Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Monday, 17 May, 2010

എന്തരോ മഹാനുഭാവുലൂ

സ്വയം തീരുമാനിക്കണോ

മറ്റുള്ളവരെ ഭരമേല്‍‌പ്പിക്കണോ?

കീഴടങ്ങലിനുമുണ്ടല്ലോ സുഖം,

സഹനം, പാരസ്പര്യം എന്നിങ്ങനെ.

ഞാനെന്താണിങ്ങനെയെന്ന്

മറ്റാരോടെങ്കിലും കരയണോ?

ഞാനെന്നെ തിരസ്കരിക്കണോ,

അതോ വേണ്ടപ്പെട്ടവര്‍ തള്ളിപ്പറയുമോ?

എനിക്കെന്നെക്കൊണ്ടൊരു കാര്യമില്ല,

മറ്റാര്‍ക്കെങ്കിലും വേണമോയെന്തോ?

നിന്നെയെനിക്ക് വേണമെന്നാരോ

ഉറക്കെ കൈപൊക്കി ബുക്കുചെയ്തോ.

എങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി

കാത്തിരുന്ന് നരച്ചുമുടിഞ്ഞോളാം.

വാതില്‍ തുറന്നിട്ടു കാക്കണോ,

കണ്ണിലെണ്ണയൊഴിച്ചു മുഷിയണോ,

അതോ പിന്‍‌വാതിലില്‍ രഹസ്യമായ് മുട്ടുമോ?

മടുപ്പുമനാസക്തിയും വന്നു തോണ്ടുന്നു,

കൂടെ ശയിക്കണോ, ആട്ടിപ്പുറത്താക്കണോ?

തണുപ്പാണു കേട്ടോ, ആത്മാവിന്നു ചൂടാന്‍

കമ്പിളിയൊന്നെത്തിക്കുമോയെന്തോ

ചുറ്റും തീകൊളുത്തി നടുക്കിരിക്കണോ?

എന്റെ നെഞ്ചിലെരിയുന്നതെന്തോ,

നാവിലെന്തൊരു കയ്പ്, ജീവിതം തന്നെയോ?

അപരന്റെ മുഖത്ത് നീട്ടിവലിച്ചുതുപ്പി

രക്ഷപെടുകന്നാണോ നിന്റെയന്തര്‍ഗതം?

ലക്ഷ്യ്‌വും മാര്‍ഗ്ഗവും ഞാന്‍തന്നെ തേടണോ വൃഥാ,

വഴിപോക്കരാരെങ്കിലും വന്നോതുമോ കാതില്‍?

എന്തു സുഖമാണിങ്ങനെയിരിക്കാന്‍,

ഇതുതന്നെ തുടരണോ, നടുനിവര്‍ക്കണോ?

ഇത്രമേലൊച്ചയെന്തിനെന്റെ ചുറ്റിലും,

എന്റെയേകാന്തചിന്തയും സ്വപ്നവും

തകര്‍ക്കുന്ന പരിഷയെ തുറുങ്കിലടക്കുമോ?

പാദുകങ്ങളൂരിവച്ചാണെങ്കിലുമാരും

വരാതെനോക്കണം കരാറുണ്ട് തമ്മില്‍.

ഇത്ര വേഗത്തിലോടേണ്ട നീ സഖാവേ-

യെന്നു ജീവിതത്തെയൊന്നു വിലക്കണോ?

എന്റെയിരിപ്പും നടപ്പും നടിപ്പും

കിടപ്പും ക്തപ്പും കുതിപ്പും

ചിരിപ്പും രസിപ്പും മുഖംതിരിപ്പും

കലര്‍പ്പും കണ്ടുകണ്ടങ്ങനെ

ലോകമൊന്നാനന്ദിക്കുന്നെങ്കിലങ്ങനെ.

എത്ര മഹാനുമുദാരനുമാണ് ഞാന്‍

നീ പോലുമത്ഭുതപരതന്ത്രനെന്നോ

ഹ..ഹാ. ഞാനെന്ന ഭാവമേ

നീയെന്തരോ മഹാനുഭാവുലൂ...

40 comments:

വരയും വരിയും : സിബു നൂറനാട് said...

"ഹ..ഹാ. ഞാനെന്ന ഭാവമേ
നീയെന്തരോ മഹാനുഭാവുലൂ"

അതങ്ങ് ഒഴിവാക്കിയാലോ...എന്തൊരു മനസമാധാനം അല്ലെ..??!!

"നിന്നെയെനിക്ക് വേണമെന്നാരോ
ഉറക്കെ കൈപൊക്കി ബുക്കുചെയ്തോ."

ഇത് ഇപ്പോഴത്തെ ഒരു പ്രയോഗം അനുസരിച്ച്...

