Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Tuesday, 11 May, 2010

പ്രണയം പാടുന്നു.
ഖലില്‍ ജിബ്രാന്‍.
പ്രണയിയുടെ കണ്ണുകളാണ് ഞാന്‍
ആത്മാവിന്റെ വീഞ്ഞ്
ഹൃദയത്തിന്റെ ഹരിതകം.
ഞാനൊരു പനിനീര്‍പുഷ്പം
പ്രഭാതത്തിലെന്റെ ഹൃദയം വിടരുമ്പോള്‍
കന്യകയെന്നെ ചുംബിച്ച്
അവളുടെ മാറോടു ചേര്‍ക്കുന്നു.

നേരുള്ള ഭാഗ്യത്തിന്റെ ഭവനമാണ് ഞാന്‍.
ആഹ്ലാദത്തിന്റെ ഉത്ഭവം
ശാന്തിയും സ്വാസ്ഥ്യവും
എന്നില്‍ തുടങ്ങുന്നു.

സൌന്ദര്യത്തിന്റെ ചുണ്ടുകളില്‍
ഞാനൊരു മൃദുമന്ദസ്മിതം.
എന്നെ മറികടക്കുമ്പോള്‍
യൌവനം ആയാസങ്ങള്‍ ഓര്‍ക്കുന്നില്ല
അപ്പോള്‍ അവന്റെ ജീവിതമാകെ
മധുരസ്വപ്നങ്ങളുടെ സത്യം.

ഞാന്‍ കവിയുടെ ഹൃദയാനന്ദം
കലാകാരന്റെ വെളിപാട്
ഗായകന്റെ രാഗാവേശം.
അമ്മ ആരാധന ചൊരിയുന്ന
ശിശുവിന്റെ ഹൃദയത്തിലെ
വിശുദ്ധദേവാലയമാണ് ഞാന്‍.

ആത്മാവിന്റെ നിലവിളിയില്‍ ഞാനുണ്ട്.
ആവശ്യങ്ങളെ ഞാന്‍ നിരാകരിക്കും
ഹൃദയത്തിന്റെ തൃഷ്ണകളെ
പിന്‍‌തുടരുന്നതാണെന്റെ പൂര്‍ണ്ണത
ഒച്ചയുടെ ശൂന്യപാദങ്ങളെനിക്ക് വേണ്ട.
ഹവ്വയിലൂടെ ഞാന്‍ ആദമിലെത്തുന്നു.
ഭ്രഷ്ടോ അവന്റെ വിധി.
സോളമന്റെ മുന്‍പില്‍ ഞാന്‍ വെളിപ്പെടുമ്പോള്‍
അവന്‍ വിവേകം രചിക്കുന്നു.
ഞാന്‍ ഹെലനയെ നോക്കിച്ചിരിക്കുമ്പോള്‍
അവള്‍ ടവോഡയെ ഉടച്ചുകളയുന്നു.
ഞാന്‍ ക്ലിയോപാട്രയ്ക്ക് കിരീടം ചാര്‍ത്തുമ്പോള്‍
നൈലിന്റെ താഴ്വരയില്‍ സമാധാനം.

ഇന്ന് പടുത്തുകെട്ടി
നാളെ തകര്‍ക്കുന്ന
യുഗങ്ങള്‍ പോലെയാണ് ഞാന്‍.
സൃഷ്ടിച്ചു സംഹരിക്കുന്ന
ദൈവത്തെപ്പോലെയാണ് ഞാന്‍.

വയലറ്റിന്റെ നിശ്വാസത്തെക്കാള്‍
മധുരിക്കും ഞാന്‍.
കൊടുങ്കാറ്റിനെക്കാല്‍ വന്യമായ
ചുഴലിയാണ് ഞാന്‍.
ഞാനില്ലാത്ത ഉപഹാരങ്ങള്‍ അനാകര്‍ഷകം.
വിരഹമെന്നെ തളര്‍ത്തില്ല
പട്ടിണിയെന്നെ പിന്‍‌തുടരില്ല
എന്റെ അറിവിന്
അസൂയ സാക്ഷ്യം പറയില്ല
ഭ്രാന്ത് എന്റെ സാമീപ്യത്തിന്റെ തെളിവല്ല.
അന്വേഷകരെ,
സത്യമാണ് ഞാന്‍,
യാചനാനിര്‍ഭരമായ സത്യം.
എന്റെ ഭാവത്തെ നിര്‍ണ്ണയിക്കുന്നത്
എന്നെ തേടുന്നതില്‍,
സ്വീകരിക്കുന്നതില്‍,
കാത്തുസൂക്ഷിക്കുന്നതില്‍,
നിങ്ങള്‍ കാത്തുവയ്ക്കുന്ന
സത്യമാണ്.
--------------------------------
മൊഴിമാറ്റം: എന്‍.ബി.സുരേഷ്.
വര: ജിബ്രാന്റെ പ്രണയം എന്ന പെയിന്റിങ്

