Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Thursday, 3 June, 2010

കഥയുടെ നെഞ്ചിലെ നിലവിളികൾ
ഇരുപതുകളിലേക്ക് കാലൂന്നിയ ഒരു എഴുത്തുകാരന്റെ ആദ്യ കഥാപുസ്തകം വായിക്കാന്‍ കൈയിലെടുക്കുമ്പോള്‍ എന്തൊക്കെയാണ് വായനക്കാരന്‍ പ്രതീക്ഷിക്കുക?. പ്രണയത്തിന്റെ നട്ടുച്ചയും മഴകാലവും അതിശൈത്യവും. ഞാന്‍ എന്ന ഭാവത്തില്‍ കേന്ദ്രീകരിച്ചുള്ള ആഖ്യാനം. യൌവനത്തിന്റെ രതി പതഞ്ഞുപൊന്തുന്ന ആഘോഷങ്ങള്‍.ഒറ്റപ്പെട്ടവന്റെ തേങ്ങലുകള്‍. ഏറ്റവും പുതിയ ജീവിതത്തിന്റെ ഭാഷയും സംസ്കാരവും. നഗരത്തിന്റെ രാത്രിയും പകലുകളും. ഒരു മൂല്യവും കാത്തുസൂക്ഷിക്കേണ്ടതില്ല എന്ന പുതിയ ലോകക്രമത്തിന്റെ ഫിലോസഫിയെ ന്യായീകരിക്കുന്ന പ്രമേയങ്ങള്‍.ഇലക്ട്രോണിക് മീഡിയാ തന്ത്രങ്ങള്‍ പയറ്റുന്ന കഥപറച്ചില്‍. ഇതും ഇതിനപ്പുറവുമുള്ള, കാലം കഥയോട് നിരന്തരം ആവശ്യപ്പെടുന്നു എന്നു നാം വാദിക്കുന്നതെല്ലാം നാം തേടും.
സാഹിതി അക്കാദമിയുടെ ഗീതാഹിരണ്യന്‍ സ്മാരക പുരസ്കാരം നേടിയ ‘ജനം(കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിര്‍മ്മിതി)“ എന്ന കഥാസമാഹാരത്തില്‍ പി.വി.ഷാജികുമാര്‍ നമുക്കായി ഇതൊന്നുമല്ല കരുതി വച്ചിരിക്കുന്നത്. ഏറ്റവും പുതിയ തലമുറയിലെ ഈ എഴുത്തുകാരന്‍ “എന്നുടെ ഒച്ച കേട്ടുവോ വേറിട്ട്” എന്ന് തന്റെ കഥകളിലൂടെ നിശബ്ദമായി, നിരന്തരം ചോദിക്കുന്നു.
തീര്‍ത്തും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലം. വികേന്ദ്രീകരിക്കപ്പെടുന്ന മനുഷ്യജീവിതം. നഗരജീവിതം അതിന്റെ എല്ലാ കരുത്തും ഉപയോഗിച്ച് നമ്മില്‍ ഭൂതാവേശം നടത്തുന്ന കാലം.ഗ്രാമീണവും നിഷ്കളങ്കവുമായ ജൈവവ്യവസ്ഥയും സംസാരവും ഭാഷയും ജീവിതവീക്ഷണവും കുഴികുത്തിമൂടി ആകാശക്കോട്ടകള്‍ പടുത്തുയര്‍ത്തുന്ന കാലം. മനുഷ്യന്‍ സാറ്റലൈറ്റ് ജീവിതം ജ്വലിപ്പിക്കുന്ന കാലം. മണ്ണും മരങ്ങളും ജീവജാലങ്ങളും ആകാശമേല്‍ക്കൂരയും അധിനിവേശങ്ങളില്‍ പിളര്‍ന്നൊടുങ്ങുന്ന കാലം. പണവും ആയുധവും കൈക്കരുത്തും ഡിസൈനര്‍സ്വപ്നങ്ങളുമായി കയ്യൂക്കുള്ള കാര്യക്കാര്‍ വേട്ടയാടാന്‍ ഇരകളെ തേടിപ്പിടിക്കുന്ന കാലം. അതിജീവിക്കാന്‍ ശേഷിയില്ലാതെ നേര്‍ത്ത ജീവിതങ്ങളെല്ലാം കീഴടങ്ങുന്ന കാലം. പ്രതിരോധിക്കാന്‍ കഴിയാത്തതിനാല്‍ പീഡകനും ചൂഷകനും കീഴില്‍ എല്ലാ ദേശ്യജീവിതങ്ങളും കിടന്നു കൊടുത്തു സുഖിക്കുന്ന കാലം.
