Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Thursday 2 December, 2010

പുറപ്പാട്

ലോക വ്യവഹാരങ്ങളില്‍നിന്നും
ഞാന്‍ പിന്‍വലിഞ്ഞ രാത്രിയില്‍
അവന്‍ അഭയം തേടിയെത്തി.
എനിക്ക് ആള്‍ക്കൂട്ടവും
അവന്‌ ഏകാന്തതയും
ഭയമായിരുന്നു.
അവന്‍റെ കണ്ണുകളില്‍
സ്വപ്നത്തിന്‍റെ നക്ഷത്രങ്ങള്‍
എരിഞ്ഞടങ്ങിയ ഇരുട്ട്.
നടന്ന പാതകളത്രയും
പാദങ്ങളില്‍.
കിട്ടാതെ പോയ ഭിക്ഷകളത്രയും
കൈകളില്‍.
പിളര്‍ന്ന നാവില്‍
‍ഫലിക്കാതെ പോയ പ്രാര്‍ത്ഥനകള്‍.
ഓര്‍മ്മകള്‍ക്ക് തീ പിടിച്ച ഗന്ധം.
കണ്ണീരിനു പച്ചില കത്തുന്ന നീറ്റല്‍.
നിശ്വാസങ്ങള്‍ക്ക് ഉപ്പുകാറ്റുപിടിച്ച
മുറിവുകളുടെ നിലവിളി.
പൊള്ളുന്ന വാക്കിനാല്‍
അവന്‍ കിടക്കാനിടം ചോദിച്ചു.
ഞാനോ ജന്മം ധൂര്‍ത്തടിച്ച്
സത്രത്തില്‍ പാര്‍ക്കുന്നവന്‍
കിനാവുകള്‍ക്ക് വിഷം കൊടുത്ത നാട്ടിലെ
മനുഷ്യരെക്കുറിച്ചവന്‍
പറഞ്ഞുകൊണ്ടേയിരുന്നു.
അറിവുകളുടെ ഭാരമില്ലാത്ത
സ്നേഹമെന്തെന്നവന്‍ ചോദിച്ചു.
ഭൂമിയിലെ മാലാഖമാരെ തേടിയിറങ്ങി
സാത്താന് സുവിശേഷം പാടുന്ന
കുഞ്ഞാടുകളെ കണ്ട നിരാശകളായിരുന്നു
അവന്‍റെ ഡയറി മുഴുവന്‍.
ദൂരേക്ക്‌ പോകുന്ന പാതകളൊന്നും
ഇനി ബാക്കിയില്ലെന്നും
ഹിംസയുടെ പാനപാത്രങ്ങളില്‍
ഭൂമിയുടെ രക്തം തിളക്കുന്നുണ്ടെന്നും
അടിക്കുറിപ്പായി പറഞ്ഞു
സ്വന്തം കൈപ്പത്തി തലയ്ക്കു കീഴില്‍വച്ച്
അവനുറങ്ങാന്‍ കിടന്നു.
പിറ്റേന്ന് ഞാനുണര്‍ന്നു നോക്കുമ്പോൾ
‍അവന്‍ കിടന്നിടത്ത്
ഒരുപിടി ചാരം മാത്രം.
അവന്‍ നടന്ന വഴികളിലത്രയും
അത്‌ വിതറാനായ്
ഒരു മണ്‍കുടം മാത്രം
കൈകളില്‍ താങ്ങി
ഞാനിതാ പോകുന്നു.
(സമയമില്ലാത്തതിനാൽ ഒരു പഴയ കവിത റീപോസ്റ്റ് ചെയ്യുന്നു)

47 comments:

സാബിബാവ said...

മാഷിന്‍റെ കവിതയ്ക്ക് ഞാന്‍ അഭിപ്രായം പറയാന്‍ വളര്‍ന്നില്ല
എങ്കിലും ഒന്ന് പറയാതെ വയ്യ വരികള്‍ മനസ്സിന്‍റെ ഉള്ളില്‍ വേദനയുടെ നാമ്പുകള്‍ മുളപ്പിച്ചു
ഹൃദയം തൊടുന്ന വരികള്‍

ആളവന്‍താന്‍ said...

:-)

ആളവന്‍താന്‍ said...
This comment has been removed by the author.
Sidheek Thozhiyoor said...

നന്നായി മാഷേ ഈ റീ പോസ്റ്റ്‌ ,
വായിച്ചുരുന്നില്ല , ഉള്ളില്‍ തൊട്ട വരികള്‍ .

ഹംസ said...