47 comments:

സലാഹ് said...

കൂടുതലറിയുന്നു

വരയും വരിയും : സിബു നൂറനാട് said...

"ഞാന്‍ കവിയുടെ ഹൃദയാനന്ദം
കലാകാരന്റെ വെളിപാട്
ഗായകന്റെ രാഗാവേശം."


"ഇന്ന് പടുത്തുകെട്ടി
നാളെ തകര്‍ക്കുന്ന
യുഗങ്ങള്‍ പോലെയാണ് ഞാന്‍.
സൃഷ്ടിച്ചു സംഹരിക്കുന്ന
ദൈവത്തെപ്പോലെയാണ് ഞാന്‍."

നല്ല വരികള്‍.
ജിബ്രാന്‍ നിര്‍ത്താതെ ഇനിയും പാടട്ടെ..മലയാളത്തില്‍..!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇന്ന് പടുത്തുകെട്ടി
നാളെ തകര്‍ക്കുന്ന
യുഗങ്ങള്‍ പോലെയാണ് ഞാന്‍.


--
നന്നായിരികുന്നു മൊഴിമാറ്റം,
കവിത മാത്രമാണ്‌ ഭാഷ.

lekshmi said...

"ഇന്ന് പടുത്തുകെട്ടി
നാളെ തകര്‍ക്കുന്ന
യുഗങ്ങള്‍ പോലെയാണ് ഞാന്‍.
സൃഷ്ടിച്ചു സംഹരിക്കുന്ന
ദൈവത്തെപ്പോലെയാണ് ഞാന്‍."

നല്ല വരികള്‍.
മൊഴിമാറ്റം ഇനിയും തുടരൂ..
അപ്പോള്‍ എന്നെപോലുള്ളവര്‍ക്ക്
വായിക്കാലോ..

ബിലാത്തിപട്ടണം / Bilatthipattanam said...

ഇന്ന് പടുത്തുകെട്ടി
നാളെ തകര്‍ക്കുന്ന
യുഗങ്ങള്‍ പോലെയാണ് ഞാൻ.
സൃഷ്ടിച്ചു സംഹരിക്കുന്ന
ദൈവത്തെപ്പോലെയാണ് ഞാൻ.

വയലറ്റിന്റെ നിശ്വാസത്തെക്കാള്‍
മധുരിക്കും ഞാൻ.
കൊടുങ്കാറ്റിനെക്കാല്‍ വന്യമായ
ചുഴലിയാണ് ഞാൻ.

വളരെ നന്നായി മലയാളികരിച്ചിരിക്കുന്നു..മാഷെ

MyDreams said...

ALL THE BEST ............SURESH ....

ബിജിത്‌ :|: Bijith said...

ഭ്രാന്ത് എന്റെ സാമീപ്യത്തിന്റെ തെളിവല്ല.
അന്വേഷകരെ,
സത്യമാണ് ഞാന്‍,
യാചനാനിര്‍ഭരമായ സത്യം.


ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍...

ഹംസ said...

കാത്തുസൂക്ഷിക്കുന്നതില്‍,

നിങ്ങള്‍ കാത്തുവയ്ക്കുന്ന

സത്യമാണ്.

മൊഴിമാറ്റം: എന്‍.ബി.സുരേഷ്

മൊഴിമാറ്റം എന്‍.ബി.സുരേഷ് ഇത് കവിതയില്‍ പെട്ടതാണോ? മാഷെ കവിത കഴിഞ്ഞു ഒരു വരയിടാമായിരുന്നു. അതില്‍ അപ്പുറമുള്ള കമാന്‍റ് പറയാന്‍ ഞാന്‍ അര്‍ഹനല്ല.! പിന്നെ മൊഴിമാറ്റം ആയതുകൊണ്ട് വായിക്കാന്‍ കഴിഞ്ഞു. നന്ദി

സോണ ജി said...

