- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
അസ്തിത്വം
ഉപേക്ഷിക്കപ്പെട്ടവന്‍റെ വീടാണിത്.
ഉയിരും ഊഷ്മാവും നഷ്ടമായ ഒന്ന്.
ചാരം മൂടിയ തീയൊരു കണ്ണില്‍.
മറുകണ്ണിലുറയുന്ന കണ്ണീര്.
കൊഴിഞ്ഞൊരു തൂവല്‍പോലെ
പ്രാര്‍ത്ഥനയുടെ വാക്കുകള്‍.
അമ്മ വെടിഞ്ഞവന്‍റെ ഉണ്മയാണിത്.
വിത്തും വിലാപവും അറ്റുപോയത്.
ഉപാധിയില്ലാതെ പ്രണയിച്ച്
നെഞ്ചിലുമിത്തീ സ്വീകരിച്ചവന്‍.
ഭൂമിയുടെ ഉറവിടത്തില്‍നിന്നും
കാടുതാണ്ടിയെത്തുന്ന ഒറ്റ .
കാറ്റിന്‍റെ തലോടലും
പുഴയുടെ സംഗീതവും പ്രിയം.
അച്ഛന്‍റെ ശാപം രുചിച്ചവന്‍റെ ആധിയാണിത്.
കത്തിയെരിഞ്ഞൊരു പാഴ്മരം.
ഋതുക്കളുടെ അലങ്കാരമില്ല.
കിളിയൊച്ചകളില്ല,
പൂവില്ല, കായില്ല.
വസന്തമെത്തുമ്പോള്‍ പ്രണയമില്ല.
തടവുകാരന്‍റെ കൃഷ്ണമണിയാണിത്,
അടഞ്ഞുപോയൊരു ജാലകം.
വറ്റിപ്പോയ ഒരു നദി
കാടിന്‍റെ ആഴത്തില്‍നിന്നും
കലക്കങ്ങളും ലവണങ്ങളും വരാനില്ല.
കടലാഴത്തിന്‍റെ സ്വപ്നമില്ല.
ഉദയാസ്തമയങ്ങളുടെ പ്രതിബിംബമില്ല.
കിളിയൊഴിഞ്ഞൊരു കൂടാണിത്.
ശിരസ്സില്ലാത്ത ഉടലില്‍നിന്നും
തരംഗങ്ങളില്ലത്ത സംഗീതം.
പോക്കുവെയിലില്ലാത്ത താഴ്വാരം.
സ്വയമെരിഞ്ഞവന്‍റെ ചിതയാണിത്.
വല്മീകത്തില്‍ ഒളിച്ചവന്‍റെ കാലൊച്ച.
ഇരുള്‍വഴികളും ചതിവഴികളും
കുത്തിനോവിച്ച നിലവിളി .
ഭൂമിയുടെ നെഞ്ചില്‍നിന്നും
പുനര്‍ജ്ജനിഗീതം മുളയ്ക്കുംവരെ
എന്നുയിരിനെ ഞാന്‍ വിളമ്പാം.
അറ്റുപോയ ഓരോ ശിരസ്സും പാടുംവരെ
എന്‍റെ നെഞ്ചിടിപ്പുകള്‍ ദാനംതരാം.
ഓരോ തിരസ്കൃതനും മടങ്ങുംവരെ
കണ്ണില്‍ തിരികൊളുത്തി കാത്തിരിക്കാം.
കുരിശില്‍ പിടഞ്ഞവന്‍റെ മുറിവാണിത്
നിലയ്ക്കില്ല ചോര
ലോകാവസാനംവരെ.
വിരുദ്ധം
വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി
തണല്‍ തേടിപോയപ്പോള്‍
തീമരംവന്നു പൊതിഞ്ഞു.
ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു.
മരുഭൂമിയിലെ സൂര്യോദയം തേടിപ്പോയി .
