Followers
Blog Archive
About Me
- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
Tuesday, 4 May 2010
ഏകാന്തതയുടെ അന്‍പത് വര്‍ഷങ്ങള്‍
ഒടുവില്‍ ആരോടും യാത്ര ചോദിക്കാതെ സലിന്‍ജര്‍ പോയി . മൌനിയും ഏകാന്തനുമായിരിക്കാന്‍ ഒരാള്‍ ഏറ്റവും കഠിനമായ സമരത്തിലേര്‍പ്പെടേണ്ടി വരും എന്ന് ജീവിച്ചിരുന്ന കാലമത്രയും ലോകത്തെ ഓര്‍മ്മിപ്പിച്ച സലിന്‍ജര്‍.
പ്രണയവും ഭ്രാന്തും യുദ്ധവും വിവാഹങ്ങളും ഏകാന്തതയും എഴുത്തും കോടതിമുറികളും എല്ലാം കൂടിക്കലര്‍ന്ന ജീവിതത്തില്‍ നിന്ന് ഒരു ഇല അടര്‍ന്നുവീഴുന്ന ഒച്ച പോലും കേള്‍പ്പിക്കാതെ കടന്നുപോയി.

നിരന്തരമുള്ള എഴുത്തിലൂടെ മാത്രമല്ല ഒന്നും എഴുതാതെ ഒരു താപസനെപോലെ തന്റെ ഉള്ളില്‍ മാത്രം ജീവിച്ച് ഒരക്ഷരം എഴുതാതെയും ലോകത്തെ തന്നിലേക്ക് ആകര്‍ഷിക്കാം എന്നു കാണിച്ചു തന്ന സലിന്‍ജര്‍. ദൈവത്തിന്റെ ഉദ്യാനത്തിലെ ഏകാന്തമായ ഒരു മരത്തിന്റെ ചില്ലയില്‍ തികച്ചും തനിയെ ഇരിക്കാന്‍ അവിടെയും അദ്ദേഹം പോരാടുന്നുണ്ടാവണം.
ഒരു നോവലും കുറച്ചു കഥകളുമെഴുതി എഴുത്തില്‍നിന്ന് തിരിച്ചുപോയ സലിന്‍ജര്‍ ഇരുപതാംനൂറ്റാണ്ടിലെ അമേരിക്കന്‍ സാഹിത്യത്തെ മാത്രമല്ല ലോകത്തുള്ള അക്ഷരസ്നേഹികളെ മൊത്തംഅത്ഭുതപ്പെടുത്തി. എന്തിനാണ് ലോകം മുഴുവന്‍ നോക്കി നില്‍ക്കെ സലിന്‍ജര്‍ ആരോരും വന്നെത്താത്ത ഒരിടത്തേക്ക് പോയൊളിച്ചത്? താന്‍ പോലും വിചാരിക്കാത്ത തരത്തില്‍ ആദ്യ നോവല്‍ കീര്‍ത്തി കൊണ്ടുവന്നതുകൊണ്ടോ? പൊതുവേ അന്തര്‍മുഖനായ അദ്ദേഹം അമ്പരന്നുപോയതുകൊണ്ടോ? എഴുത്തില്‍നിന്നും തന്റെ ലക്ഷക്കണക്കിനു വായനക്കാരുടെ ആരാധനയില്‍നിന്നും ഒളിച്ചോടിയത് എന്തിന്? തന്റെ ഒരേയൊരു നോവല്‍ തീര്‍ത്ത ഭാരമേറിയ ഉത്തരവാദിത്വത്തെ മറികടക്കുന്ന മറ്റൊരു പുസ്തകം തനിക്കെഴുതാന്‍ കഴിയില്ലെന്ന തോന്നല്‍ വന്നതിനാലോ? അതോ താന്‍ ജീവിച്ച കാലം അത്രയേറെ കഠിനമായതിനാലോ? യുദ്ധവും മൂല്യച്യുതിയും സമ്മാനിച്ച വിരക്തി കാരണമോ? രണ്ടാം ലോകയുദ്ധത്തില്‍ പെട്ട് അനുഭവിച്ച മാനസിക തകര്‍ച്ച മൂലമോ? ആദ്യപ്രണയത്തിലെ പരാജയവും പിന്നെ കുടുംബം കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടതിനാലോ? അറിയില്ല, നമുക്കൊന്നുമറിയില്ല. തന്റെ രചനകളുടെ മാന്ത്രികത കൊണ്ടുമാത്രമല്ല, ആര്‍ക്കും കോപ്പി ചെയ്യാന്‍ കഴിയാത്ത സ്വകാര്യജീവിതത്തിന്റെ പ്രത്യേകതകള്‍ കൊണ്ടു കൂടിയാണ് സലിന്‍ജര്‍ നമ്മുടെ കാലത്തെ സവിശേഷ വ്യക്തിത്വമാകുന്നത്. ഒരേ സമയം ലളിതവും എന്നാല്‍ അതിസങ്കീര്‍ണ്ണവുമായ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്.
1919 ജനുവരിയിലാണ് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഉടമ്പടി ചര്‍ച്ചകള്‍ നടന്നത്.അമേരിക്കയില്‍ നിന്നും പ്രസിടന്ര്ഗ് വുഡ്രോ വില്‍സണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.അതേ ജനുവരിയിലാണ് അമേരിക്കയില്‍ ജെ.ഡി.സലിന്‍ജര്‍ ജനിച്ചു. 2010 ജനുവരി 27ന് തന്റെ ഏകാന്തമായ കോര്‍ണിഷ് ഭവനത്തില്‍ ജെ.ഡി.സലിന്‍ജര്‍ അന്തരിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 91വയസ്സായിരുന്നു.
ജീവിച്ചിരുന്നപ്പോള്‍ സലിന്‍ജര്‍ ഒരു യഥാര്‍ത്ഥ ഹീറോ ആയിരുന്നു. തന്റെ ഏകാന്തവും നിഗൂഡവുമായ ദീര്‍ഘജീവിതത്തില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങിക്കഴിഞ്ഞപ്പോഴും ഇനിയെന്ത് എന്ന് ലോകം ഉറ്റുനോക്കുകയാണ്. അര നൂറ്റാണ്ടായി ലോകത്തിനും തനിക്കും ഇടയില്‍ വലിയ മതില്‍ തീര്‍ത്ത് കുന്നിന്‍പുറത്തെ തന്റെ കോര്‍ണിഷ് ഭവനത്തിലെ സ്വകാര്യതയിലിരുന്ന് സലിന്‍ജര്‍ എന്തു ചെയ്യുകയായിരുന്നു.? മരണശേഷം അദ്ദേഹം കരുതിവച്ചിരിക്കുന്ന അക്ഷരങ്ങളുടെ അത്ഭുതങ്ങള്‍ എന്തൊക്കെയാവും? ജീവിച്ചിരിക്കുമ്പോഴെന്നപോലെ മരണശേഷവും സലിന്‍ജര്‍ ലോകമെമ്പാടുമുള്ള വായനക്കാരെയും അന്വേഷകരെയും തന്റെ ചുറ്റിലും കറങ്ങാന്‍ നിര്‍ബന്ധിതരാക്കും തീര്‍ച്ച.
