞാൻ വീഞ്ഞാക്കി രുചിച്ചു.
കിളികളുടെ പാട്ടിനെ ഹൃദയത്തിൽ കേട്ടു.
ചാഞ്ഞ പുൽനാമ്പുകൾക്കൊത്തു നൃത്തം ചെയ്തു.
പ്രണയിയുടെ പാരിതോഷികമാണു ഞാൻ
വിവാഹവേളയിലൊരു പുഷ്പഹാരം.
ഒരാഹ്ലാദനിമിഷത്തിന്റെ സ്മൃതി.
മരിച്ചവർക്ക്
അവശേഷിച്ചവർ നൽകുന്ന ശ്രദ്ധാജ്ഞലി.
ആഹ്ലാദത്തിന്റെയും ദു:ഖത്തിന്റെയും
അനിവാര്യഭാഗമാണു ഞാൻ.
പക്ഷേ, ഞാൻ
വെളിച്ചം കാണാൻ
മുഖമുയർത്തി നിൽക്കുന്നു.
ഒരിക്കലും
സ്വന്തം നിഴലിനെ തിരയുന്നില്ല
മനുഷ്യർ പഠിക്കേണ്ട വിവേകമാണിത്.
(പച്ചമലയാളം ജൂലൈ ൨൦൦6ൽ പബ്ലിഷ് ചെയ്ത കവിത)
......................................................................
പരിഭാഷ: എൻ.ബി.സുരേഷ്.

50 comments:
പക്ഷേ, ഞാൻ
വെളിച്ചം കാണാൻ
മുഖമുയർത്തി നിൽക്കുന്നു.
ഒരിക്കലും
സ്വന്തം നിഴലിനെ തിരയുന്നില്ല
പരിഭാഷ വായിച്ചു.
ഇഷ്ടപ്പെട്ടു.
അഭിപ്രായങ്ങള്‍ അറിവുള്ളവര്‍ പറയട്ടെ.
പകലിന്റെ ഒറ്റനേത്രമായ സൂര്യനിലേക്ക്
ഞാൻ മിഴിച്ചു നിന്നു..
ഇവിടെ ഞാനും അത് തന്നെ ചെയുന്നു ...ഒന്നും പറയാന്‍ അറിയില്ല .........
അവസാന വരികള്‍ വളരെ നല്ലതാണ്...
സായാഹ്നങ്ങളിൽ പ്രകാശത്തിന്റെ
വിടവാങ്ങൽപ്രാർത്ഥനയ്ക്കായി
ഞാൻ പറവകളോടൊത്തു ചേരുന്നു...
-adyapakaa njanum vannu ..
വീണ്ടും ജിബ്രാന്‍ :-)
"ഹിമകണത്തെ ഞാന്‍ വീഞ്ഞാക്കി രുചിച്ചു.
കിളികളുടെ പാട്ടിനെ ഹൃദയത്തില്‍ കേട്ടു.
ചാഞ്ഞ പുൽനാമ്പുകൾക്കൊത്തു നൃത്തം ചെയ്തു.
പ്രണയിയുടെ പാരിതോഷികമാണു ഞാന്‍"
പരിഭാഷ ലളിതം...സുന്ദരം.
വിവര്‍ത്തനം അധികം സുഖം നല്‍കിയ വായന സമ്മാനിച്ചു. നന്ദി സുരേഷേട്ടാ...
ആഹ്ലാദത്തിന്റെയും ദു:ഖത്തിന്റെയും
അനിവാര്യഭാഗമാണ് ഞാൻ.
സ്വന്തം നിഴലിനെ തിരയാത്ത വിവേകവും.......
വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
ഇഷ്ടമായി, ഈ മൊഴിമാറ്റം.
ലളിതം...സുന്ദരം.
ഇഷ്ടപ്പെട്ടു.
ലളിതം...സുന്ദരം.
ഇഷ്ടപ്പെട്ടു.
എത്ര നല്ല കവിത. അതുപോലെ മൊഴിമാറ്റിയതും ഭംഗിയായി.
എല്ലാ വരികളും അതിമനോഹരം അതില്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല
വെളിച്ചം കാണാൻ
മുഖമുയർത്തി നിൽക്കുന്നു.
ഒരിക്കലും
സ്വന്തം നിഴലിനെ തിരയുന്നില്ല
മനുഷ്യർ പഠിക്കേണ്ട വിവേകമാണിത്.