പ്രളയജലത്തില്‍ മുങ്ങിപ്പോയി
മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
പക്ഷിയായി പാറാന്‍ തുടിച്ചു,
ഒച്ചായ് ഇഴയാനെരിഞ്ഞു
പോരാളിയാകാന്‍ തുനിഞ്ഞു
ഒറ്റുകാരനായി പിന്നെ ചമഞ്ഞു.
കാരുണ്യമായ് പടരാന്‍ ജപിച്ചു
ക്രോധമായ് കത്തിപ്പടര്‍ന്നു.
യമിയായ് പുലരാന്‍ തൊഴുതു
കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.
വനമായ് പൂക്കാന്‍ തരിച്ചു,
കാട്ടുതീയായ് കത്തിപ്പടര്‍ന്നു
പ്രണയം പറഞ്ഞങ്ങടുത്തു,
കലഹം വരുത്തിപ്പിരിഞ്ഞു.
സ്നേഹം പകുക്കുവാന്‍ മോഹം
ദ്വേഷം ചൊരിഞ്ഞുള്ള ശീലം.
അടിമതന്‍ കണ്ണിലെ ദൈന്യം പക്ഷെ,
ഉടമതന്‍ നോക്കിലെ ക്രൌര്യം.
വാക്കിന്‍റെ തെളിവിലോ സംഗീതം,
കര്‍മ്മമാര്‍ഗത്തിലോ മുനവച്ച മുള്ള്.
നിര്‍വാണബുദ്ധന്‍റെ ജാതകം,
പക്ഷെ, കുബേരപുത്രന്റെ ജീവിതം.
ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?
എന്തരോ മഹാനുഭാവുലൂ
സ്വയം തീരുമാനിക്കണോ
മറ്റുള്ളവരെ ഭരമേല്‍പ്പിക്കണോ?
കീഴടങ്ങലിനുമുണ്ടല്ലോ സുഖം,
സഹനം, പാരസ്പര്യം എന്നിങ്ങനെ.
ഞാനെന്താണിങ്ങനെയെന്ന്
മറ്റാരോടെങ്കിലും കരയണോ?
ഞാനെന്നെ തിരസ്കരിക്കണോ,
അതോ വേണ്ടപ്പെട്ടവര്‍ തള്ളിപ്പറയുമോ?
എനിക്കെന്നെക്കൊണ്ടൊരു കാര്യമില്ല,
മറ്റാര്‍ക്കെങ്കിലും വേണമോയെന്തോ?
നിന്നെയെനിക്ക് വേണമെന്നാരോ
ഉറക്കെ കൈപൊക്കി ബുക്കുചെയ്തോ.
എങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി
കാത്തിരുന്ന് നരച്ചുമുടിഞ്ഞോളാം.
വാതില്‍ തുറന്നിട്ടു കാക്കണോ,
കണ്ണിലെണ്ണയൊഴിച്ചു മുഷിയണോ,
അതോ പിന്‍വാതിലില്‍ രഹസ്യമായ് മുട്ടുമോ?
മടുപ്പുമനാസക്തിയും വന്നു തോണ്ടുന്നു,
കൂടെ ശയിക്കണോ, ആട്ടിപ്പുറത്താക്കണോ?
തണുപ്പാണു കേട്ടോ, ആത്മാവിന്നു ചൂടാന്‍
കമ്പിളിയൊന്നെത്തിക്കുമോയെന്തോ
ചുറ്റും തീകൊളുത്തി നടുക്കിരിക്കണോ?
എന്റെ നെഞ്ചിലെരിയുന്നതെന്തോ,
നാവിലെന്തൊരു കയ്പ്, ജീവിതം തന്നെയോ?
അപരന്റെ മുഖത്ത് നീട്ടിവലിച്ചുതുപ്പി
രക്ഷപെടുകന്നാണോ നിന്റെയന്തര്‍ഗതം?
ലക്ഷ്യ്‌വും മാര്‍ഗ്ഗവും ഞാന്‍തന്നെ തേടണോ വൃഥാ,
വഴിപോക്കരാരെങ്കിലും വന്നോതുമോ കാതില്‍?
എന്തു സുഖമാണിങ്ങനെയിരിക്കാന്‍,
ഇതുതന്നെ തുടരണോ, നടുനിവര്‍ക്കണോ?
