Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Sunday, 2 January, 2011

പ്രതിരൂപം

കണ്ണാടിയുടെ റെറ്റിനയിൽ
ചുവന്നുവിങ്ങിയ ഒരു മുഖം
സുഗന്ധതൈലങ്ങളാലും
നനുനനുത്തോരു പുഞ്ചിരിയാലും
ഭേദപ്പെട്ടുകിട്ടിയ
ഒരു മുഖാവരണമതിനുണ്ട്.

ചത്ത കണ്ണുകളുടെ സ്മാരകങ്ങളെ
ഞാൻ പൊതിഞ്ഞു സൂക്ഷിക്കും.
അഗാധവേദനകളെ
നിങ്ങൾക്കായി ഒരദൃശ്യ ശസ്ത്രക്രിയ.
പിന്നെ
ഉടഞ്ഞ കണ്ണാടിയിൽ നിന്നും
ഒരജ്ഞാത രൂപം ചിതറിവീഴുന്നു.

കൈത്തണ്ടയിൽ കൃത്യമായ ഋതുചക്രം.
എങ്കിലും അതിൽ എന്റെ വിലാപമില്ല.
ഭൂമിയുടെ കാല്പെരുമാറ്റം,
കടൽത്തിരയുടെ ചിലമ്പൊച്ച,
തെങ്ങിന്റെ നെറുകയിൽ നിന്നൊരു കാറ്റ്,
മലയിറങ്ങുന്ന നദിയും
കുയിലിന്റെ പാട്ടും
ഒന്നുമില്ലൊന്നുമില്ല.

പിന്നെന്റെ മുറിഞ്ഞ കൈത്തണ്ടയിൽ
വാർന്നൊലിക്കുന്ന രക്തവും
ഊർന്നുപോയ സമയവും.

ഭൂമിയുടെ ചൂടും ചൂരും
ആപൽക്കരമെന്ന് ഒരുവൻ.
മണ്ണിനെ തൊടുക,
മഴയേൽക്കുക
വെയിൽ കായുക
അങ്ങനെയൊന്നും പാടില്ല പാടില്ല.
വേടന്റെയമ്പിനു പെരുവിരൽ കാട്ടരുത്.
ഉയരത്തിൽ പാറണം.
ഭൂമിയുടെ പൊക്കിൾക്കൊടി മുറിക്കണം.

പിന്നെ
പാമ്പു കടിച്ചവന്റെ വിരലിലേക്ക്
നീലാകാശത്തിന്റെ വിരുന്ന്.

(കേരളകവിത തൊണ്ണൂറ്റിയെട്ട്)

79 comments:

Anonymous said...

ആദ്യമായാ ഒരു ബ്ലോഗില്‍ ആദ്യകമന്റ് ഇടുന്നത്. നല്ല പോസ്റ്റ്

ചാണ്ടിക്കുഞ്ഞ് said...

അയ്യോ....എന്റെ ബ്രെയിന്‍ സെല്ലുകള്‍ക്ക് ഈ കവിതയെ ഗ്രഹിച്ചെടുക്കാന്‍ സാധിക്കുന്നില്ല....
ബ്രഹ്മി കഴിച്ചിട്ടു വരാം....

പട്ടേപ്പാടം റാംജി said...

ചത്ത കണ്ണുകളുടെ സ്മാരകങ്ങളെ
ഞാൻ പൊതിഞ്ഞു സൂക്ഷിക്കും.

ആശംസകള്‍

nikukechery said...

മണ്ണിനെ തൊടുക,
മഴയേൽക്കുക
എല്ലാം OK ഒക്കെ മനസിലായി,
അടുത്ത മഴ നാട്ടിൽ തീരുമാനമായി....

ശ്രീനാഥന്‍ said...

നല്ലൊരനുഭവമായി കവിത, അവസാനവരിയികളിലല്ല, ഈ വരിയിലാണ് എന്റെ കണ്ണു നിൽക്കാനിഷ്ടപ്പെടുന്നത്-വേടന്റെയമ്പിനു പെരുവിരൽ കാട്ടരുത്!

mini//മിനി said...

പുതുവർഷത്തിൽ വായിക്കുന്ന നല്ല ഒരു കവിത,
പിന്നെ,
ചിരിക്കാൻ പറ്റുമെങ്കിൽ
ഇവിടെ വന്ന്
വായിച്ച് ചിരിക്കാം

Happy new year

ചെമ്മരന്‍ | Chemmaran said...

Njan ithiri vaiki. Enkilum aashamsakal

www.chemmaran.blogspot.com

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഉയരത്തിൽ പാറണം..ഭൂമിയുടെ പൊക്കിൾക്കൊടി മുറീക്കണം
മണ്ണിനെ തൊടരുത്,മഴയേക്കരുത്,വെയിൽ കായരുത്,....

പുത്തൻ പ്രതിരൂപങ്ങളുടെ നഗ്നചിത്രങ്ങൾ...അല്ലേ മാഷെ

പിന്നെ
മാഷിനും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

Kalavallabhan said...