മൊഴിമാറ്റം ശരിയാകന്‍ ഉണ്ട്.'Song of Love' -എന്നത് പ്രണയ ഗീതം എന്നല്ലേ ശരി മാഷെ. പ്രണയം പാടുന്നത് എന്നു കുറിക്കുമ്പോള്‍ യാഥാര്‍ത്യത്തില്‍ നിന്നും കവിത ഒലിക്കുന്നു..പിന്നെ , പലയിടത്തും ഈ ഒലിച്ചു പോക്കു സ്പഷ്ടം...
അഭിപ്രായം തികച്ചും വ്യക്തി പരം .

സോണ ജി said...

മൊഴിമാറ്റം ശരിയാകന്‍ ഉണ്ട്.'Song of Love' -എന്നത് പ്രണയ ഗീതം എന്നല്ലേ ശരി മാഷെ. പ്രണയം പാടുന്നത് എന്നു കുറിക്കുമ്പോള്‍ യാഥാര്‍ത്യത്തില്‍ നിന്നും കവിത ഒലിക്കുന്നു..പിന്നെ , പലയിടത്തും ഈ ഒലിച്ചു പോക്കു സ്പഷ്ടം...
അഭിപ്രായം തികച്ചും വ്യക്തി പരം .

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ജിബ്രാനെ മലയാളത്തില്‍ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

സ്മിത മീനാക്ഷി said...
This comment has been removed by the author.
സ്മിത മീനാക്ഷി said...

“പ്രഭാതത്തിലെന്റെ ഹൃദയം വിടരുമ്പോള്‍
കന്യകയെന്നെ ചുംബിച്ച്
അവളുടെ മാറോടു ചേര്‍ക്കുന്നു.“

പ്രണയാര്‍ദ്രമായ വാക്കുകള്‍, കാവ്യാത്മകമായ മൊഴിമാറ്റം...

Vayady said...

ഖലില്‍ ജിബ്രാന്റെ പ്രണയ കവിത സുരേഷിന്റെ മൊഴിമാറ്റത്തിലൂടെ കൂടുതല്‍ സുന്ദരമായതുപോലെ.....ഇനിയും ഇതുപോലെയുള്ള നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു. സോണ ജി പറഞ്ഞതുപോലെ "പ്രണയം പാടുന്നത്" എന്നതിനേക്കാള്‍ എനിക്കിഷ്ടമായത് "പ്രണയ ഗീതം" എന്നാണ്‌. :)

ഒഴാക്കന്‍. said...

അര്‍ഥം ഒന്നുകൂടി വെക്തമായി !

രാജേഷ്‌ ചിത്തിര said...

ആത്മാവിന്റെ നിലവിളിയില്‍ ,യാചനാനിര്‍ഭരമായ സത്യത്തില്‍ ,
പ്രണയം പാടട്ടെ....

പ്രണയം കവിതയുമാണ്

മൊഴിമാറ്റം അസ്സലായി.
പദാനുപദവിവര്‍ത്തനെത്തക്കാള്‍ സ്വാഭവികത
ഉണ്ടെന്നനുഭവിക്കുന്നു.

ആയിരത്തിയൊന്നാംരാവ് said...

ജിബ്രാന്‍റെ ചിത്രങ്ങള്‍ സ്വര്‍ഗത്തെക്കുള്ള വാതിലുകളാണ്. നന്ദി അതുകൂടെ ചേര്‍ത്തതിന്

Manoraj said...

വിവർത്തനം തുടരൂ.. ഇത്തരം നല്ല ശ്രമങ്ങൾക്ക് ഹാറ്റ്സ് ഓഫ്..

വഷളന്‍ | Vashalan said...

നല്ല വിവര്‍ത്തനം, പ്രണയം - പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രമേയം....