ആരായിരുന്നു സലിന്‍ജര്‍ ?
ഇരുപതാം നൂറ്റാണ്ട് നിരന്തരം ചര്‍ച്ച ചെയ്ത എഴുത്തുകാരന്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് യുദ്ധമുഖത്ത് നേരിട്ടു കണ്ട ഭയാനകതകളില്‍ മനസ്സു തകര്‍ന്ന് മാനസ്സികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ സ്വയം തേടിയ ആള്‍.
ഇരുപതാം നൂറ്റാണ്ട് നിരന്തരം ചര്‍ച്ച ചെയ്ത എഴുത്തുകാരന്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് യുദ്ധമുഖത്ത് നേരിട്ടു കണ്ട ഭയാനകതകളില്‍ മനസ്സു തകര്‍ന്ന് മാനസ്സികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ സ്വയം തേടിയ ആള്‍.
ക്യാച്ചര്‍ ഇന്‍ ദ റൈ (Catcher in the Rye) എന്ന ഒറ്റ നോവലിലൂടെ സാഹിത്യലോകത്തിന്റെയും സദാചാരലോകത്തെയും അട്ടിമറിച്ച അമേരിക്കന്‍ എഴുത്തുകാരന്‍. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കവെ അതെല്ലാം അവഗണിച്ച് തീര്‍ത്തും സ്വകാര്യമായ തന്റെ ലോകത്തേക്ക് പിന്‍വാങ്ങിയ പ്രതിഭാശാലി.
തന്റെ ഏകാന്തവും സ്വകാര്യവുമായ ജീവിതത്തിനു നേരേ നടന്ന ഒരു ചെറിയ അധിനിവേശത്തെപ്പോലും കോടതിമുറികളില്‍ ചോദ്യം ചെയ്ത അപൂര്‍വ്വ വ്യക്തിത്വം. അരനൂറ്റാണ്ട് ഒന്നുമെഴുതാതെ നിരന്തരം ചര്‍ച്ചാവിഷയമായ എഴുത്തുകാരന്‍
പ്രശസ്തിക്കെതിരെ പോരാടി പ്രശസ്തനായ വ്യക്തി.
അമേരിക്കയിലെ അപ്പാര്‍ട്ടുമെന്റ് നഗരമായ മാന്‍ഹാട്ടനിലാണ് ജെറോം ഡേവിഡ് സലിന്‍ജര്‍ എന്ന ജെ.ഡി.സലിന്‍ജര്‍ ജനിച്ചത്. ഒരു ന്യൂ ഇയര്‍ ദിനത്തില്‍. അഛന്‍ സോളമന്‍ സലിന്‍ജര്‍ ഒരു ഫുഡ് ഇമ്പോര്‍ട്ടര്‍ ആയിരുന്നു. അമ്മ മിറിയം. സലിന്‍ജറിന് ഒരു സഹോദരിയുണ്ട് ഡോറിസ്. സലിന്‍ ജര്‍ കുടുംബത്തിന് പാര്‍ക് അവന്യൂവില്‍ മനോഹരമായ ഒരു അപ്പാര്‍ട്ട്മെന്റ് ഉണ്ടായിരുന്നു.
വിശ്രമമില്ലാത്ത സ്കൂള്‍ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. പ്രെപ് സ്കൂളുകളിലെ മാനസികദുരിതം സമ്മാനിക്കുന്ന പഠനം സലിന്‍ജര്‍ വെറുത്തു. പിന്നീട് valley Forge Militory Academy യില്‍ ചേര്‍ന്നു.(1934-36) അക്കാലത്തെ അദ്ദേഹത്തിന്റെ ഫലിതബോധത്തെ കൂട്ടുകാര്‍ ഒര്‍ക്കുന്നുണ്ട്.
സലിന്‍ജറിനു യാതൊരു മാറ്റവും വന്നില്ല പഠനത്തില്‍ യാതൊരു മുന്നേറ്റവും കണ്ടില്ല. ഒടുവില്‍ മകനെ ജീവിതം പഠിപ്പിക്കാന്‍ അഛന്‍ തീരുമാനിച്ചു. ഒരു ബിസിനസ്സ് യാത്രയില്‍ സലിന്‍ജറിനെയും കൂട്ടി. ആസ്ത്രിയയിലും പോളണ്ടിലും കൊണ്ടുപോയി. നാലഞ്ചുമാസം യൂറോപ്പില്‍ കറങ്ങി.
തിരിച്ചെത്തിയ സലിന്‍ജര്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ഉര്‍സിനസ്സ് കോളജില്‍ ചേര്‍ന്നു. ഇക്കാലത്താണ് യൂനാ ഒനീലുമായി പ്രണയത്തിലാകുന്നത്. വിഖ്യാത നാടകകൃത്തും നോബല്‍
സമ്മാനജേതാവുമായ യൂജിന്‍ ഒനീലിന്റെ മകളായിരുന്നു യൂനാ ഒനീല്‍. പ്രണയം സലിന്‍ജറിന്റെ സ്വപ്നത്തിലും ചിന്തയിലും രകതത്തിലും കലര്‍ന്നു. ഓരോ ദിവസവും കാമുകിക്ക് കത്തുകളെഴുതി.

പക്ഷെ ആ പ്രണയം നീണ്ടില്ല. യൂനാ സലിന്‍ജറിനെ ഉപേക്ഷിച്ച് ലോസ് ആഞ്ചലസിലേക്കു പോയി.തന്നെക്കാള്‍ വളരെ പ്രായക്കൂടുതലുള്ള ചാര്‍ളി ചാപ്ലിനെ വിവാഹം ചെയ്തു. സലിന്‍ജറിന്റെ കൌമാരമനസ്സിനെ അത് വല്ലാതെ മുറിപ്പെടുത്തി. സലിന്‍ജര്‍ തന്റെ ഡിഗ്രി രണ്ടു സെമസ്റ്റര്‍ മാത്രം പൂര്‍ത്തിയാക്കി വിട പറഞ്ഞു. ജീവിതത്തില്‍ ഒരു ഡിഗ്രിയും അദ്ദേഹം സമ്പാദിച്ചില്ല.
