Followers
Blog Archive
About Me
- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
Thursday, 10 January 2013
അമ്മയ്ക്ക് ഒരു സ്മാരകം
അമ്മ മരിച്ചിട്ടേറെയായി
ആദ്യമാദ്യം ഓര്‍മ്മ പെരുകി
കണ്ണീര്‍ തടാകം കരകവിഞ്ഞു
ദിവസങ്ങള്‍ മ്ലാനമായി
ലോകത്തില്‍ ഒറ്റയായെന്നു
ഉള്‍വലിഞ്ഞു.
വേനലിലെ ഒറ്റമരത്തിന്റെ
ഉപമ നിര്‍മ്മിച്ചു.
വാക്കുകള്‍ വിതുമ്പിവീണു
എത്രവേഗം ചിദാകാശം തെളിഞ്ഞു.
ദിവസങ്ങള്‍ പറന്നകന്നു.
സന്തോഷം പതഞ്ഞു.
മറവിയുടെ പുകമഞ്ഞ്
പ്രചോദനമായി
അമ്മ ഒഴുകിയകന്നു.
പക്ഷെ ഞാന്‍ നന്ദി കെട്ടവനല്ല
ഓര്‍മ്മയുടെ വാര്‍ഷികത്തില്‍
ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് എടുത്തു.
പാസ് വേഡായി കൊടുത്തു
'എന്റെ അമ്മയുടെ പേര് .'
ആദ്യമാദ്യം ഓര്‍മ്മ പെരുകി
കണ്ണീര്‍ തടാകം കരകവിഞ്ഞു
ദിവസങ്ങള്‍ മ്ലാനമായി
ലോകത്തില്‍ ഒറ്റയായെന്നു
ഉള്‍വലിഞ്ഞു.
വേനലിലെ ഒറ്റമരത്തിന്റെ
ഉപമ നിര്‍മ്മിച്ചു.
വാക്കുകള്‍ വിതുമ്പിവീണു
എത്രവേഗം ചിദാകാശം തെളിഞ്ഞു.
ദിവസങ്ങള്‍ പറന്നകന്നു.
സന്തോഷം പതഞ്ഞു.
മറവിയുടെ പുകമഞ്ഞ്
പ്രചോദനമായി
അമ്മ ഒഴുകിയകന്നു.
പക്ഷെ ഞാന്‍ നന്ദി കെട്ടവനല്ല
ഓര്‍മ്മയുടെ വാര്‍ഷികത്തില്‍
ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് എടുത്തു.
പാസ് വേഡായി കൊടുത്തു
'എന്റെ അമ്മയുടെ പേര് .'
Subscribe to:
Posts (Atom)