ഇത്രമേലൊച്ചയെന്തിനെന്റെ ചുറ്റിലും,
എന്റെയേകാന്തചിന്തയും സ്വപ്നവും
തകര്‍ക്കുന്ന പരിഷയെ തുറുങ്കിലടക്കുമോ?
പാദുകങ്ങളൂരിവച്ചാണെങ്കിലുമാരും
വരാതെനോക്കണം കരാറുണ്ട് തമ്മില്‍.
ഇത്ര വേഗത്തിലോടേണ്ട നീ സഖാവേ-
യെന്നു ജീവിതത്തെയൊന്നു വിലക്കണോ?
എന്റെയിരിപ്പും നടപ്പും നടിപ്പും
കിടപ്പും ക്തപ്പും കുതിപ്പും
ചിരിപ്പും രസിപ്പും മുഖംതിരിപ്പും
കലര്‍പ്പും കണ്ടുകണ്ടങ്ങനെ
ലോകമൊന്നാനന്ദിക്കുന്നെങ്കിലങ്ങനെ.
എത്ര മഹാനുമുദാരനുമാണ് ഞാന്‍
നീ പോലുമത്ഭുതപരതന്ത്രനെന്നോ
ഹ..ഹാ. ഞാനെന്ന ഭാവമേ
നീയെന്തരോ മഹാനുഭാവുലൂ...
പ്രണയം പാടുന്നു.

നേരുള്ള ഭാഗ്യത്തിന്റെ ഭവനമാണ് ഞാന്‍.
സൌന്ദര്യത്തിന്റെ ചുണ്ടുകളില്‍
ഞാന്‍ കവിയുടെ ഹൃദയാനന്ദം
ശിശുവിന്റെ ഹൃദയത്തിലെ
ആത്മാവിന്റെ നിലവിളിയില്‍ ഞാനുണ്ട്.
ഇന്ന് പടുത്തുകെട്ടി
വയലറ്റിന്റെ നിശ്വാസത്തെക്കാള്‍
ഏകാന്തതയുടെ അന്‍പത് വര്‍ഷങ്ങള്‍
പ്രണയവും ഭ്രാന്തും യുദ്ധവും വിവാഹങ്ങളും ഏകാന്തതയും എഴുത്തും കോടതിമുറികളും എല്ലാം കൂടിക്കലര്‍ന്ന ജീവിതത്തില്‍ നിന്ന് ഒരു ഇല അടര്‍ന്നുവീഴുന്ന ഒച്ച പോലും കേള്‍പ്പിക്കാതെ കടന്നുപോയി.

ഇരുപതാം നൂറ്റാണ്ട് നിരന്തരം ചര്‍ച്ച ചെയ്ത എഴുത്തുകാരന്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് യുദ്ധമുഖത്ത് നേരിട്ടു കണ്ട ഭയാനകതകളില്‍ മനസ്സു തകര്‍ന്ന് മാനസ്സികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ സ്വയം തേടിയ ആള്‍.
അമേരിക്കയിലെ അപ്പാര്‍ട്ടുമെന്റ് നഗരമായ മാന്‍ഹാട്ടനിലാണ് ജെറോം ഡേവിഡ് സലിന്‍ജര്‍ എന്ന ജെ.ഡി.സലിന്‍ജര്‍ ജനിച്ചത്. ഒരു ന്യൂ ഇയര്‍ ദിനത്തില്‍. അഛന്‍ സോളമന്‍ സലിന്‍ജര്‍ ഒരു ഫുഡ് ഇമ്പോര്‍ട്ടര്‍ ആയിരുന്നു. അമ്മ മിറിയം. സലിന്‍ജറിന് ഒരു സഹോദരിയുണ്ട് ഡോറിസ്. സലിന്‍ ജര്‍ കുടുംബത്തിന് പാര്‍ക് അവന്യൂവില്‍ മനോഹരമായ ഒരു അപ്പാര്‍ട്ട്മെന്റ് ഉണ്ടായിരുന്നു.