“ഞാന്‍ ബലിയാടായി തുടരുകതന്നെ ചെയ്യും ആരെങ്കിലും അതാകേണ്ടിയിരിക്ക“ എന്ന മനസ്സോടെ കഥയില്‍, ജീവിതത്തില്‍, ഭാഷയില്‍, സംസ്കാരത്തില്‍,പ്രതിരോധത്തില്‍, മനുഷ്യമനസ്സുകളില്‍, ജീവജാലങ്ങളില്‍, സ്നേഹത്തില്‍, കാരുണ്യത്തില്‍, കരച്ചിലില്‍, മരണവൃത്തങ്ങളില്‍, വ്യാപരിക്കുകയാണ്ഷാജിയുടെ എഴുത്തകം. നഷ്ടപ്പെട്ടതും നഷ്ടപ്പെട്ടുപോകുന്നതുമായ ചെറുജീവിതങ്ങളെ പുനരധിവസിപ്പിക്കുന്ന ഒരു ശരണാലയമാണ് ഈ പുസ്തകത്തിലെ കഥകള്‍. അതുകൊണ്ടുതന്നെ അത് അസാധാരണമായ ജീവിതചിത്രങ്ങളാണ് നമുക്കു തരുന്നത്. പുസ്തകത്തിന്റെ അവതാരികയില്‍ തുടങ്ങുന്നു ഈ അസാധാരണത്വം.
ഉത്തരാധുനിക നിരൂപകരുടെയോ ഏതെങ്കിലും ഗോഡ്ഫാദറായ എഴുത്തുകാരന്റെയോ വാക്കുകളുടെ വ്യാഖ്യാനദാനങ്ങള്‍ തേടിപ്പോയില്ല ഈ ചെറുപ്പക്കാരന്‍. പകരം അക്ഷരമറിയാത്ത, അക്കാദമിക് ജാഡകളില്ലാത്ത എന്നാല്‍ താന്‍ പറയാന്‍ പോകുന്ന ദേശത്തിന്റെ ജീവിതത്തെ രക്തത്തിലും ഭാഷയിലും ചേര്‍ത്തുവച്ച കുട്ട്യന്‍ എന്ന തെങ്ങുകയറ്റക്കാരന്റെ വാക്കുകള്‍ തന്റെ കഥകളുടെ ഹൃദയവാതിലായി ചേര്‍ത്തു വച്ചു.
പതിനൊന്നു കഥകളാണ് ജനത്തിലുള്ളത്. എല്ലാ അര്‍ത്ഥത്തിലും കാസര്‍ഗോഡന്‍ ഗ്രാമജീവിതങ്ങള്‍ പകര്‍ത്തുന്നത്. എല്ലാ കഥകളിലും ഇരകള്‍ ഉണ്ട്, അതിനാല്‍ അധിനിവേശകനായ വേട്ടക്കാരനുമുണ്ട്. സഹനവും വിഷാദവും ദുരന്തവും മരണവും കണ്ണീരും നിസ്സഹായമായ ദൈന്യവും ഉണ്ട്. അതേസമയം മാറുന്ന കേരളീയജീവിതങ്ങളുടെ അതിസൂക്ഷ്മമായ പോര്‍ട്രെയ്റ്റുകളുമുണ്ട്. കമ്പോളവല്‍ക്കരണത്തിന്റെ വൈറസ് ബാധ,ഉപഭോഗികളുടെ സ്വാര്‍ത്ഥവഴികള്‍, നാലുകാലില്‍ വീഴുന്ന പൂച്ചയായി എവിടെയും നിലനില്‍ക്കുന്നത്, നോക്കിയിരിക്കെ രൂപമാറ്റം വരുത്തി എന്തിലും കയറിക്കൂടി കാര്യലാഭമുണ്ടാക്കുന്നത്, എല്ലാമെല്ലാം. അത് കഥകളില്‍ ദ്വന്ദ്വങ്ങളെ സൃഷ്ടിക്കുന്നു.