1939ല്‍ കഥയെഴുത്തിനുള്ള ഒരു ക്ലാസ്സില്‍ സലിന്‍ജര്‍ പങ്കെടുത്തു.കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ വൈറ്റ് ബര്‍ണറ്റ് ആണത് സംഘടിപ്പിച്ചത്. സലിന്‍ജര്‍ എഴുത്തിലേക്കു തിരിയാന്‍ ഗൌരവമായ തീരുമാനമെടുത്ത ആ നാളുകളിലാണ് രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
സലിന്‍ജറിന്റെ ആദ്യ കഥ The young folks 1940ലാണ് പുറത്തുവരുന്നത്. യൂറോപ്പില്‍ പല രാജ്യങ്ങളിലായിരുന്നു പിന്നീടു സലിന്‍ ജറിന്റെ ജീവിതം. യുദ്ധമുന്നണിയിലായിരുന്നു ഓരോ നിമിഷവും. 1942മുതല്‍ 1946വരെ പട്ടാളജീവിതമായിരുന്നു. യുദ്ധത്തിന്റെ ഭീകരതയും ദുരിതവും അദ്ദേഹത്തെ വല്ലാതെ വേട്ടയാടി. സലിന്‍ ജറിന്റെ ആദ്യകാലകഥകളിലെല്ലാം സൈനികജീവിതം നിറഞ്ഞുനില്‍ക്കുന്നു. യുദ്ധത്തില്‍ പങ്കെടുക്കവെ പാരിസ്സില്‍ വച്ചാണ് അദ്ദേഹം ഹെമിങ് വേയെ കാണുന്നത്. അദ്ദേഹവും യുദ്ധമുഖത്തായിരൂന്നു.
യുദ്ധം സലിന്‍ജറിന്റെ മനസ്സിന്റെ താളം തെറ്റിച്ചു. അദ്ദേഹം സ്വയം ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. 1945നവംബറില്‍ ആശുപത്രി വിട്ടു. ആ വര്‍ഷംതന്നെ സില്‍വിയ എന്ന ഫ്രഞ്ചുകാരിയായ ഡോക്ടറെ വിവാഹം ചെയ്തു. പക്ഷെ ആ ബന്ധം നീണ്ടുനിന്നില്ല. വിവാഹമോചനം നേടി സില്‍വിയ ഫ്രാന്‍സിലേക്കു തന്നെ പോയി.
1948ലാണ് സലിന്‍ ജറിന്റെ പ്രസിദ്ധമായ കഥ A perfect day of Bananafishവരുന്നത്.ആ പുസ്തകം പരിചയപ്പെടുത്തിയത് സയ്മര്‍ ഗ്ലാസ്സ് ആയിരുന്നു. ഇദ്ദേഹം പിന്നീട് ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ സമീപത്തായി ആത്മഹത്യ ചെയ്യുന്നുണ്ട്. സയ്മറിനെക്കുറിച്ച് സലിന്‍ജര്‍ Saymour an Introdoction എന്ന പുസ്തകം 1963ല്‍ എഴുതി.
എന്ന എഴുത്തുകാരനെ ലോകത്തിന്റെ നെറുകയില്‍ പിടിച്ചിരുത്തിയ Catcher in the Ryeവരുന്നത് 1951ലാണ്. ലോകത്തെങ്ങുമുള്ള കുപിതയൌവ്വനങ്ങളെ ഒരു ഭൂതം പോലെ ആവേശിച്ച നോവല്‍. അതിലെ കഥാനായകന്‍ ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ് എല്ലാ കൌമാരമനസ്സുകളുടെയും പ്രതിനിധിയായി.നിഷേധികളായ ആത്മാവുകളുടെ വേദപുസ്തകമായി അത്. ലോകമെങ്ങുമായി അറുപത് ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം. ഇപ്പോഴും പ്രതിവര്‍ഷം രണ്ടരലക്ഷത്തിലധികം കോപ്പികള്‍ വില്‍ക്കപ്പെടുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ് ഒരു ക്രിസ്തുമസ്സ്
അവധിക്കാലത്ത് ന്യൂയോര്‍ക്കിലേക്കിറങ്ങിപ്പോകുന്നു. അതൊരു സത്യാന്വേഷണമാണ്. അവന്‍ നിശാക്ലബ്ബുകളില്‍ പോകുന്നു. അഭിസാരികയോട് ഇടപഴകുന്നു. കുടിച്ചു കൂത്താടി നടക്കുന്നു. തോന്നുന്നതെല്ലാം ചെയ്യുന്നു. ഒടുവില്‍ തന്റെ താരുണ്യവും കൌമാരവും നഷ്ടപ്പെട്ട് ജീവിത ഗൌരവം നേടി തിരിച്ചു വരുന്നു. യുദ്ധാനന്തരം അമെരിക്കയിലുണ്ടായ ഗംഭീരമായ കൃതിയായി ഇത്. റോബര്‍ട്ട് ബേണ്‍സിന്റെ കവിതയിലെ ഒരു വരിയാണ് സലിന്‍ജര്‍ തന്റെ നോവലിന്റെ പേരായി സ്വീകരിച്ചത്.
അവധിക്കാലത്ത് ന്യൂയോര്‍ക്കിലേക്കിറങ്ങിപ്പോകുന്നു. അതൊരു സത്യാന്വേഷണമാണ്. അവന്‍ നിശാക്ലബ്ബുകളില്‍ പോകുന്നു. അഭിസാരികയോട് ഇടപഴകുന്നു. കുടിച്ചു കൂത്താടി നടക്കുന്നു. തോന്നുന്നതെല്ലാം ചെയ്യുന്നു. ഒടുവില്‍ തന്റെ താരുണ്യവും കൌമാരവും നഷ്ടപ്പെട്ട് ജീവിത ഗൌരവം നേടി തിരിച്ചു വരുന്നു. യുദ്ധാനന്തരം അമെരിക്കയിലുണ്ടായ ഗംഭീരമായ കൃതിയായി ഇത്. റോബര്‍ട്ട് ബേണ്‍സിന്റെ കവിതയിലെ ഒരു വരിയാണ് സലിന്‍ജര്‍ തന്റെ നോവലിന്റെ പേരായി സ്വീകരിച്ചത്.
നോവലിന് കൈവന്ന അമ്പരപ്പിക്കുന്ന പ്രശസ്തി ആസ്വദിച്ചില്ല സലിന്‍ജര്‍. അദ്ദേഹം ആ പ്രശസ്തിക്കു തടയിടാനാണ് ശ്രമിച്ചത്. ആ പുസ്തകവുമായി ബന്ധപ്പെട്ട ഒരിടത്തും തന്റെ ചിത്രം ഉപയോഗിക്കരുതെന്ന് അദ്ദേഹം വിലക്കി. ആ അധിഖ്‌ഖ്‌ആലത്ത് സിനിമയാക്കാന്‍ പലരും ആഗ്രഹിച്ചു. പക്ഷെ സലിന്‍ജര്‍ സമ്മതിച്ചില്ല. ഏലിയാ കാസന്‍ ഇത് സിനിമയാക്കുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ സലിന്‍ജറുടെ മറുപടി ഇങ്ങനെയായിരുന്നു. “എനിക്ക് അനുവാദം തരാന്‍ കഴിയില്ല ഹോള്‍ഡന് അതിഷ്ടമാവില്ല എന്നു ഞാന്‍ ഭയപ്പെടുന്നു.”കൌമാരകാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സ്കൂള്‍ ജീവിതവും പട്ടാളജീവിതവുമാണ് ഈ കൃതിയിലെക്ക് നയിച്ചത്.