"നിന്നെയെനിക്ക് വേണമെന്നാരോ
ഉറക്കെ കൈപൊക്കി 'ബിഡ്'ചെയ്തോ."
എന്നാക്കി ഞാന്‍ വായിക്കുന്നു..

സുരേഷേട്ടാ, ഒന്നൂടെ വായിച്ചു നോക്കൂ, ഒന്ന് രണ്ട് അക്ഷരത്തെറ്റ് ഉണ്ട്..

"കൊള്ളാം :-) "

സലാഹ് said...

കയ്പ്പുണ്ട്, മധുരവും

പട്ടേപ്പാടം റാംജി said...

ലക്ഷ്യ്‌വും മാര്‍ഗ്ഗവും ഞാന്‍തന്നെ തേടണോ വൃഥാ,
വഴിപോക്കരാരെങ്കിലും വന്നോതുമോ കാതില്‍?

എനിക്കിഷ്ടായി..

ഗീത said...

ഞാനെന്താണിങ്ങനെയെന്ന്...

(ഇങ്ങനെ ഒരു വരിയുള്ള ഒരു ഹിന്ദിപ്പാട്ട് ഉണ്ടല്ലോ)

ഇങ്ങനെ അതിശയിക്കയൊന്നും വേണ്ട. ഇത്രയധികം ചോദ്യങ്ങളും വേണ്ട, സംശയങ്ങളും വേണ്ട. ഞാന്‍ ഞാനായി തന്നെ ഇരുന്നാല്‍ മതി.

മനസ്സു മുഴുവന്‍ പറിച്ചു വച്ചിട്ടുണ്ടല്ലോ വരികളില്‍?

ഒരു നുറുങ്ങ് said...

മൌനമാം ഗര്‍ജ്ജനമെന്‍
അഗാധ ഗര്‍ത്തം പോല്‍
താഴ്ന്നുപൊങ്ങിയമറുന്നു
ജീവന്‍ തുടിപ്പൂ,വിങ്ങലും
തേങ്ങലുമെന് കണ്ണിലും
വിണ്ണിലും ചുടുനിശ്വാസ
മാവുമീ ഭാവങ്ങള്‍...

ശ്രീ said...

"എനിക്കെന്നെക്കൊണ്ടൊരു കാര്യമില്ല,
മറ്റാര്‍ക്കെങ്കിലും വേണമോയെന്തോ?"

പലര്‍ക്കും വേണമായിരിയ്ക്കും മാഷേ...

Jishad Cronic™ said...

എനിക്കിഷ്ടായി..

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

നീയെന്തരോ മഹാനുഭാവുലൂ...

ഹ ഹാ..
നന്നായി..
നല്ല വരികള്‍..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഞാനെന്ന ഭാവമേ...

sm sadique said...

ഞനെന്തണിങ്ങനെയെന്ന്
മറ്റാരോടെങ്കിലും കരയണോ?
ഞാനെന്നെ തിരസ്കരിക്കണോ.........
മനസ്സിൽ പലപ്പോഴും ചേദിച്ചിട്ടുള്ള ചോദ്യങ്ങൾ
ഒടുവിൽ, ഞാനാരാണെന്ന അന്വേഷണത്തിലാണു ഞാൻ.........

ഒരു യാത്രികന്‍ said...

വീണ്ടും ചിന്തിക്കുവാന്‍.... മനസ്സിലേക്ക് ഒരു തുണ്ട് അഗ്നിയുമായി സുരേഷിന്റെ കവിത.......സസ്നേഹം

MyDreams said...

എന്റെയേകാന്തചിന്തയും സ്വപ്നവും

തകര്‍ക്കുന്ന പരിഷയെ തുറുങ്കിലടക്കുമോ?..

എന്തു സുഖമാണിങ്ങനെയിരിക്കാന്‍,

ഹ..ഹാ. ഞാനെന്ന ഭാവമേ

നീയെന്തരോ മഹാനുഭാവുലൂ...

ഇത് തന്നെ അല്ലെ ഈ കവിതയുടെ കാതല്‍ ??

ഭാനു കളരിക്കല്‍ said...

aparanu nere thirichchuvachirikkunna ee self portrait ottere ampukal karuthi vachchirikkunnu. ampukollathe aarkkum otippokanavilla.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

എന്റെയിരിപ്പും നടപ്പും നടിപ്പും

കിടപ്പും കിതപ്പും കുതിപ്പും

ചിരിപ്പും രസിപ്പും മുഖം തിരിപ്പും

കലര്‍പ്പും കണ്ടു................

........................
ഞാനെന്തൊരു മഹാനുഭാവുലൂ !