ഒരു പഞ്ചതന്ത്രം കഥ, ചൂട്ട്, രാജാവിന്റെ മക്കള്‍, കുട ചൂടുന്നവര്‍, ബൂര്‍ഷ്വാസിയുടെ സ്പെല്ലിംങ്, ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട, ഒറ്റ, കണ്ണു കീറല്‍, ജനം, അണങ്ങ്, ഈശ്വരന്റെ തുപ്പല്‍ എന്നിവയാണ് കഥകള്‍.
പതിനൊന്ന് കഥകളിലും ഏറിയോ കുറഞ്ഞോ കടന്നുവരുന്ന ആശയങ്ങളോ അവസ്ഥകളോ ഉണ്ട്. അതിലൂടെ കടന്നുപോകുന്നത് ഒരു അനുഭവമാണ്. “ പലിശ, പറ്റുപടി, വൈദ്യനും വാടകയും പങ്കിട്ടെടുത്ത പല കള്ളികള്‍, ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടം”(ചുള്ളിക്കാട്-ഗസല്‍) എന്നു കണ്ടെത്താവുന്ന ഗ്രാമീണ ദൈന്യജീവിതം എല്ലാ കഥകളിലുമുണ്ട്.ആഗോളവല്‍ക്കരിക്കപ്പെടുന്ന ഈ ലോകക്രമത്തില്‍ ജീവിക്കാന്‍ ഒട്ടും അറിയാത്ത മനുഷ്യര്‍. അങ്ങനെ ജീവിതം വഴിവക്കിലുപേക്ഷിക്കുകയോ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്ത ഒട്ടേറെ മനുഷ്യര്‍.
പട്ടിയാണെന്നു കരുതി കുറുക്കന്‍ കുഞ്ഞിനെ വളര്‍ത്തുന്ന പരാജയപ്പെട്ട മായാജാലക്കാരന്‍ എളേപ്പന്റെ കഥയാണ് ഒരു പഞ്ചതന്ത്രം കഥ. സ്വന്തം ജീവിതം എന്താണെന്നു തിരിഞ്ഞുകിട്ടാത്ത മനുഷ്യന്‍ തന്നെയാണതിലെ നായകന്‍. ഭാര്യയുടെ രാത്രിസഞ്ചാരത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കേണ്ടി വരുന്നു അയാള്‍ക്ക്. പക്ഷെ ഒരു തവണ മൂവളാംകുഴി ചാമുണ്ഡിയെ സ്റ്റേജില്‍ അപ്രത്യക്ഷമാക്കുന്ന വിദ്യ പ്രയോഗിച്ച് വിജയിക്കുന്ന അന്ന് അയാള്‍ കശുമാവിന്‍‌തോപ്പില്‍ തൂങ്ങിയാടുന്നു. “വിജയത്തെക്കാള്‍, തോല്‍‌വിയിലെ ലഹരി തോറ്റവനേ അറിയൂ“ എന്ന് അയാള്‍ മുന്‍പ് കഥ ആഖ്യാനം ചെയ്യുന്ന കുട്ടിയോടു പറയുന്നുണ്ട്. അയാള്‍ തൂങ്ങിയാടുന്നതിന്റെ തൊട്ടടുത്ത് കുറുക്കനും മരിച്ചുകിടക്കുന്നു.