പക്ഷെ ആ പ്രണയം നീണ്ടില്ല. യൂനാ സലിന്‍ജറിനെ ഉപേക്ഷിച്ച് ലോസ് ആഞ്ചലസിലേക്കു പോയി.തന്നെക്കാള്‍ വളരെ പ്രായക്കൂടുതലുള്ള ചാര്‍ളി ചാപ്ലിനെ വിവാഹം ചെയ്തു. സലിന്‍ജറിന്റെ കൌമാരമനസ്സിനെ അത് വല്ലാതെ മുറിപ്പെടുത്തി. സലിന്‍ജര്‍ തന്റെ ഡിഗ്രി രണ്ടു സെമസ്റ്റര്‍ മാത്രം പൂര്‍ത്തിയാക്കി വിട പറഞ്ഞു. ജീവിതത്തില്‍ ഒരു ഡിഗ്രിയും അദ്ദേഹം സമ്പാദിച്ചില്ല.
യുദ്ധം സലിന്‍ജറിന്റെ മനസ്സിന്റെ താളം തെറ്റിച്ചു. അദ്ദേഹം സ്വയം ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. 1945നവംബറില്‍ ആശുപത്രി വിട്ടു. ആ വര്‍ഷംതന്നെ സില്‍വിയ എന്ന ഫ്രഞ്ചുകാരിയായ ഡോക്ടറെ വിവാഹം ചെയ്തു. പക്ഷെ ആ ബന്ധം നീണ്ടുനിന്നില്ല. വിവാഹമോചനം നേടി സില്‍വിയ ഫ്രാന്‍സിലേക്കു തന്നെ പോയി.
1948ലാണ് സലിന്‍ ജറിന്റെ പ്രസിദ്ധമായ കഥ A perfect day of Bananafishവരുന്നത്.ആ പുസ്തകം പരിചയപ്പെടുത്തിയത് സയ്മര്‍ ഗ്ലാസ്സ് ആയിരുന്നു. ഇദ്ദേഹം പിന്നീട് ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ സമീപത്തായി ആത്മഹത്യ ചെയ്യുന്നുണ്ട്. സയ്മറിനെക്കുറിച്ച് സലിന്‍ജര്‍ Saymour an Introdoction എന്ന പുസ്തകം 1963ല്‍ എഴുതി.
എന്ന എഴുത്തുകാരനെ ലോകത്തിന്റെ നെറുകയില്‍ പിടിച്ചിരുത്തിയ Catcher in the Ryeവരുന്നത് 1951ലാണ്. ലോകത്തെങ്ങുമുള്ള കുപിതയൌവ്വനങ്ങളെ ഒരു ഭൂതം പോലെ ആവേശിച്ച നോവല്‍. അതിലെ കഥാനായകന്‍ ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ് എല്ലാ കൌമാരമനസ്സുകളുടെയും പ്രതിനിധിയായി.നിഷേധികളായ ആത്മാവുകളുടെ വേദപുസ്തകമായി അത്. ലോകമെങ്ങുമായി അറുപത് ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം. ഇപ്പോഴും പ്രതിവര്‍ഷം രണ്ടരലക്ഷത്തിലധികം കോപ്പികള്‍ വില്‍ക്കപ്പെടുന്നു.
അവധിക്കാലത്ത് ന്യൂയോര്‍ക്കിലേക്കിറങ്ങിപ്പോകുന്നു. അതൊരു സത്യാന്വേഷണമാണ്. അവന്‍ നിശാക്ലബ്ബുകളില്‍ പോകുന്നു. അഭിസാരികയോട് ഇടപഴകുന്നു. കുടിച്ചു കൂത്താടി നടക്കുന്നു. തോന്നുന്നതെല്ലാം ചെയ്യുന്നു. ഒടുവില്‍ തന്റെ താരുണ്യവും കൌമാരവും നഷ്ടപ്പെട്ട് ജീവിത ഗൌരവം നേടി തിരിച്ചു വരുന്നു. യുദ്ധാനന്തരം അമെരിക്കയിലുണ്ടായ ഗംഭീരമായ കൃതിയായി ഇത്. റോബര്‍ട്ട് ബേണ്‍സിന്റെ കവിതയിലെ ഒരു വരിയാണ് സലിന്‍ജര്‍ തന്റെ നോവലിന്റെ പേരായി സ്വീകരിച്ചത്.