നൊമ്പരം ബാക്കി.. :(

Sneha said...

muzhuvan vayichilla...vedhanikkunna variakal aayathu kondu..

Muralee Mukundan , ബിലാത്തിപട്ടണം said...

ബൂലോഗത്തുള്ളവർ മാഷെ മറക്കാതിരിക്കാൻ,ഞങ്ങൾക്ക് ഈ പ്രിയ സുരേഷ്ഭായിയെ ഓർമ്മിക്കുവാൻ ഇതുപോലെ നല്ല കവിതകൾ റീ പോസ്റ്റായാലും മാഷുടെ സാനിദ്ധ്യം ബൂലോഗത്ത് നഷ്ട്ടപ്പെടതിരിക്കുവാൻ ഇടക്ക് വേണം ..കേട്ടൊ

Anonymous said...

ഹൃദയം കൊണ്ടെഴുതിയ വരികൾ ഹൃദയത്തിൽ തട്ടിയ വരികൾ സാറിന്റെ കവിതയെ പറ്റി പറയാൻ ഞാൻ വളർന്നില്ലെങ്കിലും നൊബരപ്പെടുത്തുന്ന വരികൾ പലതരം വേദനകൾ പലരിൽ ആ ചാരം വിതറുവാനായി മൺകുടം കൈകളില്‍ താങ്ങി
ഞാനിതാ പോകുന്നു …ആശംസകൾ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അവസാനം അതേ കാണൂ..ഒരല്പം മണ്ണ്! അല്ലെങ്കില്‍ മണ്‍കുടത്തില്‍ അല്പം ചാരം!

Unknown said...

മാഷേ,
നന്നായി ഈ റീ പോസ്റ്റ്‌ ,

ശ്രീനാഥന്‍ said...

ആൾക്കൂട്ടത്തിൽ മീനിനെ പോലെ കഴിഞ്ഞവൻ അലഞ്ഞലഞ്ഞ് ജീവിതം ധൂർത്തടിച്ചവന്റെ മടയിലെത്തുന്നതും ഒടുവിലവന്റെ ചാരവുമായി .. എന്തൊരു അന്ത്യമാണീ കവിതക്ക്- മറ്റൊരു കാലം കുറെ വേദന മാത്രം തിന്ന മറക്കാനാവാത്ത ചില കൂട്ടുകാർ - താങ്കളുടെ കവിത പലതും ഓർമിപ്പിച്ചു.

ചാണ്ടിച്ചൻ said...

സാബിയും ഉമ്മുവും പറഞ്ഞ പോലെ, ഒരു അഭിപ്രായം പറയാന്‍ മാത്രം ഈ ചാണ്ടിയും വളര്‍ന്നിട്ടില്ല...എന്നാലും പറയുന്നു...ചിന്തിപ്പിക്കുന്ന വരികള്‍...

jyo.mds said...

വളരെ നല്ല കവിത.

പട്ടേപ്പാടം റാംജി said...

ഒരുപിടി ചാരം മാത്രം.
അവന്‍ നടന്ന വഴികളിലത്രയും
അത്‌ വിതറാനായ്
ഒരു മണ്‍കുടം മാത്രം
കൈകളില്‍ താങ്ങി
ഞാനിതാ പോകുന്നു.

ഓര്‍മ്മപ്പെടുത്താനായി വീണ്ടും കണ്ടതില്‍ ഒരുപാട് സന്തോഷം.

ജയിംസ് സണ്ണി പാറ്റൂർ said...

ആ , പഴമയ്ക്കിന്നും നല്ല പുതുമയുണ്ട്.

Junaiths said...

തിളയ്ക്കുന്ന മനസ്സ്..
ചുടു കണ്ണീര്‍ പൊഴിക്കുന്നു..

jayanEvoor said...

നല്ല കവിത.
“വിത”യുള്ള കവിത!

Kalavallabhan said...

"സമയമില്ലാത്തതിനാൽ ഒരു പഴയ കവിത റീപോസ്റ്റ് ചെയ്യുന്നു"

സാരമില്ല, താങ്കളുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടായിരുന്നാൽ മതി.
കഴിഞ്ഞ രണ്ടുമാസമായി ഒരു വിവരവും ഇല്ലായിരുന്നു.
തിരക്കിനിടയിലും അല്പം സമയം കണ്ടുപിടിക്കുക.

ഒരു യാത്രികന്‍ said...

കുറെയായി ഇതുവഴി വന്നിട്ട്.സുരേഷ് മാഷിന്റെ കവിതകള്‍ എന്നും ഹൃദയത്തോട് സംവദിക്കുന്നു......സസ്നേഹം

മുകിൽ said...