സലിന്‍ജര്‍ പതിയെ ഉള്‍വലിഞ്ഞുകൊണ്ടിരുന്നു. എഴുത്ത് വല്ലപ്പോഴുമായി. പക്ഷെ ക്യാച്ചര്‍ ആര്‍ക്കും പിറ്റികൊടുക്കാതെ ഓടി. എല്ലാ കുപിതയൌവനങ്ങളുടെയും മാനിഫെസ്റ്റൊ ആയി ആ പുസ്തകം. 1980ല്‍ മഹാനായ സംഗീതകാരന്‍ ജോണ്‍ ലെനനു നേരേ നിറയൊഴിക്കുമ്പോല്‍ ഡേവിഡ് ചാപ്മാന്റെ കീശയില്‍ ക്യാച്ചര്‍ ഉണ്ടായിരുന്നു. യേശുക്രിസ്തുവിനെക്കാള്‍ മഹത്താണ് ബീറ്റില്‍സ് എന്ന ലെനന്റെ പ്രഖ്യാപനമാണ് ചാപ്മാനെ ചൊടിപ്പിച്ചത്. ക്യാച്ചര്‍ പ്രൊമോട്ട് ചെയ്യാനാണ് താന്‍ ലെനനെ കൊന്നത് എന്നും ചാപ്മാന്‍ പറഞ്ഞു.അമേരിക്കന്‍ പ്രസിഡ്ന്റ് റീഗനെ കൊല്ലാന്‍ പ്ലാനിട്ട ജോണ്‍ ഹിങ്ക് ലി താമസിച്ച മുറിയില്‍ നിന്നും ക്യച്ചറിന്റെ കോപ്പി കണ്ടെടുത്തു. 30വര്‍ഷം കഴിഞ്ഞിട്ടും ചാപ്മാന്‍ ജയില്‍മോഛിതനായിട്ടില്ല. ലെനന്റെ വിധവ എതിര്‍ക്കുന്നതിനാല്‍ പരോളും അനുവദിക്കാറില്ല എന്നത് മറ്റൊരു കാര്യം.

ക്യച്ചറിനു ശേഷം മൂന്ന് കഥാപുസ്തകങ്ങളും ഒരു അനുസ്മരണ ഗ്രന്ഥവും മാത്രമാണ് സലിന്‍ജര്‍ എഴുതിയത്. Nine stories(1953), Franny and Zooey(1961), Raise High the roof beam(1963), Saymour an Introduction(1963)
1965ലാണ് സലിന്‍ജര്‍ അവസാനമായി ഒരു കഥ എഴുതിയത്.' Hapworth 16, 1924' എന്ന കഥ. പിന്നീടദ്ദേഹം പൂര്‍ണ്ണമായും എഴുത്തില്‍ നിന്നു പിന്‍ വാങ്ങി. കഴിഞ്ഞ 45 വര്‍ഷം അദ്ദേഹം ഒന്നും എഴുതാതിരുന്നു. 1980ലാണ് അവസാനമായി അദ്ദേഹം ഒരു അഭിമുഖം നല്‍കിയത്. ഒരുപക്ഷെ ലെനന്റെ വധമാകാം ലോകത്തിന് മുന്‍പില്‍ നിന്നും മാറിനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
അദ്യവിവഹത്തില്‍ സലിന്‍ജറിനു രണ്ടു കുട്ടികള്‍ ഉണ്ട്. മാര്‍ഗരറ്റ് ആന്‍, മാത്യു എന്നിവര്‍. 1955ല്‍ സലിന്‍ജര്‍ 19കാരിയായ ക്ലയര്‍ ഡഗ്ലസ്സിനെ വിവാഹം ചെയ്തു. ബ്രിട്ടീഷ് കലാനിരൂപകനായ
റോബര്‍ട്ട് ലാങ്ടണ്‍ ഡഗ്ലസ്സിന്റെ മകളാണ് ക്ലയര്‍. പക്ഷെ 1967ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. തികച്ചും സ്വകാര്യവും ആത്മീയവുമായ ലോകത്തേക്ക് സലിന്‍ജര്‍ എത്തിയതാണ് കാരണമെന്നു പറയപ്പെടുന്നു.ഇന്ത്യന്‍ ഫിലോസഫിയിലും സെന്‍ബുദ്ധിസത്തിലും സലിന്‍ജറിനു താല്പര്യമേറി. സ്വാമി നിഖിലാനന്ദയും ജോസഫ് കാമ്പല്ലും ചേര്‍ന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ The Gospel of Sri Ramakrishna എന്ന പുസ്തകം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചതായി ജീവചരിത്രകാരനായ ഇയാന്‍ ഹാമില്‍ട്ടണ്‍ രേഖപ്പെടുത്തുന്നു.

സലിന്‍ജറിനെ കുറിച്ച് കാലാകാലങ്ങളില്‍ ഒരുപാട് ഊഹങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. കള്ളപ്പേരില്‍ പുസ്തകങ്ങള്‍ ഇരക്കുന്നുണ്ട്എന്നുവരെ. അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ഒളിക്കാനുണ്ടന്ന് പത്രങ്ങള്‍ പറഞ്ഞു. 1961ല്‍ ടൈം മാഗസിന്‍ സലിന്‍ജറിന്റെ സ്വകാര്യജീവിതം അന്വേഷിക്കാന്‍ ഒരു ടീമിനെത്തന്നെ നിയോഗിച്ചു.
ന്യൂയോര്‍ക്ക് വിട്ട് ആദ്ദേഹം ഗ്രാമപ്രദേശമായ ന്യൂ ഹാംഷയറിലേക്ക് താമസം മാറ്റി. അവിടെ കുന്നിന്‍പുറത്ത് ചെറിയ വീട് പണിതു. വീടിനു ചുറ്റും ഉയരമുള്ള വലിയ മതില്‍ പണിതു. അദ്ദേഹത്തിന്റെ ഏകാന്തജീവിതത്തെ തടസ്സപ്പെടുത്താതിരിക്കാന്‍ ഗ്രാമീണര്‍ ശ്രദ്ധിച്ചു. അവര്‍ ആരെയും ആ വീട്ടിലേക്ക് കടത്തിവിട്ടില്ല.
