Followers
About Me
- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
Tuesday, 6 April 2010
നിര്‍വചനം
സ്വയമെരിയുമ്പോള്‍
ഒരു മെഴുതിരി .
യാതനകളുടെ കടല്‍ക്കാറ്റില്‍
ഒരു ഉപ്പുതൂണ്.
മൌനത്തിന്‍റെ വിരലുകളാല്‍
മുറിവേറ്റ ഒരു നീചഹൃദയം.
ഏകാന്തതയുടെ ഒഴുക്കെടുത്ത
ഒരു തീരവൃക്ഷം.
ഓര്‍മ്മയുടെ വാലന്‍പുഴുക്കള്‍ക്ക്
പൊടിഞ്ഞ ഒരു പുസ്തകം.
പ്രണയം പാടുമ്പോള്‍
നിലാവിനാല്‍ കൊത്തേറ്റ ശില്പം.
വാക്കിന്‍റെ പെരുവഴിയില്‍
വലിച്ചെറിഞ്ഞ നിഘണ്ടു.
സമരമുഖങ്ങളില്‍
പിന്നില്‍ വെട്ടേറ്റ പോരാളി .
സ്നേഹത്തിന്‍റെ ശ്രാദ്ധമുണ്ട
ശപ്തസഞ്ചാരി.
വിരുന്നുകാര്‍ക്കൊന്നും
വിളമ്പിവയ്ക്കാത്ത അത്താഴം
ഭംഗിവാക്കിന്‍റെ ചൂണ്ടക്കൊളുത്തില്‍
കോര്‍ത്തിട്ട നാടവിര.
ഉപേക്ഷിച്ചതോ
തിരസ്കരിക്കപ്പെട്ടതോ
ജീവിതം.
ഇനിയും നോര്‍മലാവാനുണ്ട്,
ഇനിയും.
ഒരു മെഴുതിരി .
യാതനകളുടെ കടല്‍ക്കാറ്റില്‍
ഒരു ഉപ്പുതൂണ്.
മൌനത്തിന്‍റെ വിരലുകളാല്‍
മുറിവേറ്റ ഒരു നീചഹൃദയം.
ഏകാന്തതയുടെ ഒഴുക്കെടുത്ത
ഒരു തീരവൃക്ഷം.
ഓര്‍മ്മയുടെ വാലന്‍പുഴുക്കള്‍ക്ക്
പൊടിഞ്ഞ ഒരു പുസ്തകം.
പ്രണയം പാടുമ്പോള്‍
നിലാവിനാല്‍ കൊത്തേറ്റ ശില്പം.
വാക്കിന്‍റെ പെരുവഴിയില്‍
വലിച്ചെറിഞ്ഞ നിഘണ്ടു.
സമരമുഖങ്ങളില്‍
പിന്നില്‍ വെട്ടേറ്റ പോരാളി .
സ്നേഹത്തിന്‍റെ ശ്രാദ്ധമുണ്ട
ശപ്തസഞ്ചാരി.
വിരുന്നുകാര്‍ക്കൊന്നും
വിളമ്പിവയ്ക്കാത്ത അത്താഴം
ഭംഗിവാക്കിന്‍റെ ചൂണ്ടക്കൊളുത്തില്‍
കോര്‍ത്തിട്ട നാടവിര.
ഉപേക്ഷിച്ചതോ
തിരസ്കരിക്കപ്പെട്ടതോ
ജീവിതം.
ഇനിയും നോര്‍മലാവാനുണ്ട്,
ഇനിയും.

Subscribe to:
Post Comments (Atom)
14 comments:
മാഷേ, ഉരുകുന്ന മെഴുകുതിരി വെളിച്ചമായും, ഏറ്റവും ഒടുവില്‍ ഭംഗിവാക്കില്‍ കോര്‍ത്തിട്ട വിരയായും ജീവിച്ചു തീര്‍ക്കുമ്പോള്‍ നോര്‍മലായി ജീവിക്കുന്നവര്‍ അറിയുന്നുണ്ടോ അബ്നോര്‍മലായ ഞാന്‍ ആണ് അവരെ നോര്‍മല്‍ ആക്കുന്നതെന്ന്?
ഉപേക്ഷിച്ചതോ
തിരസ്കരിക്കപ്പെട്ടതോ
ജീവിതം?...
നന്നായിരിയ്ക്കുന്നു. ആശംസകള്‍!!
കയറിയിറങ്ങി പോയവര്‍ പിച്ചി ചീന്തിയെറിഞ്ഞു .....
എവിടെയും ഒരു അത്താണി ആയിരുന്നു ല്ലേ?
നിര്‍വചനങ്ങളെല്ലാം ജീവിതം പോലെ സത്യം ...
നന്നായിട്ടുണ്ട് ...ആശംസകള്‍ ....
നോര്‍മ്മലല്ലാത്ത ഒരുപാടു നിര്‍വചനങ്ങള്‍ പെറുക്കിയടുക്കേണ്ടി വരുന്ന ജീവിതം
നിർവ്വചനങ്ങളിനിയുമുണ്ട്, ഇനിയും
വായാടി, ഒരു കമന്റ് എങ്ങനെയൊ കളഞ്ഞുപൊയി ക്ഷമിക്കുമല്ലൊ. കലാവല്ലവന്‍,വഴിപോക്കന്‍,വഷളന്‍, ഗിരീഷ്,ജോയ്,കഥയില്ലാത്തവള്‍, എല്ലാവര്‍ക്കും, സ്നേഹം നിറഞ്ഞ ഒരു മനസ്സു സൂക്ഷിക്കുന്നു.
പ്രണയം പാടുമ്പോള്‍
നിലാവിനാല്‍ കൊത്തേറ്റ ശില്പം.
വാക്കിന്‍റെ പെരുവഴിയില്‍
വലിച്ചെറിഞ്ഞ നിഘണ്ടു.
സമരമുഖങ്ങളില്‍
പിന്നില്‍ വെട്ടേറ്റ പോരാളി .
സ്നേഹത്തിന്‍റെ ശ്രാദ്ധമുണ്ട
ശപ്തസഞ്ചാരി.
അല്ലയോ സപ്നസഞ്ചാരി കൽക്കീട്ടിൻണ്ട്..കേട്ടൊ
കവിത കേള്‍ക്കാനാണ് കൂടുതല്‍ ഇഷ്ടം . എങ്കിലും ഈ കവിത എഴുത്ത് ഒരു കഴിവ് തന്നെയാണ് ... ആശംസകള്‍ ......
നിര്‍വചനം നന്നേ ഇഷ്ടപ്പെട്ടു. നോര്‍മല്‍ അല്ലാത്തവരാണ്അധികവും.
ഒരു നിര്‍വചനങ്ങളിലുമൊതുങ്ങുന്നതല്ലല്ലോ ജീവിതം...
നന്നായിട്ടുണ്ട് മാഷേ.
ഇനിയും നേരെയാവാനുണ്ട്, ഇനിയും. എന്നവസാനിച്ചെങ്കില്‍ എന്നു തോന്നി. ഭംഗിയുള്ള ഒരു കൊളാഷ് പോലെ നല്ലത്.
ഭംഗിവാക്കിന്‍റെ ചൂണ്ടക്കൊളുത്തില്‍
കോര്‍ത്തിട്ട നാടവിര.
aa natavirayute pitachchil kananavunnu.