Followers
Blog Archive
About Me
- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
Sunday, 28 March 2010
സുന്ദരലോകം.
എത്രമേല്‍ സുന്ദരമീ ലോകം!
എത്രമേല്‍ വൈവിധ്യമീ കാലം!
വിലാപങ്ങളോളം ഇരുണ്ടത്
കണ്ണീരിനോളം നനഞ്ഞത്.
അയല്‍പോലെ അകന്നത്..
പകയോളം മുര്‍ച്ചയുള്ളത്.
കുടിലതയോളം സ്വന്തമായത്.
സ്നേഹത്തോളം ദരിദ്രമായത്.
ആത്മാവിനോളം പൊള്ളയായത്.
പുഴയെപ്പോലെ മെലിഞ്ഞത്.
കാടിനെപ്പോലെ കരിഞ്ഞത്.
കിനാവിനോളം നിറംചോര്‍ന്നത്.
ഓര്‍മ്മകളോളം ചിതറിയത്.
ചിന്തകളോളം ദുഷിച്ചത്.
വാക്കിനോളം വിലകുറഞ്ഞത്.
മനസ്സിനോളം ചോര വാര്‍ന്നത്.
ഭയത്തോളം വിറക്കുന്നത്.
വീടുപോലെ അനാഥമായത്.
മക്കളോളം അന്യമായത്.
വാര്‍ധക്യംപോലെ വലിച്ചെറിഞ്ഞത്.
ബാല്യത്തോളം ദയനീയമായത്.
ബലിയോളം നിഷ്കരുണമായത്.
പ്രണയംപോലെ കാപട്യമായത്.
തൂവലിനോളം ഭാരമില്ലാത്തത്.
നിരാശയോളം പടര്‍ന്നത്.
മൌനത്തോളം മരിച്ചത്.
ഒച്ചയോളം പെരുകിയത്.
ഭൂമിയോളം കുഴിക്കപ്പെട്ടത്.
ജലംപോലെ മലിനമായത്.
ആകാശത്തോളം കറുത്തത്.
സമാധാനംപോലെ തുളവീണത്.
വിശ്വാസംപോലെ നേര്‍ത്തത്
വില്പനപോലെ തിരക്കുള്ളത്.
വിപ്ലവംപോലെ അസംബന്ധമായത്.
സുഖത്തോളം വിഷമയമായത്.
ജീവിതംപോലെ അടര്‍ന്നുവീഴുന്നത്.
മോഹത്തോളം ഉയരമുള്ളത്.
ഉടലോളം രോഗാതുരമായത്.
ആശ്വാസത്തോളം ഇല്ലാതായത്.
പ്രതീക്ഷപോലെ മൃതപ്പെട്ടത്.
പലായനംപോലെ ദൂരമുള്ളത്.
ആനന്ദലബ്ധിക്കിനിയെന്തുവേണം.?
പരമാനന്ദ സുഷുപ്തിക്കിനിയെന്തുവേണം!
എത്രമേല്‍ വൈവിധ്യമീ കാലം!
വിലാപങ്ങളോളം ഇരുണ്ടത്
കണ്ണീരിനോളം നനഞ്ഞത്.
അയല്‍പോലെ അകന്നത്..
പകയോളം മുര്‍ച്ചയുള്ളത്.
കുടിലതയോളം സ്വന്തമായത്.
സ്നേഹത്തോളം ദരിദ്രമായത്.
ആത്മാവിനോളം പൊള്ളയായത്.
പുഴയെപ്പോലെ മെലിഞ്ഞത്.
കാടിനെപ്പോലെ കരിഞ്ഞത്.
കിനാവിനോളം നിറംചോര്‍ന്നത്.
ഓര്‍മ്മകളോളം ചിതറിയത്.
ചിന്തകളോളം ദുഷിച്ചത്.
വാക്കിനോളം വിലകുറഞ്ഞത്.
മനസ്സിനോളം ചോര വാര്‍ന്നത്.
ഭയത്തോളം വിറക്കുന്നത്.
വീടുപോലെ അനാഥമായത്.
മക്കളോളം അന്യമായത്.
വാര്‍ധക്യംപോലെ വലിച്ചെറിഞ്ഞത്.
ബാല്യത്തോളം ദയനീയമായത്.
ബലിയോളം നിഷ്കരുണമായത്.
പ്രണയംപോലെ കാപട്യമായത്.
തൂവലിനോളം ഭാരമില്ലാത്തത്.
നിരാശയോളം പടര്‍ന്നത്.
മൌനത്തോളം മരിച്ചത്.
ഒച്ചയോളം പെരുകിയത്.
ഭൂമിയോളം കുഴിക്കപ്പെട്ടത്.
ജലംപോലെ മലിനമായത്.
ആകാശത്തോളം കറുത്തത്.
സമാധാനംപോലെ തുളവീണത്.
വിശ്വാസംപോലെ നേര്‍ത്തത്
വില്പനപോലെ തിരക്കുള്ളത്.
വിപ്ലവംപോലെ അസംബന്ധമായത്.
സുഖത്തോളം വിഷമയമായത്.
ജീവിതംപോലെ അടര്‍ന്നുവീഴുന്നത്.
മോഹത്തോളം ഉയരമുള്ളത്.