കൃത്യമായ ഒരു ചിത്രം വിരിഞ്ഞു കിട്ടുന്നില്ലെങ്കിലും കവിതകളും കഥകളുമെല്ലാം ഒരേ ദിശയിലാണൊഴുകുന്നതെന്ന് തോന്നുന്നു.
പുതുവത്സരാശംസകൾ.

മുകിൽ said...

നിസ്സംഗത ചുരുട്ടിക്കൂട്ടി കക്ഷത്തു വച്ചു നെഞ്ചിൽ വലിയൊരു കല്ലുരുട്ടി വച്ചു കുനിഞ്ഞു നടക്കാം.. നടക്കുമ്പോൾ ജപിക്കാം. മണ്ണുകാണരുത്, ആകാശം അറിയരുത്, വായു ശ്വസിക്കരുത്...

salam pottengal said...

മണ്ണിനെ മറന്നു, മാനത്തെ മറന്നു, മാനവന്‍ അവനിലെക്കുള്‍വലിഞ്ഞു
പിന്നെ ആര്‍ത്തിയാല്‍
അമ്മയെ തന്നെ വില്പ്പനയാക്കി.
അറിയുന്നില്ല അവന്‍, തന്റെ ചെയ്തിയാല്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍
അറിഞ്ഞിട്ടും ഉറങ്ങാനാണ് അവനേറെയിഷ്ടം.

കവിത കാലത്തെ നിര്‍വചിച്ചു.

Sukanya said...

അഗാധവേദനകളെ
നിങ്ങൾക്കായി ഒരദൃശ്യ ശസ്ത്രക്രിയ
എനിക്കീ വരികള്‍ വല്ലാതെ ഇഷ്ടപ്പെട്ടു.

ഹാപ്പി ബാച്ചിലേഴ്സ് said...

മാഷേ, രണ്ട് മൂന്നാവർത്തി വാ‍യിച്ചെങ്കിലും പ്രതിരൂപം എന്നത് എങ്ങനെ എന്ന് മനസ്സിലായില്ല. വിശദീകരിക്കുമെങ്കിൽ വളരെ സന്തോഷം!!

അനീസ said...

പ്രകൃതിയെ, ഭൂമിയെ നശിപ്പിക്കുന്ന മനുഷ്യന്റെ ക്രിയകള്‍ ആണോ ഇതിലെ ആശയം ,ആപല്‍ക്കരമായ ഘട്ടമാണ് എന്നറിഞ്ഞിട്ടും അവര്‍ പ്രവര്‍ത്തി നിര്‍ത്തുന്നില്ല എന്നതാണോ ? , കവിത വായിക്കാന്‍ ഇഷ്ട്ടമാനെങ്കിലും മിക്ക കവിതയു ടെയും ആശയം മനസ്സിലാക്കുന്നതില്‍ ഞാന്‍ വളരെ പിന്നോട്ടാണ്, പ്രതേകിച്ചു മാഷിന്റെ കവിതകളൊക്കെ ,ഒരുപാട് തവണ വായിച്ചു മനസ്സിലായത് "മനുഷ്യന്റെ അത്യാഗ്രഹം " എന്നത് . ഒരു കഥാകാരന്‍ എന്നതിലുപരി കവി എന്ന നിലയിലാണ് മാഷിനെ ഞാന്‍ ബഹുമാനിക്കുന്നത്‌, പിന്നെ ഒരു കാര്യം മനസ്സിലായി, "റെറ്റിന " പോലുള്ള ആംഗലേയ പഥങ്ങള്‍ ഒക്കെ കവിതയില്‍ ഉപയോഗിച്ചാലും പ്രോബ്ലം ഇല്ല അല്ലേ, സംശയമുണ്ടായിരുന്നു അതിനെ കുറിച്ച് ,

~ex-pravasini* said...

: )

khader patteppadam said...

അതെ,'ചത്ത കണ്ണുകളുടെ സ്മാരകങ്ങളെ ഞാന്‍ പൊതിഞ്ഞ്‌ സൂക്ഷിക്കും '.

siya said...

ആദ്യം പുതുവത്സരാശംസകളും നേരുന്നു
കവിത ഒഴുക്കോടെ വായിക്കാന്‍ സാധിച്ചു ..എന്നാലും ഈ വരികള്‍ ആണ് കൂടുതല്‍ മനസ്സില്‍ പതിഞ്ഞത് ..

കൈത്തണ്ടയിൽ കൃത്യമായ ഋതുചക്രം.
എങ്കിലും അതിൽ എന്റെ വിലാപമില്ല.
ഭൂമിയുടെ കാല്പെരുമാറ്റം,
കടൽത്തിരയുടെ ചിലമ്പൊച്ച,
തെങ്ങിന്റെ നെറുകയിൽ നിന്നൊരു കാറ്റ്,
മലയിറങ്ങുന്ന നദിയും
കുയിലിന്റെ പാട്ടും
ഒന്നുമില്ലൊന്നുമില്ല....