“ ഞാന്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു. പക്ഷെ അതെനിക്കുവേണ്ടി മാത്രവും എന്റെ സന്തോഷത്തിന് വേണ്ടി മാത്രവുമാണ്.”1974ല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകനോട് സലിന്‍ജര്‍ പറഞ്ഞു.
1972ല്‍ ന്യൂയോര്‍ക്ക് ടൈം മാഗസിനില്‍ വന്ന ഒരു ഫീച്ചര്‍ കണ്ട് (An 18 year old Look Back on Life) അതെ

ഒരു വര്‍ഷത്തിനു ശേഷം ജൊയ്സ് സലിന്‍ ജറിന്റെ കത്തുകള്‍ ലേലം ചെയ്തു. 1,56,000ഡോളര്‍ കിട്ടി. ജോയ്സിന്റെ മക്കളുടെ കോളജുപഠനത്തിന്റെ ചിലവിലേക്കായിരുന്നു ആ തുക. കത്തുകള്‍ ലേലത്തിനെടുത്ത പീറ്റര്‍ നോര്‍ട്ടണ്‍ അവ സലിന്‍ജറിനു തന്നെ തിരികെ നല്‍കാന്‍ താല്പര്യപ്പെട്ടു.
ജോയ്സ് തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഇതും കൂടി പറഞ്ഞു. “ അദ്ദേഹം ഓരോ ദിവസവും എഴുതിക്കൊണ്ടിരീക്കുന്നു.പക്ഷെ അവയൊന്നും ആരെയും കാനിക്കാന്‍ തയ്യാറാവുന്നില്ല. എഴുതുന്നതൊക്കെയും തന്റെ കിടക്കമുറിയിലെ ഷെല്‍ഫില്‍ വച്ചു പൂട്ടുകയാണ് ചെയ്യുന്നത്”.
1980ല്‍ മൂന്നാമതും സലിന്‍ജര്‍ വിവാഹിതനായി. ഇത്തവണ വധു കോളീന്‍ ഒനീലായിരുന്നു. ന്യൂ ഹാംഷയറില്‍ അദ്ദേഹം കണ്ടുമുട്ടിയ സ്ത്രീയായിരുന്നു അവര്‍. ആദ്യ കാമുകി യൂനാ ഒനീലിന്റെ

1992ല്‍ സലിന്‍ജറിന്റെ കോര്‍ണിഷ് വീട്ടില്‍ തീപിടുത്തമുണ്ടായി. ആ അവസരം അദ്ദേഹവുമായി അഭിമുഖത്തിനുപയോഗിക്കാം എന്നു റിപ്പോര്‍ട്ടര്‍മാര്‍ കരുതിയെങ്കിലും സലിന്‍ജര്‍ വിദഗ്ദ്ധമായി ഒളിച്ചു.
തന്റെ ഏകാന്ത ജീവിതത്തിനു നേരേ വരുന്ന ഓരോ കടന്നുകയറ്റത്തെയും അദ്ദേഹം ചെറുത്തു. തനിക്കുണ്ടാകുന്ന പ്രശസ്തിയില്‍നിന്നും ദൂരെ മാറിനിന്നു. പ്രശസ്തനാവാതിരിക്കാന്‍ ശ്രമിച്ചു പ്രശസ്തനായ ആളാണ് സലിന്‍ജര്‍ എന്ന് ഇയാന്‍ ഹാമില്‍ട്ടണ്‍ പറയുന്നു.
ജീവചരിത്രം രചിക്കാന്‍ ഹാമില്‍ട്ടണ്‍ നടത്തിയ ശ്രമത്തെ സലിന്‍ജര്‍ നേരിട്ടു. തന്റെ കത്തുകള്‍ പുസ്തകത്തില്‍ ഉപയോഗിക്കുന്നതിനെതിരെ കോടതിവിധി സമ്പാദിച്ചു. ഒടുവില്‍ 1988ല്‍ On Search of J.D.Salinjer എന്ന പേരില്‍ ഒരു പുസ്തകം ഹാമില്‍ട്ടണ്‍ പുറത്തിറക്കി.
1949ല്‍ സലിന്‍ജറിന്റെ Uncle wiggily in connecti cut എന്ന കഥ My foolish heart എന്ന പേരില്‍ സിനിമയായി. അതോടെ തന്റെ ഒരു കഥയും സിനിമയാക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനം കൈക്കൊണ്ടു.1955ല്‍ ഇറാനില്‍ അദ്ദേഹത്തിന്റെ കഥ ഉപയോഗിച്ചു സിനിമയുണ്ടാക്കി. അതു നിരോധിക്കണമെന്ന് അദ്ദേഹംഹം ആവശ്യപ്പെട്ടു. ഒടുവില്‍ അമേരീക്കയില്‍ അതിന്റെ പ്രദര്‍ശനം തടഞ്ഞു.
എത്രയോ വര്‍ഷങ്ങളായി സലിന്‍ജറിനെക്കുറിച്ച് ആര്‍ക്കും യാതൊരു അറിവും ഉണ്ടായിരുന്നില്ല.എഴുതിയതെല്ലാം ബാങ്ക് ലോക്കറില്‍ ഇരിക്കുകയാണെന്നും അദ്ദേഹം എന്നോ മരിച്ചുകഴിഞ്ഞിരിക്കുന്നു എന്നൊരു വാര്‍ത്തയും പരന്നിരുന്നു.
2000ത്തില്‍ സലിന്‍ജറിന്റെ ആദ്യഭാര്യയിലെ മകള്‍ മാര്‍ഗരറ്റ് ആന്‍ Dream catcher എന്ന ഓര്‍മ്മക്കുറിപ്പെഴുതി. അതില്‍ സലിന്‍ജര്‍ ചില ഒഴിയാബാധകളില്‍ പെട്ടിരിക്കുകയാണെന്ന് ആന്‍ പറഞ്ഞു. ഹോമിയോമരുന്നുകള്‍ നിരന്തരം കഴിക്കുന്നുണ്ടെന്നും സ്വന്തം മൂത്രം കുടിക്കാറുണ്ടെന്നും എഴുതി. അതിനു പക്ഷെ വിശ്വാസ്യത ഇല്ല. സലിന്‍ജറിന്റെ കത്തുകള്‍ ലേലം ചെയ്യാന്‍ ആന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സലിന്‍ജര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുഎന്ന് ലോകം തിരിച്ചറിഞ്ഞത് 2009ല്‍ അദ്ദേഹം വീണ്ടും കോടതിയിലെത്തിയപ്പോഴാണ്. ഇത്തവണ തന്റെ നോവലിന്റെ തുടര്‍ച്ച വരുന്നതിനെ തടയാനാണ് സലിന്‍ജര്‍ ശ്രമിച്ചത്.ഒരു വക്കീല്‍ വഴിയാണ് സലിന്‍ജര്‍ തന്റെ നിശബ്ദത മുറിച്ചത്. സ്വീഡിഷ് എഴുത്തുകാരനായ ജോണ്‍ ഡേവിഡ് കാലിഫൊര്‍ണിയ 60 years : Coming through the Rye ഇറക്കാന്‍ തുടങ്ങിയപ്പോള്‍ സലിന്‍ജര്‍ തടഞ്ഞു.