നോവലിന് കൈവന്ന അമ്പരപ്പിക്കുന്ന പ്രശസ്തി ആസ്വദിച്ചില്ല സലിന്‍ജര്‍. അദ്ദേഹം ആ പ്രശസ്തിക്കു തടയിടാനാണ് ശ്രമിച്ചത്. ആ പുസ്തകവുമായി ബന്ധപ്പെട്ട ഒരിടത്തും തന്റെ ചിത്രം ഉപയോഗിക്കരുതെന്ന് അദ്ദേഹം വിലക്കി. ആ അധിഖ്‌ഖ്‌ആലത്ത് സിനിമയാക്കാന്‍ പലരും ആഗ്രഹിച്ചു. പക്ഷെ സലിന്‍ജര്‍ സമ്മതിച്ചില്ല. ഏലിയാ കാസന്‍ ഇത് സിനിമയാക്കുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ സലിന്‍ജറുടെ മറുപടി ഇങ്ങനെയായിരുന്നു. “എനിക്ക് അനുവാദം തരാന്‍ കഴിയില്ല ഹോള്‍ഡന് അതിഷ്ടമാവില്ല എന്നു ഞാന്‍ ഭയപ്പെടുന്നു.”കൌമാരകാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സ്കൂള്‍ ജീവിതവും പട്ടാളജീവിതവുമാണ് ഈ കൃതിയിലെക്ക് നയിച്ചത്.
സലിന്‍ജര്‍ പതിയെ ഉള്‍വലിഞ്ഞുകൊണ്ടിരുന്നു. എഴുത്ത് വല്ലപ്പോഴുമായി. പക്ഷെ ക്യാച്ചര്‍ ആര്‍ക്കും പിറ്റികൊടുക്കാതെ ഓടി. എല്ലാ കുപിതയൌവനങ്ങളുടെയും മാനിഫെസ്റ്റൊ ആയി ആ പുസ്തകം. 1980ല്‍ മഹാനായ സംഗീതകാരന്‍ ജോണ്‍ ലെനനു നേരേ നിറയൊഴിക്കുമ്പോല്‍ ഡേവിഡ് ചാപ്മാന്റെ കീശയില്‍ ക്യാച്ചര്‍ ഉണ്ടായിരുന്നു. യേശുക്രിസ്തുവിനെക്കാള്‍ മഹത്താണ് ബീറ്റില്‍സ് എന്ന ലെനന്റെ പ്രഖ്യാപനമാണ് ചാപ്മാനെ ചൊടിപ്പിച്ചത്. ക്യാച്ചര്‍ പ്രൊമോട്ട് ചെയ്യാനാണ് താന്‍ ലെനനെ കൊന്നത് എന്നും ചാപ്മാന്‍ പറഞ്ഞു.അമേരിക്കന്‍ പ്രസിഡ്ന്റ് റീഗനെ കൊല്ലാന്‍ പ്ലാനിട്ട ജോണ്‍ ഹിങ്ക് ലി താമസിച്ച മുറിയില്‍ നിന്നും ക്യച്ചറിന്റെ കോപ്പി കണ്ടെടുത്തു. 30വര്‍ഷം കഴിഞ്ഞിട്ടും ചാപ്മാന്‍ ജയില്‍മോഛിതനായിട്ടില്ല. ലെനന്റെ വിധവ എതിര്‍ക്കുന്നതിനാല്‍ പരോളും അനുവദിക്കാറില്ല എന്നത് മറ്റൊരു കാര്യം.