"ഹൃദയത്തിന്റെ തൃഷ്ണകളെ
പിന്‍‌തുടരുന്നതാണെന്റെ പൂര്‍ണ്ണത
ഒച്ചയുടെ ശൂന്യപാദങ്ങളെനിക്ക് വേണ്ട"
ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍.

മൂലകവിത വായിക്കാന്‍ ലിങ്ക് കിട്ടുമോ?

Anonymous said...

song of love എന്നതിനു് നേരായ തർജ്ജമയിൽ പ്രണയഗീതം എന്നു് തന്നെയാണു് ശരി. പക്ഷെ നമ്മളിവിടെ കവിതയുടെ ഉടൽ കൂടി നോക്കേണ്ടതുണ്ട്. പ്രണയ ഗീതം എന്ന് നമ്മൾ സാധാരണയായി പറയുന്നത് പുറത്ത് നിന്ന് പ്രണയത്തെകുറിച്ചു പറയുമ്പോഴല്ലേ! പക്ഷെ ഇവിടെ പ്രണയം തന്നെയാണു് ഞാൻ എന്താണു് എന്ന് പാടുന്നത് . അങ്ങനെ നോക്കുമ്പോൾ പ്രണയം പാടുന്നു എന്നത് തന്നെയാണു് ശരിയന്ന് എനിക്ക് തോന്നുന്നു. പിന്നെ വേറൊരു കാര്യം song of love -പ്രണയ ഗീതം- എന്ന വാക്യങ്ങളിലെ നിറഞ്ഞ കവിത്വം പ്രണയം പാടുന്നു എന്ന വാക്യങ്ങളിൽ ഇല്ല എന്നും പറയട്ടെ. ഒരു പക്ഷെ ഇത് നമ്മുടെ ഭാഷയുടെ പരിമിതിയായിരിക്കുമോ?

ജോയ്‌ പാലക്കല്‍ said...

കവിതയുടെ വര്‍ണ്ണക്കൂട്ടുകള്‍..
ഇവിടേയും നിറയട്ടെ!!!
ആശംസകള്‍!!

nunachi sundari said...

"I appeared to Adam through Eve
And exile was his lot;
Yet I revealed myself to Solomon, and
He drew wisdom from my presence.

I smiled at Helena and she destroyed Tarwada;
Yet I crowned Cleopatra and peace dominated
The Valley of the Nile"

"ഹവ്വയിലൂടെ ഞാന്‍ ആദമിലെത്തുന്നു.
ഭ്രഷ്ടോ അവന്റെ വിധി.
സോളമന്റെ മുന്‍പില്‍ ഞാന്‍ വെളിപ്പെടുമ്പോള്‍
അവന്‍ വിവേകം രചിക്കുന്നു.
ഞാന്‍ ഹെലനയെ നോക്കിച്ചിരിക്കുമ്പോള്‍
അവള്‍ ടവോഡയെ ഉടച്ചുകളയുന്നു.
ഞാന്‍ ക്ലിയോപാട്രയ്ക്ക് കിരീടം ചാര്‍ത്തുമ്പോള്‍
നൈലിന്റെ താഴ്വരയില്‍ സമാധാനം."

"My fullness pursues the heart's desire;
It shuns the empty claim of the
voice."
"ഹൃദയത്തിന്റെ തൃഷ്ണകളെ
പിന്‍‌തുടരുന്നതാണെന്റെ പൂര്‍ണ്ണത
ഒച്ചയുടെ ശൂന്യപാദങ്ങളെനിക്ക് വേണ്ട."

...........................
"Gifts alone do not entice me;
Parting does not discourage me;
Poverty does not chase me;
Jealousy does not prove my awareness;
Madness does not evidence my presence"

"ഞാനില്ലാത്ത ഉപഹാരങ്ങള്‍ അനാകര്‍ഷകം.
വിരഹമെന്നെ തളര്‍ത്തില്ല
പട്ടിണിയെന്നെ പിന്‍‌തുടരില്ല
എന്റെ അറിവിന്
അസൂയ സാക്ഷ്യം പറയില്ല
ഭ്രാന്ത് എന്റെ സാമീപ്യത്തിന്റെ തെളിവല്ല"-

ഈ വരികളൊക്കെ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.കവിതയിലെ ആശയം അത് പോലെ വന്നില്ല.translation ന്റെ പരിമിതികള്‍-Susan Bassnett ഉം Catford ഉം പണ്ട് പറഞ്ഞ ആ "untranslatability"-ആവാം.still a good attempt!