ഉടലോളം രോഗാതുരമായത്.
ആശ്വാസത്തോളം ഇല്ലാതായത്.
പ്രതീക്ഷപോലെ മൃതപ്പെട്ടത്.
പലായനംപോലെ ദൂരമുള്ളത്.
ആനന്ദലബ്ധിക്കിനിയെന്തുവേണം.?
പരമാനന്ദ സുഷുപ്തിക്കിനിയെന്തുവേണം!

Subscribe to:
Post Comments (Atom)
12 comments:
ലെചുവിന്റെ ലോകം വഴിയാണു എത്തിയത്. വലിയ കവിതാജ്നാനം ഇല്ല.. അതുകൊണ്ട് തന്നെ കൂടുതൽ അഭിപ്രായത്തിനില്ല.. കവിത കൊള്ളാം . ചില വരികളിൽ ഒരു പൂർണ്ണത് തോന്നിയില്ല.. അല്ലെങ്കിൽ ചെറിയ ആസ്വ്സ്ഥത ഫീൽ ചെയ്തു.. ചെറിയ അക്ഷരതെറ്റുകളും.. അത് കവിതയിൽ ഒഴിവാക്കാൻ ശ്രമിക്കുക.. കൂടുതൽ പറയാൻ അറിയില്ല..
സുരേഷ്,കവിത പല ആവര്‍ത്തി വായിക്കേണ്ടി വന്നു...!
എന്നോടായി ചില സ്വകാര്യങ്ങള് ഓതിത്തരുന്നുണ്ട് വരികള്‍..
ഒരു അശരീരി,അല്ലെങ്കില്‍ അത്യഘാധമായ താഴ്വരകളില്‍ നിന്ന്
ഒളിഞ്ഞു വരുന്നൊരു പ്രതിധ്വനി കണക്കെ...വിദൂരതയിലെങ്ങോ
മുറിഞ്ഞ്പോയ ഒരു കുളിര്‍കാറ്റിന്‍റെ തേങ്ങല്‍...വിലാപം...
അമൂര്‍ത്തമായ വരികളില്‍ മൂര്‍ത്തമായൊരു സങ്കല്പം,തെളിയുന്നു..
എങ്കിലും പാതിവഴിയില്‍ ഒഴുകാന്‍ മറന്ന പുഴയോ,അതല്ല
തിരമാലകളില്ലാത്ത സാഗര മൌനമോ..ഇത്,മരുഭൂവിലെ
വന്യമായ മൃഗതൃഷ്ണയോ...എനിക്കറിയില്ല സുഹൃത്തേ...
വെള്ളരി പ്രാവേ, കവിത മനസ്സില്‍ കൊണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.
അവനവന്‍ അത്മസുഖത്തിനാച്ചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം
എന്നല്ലേ ശ്രീനാരായണ ഗുരു പറഞ്ഞത്. നമ്മുടെ വാക്കുകള്‍ ഏതൊക്കെയോ
ഹൃദയങ്ങളില്‍ മഴയാകുന്നു എന്നറിയുന്നതിനെക്കാള്‍ ആഹ്ലാദം മറ്റെന്തുണ്ട്.
മനോജിനും സോണയ്ക്കും ഒരു നല്ലവാക്കു കരുതീട്ടുണ്ട്.
കിളിയുടെ തൂവലുകള്‍ക്കു വര്‍ണവൈവിധ്യം നല്‍കിയ തമ്പുരാന്‍
കാലത്തിനെയും അങ്ങനെ തന്നെ വാര്‍ത്തെടുത്തു ...തെറ്റ് പറ്റില്ല
എന്ന നിശ്ചയത്തോടെ .................നന്നായി .
വാക്കിനായി ധ്യാനിക്കുന്നുണ്ട് ...എന്തുകൊണ്ടോ എന്നോടൊപ്പം
സ്വയം ഒരുങ്ങിവരാന്‍ മടിച്ചു നില്‍ക്കുന്നു അവര്‍ .നിര്‍ബന്ധിച്ചു
വിളിക്കാന്‍ എനിക്ക് കഴിയുകയുമില്ല ...കാത്തിരിക്കാം .
ഭായി ബൂലോകത്തിലെ കവിതാവസന്തത്തിൽ ഉൾപ്പെടുത്താൻ പറ്റുന്നയൊന്നാണീരചന കേട്ടൊ..
അഭിനന്ദനങ്ങൾ.
ഈ കവിത മനോഹരമായിരിക്കുന്നു...ഭാവുകങ്ങള്‍.
കവിതയേക്കാൾ ശക്തമായ കാവ്യ നിരീക്ഷണങ്ങൾ....
ആശംസകള്‍
നിങ്ങളു പുലിയായിരുന്നല്ലേ...!
നന്നായി :-)
അതെ. എത്ര നല്ല ലോകം! നല്ല വീക്ഷണം.‘അയല്‍ പോലെ അകന്നത്..’ അയല്‍ എനിക്കു പിടികിട്ടിയില്ലാട്ടോ.
കവിതകളെ കുറിച്ചു ഒന്നും പറയാനുള്ള അറിവൊന്നുമില്ല, എന്നാലും എന്തൊക്കെതന്നെയായാലും, എത്രമേൽ സുന്ദരമീ ലോകം!!!