Wash'llen ĴK | വഷളന്‍'ജേക്കെ said...

ശക്തമായ വരികള്‍

മുഖാവരണത്തില്‍ ഒളിച്ചിരിന്നു പ്രകൃതിയുടെ പൊക്കിള്‍ക്കൊടി മുറിയ്ക്കാം. കൈത്തണ്ടയിലെ ഋതുചക്രം മുറിച്ചു കളയാം...പിന്നെ ഋതുക്കളില്ല ഭൂമിയുടെ തണലില്ല, ചൂടില്ല ചൂരില്ല...

അമ്പ്‌ കൊള്ളാതെയും, പാമ്പു കടിയേറ്റു നീലിക്കാതെയും ആകാശത്തില്‍ ബന്ധനവിമുക്തനായി പറക്കാന്‍ എന്റെ
പ്രതിരൂപവും പഠിച്ചിരിക്കുന്നു...

ആകാശജീവിയായ എനിക്ക് ഭൂമി മരിച്ചാലെന്ത്? എന്നെങ്കിലും തറയില്‍ ഇറങ്ങേണ്ടി വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല!

Jishad Cronic said...

നല്ല കവിത...

sreee said...

എനിക്ക് എന്തൊക്കെയോ മനസ്സിലായി.കുറെ വായന കഴിയുമ്പോള്‍ ശരിയാകും എന്ന് തോന്നുന്നു . വരികള്‍ക്ക് പുതുമ തോന്നി . ആശംസകള്‍

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഹ്രദ്യമായ കാവ്യാനുഭവം
എല്ലാ ഭവുകങ്ങളും!

നിശാസുരഭി said...

പിന്നെ
പാമ്പു കടിച്ചവന്റെ വിരലിലേക്ക്
നീലാകാശത്തിന്റെ വിരുന്ന്.

ഇവിടെത്തിയപ്പോള്‍ എനിക്ക് കണ്ണാടിയില്‍
ഒന്നും കാണാന്‍ കഴിഞ്ഞില്ല,
അതുവരെ
പ്രതിരൂപദൃശ്യം സുതാര്യമായിരുന്നു..

ആ മൂന്ന് വരി എന്നെ കണ്‍ഫ്യൂഷനാക്കി മാഷെ :(

സ്മിത മീനാക്ഷി said...

"ഭൂമിയുടെ ചൂടും ചൂരും
ആപൽക്കരമെന്ന് ഒരുവൻ.
മണ്ണിനെ തൊടുക,
മഴയേൽക്കുക
വെയിൽ കായുക
അങ്ങനെയൊന്നും പാടില്ല പാടില്ല."
മണ്ണും മഴയും വെയിലുമേറ്റ കവിത..
വളരെ ഇഷ്ടമായി.

MyDreams said...

നല്ല കവിത ...ഇപ്പൊ ആണ് കണ്ടത് ...
ചത്ത കണ്ണുകളുടെ സ്മാരകങ്ങളെ
ഞാൻ പൊതിഞ്ഞു സൂക്ഷിക്കും.
അത്പ്രതിരൂപമായിട്ട് ആണോ ?

പിന്നെ
പാമ്പു കടിച്ചവന്റെ വിരലിലേക്ക്
നീലാകാശത്തിന്റെ വിരുന്ന്. ഇത് എന്താ എന്ന് മനസിലായില്ല

ആശംസകള്‍ മാഷെ

Vishnupriya.A.R said...

നല്ല കവിത ,നന്നായിരിക്കുന്നു

അലി said...

മുഴുവന്‍ ഗ്രഹിക്കാനായില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. അതെന്‍റെ പോരായ്മാകാം.

പുതുവത്സരാശംസകള്‍!

അംജിത് said...

കൈത്തണ്ടയിൽ കൃത്യമായ ഋതുചക്രം-മനോഹരമായ കണ്സെപ്റ്റ്.
ജയരാജിന്റെ ഗുല്‍മോഹര്‍ എന്ന ചിത്രത്തിന്റെ അവതാരികയെ ഓര്‍മിപ്പിക്കുന്നു.
പിന്നെയുള്ളത് വിലാപമോ, വിപ്ളവമോ, പ്രതികരണമോ എന്ന് വേര്‍തിരിക്കാന്‍ കഴിഞ്ഞില്ല..അല്ലെങ്കില്‍ കഴിയുന്നില്ല.
മണ്ണിനെ തൊട്ടു, മഴ നനഞ്ഞു, വെയില്‍ കാഞ്ഞു നടന്നൊരു കുട്ടിക്കാലം നമുക്കുണ്ടായിരുന്നത് കൊണ്ട് നമുക്കതിന്റെ വിലയറിയാം. സ്കൂള്‍ ബസില്‍ വന്നു അതില്‍ തന്നെ തിരിച്ചു പോകുന്ന, സര്‍ക്കാര്‍ സ്കൂളിലെ ഷൂസും ടൈയ്യും ധരിച്ച കുട്ടികളുടെ രക്ഷിതാകള്‍ വായിച്ചു തിമിര്‍ക്കട്ടെ. നഷ്ടപ്പെടലിന്റെ വേദന അറിയുന്നവന്‍ നഷ്ടപ്പെടാന്‍ എന്തെങ്കിലും ഉള്ളവന്‍ . അത് പോലും ഇല്ലാത്തവരുടെ മുന്നില്‍ സ്വര്‍ഗ്ഗ പ്രാപ്തി നേടിയവന്‍ .