1965ലാണ് സലിന്‍ജര്‍ അവസാനമായി ഒരു കഥ എഴുതിയത്.' Hapworth 16, 1924' എന്ന കഥ. പിന്നീടദ്ദേഹം പൂര്‍ണ്ണമായും എഴുത്തില്‍ നിന്നു പിന്‍ വാങ്ങി. കഴിഞ്ഞ 45 വര്‍ഷം അദ്ദേഹം ഒന്നും എഴുതാതിരുന്നു. 1980ലാണ് അവസാനമായി അദ്ദേഹം ഒരു അഭിമുഖം നല്‍കിയത്. ഒരുപക്ഷെ ലെനന്റെ വധമാകാം ലോകത്തിന് മുന്‍പില്‍ നിന്നും മാറിനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ന്യൂയോര്‍ക്ക് വിട്ട് ആദ്ദേഹം ഗ്രാമപ്രദേശമായ ന്യൂ ഹാംഷയറിലേക്ക് താമസം മാറ്റി. അവിടെ കുന്നിന്‍പുറത്ത് ചെറിയ വീട് പണിതു. വീടിനു ചുറ്റും ഉയരമുള്ള വലിയ മതില്‍ പണിതു. അദ്ദേഹത്തിന്റെ ഏകാന്തജീവിതത്തെ തടസ്സപ്പെടുത്താതിരിക്കാന്‍ ഗ്രാമീണര്‍ ശ്രദ്ധിച്ചു. അവര്‍ ആരെയും ആ വീട്ടിലേക്ക് കടത്തിവിട്ടില്ല.
“ ഞാന്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു. പക്ഷെ അതെനിക്കുവേണ്ടി മാത്രവും എന്റെ സന്തോഷത്തിന് വേണ്ടി മാത്രവുമാണ്.”1974ല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകനോട് സലിന്‍ജര്‍ പറഞ്ഞു.
1972ല്‍ ന്യൂയോര്‍ക്ക് ടൈം മാഗസിനില്‍ വന്ന ഒരു ഫീച്ചര്‍ കണ്ട് (An 18 year old Look Back on Life) അതെ

1980ല്‍ മൂന്നാമതും സലിന്‍ജര്‍ വിവാഹിതനായി. ഇത്തവണ വധു കോളീന്‍ ഒനീലായിരുന്നു. ന്യൂ ഹാംഷയറില്‍ അദ്ദേഹം കണ്ടുമുട്ടിയ സ്ത്രീയായിരുന്നു അവര്‍. ആദ്യ കാമുകി യൂനാ ഒനീലിന്റെ

1992ല്‍ സലിന്‍ജറിന്റെ കോര്‍ണിഷ് വീട്ടില്‍ തീപിടുത്തമുണ്ടായി. ആ അവസരം അദ്ദേഹവുമായി അഭിമുഖത്തിനുപയോഗിക്കാം എന്നു റിപ്പോര്‍ട്ടര്‍മാര്‍ കരുതിയെങ്കിലും സലിന്‍ജര്‍ വിദഗ്ദ്ധമായി ഒളിച്ചു.
ജീവചരിത്രം രചിക്കാന്‍ ഹാമില്‍ട്ടണ്‍ നടത്തിയ ശ്രമത്തെ സലിന്‍ജര്‍ നേരിട്ടു. തന്റെ കത്തുകള്‍ പുസ്തകത്തില്‍ ഉപയോഗിക്കുന്നതിനെതിരെ കോടതിവിധി സമ്പാദിച്ചു. ഒടുവില്‍ 1988ല്‍ On Search of J.D.Salinjer എന്ന പേരില്‍ ഒരു പുസ്തകം ഹാമില്‍ട്ടണ്‍ പുറത്തിറക്കി.
1949ല്‍ സലിന്‍ജറിന്റെ Uncle wiggily in connecti cut എന്ന കഥ My foolish heart എന്ന പേരില്‍ സിനിമയായി. അതോടെ തന്റെ ഒരു കഥയും സിനിമയാക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനം കൈക്കൊണ്ടു.1955ല്‍ ഇറാനില്‍ അദ്ദേഹത്തിന്റെ കഥ ഉപയോഗിച്ചു സിനിമയുണ്ടാക്കി. അതു നിരോധിക്കണമെന്ന് അദ്ദേഹംഹം ആവശ്യപ്പെട്ടു. ഒടുവില്‍ അമേരീക്കയില്‍ അതിന്റെ പ്രദര്‍ശനം തടഞ്ഞു.