ഈ ലോകത്തെ ഏകാന്തതയുടെ ജന്മം ജെറോം ഡേവിഡ് സലിന്‍ജര്‍ ഉപെക്ഷിച്ചിരീക്കുന്നു. തന്റെ ഏത് തരത്തിലുള്ള ജീവിതത്തിന് നേരെയും നടക്കുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടങ്ങളെ ചെറുക്കാന്‍ ഇനി അദ്ദേഹമില്ല. അതോ ഇനിയും തക്കീതിന്റെ ഒരു ചൂണ്ടുവിരലുമായി അടുത്ത ദശകത്തിലും പെട്ടന്നു പ്രത്യക്ഷപ്പെടുമോ?
അര നൂറ്റാണ്ടുകാലം അദ്ദേഹം എഴുതി ഷെല്‍ഫില്‍ അടുക്കി വച്ചിരിക്കുന്നത് ഏതുതരം പുസ്തകങ്ങളാവും.? ലോകം അദ്ദേഹത്തെ കണ്ടില്ല. പക്ഷെ ലോകത്തെ ഓരോ ചലനവും അറിഞ്ഞിരുന്ന സലിന്‍ജര്‍ തന്റെ ഏകാന്തധ്യാനങ്ങളില്‍ നിന്നും കഴിഞ്ഞ 50വര്‍ഷത്തെ ജീവിതം എങ്ങനെ കണ്ടിരിക്കും?
ചാപ്മാന്‍ അദ്ദേഹത്തിന്റെ ഒരു കഥാപാത്രമായിക്കാണുമോ? ചാപ്മാന്‍ എന്നെങ്കിലും ജയില്‍മോചിതനായാല്‍ ആദ്യം പോകുന്നത് സലിന്‍ജറിന്റെ കുഴിമാടത്തിലേക്കായിരിക്കുമോ? അദ്ദേഹമെഴുതി വച്ചിരിക്കുന്ന പുസ്തകങ്ങള്‍ എന്നു പുറത്തു വരും. ഭാര്യ കോളീന്നിനോട് അവസാനമായി സലിന്‍ജര്‍ എന്താവും പറഞ്ഞിരിക്കുക?
ജീവിച്ചിരുന്ന കാലത്ത് സലിന്‍ജര്‍ ആര്‍ക്കും പിടിതരാത്ത ഒരു അത്ഭുതമായിരുന്നു. മരണശേഷം എന്തു മഹാത്ഭുതങ്ങളാവും 21ആം നൂറ്റാണ്ടിനു വേണ്ടി അദ്ദേഹം കരുതിവച്ചിട്ടുണ്ടാവുക?
അത്Catcher in the Rye യെക്കാള്‍ വലിയ ഒന്നാവും തീര്‍ച്ച. സലിന്‍ജറിന്റെ ജീവിതത്തോളം നിഗൂഡവുമാവും.
നോവലില്‍ ഒരു ഭാഗത്ത് ഹോള്‍ഡന്‍ ഇങ്ങനെ പറയുന്നു. “ ഒരു പുസ്തകം വായിച്ചുകഴിയുമ്പോള്‍, അതെഴുതിയ ആള്‍ നിങ്ങളുടെ കഠിന സുഹൃത്തായിരുന്നെങ്കില്‍ എന്ന്, എപ്പോള്‍ വേണമെങ്കിലും ഫോണില്‍ വിളിക്കാനായെങ്കിലെന്ന് നിങ്ങള്‍ക്ക് തോന്നണം. പക്ഷെ എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല.”
സത്യമാണ്, അദ്ദേഹത്തിന്റെ സാഹിത്യജീവിതവും വ്യക്തിജീവിതവും അടുത്തുകാണാന്‍ ആഗ്രഹിച്ചവര്‍ എത്രയായിരുന്നു.
പക്ഷെ സലിന്‍ജര്‍........!
സത്യമാണ്, അദ്ദേഹത്തിന്റെ സാഹിത്യജീവിതവും വ്യക്തിജീവിതവും അടുത്തുകാണാന്‍ ആഗ്രഹിച്ചവര്‍ എത്രയായിരുന്നു.
പക്ഷെ സലിന്‍ജര്‍........!
**********************
പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കപരിചിതനായ സലിന്‍ജറിനെ കുറിച്ച് പറയുകയും
അന്വേഷിച്ചുപോകാന്‍ പ്രേരണ നല്‍കുകയും ചെയ്ത നിഷിചേച്ചിയ്ക്ക് (കേരള യൂണിവേഴ്സിറ്റി) ഒരു കുടന്ന പൂവുകള്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് :- ഗൂഗിള്‍
അന്വേഷിച്ചുപോകാന്‍ പ്രേരണ നല്‍കുകയും ചെയ്ത നിഷിചേച്ചിയ്ക്ക് (കേരള യൂണിവേഴ്സിറ്റി) ഒരു കുടന്ന പൂവുകള്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് :- ഗൂഗിള്‍

Subscribe to:
Post Comments (Atom)
53 comments:
വ്യക്തമായ, കൃത്യമായ രചന... സലിന്‍ജറിനെ
സ്നേഹിക്കുന്ന ആദരിക്കുന്ന വാക്കുകള്‍...
നന്ദി, സുരേഷ്..
thirakkozhinjappol enthenkilum gauravamaayathu vaayikkanayi mashate blogil vannath. aa pratheeksha thettiyilla. nandi.
സലിൻജറിനെക്കുറിച്ചുള്ള പഠനം വായിച്ചു.
ചില വാചകങ്ങൾ കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്നു തോന്നി.
വളരെ ആഴത്തിലുള്ള രചന... നല്ലപോലെ ഗൃഹപാഠം ചെയ്തിട്ടുണ്ട്. നന്നായി ഇരുത്തി വായിച്ചു... ആശംസകള്‍..:)
ഞാന്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു. പക്ഷെ അതെനിക്കുവേണ്ടി മാത്രവും എന്റെ സന്തോഷത്തിന് വേണ്ടി മാത്രവുമാണ്.....
നന്നായി എഴുതി ..
സലിന്‍ജറിനെ കുറിച്ച് പറയുകയും അന്വേഷിച്ചുപോകാന്‍ പ്രേരണ നല്‍കുകയും ചെയ്ത നിഷിചേച്ചിയ്ക്ക്ക്കും
പിന്നെ സുരേഷ്ഇനും ആശംസകള്‍ .....