രാജേഷ്‌ ചിത്തിര said...

ഒരു പക്ഷെ ഈ ചിന്തകളുടെ വ്യര്‍ത്ഥതയല്ലെ ജീവിതം.

ആരോ പറഞ്ഞ പോലെ, ചിന്തിച്ചാല്‍ ഒരന്തവുമില്ല;
ചിന്തിച്ചില്ലെല്‍ എന്തു കുന്തം...?

ഒന്നാം വായനയില്‍ പൂര്‍ണ്ണമാത്ത ചില അനുഭവങ്ങള്‍ ബാക്കിയുണ്ട്.

സമയമെടുത്തൊരു വായനയ്ക്കു വീണ്ടും വരാം ...

സ്മിത മീനാക്ഷി said...

കവിത ഒന്നാം വായനയില്‍ തന്നെ ഇഷ്ടമായി, പക്ഷെ അഭിപ്രായം പറയാന്‍ തുടങ്ങുമ്പോള്‍ സുരേഷ് മാഷിന്റെ കയ്യില്‍ ചൂരല്‍ വടിയുണ്ടൊ എന്നൊരു പേടി...
നന്ന് എന്നു മാത്രം പറഞ്ഞോട്ടെ?

Sukanya said...

കവിത നന്നായി. "ഇതുതന്നെ തുടരണോ, നടുനിവര്‍ക്കണോ?" നടുനിവര്‍ക്കാന്‍ തുടര്‍ന്ന് പോവുക.

ജയിംസ് സണ്ണി പാറ്റൂര്‍ said...

മുന്‍ വാതിലില്‍ തന്നെ മുട്ടും
നെഞ്ചുവിരിച്ചും തലയുയര്‍ത്തിയും
ഒന്നിച്ചു പോകാമോ?
സൂര്യതാപത്തിലും വാടാത്ത
വിശ്വാസപ്രമാണങ്ങളുമായി
മുന്നോട്ടെന്നും മുന്നോട്ട് ……

Echmukutty said...

അമ്പടാ ഞാനേ.......

ആയിരത്തിയൊന്നാംരാവ് said...

അവനവനെത്തന്നെ കണ്ടുതീര്‍ത്തവന്‍ കവി...എന്നിട്ടും തീരുന്നില്ല കവിത

perooran said...

എത്ര മഹാനുമുദാരനുമാണ് ഞാന്‍

നീ പോലുമത്ഭുതപരതന്ത്രനെന്നോ

ഹ..ഹാ. ഞാനെന്ന ഭാവമേ

നീയെന്തരോ മഹാനുഭാവുലൂ...

മയൂര said...

കാട്ടുനെല്ലിക്കപോലെ ആദ്യം...പിന്നെ മധുരം മധുരം മാത്രം.

Manoraj said...

"എനിക്കെന്നെക്കൊണ്ടൊരു കാര്യമില്ല,
മറ്റാര്‍ക്കെങ്കിലും വേണമോയെന്തോ?"

എന്താ മാഷേ ഇത്.. എല്ലാവർക്കും വേണം..
പിന്നെ മയൂര പറഞ്ഞപോലെ ആദ്യം കയ്ചു.. പിന്നെ മധുരിച്ചു. നല്ല വരികൾ

Vayady said...

"ഇത്ര വേഗത്തിലോടേണ്ട നീ സഖാവേ-
യെന്നു ജീവിതത്തെയൊന്നു വിലക്കണോ?"
വിലക്കുന്നത് നല്ലതായിരിക്കും.:)

ഈ കവിത കുറേ തവണ വായിച്ചു. (എണ്ണം ചോദിക്കരുത്) ഈ കവിതയിലൂടെ ഞാനാരെന്ന് സ്വയം പറഞ്ഞതോ അതോ?. വായനക്കാരുടെ മനസ്സിനു നേരേ പിടിച്ച കണ്ണാടിയാണോ ഈ കവിത!
ഒരുപാടിഷ്ടമായി.

lekshmi said...

എന്തു സുഖമാണിങ്ങനെയിരിക്കാന്‍,

ഇതുതന്നെ തുടരണോ, നടുനിവര്‍ക്കണോ?

ഇത്രമേലൊച്ചയെന്തിനെന്റെ ചുറ്റിലും,

എന്റെയേകാന്തചിന്തയും സ്വപ്നവും

തകര്‍ക്കുന്ന പരിഷയെ തുറുങ്കിലടക്കുമോ?

പാദുകങ്ങളൂരിവച്ചാണെങ്കിലുമാരും

വരാതെനോക്കണം കരാറുണ്ട് തമ്മില്‍.


അതെ ഒരു കരാറുണ്ട് തമ്മില്‍....