സാബിബാവ said...

കവിതയും വരികളും ഒന്നില്‍ നിന്നു അകലമില്ലാതെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു
മാഷിന്റെ കവിതയ്ക്ക് ഞാന്‍ അഭിപ്രായം പറയുന്നത് ഉചിത മല്ല
എങ്കിലും വരികള്‍ ഇങ്ങനെയൊന്നു എഴുതാന്‍ കഴിഞ്ഞെങ്കിലെന്ന് കൊതിപ്പിക്കുന്നു.
വല്ലാത്ത ആന്തരീക അര്‍ത്ഥമുള്ള കവിത

Echmukutty said...

ഭൂമിയുടെ പൊക്കിൾക്കൊടി മുറിയ്ക്കണം.....

ഇനി എന്തെഴുതാൻ?

പ്രയാണ്‍ said...

സുരേഷിന്റെ മനസ്സിലെ കവിത മുഴുവനായി അനുഭവിക്കാന്‍ കഴിഞ്ഞു എന്നു തോന്നുന്നില്ല. എന്നാലും പുതിയബിംബങ്ങളും ശക്തമായ ആശയങ്ങളും കവിതയെ മറ്റൊരുതലത്തിലെത്തിക്കുന്നുണ്ട്.

Sabu M H said...

മാഷെ വ്യക്തമായി മനസ്സിലായില്ല..
ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു..

നല്ലത് എന്നു വെറുതെ പറയുന്നതിനേക്കാൾ നല്ലതല്ലെ, നല്ലവണ്ണം മനസ്സിലാക്കിയിട്ടു അഭിപ്രായം പറയുന്നത്? അതു കൊണ്ടാ..

സിദ്ധീക്ക.. said...

ഭൂമിയുടെ കാലൊച്ച കാതോര്ത്തപ്പോള്‍ കേട്ടു
ഇങ്ങിനെ ഒരു വരിയെങ്കിലും കുറിക്കാന്‍ കൊതിയാവുന്നു ...

കണ്ണൂരാന്‍ / K@nnooraan said...

"വേടന്റെയമ്പിനു പെരുവിരൽ കാട്ടരുത്.
ഉയരത്തിൽ പാറണം.
ഭൂമിയുടെ പൊക്കിൾക്കൊടി മുറിക്കണം."

ചൂടും ചൂരും ഉള്ള വരികള്‍. പക്ഷെ,

"പിന്നെ
പാമ്പു കടിച്ചവന്റെ വിരലിലേക്ക്
നീലാകാശത്തിന്റെ വിരുന്ന്."

എന്ന വരികളുടെ അര്‍ഥം അതായത് ഉദ്ദേശം സത്യമായും മമസ്സിലായില്ല മാഷേ.

junaith said...

പുതു തലമുറയുടെ ,പുതിയ ചിന്തകള്‍
എല്ലാം അരുത്,അരുത് എന്ന്
ഏറ്റവും ഉയരം ആണ് ചിന്ത ,മതം..ആവശ്യം..

നന്നായിരിക്കുന്നു ..

ManzoorAluvila said...

കൈപ്പത്തി കൊത്തിയെടുത്ത കാട്ട് നീതിയ്ക്കപ്പുറം...ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചതു പോലെ ജോലിയും നഷ്ടമായ്..

വളരെ നല്ല ആശയം..നല്ല കവിത

എല്ലാ ആശംസകളും.

കുഞ്ഞൂസ് (Kunjuss) said...

കവിത ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞെങ്കിലും എന്റെ അറിവിന്റെ പരിമിതികള്‍ മൂലം അര്‍ത്ഥം പൂര്‍ണമായും ഗ്രഹിക്കാനാവുന്നില്ല. സദയം ക്ഷമിക്കുമല്ലോ....

jayaraj said...

പാമ്പു കടിച്ചവന്റെ വിരലിലേക്ക്
നീലാകാശത്തിന്റെ വിരുന്ന്. നല്ല വരകള്‍ . കവിത ചിന്തിപ്പിക്കുന്ന ഒന്നാണല്ലോ മാഷേ

jayaraj said...

പാമ്പു കടിച്ചവന്റെ വിരലിലേക്ക്
നീലാകാശത്തിന്റെ വിരുന്ന്. നല്ല വരകള്‍ . കവിത ചിന്തിപ്പിക്കുന്ന ഒന്നാണല്ലോ മാഷേ

പള്ളിക്കരയില്‍ said...