ഹരിയണ്ണന്‍@Hariyannan said...

മൊഴി മാത്രമേ മാറിയിട്ടുള്ളൂ.
കവിത മാറിയിട്ടില്ല.

മനോഹരമായ മൊഴമാറ്റം.

അഭിനന്ദങ്ങളല്ല,നന്ദി!

പാവപ്പെട്ടവന്‍ said...

പട്ടിണിയെന്നെ പിന്‍‌തുടരില്ല
എന്റെ അറിവിന്
അസൂയ സാക്ഷ്യം പറയില്ല
ഭ്രാന്ത് എന്റെ സാമീപ്യത്തിന്റെ തെളിവല്ല.

പ്രിയപ്പെട്ട ജിബ്രാന്‍ നീ ലോകംകണ്ട ആരധനനായ തികഞ്ഞ കവിയാണ്‌ പക്ഷെ നിന്‍റെ ചില വരികള്‍ പൂര്‍ണമായി യോചിക്കാന്‍ എന്‍റെ മനസ്‌ അനുവദിക്കുന്നില്ല മനുഷ്യന്‍റെ വൈകാര്യമായ വികാരങ്ങല്‍ക്കപ്പുറം ..ആവിശ്യമായ ജീവബോധത്തിന്‍റെ ജീവനിലേക്കു ഈ വരികള്‍ ഇറങ്ങി വരുന്നില്ല ...എന്‍റെ ഈ വാദത്തെ മിക്കവരും തെള്ളിപറഞ്ഞേക്കാം ...എങ്കിലും ഞാന്‍ പറയും.
ഒരു പക്ഷെ വിവര്‍ത്തനത്തില്‍ ആത്മാവ് ചോര്‍ന്നു പോയതാകാം.

sm sadique said...

“കെടുങ്കാറ്റിനെക്കാൽ വന്യമായ ചുഴലിയാണ് ഞാൻ” എത്ര അർത്ഥവത്താണ്
കവി മനസ്സ്. ദാർശനിക കവിയുടെ ജീവിതവും പ്രണയവും നമ്മെ
ബോധ്യപെടുത്തുന്നു കൊടുങ്കാറ്റിനെക്കാൽ വന്യമായിരുന്നു ആ ജീവിതമെന്ന്.

ബിഗു said...

ഇതിലും മേന്‍മയേറിയ വിവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് ഒരായിരം ഭവുകങ്ങള്‍

പട്ടേപ്പാടം റാംജി said...

മൊഴിമാറ്റത്തിലൂടെ നല്ല വായന നല്‍കിതിന്‌ നന്ദി.

Readers Dais said...

സത്യത്തില്‍ ഇതിനെ പറ്റി ഒരഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല ,
മൊഴി മാറ്റിയതിന്റെ തനി മൊഴി വായിച്ചിട്ടില്ല ( സത്യത്തില്‍ കവിതകള്‍ വായിക്കാരില്ലയിരിന്നു)
ഈ വരികളുടെ ശക്തി ഹൃദയത്തില്‍ കൊള്ളുന്നുണ്ട് ...

Echmukutty said...

ജിബ്രാനെ വീണ്ടും വായിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നതിന് ഒരുപാട് നന്ദി.
മൊഴിമാറ്റത്തെപ്പറ്റി അറിവുള്ളവർ പറയട്ടെ. ദുർലഭമായവയെന്തും കണ്ണു നിറയ്ക്കും എന്ന് ജീവിതാനുഭവം. നന്ദി.സുരേഷ്.

ഭാനു കളരിക്കല്‍ said...

പ്രണയം സത്യമാണ്‌. എത്റ ലളിതവും സുന്ദരവുമായാണ്‌ ജിബ്രാന്‍ പ്രണയത്തെ വ്യാഖ്യാനിക്കുന്നത്‌. നന്ദി മാഷെ. ഈ കരുണക്ക്‌.

jayarajmurukkumpuzha said...

valare mikacha aavishkaram....... aashamsakal............

the man to walk with said...

