Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Friday 28 February, 2014

ബുദ്ധനും ആട്ടിൻ കുട്ടിയും ചെന്നായും


പുഴയോരത്തു കൂടി നടക്കുകയായിരുന്ന
 ആട്ടിൻ കുട്ടിയുടെ മുൻപിൽ
 അവിചാരിതമായ ചെന്നുപെട്ട                                                                                                                        ചെന്നായ ഒന്നു പകച്ചു.                                                                                                                                  തലമുറകളായി പേറി നടക്കുന്ന
 കുറ്റബോധം അവന്റെ തലയ്ക്ക് തട്ടി.
 ചതിയുടെ വംശത്തിനായി
 മാപ്പു പറയാൻ തുടങ്ങവേ 
ആട്ടിൻ കുട്ടി പറഞ്ഞു. 
ബുദ്ധന്റെ സവിധത്തിലേക്കുള്ള 
വഴിയിലൂടെയാണ് എന്റെ യാത്ര. 
വേണമെങ്കിൽ
 നീയിട്ടിരിക്കുന്ന കുപ്പായം
 നിന്റേതു തന്നെയെങ്കിൽ 
എന്റെ കൂടെ വരാം 
തന്റെ വെളുത്ത ശരീരം
 ഒരു തിടുക്കവുമില്ലാതെ
 ചലിപ്പിച്ച് അവൾ മുന്നോട്ടു നടന്നു. 
ചെന്നായുടെ കാലുകൾ പതിയെ തരിക്കാൻ തുടങ്ങി

13 comments:

Unknown said...

nice ....last line ....


pls arrange the lines

സൗഗന്ധികം said...

സ്നേഹമൊരു മഞ്ഞുകണമായ് പൊഴിയുമ്പൊഴോ,
ഏതു പ്രാണനും കരുണ തൻ നദിയായൊഴുകുന്നൂ..!!



വളരെ നല്ല കവിത

ശുഭാശംസകൾ....

പട്ടേപ്പാടം റാംജി said...

നീയിട്ടിരിക്കുന്ന കുപ്പായം
നിന്റേതു തന്നെയെങ്കിൽ .....

പ്രതീക്ഷിക്കാം...
സമയമായിരിക്കുന്നു ചില തിരിച്ചറിവുകള്‍ക്ക്....
നന്നായിരിക്കുന്നു.
കാണാറില്ലല്ലോ.

Harinath said...

അവസാനത്തെ വരി വേണ്ടായിരുന്നു.

ajith said...

ഇതെപ്പോള്‍ സംഭവിക്കും??

വീകെ said...

തന്റെ ചതി ആട്ടിൻ കുട്ടിക്ക് മനസ്സിലായതോർത്ത് ചെന്നായ ഇളിഭ്യനായി മടങ്ങിക്കാണും..
ആശംസകൾ...

വര്‍ഷിണി* വിനോദിനി said...

നല്ല കവിത...ആശംസകൾ

കുഞ്ഞൂസ് (Kunjuss) said...

കാലചക്രം തിരിഞ്ഞു വരുമ്പോൾ ചില തിരിച്ചറിവുകൾ ഉണ്ടാകുന്നത് പരിണാമത്തിന്റെ സവിശേഷതയാണ്....
കവിത നന്നായി

Admin said...

നല്ല കവിതകള്‍ക്ക് ആശംസകള്‍...

എന്‍.ബി.സുരേഷ് said...

സ്നേഹം എല്ലാർക്കും

സുധി അറയ്ക്കൽ said...

മൂന്ന് കൊല്ലം കഴിഞ്ഞ്‌ മറുപടി.

മാധവൻ said...

സുരേഷ് ചേട്ടൻ എന്റെ ബ്ലോഗിൽ ഒരിക്കൽ വന്നിരുന്നു.ഞാൻ അന്ന് സന്തോഷിച്ചതിനും അഹങ്കരിച്ചതിനും കണക്കില്ല.
പക്ഷെ ഇവരൊന്നും ഇപ്പൊ ബ്ലോഗാത്തത് മനസിലാവുന്നെ ഇല്ല

Muralee Mukundan , ബിലാത്തിപട്ടണം said...

തിരിച്ചറിവുകൾ ഉണ്ടായിട്ടും കാര്യമില്ലാത്ത കാലം ...