ചിത്രങ്ങളും ഉചിതമായി ................
orupaad padichirikkunnu .. alle..
abhinandanangal
parichayapeduththiyathinu nandi
ബ്ലോഗിലെ വില കുറഞ്ഞ ചില ബഹളങ്ങൾക്കിടയിൽ സുഹൃത്തെ താങ്കൾ ഒരു ആശ്വാസമാണു്. സലിഞ്ജറെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിതന്നതിനു് എന്റെ വക നൂറു പൂക്കൾ.
സദുദ്ദേശ്യ ബ്ലോഗിങ്ങിന്റെ ഉത്തമോദാഹരണം. സലിഞ്ജര് ഇനി ജീവിക്കുന്നത് അദ്ദേഹത്തെ വായിച്ചവരിലാണ്.
നന്ദി ഈ വിശദമായ പരിചയപ്പെടുത്തലിനു..
(പണ്ട് സ്കൂള്‍ ലൈബ്രൈറിയില്‍ നിന്നും ഖലീല്‍ ജിബ്രാനെ
നിര്‍ബന്ധിച്ച് പരിചയപ്പെടുത്തിയ സരസന്‍ മാസ്റ്ററെ ഓര്‍ത്തുപോവുന്നു..
എം.എം.ബഷീറീന്റെ The Broken Wings തര്‍ജ്ജമ "ഒടിഞ്ഞ ചിറകുകള്‍" ആയിരുന്നു അത്.
പിന്നീട് ജിബ്രാന്‍ വായനയുടെ ഒരു ലഹരിയായി മാറി.
തുടര്‍ന്ന് മലയാളത്തില്‍ ജിബ്രാന്റെ ഒരു തരംഗം തന്നെ ഉണ്ടായതും
ഓര്‍ക്കുന്നു.
നന്ദി സുരേഷ്ജി
സലിന്‍ജനെ പരിജപ്പെടുതിയത്തില്‍ ഒത്തിരി നന്ദി ... എന്നെ ആകര്‍ഷിച്ച വരികള്‍ “ ഞാന്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു. പക്ഷെ അതെനിക്കുവേണ്ടി മാത്രവും എന്റെ സന്തോഷത്തിന് വേണ്ടി മാത്രവുമാണ്.”....ആശംസകള്‍
Dear Suresh,
Dont know how to thank you for this wonderful introduction,
I wanted to be a literature student, but life took me thru different ways, but i recieve an unknown happiness when i read ceartain stories, articles etc...
im happy that i could enjoy the same after reading & knowing this great personality through you....thank you....
ഇപ്പോഴും പ്രതിവര്‍ഷം രണ്ടരലക്ഷത്തിലധികം കോപ്പികള്‍ വില്‍ക്കപ്പെടുന്നു.
ഒരു പുസ്തകത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഇതു തന്നെ ധാരാളം. സലിന്‍ജറിന്റെ ജനനം മുതല്‍ മരണം വരെയും അതിനുശേഷം നടക്കുന്നതുമായ വിവരങ്ങള്‍ വളരെ വിശദമായിത്തന്നെ പറഞ്ഞു. മറ്റെങ്ങും പോകാതെ വ്യക്തമായി മനസ്സിലാക്കിത്തരുന്ന ലേഖനം. മൂന്ന് വിവാഹവും വിവാഹത്തിലെ കുട്ടികളും അവരുടെ ജീവിതവും വരെ പറഞ്ഞ് സലിന്‍ജറിന്റെ വ്യക്തിജീവിതവും വിവരിച്ച് ഒരു സമ്പൂര്‍ണ്ണ ചരിത്രം തന്നെ ഞങ്ങള്‍ക്ക് നല്‍കിയതിന് നന്ദി മാഷെ.
great...Note...
nananyittundu Sreshettans..
aa buk kayyil undo..
vayikkanam engnaeyenkilum..
with love
p v shajikumaR
വളരെ ആഴത്തിലുള്ള രചന.സലിന്‍ജനെ പരിജപ്പെടുതിയത്തില്‍ ഒത്തിരി നന്ദി .എന്നെ ആകര്‍ഷിച്ച വരികള്‍ “ ഞാന്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു. പക്ഷെ അതെനിക്കുവേണ്ടി മാത്രവും എന്റെ സന്തോഷത്തിന് വേണ്ടി മാത്രവുമാണ്.”
salingare parichayappetuthiyathunu thanks
സലിൻജനെ കുറിച്ചുള്ള അറിവു വല്ലാത്തെരു അനുഭവം സമ്മാനിച്ചു. ഇനി
വായിക്കണം. നന്ദി........
എനിക്കപരിചിതനായ സലിന്‍ജറിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞത് ഈ പോസ്റ്റ് വായിച്ചപ്പോഴാണ്.
സുരേഷിന്റെ ഓരോ പോസ്റ്റുകളും എന്റെ അറിവ് വര്‍ദ്ധിപ്പിക്കുന്നു.നന്ദി.
thanks ; suresh
vakkukalkkatheetham....
വളരെ മികച്ച ഒരു കുറിപ്പ്, മാഷേ.
സലിന്‍ജറെ കുറിച്ച് വളരെ ആഴത്തില്‍ പഠിച്ചിരിയ്ക്കുന്നു എന്ന് തോന്നുന്നല്ലോ.
എനിക്കൊക്കെ തീർത്തും അപരിചിതനായ സലിൻജർ നെകുറിച്ചെഴുതിയത് വായിച്ചു.
സത്യമാണ്, അദ്ദേഹത്തിന്റെ സാഹിത്യജീവിതവും വ്യക്തിജീവിതവും അടുത്തുകാണാന്‍ ആഗ്രഹിച്ചവര്‍ എത്രയായിരുന്നു എന്ന്, ഈ ഉള്ളടക്കം കൊണ്ട് മനസ്സിലായി കേട്ടൊ
:-)
പരിചയപ്പെടുത്തലിനു നന്ദി
എന്റെ പുതിയ കവിത വായിച്ച് ഒരഭിപ്രായം അറിയിക്കുക.
നന്ദി സമഗ്രമായോരീരചനക്ക്
ഇത് പോസ്റ്റ് എന്നതിനേക്കാൾ ഒരു റഫറൻസ് ആയി സൂക്ഷിക്കാം എന്ന് തോന്നുന്നു. മേൽ ആരോ സൂചിപ്പിച്ച പോലെ ബ്ലോഗിൽ പലപ്പോഴും ആശ്വാസമാകുന്നു ഇത്തരം പോസ്റ്റുകൾ. .ഒരു പരിധി വരെ അനിത ഹരീഷിന്റെ അടുക്കളയിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം പോസ്റ്റുകൾ തുടർന്നും വരട്ടെ..