എത്രയോ വര്‍ഷങ്ങളായി സലിന്‍ജറിനെക്കുറിച്ച് ആര്‍ക്കും യാതൊരു അറിവും ഉണ്ടായിരുന്നില്ല.എഴുതിയതെല്ലാം ബാങ്ക് ലോക്കറില്‍ ഇരിക്കുകയാണെന്നും അദ്ദേഹം എന്നോ മരിച്ചുകഴിഞ്ഞിരിക്കുന്നു എന്നൊരു വാര്‍ത്തയും പരന്നിരുന്നു.
2000ത്തില്‍ സലിന്‍ജറിന്റെ ആദ്യഭാര്യയിലെ മകള്‍ മാര്‍ഗരറ്റ് ആന്‍ Dream catcher എന്ന ഓര്‍മ്മക്കുറിപ്പെഴുതി. അതില്‍ സലിന്‍ജര്‍ ചില ഒഴിയാബാധകളില്‍ പെട്ടിരിക്കുകയാണെന്ന് ആന്‍ പറഞ്ഞു. ഹോമിയോമരുന്നുകള്‍ നിരന്തരം കഴിക്കുന്നുണ്ടെന്നും സ്വന്തം മൂത്രം കുടിക്കാറുണ്ടെന്നും എഴുതി. അതിനു പക്ഷെ വിശ്വാസ്യത ഇല്ല. സലിന്‍ജറിന്റെ കത്തുകള്‍ ലേലം ചെയ്യാന്‍ ആന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സലിന്‍ജര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുഎന്ന് ലോകം തിരിച്ചറിഞ്ഞത് 2009ല്‍ അദ്ദേഹം വീണ്ടും കോടതിയിലെത്തിയപ്പോഴാണ്. ഇത്തവണ തന്റെ നോവലിന്റെ തുടര്‍ച്ച വരുന്നതിനെ തടയാനാണ് സലിന്‍ജര്‍ ശ്രമിച്ചത്.ഒരു വക്കീല്‍ വഴിയാണ് സലിന്‍ജര്‍ തന്റെ നിശബ്ദത മുറിച്ചത്. സ്വീഡിഷ് എഴുത്തുകാരനായ ജോണ്‍ ഡേവിഡ് കാലിഫൊര്‍ണിയ 60 years : Coming through the Rye ഇറക്കാന്‍ തുടങ്ങിയപ്പോള്‍ സലിന്‍ജര്‍ തടഞ്ഞു.
അര നൂറ്റാണ്ടുകാലം അദ്ദേഹം എഴുതി ഷെല്‍ഫില്‍ അടുക്കി വച്ചിരിക്കുന്നത് ഏതുതരം പുസ്തകങ്ങളാവും.? ലോകം അദ്ദേഹത്തെ കണ്ടില്ല. പക്ഷെ ലോകത്തെ ഓരോ ചലനവും അറിഞ്ഞിരുന്ന സലിന്‍ജര്‍ തന്റെ ഏകാന്തധ്യാനങ്ങളില്‍ നിന്നും കഴിഞ്ഞ 50വര്‍ഷത്തെ ജീവിതം എങ്ങനെ കണ്ടിരിക്കും?
സത്യമാണ്, അദ്ദേഹത്തിന്റെ സാഹിത്യജീവിതവും വ്യക്തിജീവിതവും അടുത്തുകാണാന്‍ ആഗ്രഹിച്ചവര്‍ എത്രയായിരുന്നു.
പക്ഷെ സലിന്‍ജര്‍........!
അന്വേഷിച്ചുപോകാന്‍ പ്രേരണ നല്‍കുകയും ചെയ്ത നിഷിചേച്ചിയ്ക്ക് (കേരള യൂണിവേഴ്സിറ്റി) ഒരു കുടന്ന പൂവുകള്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് :- ഗൂഗിള്‍