ദുർഗ്രഹം.
ഞാൻ തോറ്റു.

Rasheed Punnassery said...

പിന്നെ
പാമ്പു കടിച്ചവന്റെ വിരലിലേക്ക്
നീലാകാശത്തിന്റെ വിരുന്ന്

നീലാകാശത്തിന്റെ വിരുന്നില്‍
വിഭവങ്ങള്‍ എന്തോക്കെയാവാം ?
കാത്തിരുന്ന്‍ കാണാം അല്ലെ.?

പുതു യുഗ കവിതക്ക്
ആശംസകള്‍ മാഷേ

the man to walk with said...

Best Wishes

ajith said...

സുരേഷ് സാര്‍, സാറിന്റെ കവിതയുടെ മുമ്പില്‍ പൊട്ടനെ പോലെ ഞാനിരിക്കുന്നു. സിമ്പിള്‍ മലയാളം വാക്കുകള്‍ എനിക്ക് മനസ്സിലാവുന്നില്ല എന്ന് പറയാന്‍ ഒരു ലജ്ജയുമില്ല. ഒന്നും മനസ്സിലാവാതെ “ആഹാ നല്ല പോസ്റ്റ്” എന്ന് എഴുതാന്‍ ഞാന്‍ ഒരു കപടാസ്വാദകനുമല്ല.

ഒത്തിരി ഗുപ്തമായ ആശയങ്ങളൊളിപ്പിച്ച് വച്ച് അതു കണ്ടുപിടിക്കുന്ന മത്സരമാണോ കവിതാസ്വാദനം? ആര്‍ക്കറിയാം?

M.R.Anilan -എം. ആര്‍.അനിലന്‍ said...

അഗാധവേദനകളെ
നിങ്ങൾക്കായി ഒരദൃശ്യ ശസ്ത്രക്രിയ.
:-)

കുസുമം ആര്‍ പുന്നപ്ര said...

എല്ലാം നല്ലവണ്ണം പിടികിട്ടിയില്ല.സുരേഷിന്‍റ കവിതയ്ക്ക് മാതൃഭൂമീ ടച്ച്.
കൊള്ളാം..

Typist | എഴുത്തുകാരി said...

സത്യം പറഞ്ഞാൽ എനിക്കും കാര്യമായിട്ടൊന്നും പിടികിട്ടിയില്ല. എന്റെ പരിമിതമായ അറിവ് തന്നെയാവണം കാരണം.

പുതുവത്സരാ‍ശംസകൾ..

lekshmi. lachu said...

കുറച്ചൊക്കെ മനസ്സിലായി..ചിലതൊന്നും ഈതലക്കകത്തു കതുന്നില്ല്യ

ഒഴാക്കന്‍. said...

മാഷേ, കിടു!

എന്നാലും എനിക്കൊന്നും മനസിലായില്ലേ എന്നൊരു സംശയം

ഹംസ said...

വരാന്‍ താമസിച്ചു ഞാന്‍ ... അല്ലങ്കിലും ചില കവിതകളില്‍ ഞാന്‍ ആദ്യം വന്നിട്ടും കാര്യമില്ല... കവിത വായിച്ചു കഴിഞ്ഞ് മറ്റുള്ളവരുടെ കമന്‍റുകള്‍ കൂടി വായിക്കുമ്പോഴാണ് ചിലത് മനസ്സിലാവാറ് അപ്പോള്‍ വീണ്ടും കവിത വായിച്ചു നോക്കും ..ആ സമയത്ത് ചിലതൊക്കെ തലയില്‍ കയറും ... ഉള്ള പൊള്ളയാ ( എന്‍റെ തലയുടെ കാര്യം )

പുതിയ വര്‍ഷം പിറന്നിട്ട് ഇവിടെ ആദ്യമായാ ... അതുകൊണ്ട് ഇപ്പോള്‍ പറയുന്നു .. പുതുവത്സരാശംസകള്‍ :)

Ranjith chemmad said...

മഷിന്റെ കവിതയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതിലൊന്ന്
എന്ന് നിസ്സംശയം പറയാവുന്ന കവിത
മുറിഞ്ഞ് ചോരയിറ്റുന്ന ബിംബങ്ങൾ...
ഒരു കവിത വായിച്ച പോലെ,
എന്നെ കനം കുറയ്ക്കുന്നു...

Ranjith chemmad said...

ഒരു പുതു വർഷാശംസയോടെ ഞാനിതിന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കുന്നു...!

തെച്ചിക്കോടന്‍ said...

വായിച്ചെങ്കിലും മനസ്സിലാകാത്തവരില്‍ ഒരാള്‍ കൂടി!

എന്റെ നാടും എന്റെ വീടും പിന്നെ എന്നെക്കുറിച്ചും said...