ചൂട്ട് എന്ന കഥയില്‍ രാജന്‍ എന്ന ചെറുപ്പക്കാരന്‍ പോലീസില്‍ ചേരുന്നതോടെ വരുന്ന മാറ്റമാണ്. കമ്മ്യൂണിസ്റ്റുകാരനായ ബോള്‍ഷെവിക് ഗോവിന്ദന്റെ മകന്‍ ഏറ്റവും ക്രൂരനായ പീഡകനും മര്‍ദ്ദകനുമായി മാറുന്നുണ്ട്. അടിയന്തരാവസ്ഥയിലെ രാജനെ ഓര്‍ത്താണു ഗോവിന്ദന്‍ മകന്‍ ആ പേരു നല്‍കിയത്. പക്ഷെ അവന്റേത് നെരെ വിപരീത ജീവിതമായി. ഒടുവില്‍ ഗതികെട്ട് ഗോവിന്ദനു തന്നെ അയാളെ തീര്‍ക്കേണ്ടി വരുന്നു. അധികാരം കിട്ടിയാല്‍ ചവുട്ടിയരയ്ക്കപ്പെടുന്നവനും പീഡകനാവുമല്ലോ.
രാജാവിന്റെ മക്കള്‍ എന്ന കഥ മലയാളിയുടെ നടപ്പുശീലത്തെപറ്റി ഉണ്ടായ നല്ല കഥകളില്‍ ഒന്നാണ്. ഒന്നുമല്ലാതിരിക്കെത്തന്നെ എല്ലാമാവുന്ന, ഓരോ ഇടങ്ങളിലും കാര്യം കാണാന്‍ ഓന്തിനെപോലെ ഓരോ രൂപമാകുന്ന മലയാളിയുടെ ഹിപ്പോക്രസി കഥയില്‍ വരുന്നു. മകന് ദിനേശ് ബീഡി സ്കോളര്‍ഷിപ്പിന് വല്യമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റ് തേടിയിറങ്ങുന്ന ഒരാള്‍ പലയിടങ്ങളില്‍ പലരൂപത്തില്‍ പല പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന ‍അവസ്ഥ.അയാൾ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇക്കണോമിക് ടൈംസ് വായിക്കുന്ന,ആഗോളവൽക്കരണത്തെ പൂകഴ്ത്തുന്നവൻ. ബസ്സിൽനിന്നിറങ്ങവെ സ്ത്രീകളുടെ മാറിലും പിൻ‌ഭാഗത്തും തലോടുന്ന അയാൾ പുറത്തിറങ്ങി ആദ്യം കാണുന്ന ഫെമിനിസ്റ്റിനോട് സ്ത്രീപ്രശ്നങ്ങളെപ്പറ്റി പറയൂകയും അവരുടെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നു. നേരെ അയാൾ ജീവനകലയുടെ പൂതിയ ബാച്ചിലേക്ക് അഡ്മിഷൻ എടുക്കുന്നു. നേരേ നടക്കുന്ന അയാൾ ഇടതുപക്ഷസംഘടനയുടെ ജാഥയിൽ കയറി നേതാവിനോട് വിപ്ലവത്തെപ്പറ്റി സംസാരിക്കുന്നു. നേരെ സെക്രട്ടേറിയറ്റിൽ കയറി ഒപ്പിട്ട് അമൃതാനന്ദമയിയുടെ അനുഗ്രഹം വാങ്ങാൻ പോകുന്നു. തെരുവിലൂടെ നടക്കെ ജീവനുവേണ്ടി പായുന്നവനെ അടിച്ചിട്ട് കലാപകാരികൾക്കൊപ്പം ചേരുന്നു. ഒടുവിൽ വീട്ടിലെത്തുമ്പോൾ ജീവിക്കാൻ വകയില്ല്ലാത്ത പട്ടിണിപ്പാവം. നിലപാടില്ലാതെ കുഴങ്ങുന്ന അല്ലെങ്കിൽ വിജയിക്കുന്ന മലയാളിയൂടെ നേർചിത്രമാണീ കഥ.
മരിച്ച സ്വന്തം കുഞ്ഞിനെയും തോളിലിട്ട് കുടചൂടി മഴയത്ത് പുഴ കടന്ന് വീട്ടിലേക്ക് പോകുന്ന ഗംഗൻ. കുട്ടി മരിച്ചതറിയാതെ അവൻ ഉണരുമ്പോൾ നൽകാൻ ഉള്ളീവട സമ്മാനിക്കുന്ന വൃദ്ധൻ. മരിച്ച കുട്ടിക്ക് മഴ കൊള്ളിക്കാതെ നടക്കുന്ന ഗംഗന്റെ ചിത്രം ഒരു വേദനയാണ്.