കൊള്ളാം നന്നായിരിക്കുന്നു.
അതിമനോഹരം...
കവിത..!!
പണ്ടേ വല്യ പിടിയില്ല..
കവിത മാത്രമല്ല; ഒന്നും..:)
എങ്കിലും..
താങ്കളൂടെ പക്വതയാർന്ന എഴുത്ത് അഭിനന്ദനാർഹമാണു..
ആശംസകൾ..
നന്നായിരിക്കുന്നു.
എന്നിട്ടും പകലന്തിയോളമടിയൻ സ്വേദം ഒഴുക്കുന്നഹോ!
എൻരൂപം നിഴലിന്റെയുള്ളി,ലിരുളിൽ വെമ്പുന്നു സ്വാതന്ത്ര്യവും..
പ്രണയിയുടെ പാരിതോഷികമാണു ഞാൻ
വിവാഹവേളയിലൊരു പുഷ്പഹാരം.
ഒരാഹ്ലാദനിമിഷത്തിന്റെ സ്മൃതി.
മരിച്ചവർക്ക്
അവശേഷിച്ചവർ നൽകുന്ന ശ്രദ്ധാജ്ഞലി.
ആഹ്ലാദത്തിന്റെയും ദു:ഖത്തിന്റെയും
അനിവാര്യഭാഗമാണു ഞാൻ.
ഞാൻ വളർന്നിട്ടില്ല.
മഹാന്മാരെ അളക്കാൻ.
വളരുമെങ്കിൽ നോക്കാം.
വിവർത്തനം വളരെ ഇഷ്ട്ടപെട്ടു.
സുരേഷ്- ഈ വരികളുടെ ലാവണ്യം കുടിച്ച് ഞാന്‍ മദോന്മത്തനായിരിക്കുന്നു. ഓരോ വരിയും തിളങ്ങുന്നു, സുരേഷ്, ഓരോ വരിയും നക്ഷത്രങ്ങളാകുന്നു. ഞാനീ തര്‍ജ്ജമക്ക് എങ്ങനെ നന്ദി പറയും ?
ഖലീൽ ജിബ്രാന്റെ കവിത വായിച്ചാലല്ലെ എങ്ങനെയുണ്ടെന്നൊരഭിപ്രായം പറയാനാകൂ.
മൊഴിമാറ്റം നടത്തുന്നവർ കവിതാഭംഗിക്ക് പ്രാധാന്യം കൊടുക്കാൻ കഴിയാതെ “മൊഴിമാറ്റ”ത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നില്ലേയെന്നൊരു തോന്നൽ.
"ഞാൻ വെളിച്ചം കാണാൻ
മുഖമുയർത്തി നിൽക്കുന്നു."
ഇവിടെ എല്ലാവരും വെളിച്ചത്തെ ഇഷ്ടപ്പെടുന്നു. പക്ഷെ ഇന്ന് വെളിച്ചം കാട്ടിക്കൊടുക്കുന്നവരുടെ തിരക്കാണു കാണാൻ കഴിയുന്നത്. ഇഷ്ടപ്പെടുന്നവനു കാട്ടിക്കൊടുക്കുന്നവന്റെ ഉദ്ദേശശുദ്ധിയെപ്പറ്റി അറിയാൻ മാർഗ്ഗമൊന്നുമില്ലതാനും.
അങ്ങനെ വെളിച്ച്മിഷ്ടപ്പെട്ട് അന്ധകാരത്തിലേക്ക് പോകുന്നു. ഓരോ ദിവസത്തെയും പത്രമെടുത്ത് നോക്കിയാൽ അറിയാം നമ്മുടെ പോക്കിന്റെ വിശേഷം.
നന്നായിരിക്കുന്നു
ദീപ്തവും തീഷണവുമായ ചിന്തയുടെ പൊന്മുത്തുകള്‍ക്ക് ജിബ്രാനോട് നാം കടപ്പെട്ടിരിക്കുന്നു.
വായന അനുഭവമാകുന്നതും വരികള്‍ ആത്മാവുനിറക്കുന്ന ധ്യാനത്തിലേക്കുള്ള
വഴികളായ് തെളിയുന്നതും ജിബ്രാന്റെ മാസ്മരികത വൈഭവം.