ഒരു ഓഫ് : കഴിയുമെങ്കിൽ ഇത് ബ്ലോഗനക്ക് അയക്കൂ.. പരിഗണിക്കപ്പെടുമെന്നൊരു തോന്നൽ
സുരേഷേട്ടാ, ഓരോ പോസ്റ്റും ഓരോ പുതിയ അറിവ് തരുന്നു.നല്ല പഠനം.വളരെ വളരെ നന്ദി.
സലിന്‍ജരിനെ അറിഞ്ഞപ്പോള്‍ അത്ഭുതം!! ഇനി the Catcher in the Rye തപ്പിയെടുത്തു വായിക്കണം.
'ജെ.ഡി.സലിന്‍ജര്‍'
ഇതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല.ഓരോരുത്തരും പ്രശസ്തിക്കുവേണ്ടി എന്തെല്ലാം കാണിച്ചു കൂട്ടുന്നു. അതിനിടയില്‍ വേറിട്ട രീതിയില്‍ എല്ലാത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം..
പുതിയ അറിവ് നലികിയത്തിനു നന്ദി...
വായിച്ചു.നന്നായിട്ടുണ്ട്. birthday wishes!!
അറിയാത്ത അനേകം കാര്യങ്ങള്‍ ഇപ്പോള്‍ അറിയുന്നു. ഒരു ക്ലാസ്സില്‍ ഇരിക്കുംപോലെ തോന്നിപ്പോയി. നന്ദി സാറേ,
വലിച്ചിഴച്ച് കൊണ്ടുവന്നു വായിപ്പിച്ചതിനു.
പ്രിയസുഹൃത്തേ, ഇത്തരം പോസ്റ്റുകളിലൂടെ ബ്ലോഗ് ത്രിമാനമാകുന്നു :) ജീവിതവും എഴുത്തും വായനാനുഭവങ്ങളും ചേരുന്ന നല്ല ലേഖനം. നന്ദി.
കേട്ടിട്ടു പോലുമില്ലാത്ത കാര്യങ്ങള്‍ പുതുതായി കേല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ആവേശത്തോടെ വായിച്ചു.!!
നല്ല ഒരു പരിചയപ്പെടുത്തല്‍.!!
ഇത്തരം പരിചയപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുന്നു. നന്ദി.
നമോവാകം....ഇത്ര വ്യത്യസ്ത കഥാപാത്രങ്ങളെ എങ്ങനെ കണ്ടെടുക്കുന്നൂ? നിഷിചേച്ചിയുടെ ഗവേഷണവിഷയം സാഹിത്യമായിരുന്നോ?
പുതിയ അറിവുകള്‍ നല്‍കി,നന്ദി
സുരേഷിനും
പത്തു കുടന്ന പൂവുകള്‍...
പുതിയ അറിവുകള്‍ക്ക്...
('ഏകാന്തതയുടെ അന്‍പത് വര്‍ഷങ്ങള്‍'
എന്നു കണ്ടപ്പോള്‍
'നൂറു വര്‍ഷങ്ങള്‍'-one hundred years of solitude-വായിച്ച ഓര്‍മ!)
ചില കഥകള്‍
വായിച്ചിട്ടുണ്ട്..
പക്ഷെ,
ജെ.ഡി.സലിന്‍ജര്‍..
അറിഞ്ഞതിനുമപ്പുറം
അറിയാതെ..
വളരെ വിശദമായി...
നന്ദി.
പുതിയ അറിവുകള്‍ തന്നതിനു നന്ദി....എന്റ്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ വന്നതിനും നല്ലൊരു കവിതാ ശകലം അവിടെ കുറിച്ചതിനും....എന്റ്റെ മറ്റു കവിതകളും വായിക്കാന്‍ ദയവു കാണിക്കണം മാഷേ...
പുതിയ അറിവുകള്‍ തന്നതിനു നന്ദി....എന്റ്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ വന്നതിനും നല്ലൊരു കവിതാ ശകലം അവിടെ കുറിച്ചതിനും....എന്റ്റെ മറ്റു കവിതകളും വായിക്കാന്‍ ദയവു കാണിക്കണം മാഷേ...
വളരെ ആഴത്തില്‍ പഠിച്ചു എഴുതിയതാണെന്ന് ഓരോ ലൈനും വെക്തം!
വളരെയധികം ഉപകാരപ്രദം ആയി കേട്ടോ താങ്ക്സ്!
സലിന്‍ജറിനെ പരിജയപ്പെടുത്തിയതിനു നന്ദി.
സാലിന്‍ജറെ കുറിച്ച് കേട്ടിട്ടേയുള്ളു. പുസ്തകം ഇതുവരെ തരപ്പെട്ടിട്ടില്ല. വളരെ ഉപകാരപ്രദമായി ഈ പോസ്റ്റ് സുരേഷ്.
..i read Catcher in the Rye one year back...after reading your article i feel like reading the book once again..
Sureshbhai
nice work. congras. keep it up.
ചരിത്രത്താളുകളിൽ നിന്നുളള നല്ല കണ്ടെത്തൽ... പേരും പ്രശസ്തിയും വേണ്ടാത്ത വ്യക്തിയെ ഇവരണ്ടും തേടിച്ചെന്ന വിചിത്രമായ അനുഭവം...! വളരെ നന്നായി സുരേഷ്...
Thanks for this nice post. I added a link to this post from my blog.
the Catcher in the Rye
malayalathil undo?
സലിൻജർ ആദ്യാമായാണാ പേരു കേൾക്കുന്നത് ഇങ്ങനെയും മനുഷ്യർ.കേട്ടിടത്തോളം ഇനി വെളിച്ചം കാണാനിരിക്കുന്നവയായിരിക്കും ചിലപ്പൊ മഹത്തായ വർക്കുകൾ കാത്തിരിക്കാം വളരെ നല്ല ശ്രമം നന്ദി.
I happened to reach your blog and it was wonderful. To be honest, I never heard about Salinger before. Still you gave wonderful "class" on the topic. I wish I could have read about him before.
Pls do visit my blog too
catcher in the rye is an amazing book.really liked it.a true classic.
nice post also.good blog.first time here.all the best.
ചിലയിടത്ത് മാഷിന്‍റെ കമന്‍റുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്.വ്യക്തവും ആത്മാര്‍ഥവുമായ കമന്‍റുകള്‍.എന്നെ ഇവിടെയെത്തിച്ചതും അത് തന്നെ.
വ്യക്തവും ലളിതവുമായ വേറിട്ട രചന തന്നെ.റഫറന്‍സായി ഉപയോഗിക്കാവുന്ന ഒന്ന്.സലിന്‍ജറിനെക്കുറിച്ച് ചില കേട്ട് കേള്‍വികള്‍ മാത്രേ ഉണ്ടായിരുന്നൊള്ളൂ.വിശദമായ ഈ പരിചയപ്പെടുത്തലിന് നന്ദി.