ചത്ത കണ്ണുകളുടെ സ്മാരകങ്ങളെ
ഞാൻ പൊതിഞ്ഞു സൂക്ഷിക്കും.
അഗാധവേദനകളെ
നിങ്ങൾക്കായി ഒരദൃശ്യ ശസ്ത്രക്രിയ.
പിന്നെ
ഉടഞ്ഞ കണ്ണാടിയിൽ നിന്നും
ഒരജ്ഞാത രൂപം ചിതറിവീഴുന്നു


സുഖമുള്ള കവിത. നന്നായിരിക്കുന്നു. ആശംസകള്‍. വേദന അധികരിക്കുമ്പോള്‍ കവിതകളില്‍ ആശ്രയം കൊള്ളുന്നു.

Muneer N.P said...

വരികളിലൂടെ വായിച്ചറിയാതെ വരികള്‍ ലക്ഷ്യമാക്കുന്നത് വായിച്ചു
അതിന്റെ അര്‍ത്ഥ വ്യാപ്തിയിലേക്ക് കടന്നെത്തുമ്പോഴാണല്ലോ കവിത മറ്റൊരു തലത്തിലേക്കെത്തുന്നത്..സര്‍ഗ്ഗഭാവനകളുടെ
ആധിക്യം കൊണ്ട് ‘പ്രതിരൂപം’ സമ്പന്നമാണ്.താന്‍ ചെയ്യുന്നതെന്തെന്നു ചിന്തിക്കാനൊരുങ്ങാന്‍ ബോധമില്ലാത്ത രൂപങ്ങള്‍ മറ്റൊരു ചരമഗീതം
കേള്‍ക്കാന്‍ ഒരുങ്ങട്ടെ.

Raman said...

ചത്ത കണ്ണുകളുടെ സ്മാരകങ്ങളെ
ഞാൻ പൊതിഞ്ഞു സൂക്ഷിക്കും.

അതസ്സലായി, ഒരു മോശമില്ലാത്ത കവിത ബ്ലോഗില്‍ കണ്ടു

വീ കെ said...

ക്ഷമിക്കണം മാഷേ... ഒന്നും മനസ്സിലയില്ല...

താന്തോന്നി/Thanthonni said...

സുരേഷേട്ടാ...
നിങ്ങള്‍ എവിടെ പോയി കിടക്ക.
ഇത്രേം പേരുടെ അഭിപ്രായത്തിനും സംശയത്തിനും മറുപടി പറ മാഷേ.
ചുമ്മാ ഓരോന്ന് എഴുതി ഇട്ടിട്ടു പോകും.പിന്നെ തിരിഞ്ഞു നോക്കത്തില്ല.

എന്തായാലും ഈ കവിതയെ വിലയിരുത്താന്‍ ഞാന്‍ വളര്‍ന്നിട്ടില്ല.

വര്‍ഷിണി said...

മനസ്സിലാക്കിയെടുക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടി,അതും ഒരു രസല്ലേ...അഭിനന്ദനങ്ങള്‍ ട്ടൊ.

ഭാനു കളരിക്കല്‍ said...

പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ പ്രതിരൂപമാണ് ഞാന്‍ വായിച്ചെടുത്തത്. ശക്തമായ ബിംബ ങ്ങളാല്‍ കവിത ശക്തമായിരിക്കുന്നു. ഉടഞ്ഞ കണ്ണാടിയിൽ നിന്നും ഒരജ്ഞാത രൂപം ചിതറിവീഴുന്നു. എന്നു എഴുതുമ്പോള്‍ മനസ്സിനുള്ളില്‍ എല്ലാം ഇടിഞ്ഞു വീഴുന്നു. ആശംസകള്‍.

രമേശ്‌അരൂര്‍ said...

നവീനമായ കാവ്യ ബിംബങ്ങള്‍
ശക്തമായ ഭാഷ
വേറിട്ട ചിന്ത
ശരിക്കും മെരുങ്ങാത്ത മൃഗത്തിന്റെ ആത്മ രോഷം
എല്ലാമുണ്ട് ഈ കവിതയില്‍ ..
കാലം തന്നെ ചത്തുകിടക്കുകയല്ലേ മാഷേ ...

എന്‍.ബി.സുരേഷ് said...

കവിതയിലൂടെ കടന്നുപോയ എല്ലാവർക്കും നന്ദി.

പലർക്കും കവിത തിരിഞ്ഞുകിട്ടിയില്ല എന്ന് പരാതി.

സ്വന്തമായി ജീവിച്ച ഒരു ജീവിതത്തോട് ഒരാൾക്ക് തോന്നുന്ന അലോഹ്യം. ഒരു കുറ്റബോധം.

മനുഷ്യൻ എന്ന നിലയിൽ ഈ ഭൂമിയിലെ ജീവിതം ഇങ്ങനെയല്ല ജീവിക്കേണ്ടത് എന്ന് തിരിച്ചറിയുമ്പോൾ തോന്നുന്ന ഒരു ഈർഷ്യ.