ഇന്ന് പടുത്തുകെട്ടി
നാളെ തകര്‍ക്കുന്ന
യുഗങ്ങള്‍ പോലെയാണ് ഞാന്‍.
സൃഷ്ടിച്ചു സംഹരിക്കുന്ന
ദൈവത്തെപ്പോലെയാണ് ഞാന്‍.

best wishes

Neena Sabarish said...

"I appeared to Adam through Eve
And exile was his lot;

""ഹവ്വയിലൂടെ ഞാന്‍ ആദമിലെത്തുന്നു."
ഭ്രഷ്ടോ അവന്റെ വിധി".


ഇവിടൊരു വിയോജനക്കുറിപ്പ്

"ഹവ്വയിലൂടെ ഞാന്‍ ആദത്തിനു പ്രത്യക്ഷനായി
എന്നിട്ടും ഭ്രഷ്ടാക്കപ്പെടല്‍ അവന്റെ വിധി"....എന്നു വായിച്ചെടുക്കാന്‍ സാധിക്കുന്നില്ലെന്നുതോന്നി പരിഭാഷയില്‍.....എങ്കിലും നല്ല ഉദ്യമം ഈ വേറിട്ട രചനകള്‍...

Pottichiri Paramu said...

ഇനിയും ഇതുപോലെയുള്ള കവിതകള്‍ പ്രതീക്ഷിക്കുന്നു...

perooran said...

പ്രണയിയുടെ കണ്ണുകളാണ് ഞാന്‍
ആത്മാവിന്റെ വീഞ്ഞ്
ഹൃദയത്തിന്റെ ഹരിതകം.
ഞാനൊരു പനിനീര്‍പുഷ്പം
പ്രഭാതത്തിലെന്റെ ഹൃദയം വിടരുമ്പോള്‍
കന്യകയെന്നെ ചുംബിച്ച്
അവളുടെ മാറോടു ചേര്‍ക്കുന്നു.

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

'നേരുള്ള ഭാഗ്യത്തിന്റെ ഭവനമാണ് ഞാന്‍.
ആഹ്ലാദത്തിന്റെ ഉത്ഭവം
ശാന്തിയും സ്വാസ്ഥ്യവും
എന്നില്‍ തുടങ്ങുന്നു.'

നന്നായി..
ജിബ്രാന്‍ കവിതയുടെ പ്രണയ ഭാവങ്ങള്‍!
എഴുത്തും വരയും..

വിവര്‍ത്തനം ജിബ്രാനെ കൊന്നില്ല.
ഭാവുകങ്ങള്‍.

അളിയന്‍ = Alien said...

ഹാ ലോകമേ, നിന്നില്‍ ഇത്രയ്ക്ക് പ്രണയമുണ്ടോ?
പ്രണയത്തിന്റെ കവലയില്‍ എന്തൊരാള്‍ക്കൂട്ടം.

( പരിഭാഷ ഇഷ്ടമായില്ല )

സലീല്‍ ഇബ്രാഹിം said...

മൊഴിമാറ്റം നന്നായി, കവിത നഷ്ട്ടപ്പെട്ടുമില്ല..ഇനിയും പ്രതീക്ഷിക്കുന്നു ...

(റെഫി: ReffY) said...

നമുക്കിഷ്ട്ടം പ്രണയം.
നമുക്ക് വേണ്ടത് പ്രണയത്തെ കുറിചുള്ള പാശ്ചാത്യന്റെ ഗര്‍ജ്ജനം.
നാം അറിയാത്തത്:
ലോകത് എത്ര പേര്‍ പ്രണയത്തെ കുറിച്ച് എന്തൊക്കെ പറഞ്ഞാലും അതൊന്നും നമ്മുടെ ചങ്ങമ്പുഴയുടെ ഏഴയലത്ത് എത്തുകില്ല. മാത്രമോ, മലയാളത്തിലെ എത്ര ചെറിയ കവിക്ക് പോലും 'പ്രണയം' അതി മഹത്തായ 'ലഹരി'യാണ്.
മാഷേ, നന്ദി.
ഇത് മാഷിലേക്ക് എത്തിച്ച ജിബ്ബ്രാനും.

($nOwf@ll) said...

പ്രണയം..
വീണ്ടും ജിബ്രാന്‍..
നന്നായി.

ഗീത said...