അവദൂധന്റെ മൊഴികള്‍ക്കും ഭാവനാ വിലാസത്തിനും ആഴമേറെയുണ്ടങ്കിലും
അതാര്‍ക്കും പ്രാപ്യമായ,സംബന്നമായ ജീവിതാനുഭവന്‍ഗ്ങളുടെ നേര്‍ക്കാഴച്ചകളിലേക്കുള്ള
കണ്ണാടിയെ നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു.
ജിബ്രാന്‍ കാലദേശാതിര്‍ത്തികള്‍ക്കപ്പുറം സ്വീകാര്യനാവുന്നതും പ്രിയപ്പെട്ടവനാകുന്നതും
നമുക്കുള്ളിലെ മറ്റൊരു ജിബ്രാനെ ആ കവിതകളിലൂടെ കണ്ടെത്താന്‍ കഴിയുന്നു എന്നുള്ളത്
കൊണ്ടാണെന്ന് തോന്നുന്നു..
ജിബ്രാന്‍ കവിത എഴുതുന്നില്ല..
മറിച്ച് അവന്‍ നമ്മുടെ ഹൃദയത്തിനകത്ത് കുടിയേറുകയാണു..
വേര്‍തിരിക്കാനാവാത്ത വിധം അവന്‍ നമ്മുടെ ചിന്തകള്‍ക്കുമേല്‍
ഉറുക്കുകള്‍ കെട്ടിയിടുകാണു..
ചങ്ങലകള്‍ തീര്‍ക്കുകയാണു..
വായനയും വരികളുമെത്രകഴിഞ്ഞു പോയാലും
ജിബ്രാന്‍ മാത്രം ഹൃദയത്തില്‍ ബാക്കിയാവുന്നതും അതുകൊണ്ടാണു..!
പദാനു പദമാണോ അതോ സാരാംശമാണോ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലാകണമെന്കില്‍ ജിബ്ബ്രാന്റെ കവിത/ഒറിജിനല്‍ ഇതോടൊപ്പം വേണമായിരുന്നു.
എന്തായാലും വരികള്‍ വാക്കുകളുടെ പൂര്‍ണതി നല്‍കുന്നുണ്ട്.
കവിത ആയതിനാലാവാം ഒന്നും മനസ്സിലായില്ലാ
എന്നാലും ഒത്തിരി ആശംസകള്‍
(എല്ലാരും തരുന്നു ഞാനയിട്ട് മുടക്കുന്നില്ലാ)
പരിഭാഷ വായിച്ചു.
ഇഷ്ടപ്പെട്ടു.
സ്വന്തം നിഴലിനെ തിരയുന്നില്ല
മനുഷ്യർ പഠിക്കേണ്ട വിവേകമാണിത്.
കുട്ടികളെ അടിക്കുന്ന സുരേഷ് മാഷെ അടിക്കുവാന്‍ ഒരു വടി തപ്പി ഞാനലഞ്ഞു. പറ്റിയതൊന്നും കിട്ടിയില്ല.
മൊഴിമാറ്റം മനോഹരമായിരിക്കുന്നു. കവിയുടെ ലക്ഷ്യങ്ങളിലേക്കിരച്ചുകയറി കവിതയുടെ സത്ത ചോര്‍ന്നു പോകാതെ സൂക്ഷ്മതയോടെ ഊറ്റിയെടുത്ത് ഭംഗിയുള്ള ഭരണിയില്‍ ശേഖരിച്ചിരിക്കുന്നു.
എന്നാലും എന്നെക്ഷണിച്ച സ്ഥിതിക്ക് ഒരടിയെങ്കിലും തരാതെ പോകാന്‍ മനസ്സനുവദിക്കുന്നില്ല.
കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തിയിരുന്നെങ്കില്‍ പല വരികളും വെണ്ണ പുരട്ടി അതി മ്ര്'ദുലമാക്കാമായിരുന്നു.
ഉദാ:- ആദ്യത്തെ വരികള്‍ ..
1. പ്രപഞ്ച നാദത്താലാവര്‍ത്തിച്ചുരുവിട്ട
കരുണാര്‍ദ്രമായ വാക്കാണു ഞാന്‍ .
2. നീലിമയോലും കൂടാരത്തില്‍ നിന്നും
പച്ചത്തടത്തില്‍ പാറിവീണ.....