മാഷിന്റെ സമയത്തിനെന്തു പറ്റി? കുറെക്കാലമായല്ലോ കണ്ടിട്ട്!

Anonymous said...

വായിച്ചു, ഭൂമിയിലെ മാലാഖമാരെ തേടിയിറങ്ങി സാത്താനു സുവിശേഷം പാടുന്ന കുഞ്ഞാടുകള്‍....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

എല്ലാ ഇലയും മധുരിക്കുന്ന കാട്ടിലാണെന്ന് നിഷ്ക്കളങ്കമായി ചിന്തിച്ച് മാലാഖമാരെ തേടിയിറങ്ങി ആടിൻ തോലണിഞ്ഞ ചെന്നായ്ക്കളുടെ കൂട്ടത്തിലകപ്പെട്ടവനെ കവിതയുടെ പുലരിമഞ്ഞിലൂടെ കാണിച്ചു തന്നുവല്ലോ... ശോകാത്മകം... അയപ്പന്റെക്കുറിച്ചൊക്കെ ഓർത്തുപോയി.. ഉള്ളുലച്ചു ഈ കവിത. നന്ദി.

Echmukutty said...

കുറെ നാൾ കഴിഞ്ഞ് വന്ന് തരുന്നത് വല്ലാതെ വേദനിപ്പിയ്ക്കുന്ന വരികളാണല്ലോ.

Unknown said...

മനസ്സിനെ വേട്ടയാടുന്ന വരികള്‍.

ശ്രീ said...

വരികള്‍ നന്നായി മാഷേ.

[കുറച്ചു കാലത്തിനു ശേഷമാണല്ലോ]

Anonymous said...

മാഷേ മനസ്സിലൊരിറ്റ് നൊമ്പരം വിടര്‍ത്തി വരികള്‍...റീ പോസ്റ്റ് ചെയ്തത് നന്നായി...എന്നെ പോലെ പുതിയതായി വരുന്നോര്‍ക്കും വായിക്കാല്ലോ

Unknown said...

ആദ്യമായിട്ടാണ് താങ്കളുടെ ബ്ലോഗ്‌ വായിക്കുന്നത്. പരിഭവം തോന്നരുതേ, ഞാനീ ഭൂലോക ബ്ലോഗര്‍മാരുടെ ഇടയിലെ ഒരു പുതുമുഖമാണെന്ന സത്യം കൂടി ബോധിപ്പിക്കുന്നു. കവിത ഇഷ്ട്ടപ്പെട്ടു.അതില്‍ക്കൂടുതല്‍ പറയാനുള്ള അര്‍ഹതയൊന്നും എനിക്കില്ല, വിദ്യാഭ്യാസം ഇമ്മിണി കുറവാണ്‌, എന്നൊരു തെറ്റും കൂടി എന്റെ പക്ഷത്തുണ്ട്.

ഒഴാക്കന്‍. said...

എന്നാ കീറാ മാഷെ

( ഒരുപാടായല്ലോ ബ്ലോഗുകളില്‍ കണ്ടിട്ട് എന്ത് പറ്റി )

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

<>


ഒന്നു പിടഞ്ഞു മാഷേ!

Pranavam Ravikumar said...

നല്ല ആശയം... ഹൃദയത്തില്‍ സ്പര്‍ശിച്ചു.. ആശംസകള്‍

Manoraj said...

കുറേ നാളുകള്‍ക്ക് ശേഷമാണ് ഈ വഴിക്ക് വരുന്നത്. പല തിരക്കുകള്‍. ഏതായാലും മനസ്സില്‍ തട്ടുന്ന നല്ല ഒരു കവിത വായിച്ചു. മനോഹരമായിരിക്കുന്നു.

TPShukooR said...

കവിത നല്ല ഹൃദ്യമായി തോന്നി. പുതുമയുണ്ട്. ഇവിടെ വരാന്‍ വൈകി എന്നറിയാം. പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ചെയ്യുമല്ലോ.

ജിപ്പൂസ് said...

ഭൂമിയിലെ മാലാഖമാരെ തേടിയിറങ്ങി
സാത്താന് സുവിശേഷം പാടുന്ന
കുഞ്ഞാടുകളെ കണ്ട നിരാശകളായിരുന്നു
അവന്‍റെ ഡയറി മുഴുവന്‍.(ഇഷ്ടപ്പെട്ട വരികള്‍ )

പള്ളിക്കരയിലിന്‍റെ അഭിപ്രായവും പിടിച്ചു.
അയ്യപ്പനെ ഓര്‍മ്മിപ്പിച്ചു വരികള്‍ .നന്ദി മാഷേ...