ഈ പരിഭാഷയാണ് ആദ്യം കാണുന്നത്. ജിബ്രാന്റെ കവിത വായിച്ചിട്ടില്ല.
പാടുന്ന ഈ പ്രണയത്തെ ഇഷ്ടമായി.

മയൂര said...

നന്നായിട്ടുണ്ട് മൊഴിമാറ്റം, ഇഷ്ടമായി :)

പഥികന്‍ said...

മൊഴിമാറ്റം ഇഷ്ടമായി.....

Anonymous said...

"ഇന്ന് പടുത്തുകെട്ടി
നാളെ തകര്‍ക്കുന്ന
യുഗങ്ങള്‍ പോലെയാണ് ഞാന്‍.
.. എന്റെ അറിവിന്
അസൂയ സാക്ഷ്യം പറയില്ല
ഭ്രാന്ത് എന്റെ സാമീപ്യത്തിന്റെ തെളിവല്ല."

ആശംസകള്‍ !!!

നൗഷാദ് അകമ്പാടം said...

ജിബ്രാന്‍..
കൗമാരത്തില്‍ നീയെനിക്ക് സമ്മാനിച്ചത്
കവി ഭാവനയുടെ വര്‍ണ്ണവസന്തോല്‍സവം..
യൗവ്വനം പ്രണയത്തിന്റെ മധു നുണഞ്ഞപ്പോള്‍
നിന്റെ വരികളെനിക്ക് ലഹരി നുരയും പീയൂഷവും.

ജിബ്രാന്‍..
നിന്റെ വാക്കുകള്‍ക്ക് മീതെയായ്
നിന്റെ ചിന്തകള്‍ ഒരു രാക്കിളിയെപ്പോല്‍
എന്നെ വിളിച്ചുണര്‍ത്തുന്നു..

ഇരുട്ടിന്റെ ഹൃദയം തുറന്ന്
ഞാന്‍ വെളിച്ചം തിരയുമ്പോള്‍
കൈകളില്‍ തിളങ്ങുന്ന മുത്തുകളായി
നിന്നെ ഞാന്‍ കണ്ടെത്തുന്നു..

ജിബ്രാന്‍ നീ പിന്നെയും പിന്നെയും
എന്നിലേക്ക് അശ്വമേധം തുടരുന്നു..!

നൗഷാദ് അകമ്പാടം said...

ചങ്ങമ്പുഴയോടുള്ള സ്നേഹാദരങ്ങള്‍ ഒട്ടും കുറയാതെ പറയട്ടെ,
ജിബ്രാന്റെ കവിതകള്‍ വായനയുടെ ആഹ്ലാദത്തിനപ്പുറം തുറന്നു തരുന്ന
അഭൗമമായ ചിന്തയുടെ ഒരു ലോകമുണ്ട്..
ഇത്തിരി വാക്കുകള്‍ക്കിടയിലൂടെ ഹൃദയത്തിന്റെ ആഴങ്ങള്‍ തേടുന്ന
അപൂര്‍‌വ്വാനുഭവം..
ചങ്ങമ്പുഴ കവിത വാകുകളുടെ സൗന്ദര്യം തേടുമ്പോള്‍
ജിബ്രാന്‍ ജീവിതത്തെ കവിതയുടെ കൈക്കുമ്പിളില്‍ ഒതുക്കുന്നു..
ചങ്ങമ്പുഴ കവിത എഴുതുമ്പോള്‍
ജിബ്രാന്‍ സ്വയം കവിതയായി രൂപപ്രാപ്തി നേടുന്നു.
കവിത എഴുതപ്പെടുന്ന ഭാഷയെക്കാള്‍
കവിത ജനിക്കുന്ന ഹൃദയം ദേശദിക്കുകള്‍ക്കതീതമായി
പ്രിയതരമാവുന്നത് അതുകൊണ്ടുതന്നെയാവാം...
--------------------------------
വിവര്‍ത്തകന്റെ സദുദ്ദേശ്യത്തിനു പൂര്‍ണ്ണ പിന്തുണ!

എന്‍.ബി.സുരേഷ് said...

ഓരോരുത്തരുടെയും വാക്കുകൾ ഇനിയുള്ള ശ്രമങ്ങൾക്ക് കരുത്തു പകരും തീർച്ച