3. സുഗന്ധം കഴിഞ്ഞിട്ട് പിന്നെന്തിനു സൌരഭ്യം...
4. പകലിന്റെ ഒറ്റനേത്രമായ സൂര്യനിലേക്ക് ഞാന്‍ മിഴി നട്ടുനിന്നു.എന്നാണ്'കവി ഉദ്ദേശിച്ചത് മിഴിച്ചു എന്നല്ല. രണ്ടും അര്‍ത്ഥവ്യത്യാസമില്ലേ..
5. ഒരാനന്ദ നിമിഷത്തിന്റെ...
6. സന്തോഷത്തിന്റെയും സന്താപത്തിന്റെയും
7. മനുഷ്യര്‍ പഠിക്കേണ്ട പാഠമാണിത്.
അങ്ങിനെ കൊച്ചുകൊച്ചു മിനുക്കുപണികള്‍ നടത്തിയിരുന്നെങ്കില്‍ ജിബ്രാന്‍ കവിതയുടെ ഉജ്വലമായ മൊഴിമാറ്റം ഇതാകുമായിരുന്നു. എന്തായാലും തങ്കളുടെ അസാമാന്യമായ പാഠവത്തെ ഹ്ര്'ദയപൂര്‍വം അനുമോദിക്കുന്നു.
വായിച്ചു..അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല..
മനോഹരമായ കവിത.. വിവര്‍ത്തനത്തിനു നന്ദി .. എനിക്കിഷ്ടമായീ തർജ്ജമ. ജിബ്രാന്റെ ആത്മാവ് നഷ്ടപ്പെടാതെ ചെയ്തിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
ഈ വരികളില്‍ പറഞ്ഞ പോലെയൊക്കെ ഒന്ന് പാറി നടക്കാന്‍ കഴിഞ്ഞെങ്കില്‍ ....
പരിച്ചയപെടുതിയത്തിലും ഇത്ര സുന്ദരം ആക്കിയത്തിലും..........വാക്കുകള്‍ക്കതീതം ഈ അനുഭവം
"പ്രണയിയുടെ പാരിതോഷികമാണു ഞാൻ
വിവാഹവേളയിലൊരു പുഷ്പഹാരം.
ഒരാഹ്ലാദനിമിഷത്തിന്റെ സ്മൃതി.
മരിച്ചവർക്ക്
അവശേഷിച്ചവർ നൽകുന്ന ശ്രദ്ധാജ്ഞലി.
ആഹ്ലാദത്തിന്റെയും ദു:ഖത്തിന്റെയും
അനിവാര്യഭാഗമാണു ഞാൻ."
ഈ വരികള്‍ എനിക്ക് ഏറെ പ്രിയം ...
ഒരു പൂവിനു ഇതില്‍ കൂടുതല്‍ എങ്ങിനേ തന്നെ മനോഹരമായി പരിചയപ്പെടുത്താന്‍ കഴിയും!!
ശിശിരം ഗർഭം ധരിച്ച്
വസന്തം പിറവികൊടുക്കുന്ന
പ്രപഞ്ചതത്വത്തിന്റെ മകളാണ് ഞാൻ.
ലളിതമായ സുന്ദരമായ വരികൾ...കേട്ടൊ മാഷേ
അര്‍ഥഗര്‍ഭവും ആത്മ പ്രചോദിതവുമാണ് ജിബ്രാന്‍ കവിതകള്‍. നിരന്തരം ഊഷരമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ഹൃദയങ്ങളോട് അത്, പ്രകൃതിയുടെ ആര്‍ദ്രതയോടു കൂടിയാണ് സംസാരിക്കുന്നത്. ആ പദങ്ങള്‍ പതിയുന്ന മനസ്സുകള്‍ പിന്നെയും പിന്നെയും അതിന്‍റെ അന്തസ്സാരകള്‍ തേടി അലഞ്ഞു കൊണ്ടേയിരിക്കുന്നു..!
മിഴിവാര്‍ന്ന മൊഴിമാറ്റം.
ആശയം ചോരാത്ത ഇത്തരം സംഭാവനകള്‍ ഇനിയും താങ്കളില്‍ നിന്നുണ്ടാകട്ടെ.
ശ്രദ്ധാജ്ഞലി... ശ്രദ്ധാഞ്ജലി എന്നു തിരുത്തുമല്ലോ.
nalla vazhakkamulla kaimattam...
