Followers
Blog Archive
About Me
- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
Monday, 22 March 2010
നീക്കിബാക്കി
ജന്മത്തിന്‍റെ കണക്കെടുക്കാനുള്ള
സമയമേതാണ്?
സ്വപ്നങ്ങളുടെ യാത്രാപഥം
ഒടുങ്ങുംപോഴോ
ചതിയുടെ കാണാചതുപ്പില്‍
കാലുറയുമ്പോഴോ,
കണ്ണീരും പ്രാക്കും
മുനകൂട്ടിയ കൊള്ളിവാക്കുകള്‍
നെഞ്ചു കലക്കുംപോഴോ
സ്നേഹത്തിന്‍റെ നീള്‍നഖങ്ങള്‍
കഴുത്തില്‍ ആഴുമ്പോഴോ
വിശ്വാസങ്ങളുടെ വേലിപ്പടര്‍പ്പ്
തകര്‍ന്നു വീഴുമ്പോഴോ
ആസക്തിയുടെ കുതിരപ്പാച്ചിലിനു പിന്നില്‍
ഒരു മുടന്തനാടാവുംപോഴോ,
നന്മയുടെ കുഴിമാടത്തിനു മുന്നില്‍
നിര്‍വാണം പൂകി നില്‍ക്കുംപോഴോ,
ഭൂമി കത്തിയെരിയുന്ന നേരം
വീണ വായിക്കുമ്പോഴോ,
പൊള്ളയായ ഉള്ളിനെ
പട്ടില്‍ പൊതിഞ്ഞു മറയ്ക്കുമ്പോഴോ
വിജയിക്കുന്ന നേരത്തും
പരാജിതാനാകുമ്പോഴോ?
ഓരോ ജന്മവും
ഒരു ബാക്കിപത്രമോ?
ഓരോ ജീവിതവും
ഒരു കണക്കെടുപ്പോ?
സമയമേതാണ്?
സ്വപ്നങ്ങളുടെ യാത്രാപഥം
ഒടുങ്ങുംപോഴോ
ചതിയുടെ കാണാചതുപ്പില്‍
കാലുറയുമ്പോഴോ,
കണ്ണീരും പ്രാക്കും
മുനകൂട്ടിയ കൊള്ളിവാക്കുകള്‍
നെഞ്ചു കലക്കുംപോഴോ
സ്നേഹത്തിന്‍റെ നീള്‍നഖങ്ങള്‍
കഴുത്തില്‍ ആഴുമ്പോഴോ
വിശ്വാസങ്ങളുടെ വേലിപ്പടര്‍പ്പ്
തകര്‍ന്നു വീഴുമ്പോഴോ
ആസക്തിയുടെ കുതിരപ്പാച്ചിലിനു പിന്നില്‍
ഒരു മുടന്തനാടാവുംപോഴോ,
നന്മയുടെ കുഴിമാടത്തിനു മുന്നില്‍
നിര്‍വാണം പൂകി നില്‍ക്കുംപോഴോ,
ഭൂമി കത്തിയെരിയുന്ന നേരം
വീണ വായിക്കുമ്പോഴോ,
പൊള്ളയായ ഉള്ളിനെ
പട്ടില്‍ പൊതിഞ്ഞു മറയ്ക്കുമ്പോഴോ
വിജയിക്കുന്ന നേരത്തും
പരാജിതാനാകുമ്പോഴോ?
ഓരോ ജന്മവും
ഒരു ബാക്കിപത്രമോ?
ഓരോ ജീവിതവും
ഒരു കണക്കെടുപ്പോ?

Subscribe to:
Post Comments (Atom)
1 comments:
ഓരോ ജന്മവും
ഒരു ബാക്കിപത്രമോ?
ഓരോ ജീവിതവും
ഒരു കണക്കെടുപ്പോ?