വഷളന്‍ | Vashalan said...

എന്തു പറ്റി മാഷേ പെട്ടെന്ന് ഒരു ദിശാബോധമില്ലാതെ ഇങ്ങനെ?

എന്നിലെ എന്നെ എനിക്കെന്നും അന്യമത്രെ, ഞാന്‍ എനിക്ക് നക്ഷത്രങ്ങളേക്കാള്‍ അകലെ...
ഞാന്‍ എന്നിലേക്ക്‌ ഞാനെന്ന മഹാനുഭാവനെ തിരഞ്ഞു നിന്നില്‍ നിന്നും പുറം തിരിഞ്ഞിരിക്കുന്നു.

പഥികന്‍ said...

ഇഷ്ടമായി...

ആകെ കണ്‍ഫ്യ്യൂഷനുമാക്കി. :)

Readers Dais said...

സത്യത്തില്‍ ഒറ്റ വായനയില്‍ മനസ്സിലാക്കി എടുക്കുവാനുള്ള ampere ഇല്ല കേട്ടോ ...
എന്നാലും നമ്മളെ നമ്മള്‍ തന്നെ ആദ്യം സ്നേഹിയ്കണം , എന്നാല്‍ അല്ലെ മറ്റുള്ളവരും സ്നേഹിയ്കു ....
മൊത്തത്തില്‍ ഞാന്‍ ഒരു introspection നടത്തണമോ എന്നൊരു തോന്നല്‍ ...

Anonymous said...

അവസാനമല്ലേ കാര്യം പിടി കിട്ടിയത്..ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ........

ബിഗു said...

കിടപ്പും ക്തപ്പും കുതിപ്പും

ചിരിപ്പും രസിപ്പും മുഖംതിരിപ്പും

കലര്‍പ്പും കണ്ടുകണ്ടങ്ങനെ

ലോകമൊന്നാനന്ദിക്കുന്നെങ്കിലങ്ങനെ

nalla chinthakal. nice lines :)

Neena Sabarish said...

നീയെന്തരോ മഹാനുഭാവുലൂ... adu madiyante national anthm aakki alleeooo....adi adi....

(റെഫി: ReffY) said...

'ഇത്ര വേഗത്തിലോടേണ്ട നീ സഖാവേ-

യെന്നു ജീവിതത്തെയൊന്നു വിലക്കണോ?'

the man to walk with said...

:)

Anonymous said...

കവിത വളരെ ഇഷ്ട്ടമായി എന്നു പറയുന്നതിൽ ഒരു തെറ്റുമില്ലാ കാരണം സാറിന്റെ കവിതയെ വളരെ യേറെ ആളാണു ഞാൻ ........ എനിക്കെന്നെക്കൊണ്ടൊരു കാര്യമില്ല,

മറ്റാര്‍ക്കെങ്കിലും വേണമോയെന്തോ?

പലർക്കും പലരേയും വേണ്ടി വരും.. അതെത്ര കാലം എന്നതിലെ തർക്കമുള്ളൂ.. ആശംസകൾ...

കുഞ്ഞൂസ് (Kunjuss) said...

ഇവിടെ ആദ്യമാണ്,ഇഷ്ടമായി... വീണ്ടും വരാം

kathayillaaththaval said...

നാട്ടിലായിരുന്നു , വിശദമായി വായിച്ചില്ല ..ഒരു
ഓട്ടപ്രദക്ഷിണം നടത്തി ...ഇഷ്ടമായി എഴുത്തുകളെല്ലാം...
ആശംസകളും അഭിനന്ദനങ്ങളും , സ്നേഹത്തോടെ ...

kathayillaaththaval said...
This comment has been removed by the author.
ഗോപീകൃഷ്ണ൯.വി.ജി said...

മാഷേ, നന്നായിരിക്കുന്നു.

($nOwf@ll) said...

കവിതയെപറ്റി പറയാന്‍ മാത്രം എന്റെ കയ്യിലോന്നുമില്ല. എന്നാലും ഞാന്‍ വായിചൂട്ടോ.
ആശംസകള്‍.

കൊലുസ്സില്‍ സാറിന്റെ കമന്റ്സ് വാല്യുബ്ലാണ്. ഇനിയും പ്രതീക്ഷിക്കുന്നു.

Kalavallabhan said...

"ഹ..ഹാ. ഞാനെന്ന ഭാവമേ
നീയെന്തരോ മഹാനുഭാവുലൂ..."
ഞാനെന്ന ഭാവം അത്രമേലൊന്നുമില്ല ഇവിടെ. കൂടുതലും ആശങ്കകളാണു. സ്വയം ഒരു വിശ്വാസമില്ലായ്മ നിഴലിക്കുന്നു.