K@nn(())raan*خلي ولي said...

തീ പിടിച്ച വരികള്‍. സമ്മതിച്ചു. പക്ഷെ ഒരു കാര്യം ഹൃദയം തൊട്ടു പറയട്ടെ. ദീര്ഗ്ഗമായ അവധി എടുത്തു മാഷ്‌ ബ്ലോഗില്‍ നിന്നും പോകരുത്. ഒരു വടിയുമായി എന്നും മാഷിനെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്, പോസ്റ്റുകളില്‍. ഉപദേശിക്കാനും നിര്‍ദ്ദേശിക്കാനും മാഷുണ്ടാകണം.

siya said...

കുറെ നാള് കഴിഞ്ഞ് ഇത് വഴി വന്നപ്പോള്‍ കവിത വായിച്ചു തന്നെ തിരിച്ച് പോകാന്‍ സാധിച്ചു .സന്തോഷമുള്ള കാര്യം തന്നെ .

പക്ഷേ,കവിത വായിച്ചു തീരുമ്പോള്‍ നൊമ്പരം ആണ് മനസ്സില്‍ ബാക്കി നില്‍ക്കുന്നത്

K.P.Sukumaran said...

ആശംസകളോടെ,

the man to walk with said...

Best Wishes

കുസുമം ആര്‍ പുന്നപ്ര said...

സുരേഷേ..മിക്കവാറും ഈ വഴിവന്നു നോക്കും.വല്ലതും ഇതേപോലെ റീപോസ്റ്റെങ്കിലും
ഇട്ട്, കണ്ണൂരാന്‍ പറഞ്ഞതുപോലെ ഒരു വടിയുമായി അതുവഴിയൊക്കെ ഒന്ന് വരുകയും ചെയ്യുക

രമേശ്‌ അരൂര്‍ said...

ഉം ഈ വരികളില്‍ കത്തുന്ന ഒരു കാടും മെരുങ്ങാത്ത ഒരു മൃഗത്തിന്റെ രോഷവും കാണുന്നു ..

Anonymous said...

Touching......

Yasmin NK said...

കവിതയെ പറ്റി അഭിപ്രായം പറയാന്‍ എനിക്കറിയില്ല.പോയിക്കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല.ഓര്‍മ്മകള്‍:അതെത്രകാലം ഉണ്ടാകും.
പിന്നെ ബ്രോക്കണ്‍ ഏപ്രില്‍.ചുറ്റും കത്തിക്കൊണ്ടിരുന്ന എല്ലാ തിരികളെയും നിഷ്ഫലമാക്കി ഡയാനയുടേ ഉള്ളീല്‍ തെളിഞ്ഞ ആ തിരിയുണ്ടല്ലോ..,ജോര്‍ജ്ജിന്റെ കണ്ണില്‍ നിന്നും പകര്‍ന്ന...അതു കാരണാ ആ പുസ്തകം എനിക്ക് ഏറ്റം പ്രിയപ്പെട്ടതായത്.
സ്നേഹത്തോടെ

Unknown said...

കവിതയും കഥകളും വായിക്കാറുണ്ടായിരുന്നു.
ഓര്‍മ്മയിലെ കഥ ഇന്ത്യാ വിഭജനത്തെ ആസ്പദമാക്കി എഴുതിയതാണ്. അഭിപ്രായം പറയാന്‍ ആളല്ലാത്തതിനാല്‍ മിണ്ടാതിരുന്നു. പക്ഷെ വേണ്ടപ്പെട്ടയാള്‍ അവിടെ പറഞ്ഞിട്ടുണ്ട്!

മാഷിന്റെ വിലയേറിയ അഭിപ്രായത്തിനു നന്ദിയോടെ.

A said...

ഹൃദയത്തില്‍ തട്ടുന്ന വരികള്‍ , കവിതയും.

അനീസ said...

കടുത്ത വരികള്‍

Areekkodan | അരീക്കോടന്‍ said...

വായിച്ചില്ല, കമന്റ് വായിച്ച ശേഷമാക്കാം.

Anonymous said...

മാഷേ..തീവ്രതയോടെ എഴുതി ..എനിക്ക് ഏറ്റവുംഇഷ്ടപെട്ട വരികള്‍ ഇതാണ്..."കണ്ണീരിനു പച്ചില കത്തുന്ന നീറ്റല്.." ചിന്തകള്‍ക്ക് ഭാവനകള്‍ക്ക്
അതിരുകളില്ല എന്ന് മനസ്സിലായി..