ഇങ്ങനെ കാമ്പുള്ള കവിതകളും ചിന്തകളും വരട്ടെ
ബൂലോകത്തെ കൂമ്പ് ചീയല്‍ മാറട്ടെ
>> പക്ഷേ, ഞാൻ
വെളിച്ചം കാണാൻ
മുഖമുയർത്തി നിൽക്കുന്നു.
ഒരിക്കലും
സ്വന്തം നിഴലിനെ തിരയുന്നില്ല
മനുഷ്യർ പഠിക്കേണ്ട വിവേകമാണിത്. <<
വിവര്‍ത്തനം
നീതി പുലര്‍ത്തി.
പരിഭാഷക്ക് ഒരു തൂവല്‍ തരുന്നു.
ഏത് കവിതയുടെ പരിഭാഷയാണേന്ന് ചേര്‍ത്താല്‍ നന്നായിരുന്നു
ഇങ്ങനെയുള്ള തര്‍ജ്ജമകള്‍ ഉള്ളതുകൊണ്ട് പല നല്ല കവിതകളും വായിക്കാന്‍ കഴിയുന്നു
നന്ദി
തികച്ചും സ്പഷ്ടമായത്, പക്ഷെ ആരും ശ്രദ്ധിക്കാത്തത്
ജിബ്രാന്‍ അത് ഹൃദയത്തിലെക്കൊഴിച്ചു തന്നു.
കുളിര്‍ പനിനീര്‍ക്കണം പോലെ എന്തു പ്രസരിപ്പ്
മൊഴിമാറ്റം നന്നായി.
വായിച്ചു കേട്ടോ. മാഷ് ജിബ്രാന്റെ ഫാന്‍ ആണല്ലേ.
..
സ്വന്തം നിഴലിനെ തിരയുന്നില്ല
മനുഷ്യർ പഠിക്കേണ്ട വിവേകമാണിത്.
..
കവിതകള്‍ വായിച്ചുള്ള പരിചയം തുലോം കുറവാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇത്രയും ഇഷ്ടമില്ലാത്തൊരു സംഭവമില്ലായിരുന്നു. പക്ഷെ ചലച്ചിത്ര-നാടക-ലളിത ഗാനങ്ങള്‍ ഒരുപാട് കേള്‍ക്കുന്ന കൂട്ടത്തിലാണ്. അതെങ്ങനെ എന്നെനിക്ക് യാതൊരു പിടിയുമില്ല, ;)
പരിഭാഷ ഇഷ്ടമായ്,
ബ്ലോഗിലൂടെ ഇപ്പോള്‍ ഒരുപാട് കവിതകള്‍ വായിക്കുന്നു. ഉത്തരാധുനികനല്ല, ഈ കവിത പോലെ ലളിതമായവ, വായനക്കാരുമായ് എളുപ്പം സംവദിക്കുന്ന തരത്തിലുള്ളവ.
നന്ദി..
..
ഒരു നിര്‍ദ്ദേശം, ഈ കമന്റ് ഫോം, “embeded below post” ആക്കിയാല്‍ എന്നെപ്പോലുള്ള, നെറ്റ് സിഗ്നല്‍ വളരെക്കുറഞ്ഞവര്‍ക്ക് എളുപ്പമായേനെ, കമന്റടിക്കാനേയ്.. :)
..
ഒരു പുഷ്പത്തിന്റെ ഗന്ധം ഇത് വായിച്ചപ്പോള്‍ അനുഭവപ്പെട്ടു. നന്നായിരിക്കുന്നു
"ആഹ്ലാദത്തിന്റെയും ദു:ഖത്തിന്റെയും
അനിവാര്യഭാഗമാണു ഞാൻ."കുറച്ചു സമയം ഒരു പൂവായി മാറി.മനോഹരമായ വരികള്‍.
ജിബ്രാന്റെ ദര്‍ശനങ്ങള്‍ എത്റ മനോഹരം. നന്നായി അനുഭവിച്ചു മാഷെ ഈ വിവര്ത്തനത്തിലൂടെ .
നല്ല കവിത ...........
പിന്നെ വിവര്ത്തനത്തിന്റെ മാറ്ററിയാന് കവിതയുടെ
ഒറിജിനല് കൂടി കൊടുക്കാമായിരുന്നു ............
കൊളളാം നന്നായിരിക്കുന്നു.