മുഖവും സമയവും ഭൂമിയിലെ നടപ്പുമെല്ലാം ധൂർത്തടിച്ച തികച്ചും ഹിപ്പോക്രാറ്റായ ഒരുവന്റെ ഇത്തിരിനേരത്തെ നീറ്റൽ.

പാമ്പുകടിക്കുമ്പോൾ ശരീരം നീലിക്കുന്നു എന്ന അറിവിൽ നിന്നാണ് നീലാകാശത്തിന്റെ വിരുന്ന് എന്ന പ്രയോഗം വന്നത്.

പലരും കവിതയുടെ ഉള്ളിലേക്ക് കടന്നിട്ടുണ്ട്.
ഉള്ളിലേക്ക് കടന്ന് വിശദീകരിക്കാൻ (അത്രയ്ക്കൊന്നും ഉള്ളില്ലെങ്കിലും)കഴിയുന്ന അനിലൻ മാഷിനെപ്പോലുള്ളവർ ശ്ലോകത്തിൽ കഴിച്ച് പോകുമ്പോഴാണ് കവിതയെഴുതിയവൻ തന്നെ വന്ന് വിശദീകരിക്കുക എന്ന് ദുര്യോഗത്തിലേക്ക് കാര്യങ്ങൾ വരുന്നത്.

അത് കവിയുടെ പരാജയവുമാണ്.
കടിച്ച പാമ്പിനെ തന്നെ വിളിച്ചു വരുത്തി വിഷമിറക്കുന്ന ഒരിനം പരിപാടി. ഹ ഹ.

പിന്നെ ഞാനടക്കം മിക്കവായനക്കാരും മുന്നേ വന്നുപോയവർ എന്തു പറഞ്ഞു എന്നും നോക്കാറില്ല.

പരാതിയല്ല. എല്ലാം നമ്മൾ തന്നെയല്ലേ

എല്ലാവർക്കും സ്നേഹത്തിൽ കുതിർന്ന നന്ദി.

വഴിപോക്കന്‍ said...

എന്ത് പറയാന്‍.... എല്ലാം എല്ലാരും പറഞ്ഞില്ലേ..
മാഷിന്റെ പോസ്റ്റുകള്‍ ഇപ്പോള്‍ എനിക്ക് മെയില്‍ വഴി കിട്ടുന്നില്ല ആ പരതി മാത്രം പറയുന്നു
ലിസ്റ്റില്‍ എന്റെ മെയില്‍ ഐഡിയും ചേര്‍ക്കുമല്ലോ
പുതുവത്സരാശംസകള്‍
സസ്നേഹം
വഴിപോക്കന്‍

Vayady said...

ശക്തമായ വരികള്‍! കവിത വളരെ നന്നായിട്ടുണ്ട്. പീഡിപ്പിക്കപ്പെടുന്ന ശരീരവും, മുറിഞ്ഞ മനസ്സുമായി ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്‌ എന്നവള്‍ക്ക് തോന്നിക്കാണും. കവിതയിലൂടെ ഒരു സ്ത്രീയുടെ മാനസിക വ്യഥ വളരെ ഭംഗിയായി, subtleലായി കാര്യങ്ങള്‍ പറഞ്ഞു. അഭിനന്ദനം.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഭൂമിയുടെ കാല്പെരുമാറ്റം,
കടൽത്തിരയുടെ ചിലമ്പൊച്ച,
തെങ്ങിന്റെ നെറുകയിൽ നിന്നൊരു കാറ്റ്,
മലയിറങ്ങുന്ന നദിയും
കുയിലിന്റെ പാട്ടും
ഒന്നുമില്ലൊന്നുമില്ല.

കവിതയുടെ ഉള്ളിലെക്കൂളിയിട്ടിറങ്ങാനുള്ള കഴിവൊന്നുമെനിക്കില്ലെങ്കിലും വരികള്‍ വളരെയധികം ഇഷ്ടപ്പെട്ടു.

അഭിനന്ദനങ്ങള്‍!

പാവപ്പെട്ടവന്‍ said...

ഇതു നല്ലകവിത എന്നു പറയാൻ കഴിയാത്തത് കൊണ്ട് സുരേഷ് എഴുതിയ കവിതകളിൽ ക്ഷീണിച്ചുപോയ കവിത ഇതായിരുന്നു എന്നു പറയാം ...

ജയകൃഷ്ണന്‍ കാവാലം said...

മാഷിന്‍റെ കവിതകള്‍ക്ക് ഒരു മുറുക്കമുണ്ട് എല്ലായ്പ്പോഴും... ഒരു പക്ഷേ അതു തന്നെയാവും അതിന്‍റെ സൌന്ദര്യവും, വ്യത്യസ്തതയും...

ജയകൃഷ്ണന്‍ കാവാലം said...

