Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Thursday, 10 January, 2013

അമ്മയ്ക്ക് ഒരു സ്മാരകം

അമ്മ മരിച്ചിട്ടേറെയായി
ആദ്യമാദ്യം ഓര്‍മ്മ പെരുകി
കണ്ണീര്‍ തടാകം കരകവിഞ്ഞു
ദിവസങ്ങള്‍ മ്ലാനമായി
ലോകത്തില്‍ ഒറ്റയായെന്നു
ഉള്‍വലിഞ്ഞു.

വേനലിലെ ഒറ്റമരത്തിന്റെ 
ഉപമ നിര്‍മ്മിച്ചു.
വാക്കുകള്‍ വിതുമ്പിവീണു
എത്രവേഗം ചിദാകാശം തെളിഞ്ഞു.
ദിവസങ്ങള്‍ പറന്നകന്നു.
സന്തോഷം പതഞ്ഞു.
മറവിയുടെ  പുകമഞ്ഞ്‌ 

പ്രചോദനമായി
അമ്മ ഒഴുകിയകന്നു.
പക്ഷെ ഞാന്‍  നന്ദി കെട്ടവനല്ല
ഓര്‍മ്മയുടെ വാര്‍ഷികത്തില്‍
ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് എടുത്തു.
പാസ്
വേഡായി കൊടുത്തു
'എന്റെ അമ്മയുടെ പേര് .'

18 comments:

സ്മിത മീനാക്ഷി said...

ഈ കവി അങ്ങനെയല്ലെന്നറിയാം.. അമ്മ പാസ് വേഡായി ഓര്‍മ്മയില്‍ നില്‍ക്കും , ഭൂതകാലത്തിന്‍റെ പാസ് വേഡ് ...

Kalavallabhan said...

നന്നായി ഓർമ്മയിൽ നിൽക്കുന്ന പാസ്വേർഡ്‌.

കഴിഞ്ഞ വർഷം പോലെ ഇനിയും രണ്ടു പ്രാവശ്യം കൂടി ഈ പാസ്വേർഡ്‌ ഇവിടെ ഉപയോഗിക്കുമല്ലേ ?

ആശംസകൾ

മുകിൽ said...

ammakku smaarakam password!

veendum kandu santhosham, suresh.

ajith said...

അമ്മ മരിച്ചിട്ടേറെയായി
ആദ്യമാദ്യം ഓര്‍മ്മ പെരുകി
കണ്ണീര്‍ കുറുകി
ദിവസങ്ങള്‍ മ്ലാനമായി
ലോകത്തില്‍ ഒറ്റയായെന്നു
ഉള്‍വലിഞ്ഞു.
എത്രവേഗം ചിദാകാശം തെളിഞ്ഞു.
ദിവസങ്ങള്‍ പറന്നകന്നു.
സന്തോഷം പതഞ്ഞു.
മറവിയുടെ
മാരിയില്‍
അമ്മ ഒഴുകിയകന്നു.

പിന്നെ വര്‍ഷത്തിലൊരിയ്ക്കലെങ്കിലും ഓര്‍മ്മിക്കുന്നത് തന്നെയൊരു പുണ്യം

വേഗമാര്‍ന്ന ലോകം

വീണ്ടും നല്ലൊരു ആക്ഷേപകവിതയുമായി കണ്ടതില്‍ സന്തോഷം സുരേഷ്. നിങ്ങളെപ്പോലെ എഴുതാന്‍ കഴിവുള്ളവര്‍ എഴുതാതിരുന്നാല്‍ ഞങ്ങളെപ്പോലുള്ളവര്‍ എന്തുചെയ്യും?

ശ്രീ said...

എല്ലാം ഓര്‍മ്മകള്‍ അല്ലേ... കാലം മാറുമ്പോള്‍ അമ്മയെ ഓര്‍ക്കാനും അമ്മയുടെ പേര് പാസ് വേഡ് ആയി ഇടുന്നതു പോലെ എന്തെങ്കിലുമൊക്കെ വേണമെന്നായിരിയ്ക്കും.


എഴുത്തൊക്കെ കുറച്ചോ മാഷേ? പുതുവത്സരാശംസകള്‍

ഭാനു കളരിക്കല്‍ said...

ഓര്‍മ്മകള്‍ക്ക് പുതിയ കാലത്തിന്റെ സ്മാരകം.

Sougandhikam said...

നന്മയാം ഓർമ്മകൾ....

ശുഭാശംസകൾ....

Echmukutty said...

വളരെ വൈകിയാണെങ്കിലും കാണാനായതില്‍ സന്തോഷം...

പാസ് വേര്‍ഡായും അമ്മ ...

രഘുനാഥന്‍ said...

പാസ് വേര്‍ഡ് ആയിട്ടെങ്കിലും അമ്മയെ ഓര്‍ക്കുന്നുണ്ടല്ലോ? ഇന്നത്തെ ലോകത്ത് അതു തന്നെ വലിയ കാര്യം

സുസ്മേഷ് ചന്ത്രോത്ത് said...

പുതിയ കാലത്തിന്‍റെ വിഷയം.ഭാവുകങ്ങള്‍ .

mini//മിനി said...

പാസ്‌വേഡ് കൊടുക്കുന്നത് നഷ്ടപ്പെട്ടതിന്റെ ഓർമ്മപുതുക്കലാണല്ലൊ.

ബിലാത്തിപട്ടണം Muralee Mukundan said...

പാസ് വേർഡാകുമ്പോൾ പിന്നെ ഏറ്റവും കൂടുതൽ സ്മരിക്കപ്പെടുന്നത് അമ്മ തന്നെയായിരിക്കും..!

MyDreams said...

.......
പക്ഷെ ഞാന്‍ നന്ദി കെട്ടവനല്ല
എനിക്കൊരു മകള്‍ പിറന്നാള്‍ അമ്മയുടെ പേര് ഇടും

സീത* said...

ഓർമ്മിക്കാനൊരു കാരണം ...സകലതും മായ്ച്ചുകളയുന്ന കാലത്തിന്റെ കുത്തൊഴുക്കിനെതിരെ നീന്താനൊരു ശ്രമം...

കുറേ നാളുകൾക്ക് ശേഷാണല്ലോ മാഷേ....തിരികെ വന്നതിൽ സന്തോഷം :)

Sukanya said...

ഒരിക്കലും മറക്കാത്ത പാസ്സ്‌വേര്‍ഡ്‌

വഴിമരങ്ങള്‍ said...

ശരിയാ സുരേഷ് ,FB പാസ്‌ വേര്‍ഡ് തന്നെയാണ്‌ ഹൈലൈറ്റ് ചത്താലും മറക്കില്ല
..ഇതിലും നന്നായി നന്ദി പറയാന്‍ ആര്‍ക്കു കഴിയും ..

കവിതക്കും കവിക്കും സലാം..

രാജേഷ്‌ ചിത്തിര said...

good one..

എന്‍.ബി.സുരേഷ് said...

വായിച്ച എല്ലാവര്‍ക്കും നന്ദി