Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Friday 8 February, 2013

ഓ ജീവിതമേ!


നോക്കിനിൽക്കെ സന്ധ്യയാകുന്നു
മഞ്ഞുകാലമാണ്
എന്തൊരു കുളിരെന്നു നാം കിടുങ്ങുന്നു.
പുതപ്പിലുറഞ്ഞു കിടക്കവെ
പ്രഭാതമാകുന്നു
വേനൽക്കാലമാണ്
എന്തൊരു തീച്ചൂടെന്നു നാം വിയർക്കുന്നു
കാക്കക്കാലിന്റെ തണൽ പോലുമില്ലാതെ 
ചിലരുരുകുന്നു
ചിലരേസിയിൽ പുലരുന്നു
വിയർത്തും വിറച്ചും വാഴവേ
നട്ടുച്ചയിൽ ഇടവപ്പാതിയെത്തുന്നു.
എന്തൊരു പേമാരിയെന്നു നാം
കുട നിവർത്തുന്നു
ജനലടയ്ക്കുന്നു.
ചിലർ നനഞ്ഞൊലിക്കുന്നു
മഴസാഹിത്യം മഴസിനിമ മഴപ്രണയം
എന്നിങ്ങനെ ചിലർ.
വർത്തുളമാ‍ായി കാലം തിരിയവെ
വീണ്ടും സന്ധ്യയായി രാത്രിയായി ഉഷസ്സായി
വസന്തം ജീവിതത്തെ വിട്ടുപോയതറിയാതെ
കാത്തു കാത്തിരുന്നു നാം
നരച്ചുപെരുകുന്നു.
ഹൊ ജീവിതത്തിന്റെ ഒരു കാര്യം.

27 comments:

വീകെ said...

enthinaa ingane oru jeevitham...?
kavitha nannaayirikkunnu....
aazamsakaL...

മാധവൻ said...

സുരേഷ് ...
കവിത വളരെ ഇഷ്ടമായി ..

സമസ്സ്യതന്നെ,,,,
പിന്നിലേക്ക് നോക്കുമ്പോള്‍ ....
എന്നെ തന്നെ പലതായിക്കണ്ട് അന്തം വിട്ടുപോകുന്നു,,
പലരൂപം ..പലഭാവങ്ങള്‌ ...
എന്റെ തന്നെ ഋതു ഭേതങ്ങള്‌ ...

സലാം സുഹൃത്തേ

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൊ ജീവിതത്തിന്റെ ഒരോ കാര്യങ്ങളേ...

lekshmi. lachu said...

nannairikkunnu...

സ്മിത മീനാക്ഷി said...

കാലം യാത്ര ചെയ്യുന്ന നേര്‍ രേഖയിലൂടെ ജീവിതത്തിന്‍റെ വര്‍ത്തുള ചലനങ്ങള്‍ .. " ചിലരേസിയില്‍ പുലരുന്നു " എന്ന വരി വിട്ടുകളഞ്ഞാണ് ഞാന്‍ വായിച്ചത്.

സീത* said...

മാറ്റങ്ങളെ കാത്തിരിക്കുന്ന മനസ്സുകള്‍ ...ഒടുവിലവയെത്തുമ്പോള്‍ ഉള്‍ക്കൊള്ളാനാവാതെ ചിലമ്പുന്ന മനസ്സുകള്‍ ...ഇതിനിടയില്‍ വിലപ്പെട്ടതെല്ലാം ഊര്‍ന്നുപോകുന്നറിയാതെ വീണ്ടും കാത്തിരുപ്പ് തുടരുന്ന വിഡ്ഢിമനസ്സുകള്‍ ....

jayanEvoor said...

അതെ...
എല്ലാം ചാക്രികമാണ്...
അതോർക്കാതെ മനുഷ്യൻ എല്ലാറ്റിനും പരിതപിക്കുന്നു!

AnuRaj.Ks said...

ഏതു കാലത്താണെങ്കിലും , ഏതു ദേശത്താണെങ്കിലും മനുഷ്യനു പരാതിക്കും പരിഭവത്തിനും ഒരു കുറവുമില്ല

ajith said...

വര്‍ഷങ്ങള്‍ പോകുവതറിയാതെ

Rajeev Elanthoor said...

ജീവിതചക്രം..
ആശംസകള്‍

സൗഗന്ധികം said...

ബിന്ദുവിൽ‍ നിന്നും ബിന്ദുവിലേക്കൊരു
പെൻഡുലമാടുന്നു ..

ജീവിതം...ഇത് ജീവിതം

ശുഭാശംസകൾ.....

Kalavallabhan said...

യാന്ത്രികം

Dhanesh... said...

നല്ല കവിത ! അവസാന വരി മാത്രം മുഴച്ചു നില്‍ക്കുന്ന പോലെ..
ആശംസകള്‍..

Yasmin NK said...

nalla varikal. liked.

Unknown said...

കവിത ഇഷ്ട്ടപ്പെട്ടു

മുകിൽ said...

ജീവിതചക്രം. പുലരുന്നു കറുക്കുന്നു..ഉരുണ്ടുരുണ്ടു പോകുന്നു. വേണമെങ്കിലും വേണ്ടെങ്കിലും നമ്മള്‍ കൂടെ...

ഭാനു കളരിക്കല്‍ said...

സമയവും മരണവും ആരേയും കാത്ത് നില്‍ക്കാറില്ലല്ലോ.

എന്‍.ബി.സുരേഷ് said...

ഒരു തോന്നല്‍ കുറിച്ചിട്ടതാണ് . ചുമ്മാ കവിതയെന്നു വിളിച്ചു.വായിച്ചവര്‍ക്കെല്ലാം സ്നേഹം.

Sureshkumar Punjhayil said...

Pularikkum, Sandhyakkum Shesham ...!

Manoharam, Ashamsakal...!!!

ManzoorAluvila said...

കാല ചക്രം തിരിയുന്നു..തിരിഞ്ഞുകൊണ്ടേയിരിക്കുന്നു..
നല്ല കവിത.
ആശംസകൾ

Echmukutty said...

തോന്നലായ കവിത വായിച്ചു......
ഇഷ്ടമായി.

ente lokam said...

തോന്നലുകള്‍ പലപ്പോഴും നഗ്ന സത്യങ്ങള്‍ അല്ലെ????
വളരെ ഇഷ്ടം ആയി..ആശംസകള്‍.

ചന്ദ്രകാന്തം said...

തിരിച്ചല്‌ തന്നെ തിരിച്ചല്‍..
നല്ല തോന്നലുകള്‍.

നാട്ടുവഴി said...

നല്ല കവിത
ആശംസകള്‍ ...........

Typist | എഴുത്തുകാരി said...

അതെ, നമുക്കെന്നും പരാതിയാണ്. മഴയേ പെയ്യുന്നില്ല, അല്ലെങ്കില്‍ എന്തൊരു മഴയാണിതു്,എന്തൊരു ചൂട്, വല്ലാത്ത മഞ്ഞ്‌, അങ്ങിനെയങ്ങിനെ... കവിതയില്‍ക്കൂടി പറഞ്ഞ സത്യങ്ങള്‍.

എന്‍.ബി.സുരേഷ് said...

ellavarkkum salute

Unknown said...

ഇഷ്ടം