മാഷിന്‍റെ കവിതകള്‍ക്ക് ഒരു മുറുക്കമുണ്ട് എല്ലായ്പ്പോഴും... ഒരു പക്ഷേ അതു തന്നെയാവും അതിന്‍റെ സൌന്ദര്യവും, വ്യത്യസ്തതയും...

ജയകൃഷ്ണന്‍ കാവാലം said...

മാഷിന്‍റെ കവിതകള്‍ക്ക് ഒരു മുറുക്കമുണ്ട് എല്ലായ്പ്പോഴും... ഒരു പക്ഷേ അതു തന്നെയാവും അതിന്‍റെ സൌന്ദര്യവും, വ്യത്യസ്തതയും...

Shukoor said...

ഈ കവിത വളരെ ഇഷ്ടപ്പെട്ടു. ഘടനയും തീമും നന്നായിട്ടുണ്ട്. കവിത എഴുതാന്‍ പലപ്പോഴും പുരപ്പെടാറുണ്ട്. ഗവിത ആകുമോ എന്ന പേടിയില്‍ എഴുതാറില്ല.

റാണിപ്രിയ said...

മാഷേ....വീണ്ടും നല്ല ഒരു കവിത കൂടി വായിച്ചു. ആസ്വദിച്ചു.....

മനുഷ്യന്‍ എന്ന നിലയില്‍ ഇങനെയല്ല ജീവിക്കെണ്ടത് എന്ന തോന്നല്‍........

അനുഭവിച്ച ജീവിതത്തോട് തൊന്നുന്ന അലോഹ്യം

നന്നായി ആസ്വദിച്ചു....

vasanthalathika said...

കവിത തരക്കേടില്ല.

ശ്രീ said...

കവിത നന്നായി മാഷേ.

പുതുവത്സരാശംസകള്‍

ശ്രീ said...

കവിത നന്നായി മാഷേ.

പുതുവത്സരാശംസകള്‍

(റെഫി: ReffY) said...

സുരേഷിന്‍റെ വാക്കുകളിലെ ആര്‍ജ്ജവം ഇക്കവിതക്കുമുണ്ട്. എങ്കിലും ഒന്നും മനസ്സിലായില്ലെന്നും ചിലതൊക്കെ മനസ്സിലായെന്നും വായനക്കാര്‍ക്ക് പറയേണ്ടിവന്നത് വാക്കുകളിലെ അമിത ഒഴുക്ക് കാരണമാണ്. മിതത്വം പാലിക്കുക എന്നാല്‍ വായിക്കുന്നവനോട് നീതി പാലിക്കുക എന്ന് തന്നെയല്ലേ!
കാവ്യശില്പം അഭിനന്ദനമര്‍ഹിക്കുന്നു.

rafeeQ നടുവട്ടം said...

കവിത വായിച്ചെങ്കിലും ഒന്നും ഉള്ളില്‍ കയറിയില്ല..
എന്‍റെ പരിമിതിയാകാം..!
എങ്കിലും തുടരുക.

അന്ന്യൻ said...

ആദ്യം കവിത വായിച്ചപ്പൊ മുഴുവനായിറ്റ് ഒന്നും മനസിലായില്ല, പിന്നെ എല്ലാവരുടെയും കമന്റ് വായിച്ചപ്പോഴാ സമാധാനമായതു, എല്ലാർക്കും അത്രയൊക്കെ തന്നെയെ മനസിലായിട്ടുള്ളുവെന്നു. പിന്നെ അവസാനം മാഷിന്റെ വിശദീകരണവും കണ്ടു. ഇപ്പൊ ഏതാണ്ടൊക്കെ മനസ്സിലായി. ഒരു പക്ഷേ മാഷിന്റെ വിശദീകരണം വരുന്നതിനുമുന്നേ വായിച്ചിരുന്നെങ്കിൽ, ഞാനും ചിന്തിച്ചു ചിന്തിച്ചു വട്ടായേനെ…!

jayarajmurukkumpuzha said...

kavitha valare nannayittundu.... aashamsakal.......

Anonymous said...

കവിതയുടെ ആന്തരിക അര്‍ത്ഥവും [മാഷ്‌ പറഞ്ഞത് ] വാക്കുകളും തമ്മില്‍ ഒരു പൊരുത്തമില്ലായ്മ പോലെ തോന്നി...എന്‍റെ വെറുമൊരു തോന്നലാണോ എന്നറിയില്ല...ഇതില്‍ പോസ്സിട്ടീവും നെഗറ്റീവും ആയ ചിന്തകള്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു...കൊള്ളാം...പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മാഷ്‌ ലിങ്ക് തരുമെന്നു പ്രതീക്ഷിക്കുന്നു.....

Anonymous said...

മറ്റുള്ളവര്‍ മനസ്സിലാക്കി എന്ന് പറഞ്ഞത് എത്രത്തോളം നീതിപൂര്‍വ്വമാണ് എന്നു മനസ്സിലായില്ല...

ജോഷി പുലിക്കൂട്ടില്‍ . said...

നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...