ബൂർഷ്വാസിയുടെ സ്പെല്ലിംങ് കാണാതെപോയി പത്രത്തിലെ ചിത്രമാവുന്ന ശിവരാമൻ വാഴക്കോട് എന്ന ബാർബർ തന്റെ കാലത്തെയും ജീവിതാവസ്ഥയെയും നോക്കിക്കാണുന്ന രംഗമാണ്. അവിടെ തന്നോടൊപ്പം ചിത്രത്തിലായവരുമായും സംവാദം നടക്കുന്നു. വ്യക്തിബോധവും സമൂഹബോധവും തമ്മിൽ ആശയവും ആവിഷ്കാരവും തമ്മിൽ നിലനിൽക്കുന്ന ‍അന്തരം പ്രത്യേകിച്ചും വിപ്ലവാ‍ശയങ്ങൾ ഈ കഥയിൽ സൂക്ഷ്മദർശിൻനയിലൂടെ കടന്നുപോകുന്നു.
ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട ഗതിപിടിക്കാത്ത ഗ്രാമീണന്റെ ജീവിതവും അവനിൽ നിന്നും എത്രയോ ദൂരേയ്ക്ക് കുതറിപ്പോയ ഒരു ലോകത്തിന്റെയും കഥയാണ്. രാമന്റെ മക്കൾ കണ്ടത്തിൽ നിന്നും കഷ്ടപ്പെട്ട് പെറുക്കിയെടുക്കുന്ന കക്ക വിദേശത്തുനിന്നെത്തുന്ന രാമന്റെ പഴയ സഹപാഠി ബാലന്റെ വീട്ടിലെ മീനുകൾക്ക് ഭക്ഷണമാകുന്ന കാഴ്ച. പകരം ബാലൻ കൊടുക്കുന്നത് ഒരു മസ്സാജർ.ഇത്തരം ദ്വന്ദ്വങ്ങളും സറ്റയറും കഥകളിൽ തുടരെ വരുന്നു.
ഒറ്റ ഒരു റഷ്യൻ നാടോടിക്കഥയുടെ കേരളീയ പരിസരത്തുള്ള ആഖ്യാനം ആണ്. അതിനപ്പുറം നമ്മുടെ ഭരണകൂടങ്ങളും കപടരാഷ്ട്രീയക്കാരും ചേർന്ന് എങ്ങനെ ഒരു ജനതയെ മോഹവലയത്തിലാക്കി മയക്കിക്കിടത്തി ഇല്ലായ്മ ചെയ്യുന്നു എന്നാണ് പറയുന്നത്. മനസ്സിൽ നന്മ സൂ‍ക്ഷിക്കുന്നവൻ കൂട്ടത്തിൽ ഒറ്റയായിരിക്കുമെന്നും അവനെ ആരും കണക്കിലെടുക്കില്ലെന്നും അവന്റെ വാക്കുകൾ ആരും വിശ്വസിക്കുകയില്ലെന്നും ഇവാന്റെ അനുഭവങ്ങൾ പഠിപ്പിക്കുന്നു. സ്ത്രീയുടെ നേരേ ഒരു പൊതുസമൂഹം ഒന്നാകെ മാരകമായ കുറ്റകൃത്യം നടത്തുന്നതിന്റ തെളിവും കഥയിലുണ്ട്.
ഈശ്വരന്റെ തുപ്പൽ നന്മനിറഞ്ഞവൻ പരാജയപ്പെട്ടുപോകുന്നതിന്റെ വേറൊരു ദൃശ്യമാണ്. കതിർ എന്ന ഫോട്ടോഗ്രാഫർ കുത്തകകമ്പനികൾക്ക് പരസ്യം ചെയ്തുകൊടുക്കുന്നു.ബോൺ‌വിറ്റയ്ക്ക് വേണ്ടി എല്ലും തോലുമായ സ്വന്തം മക്കളെ ആണയാൾ ക്യാമറയ്ക്ക് മുൻ‌പിൽ നിരത്തുന്നത്. തന്റെ പട്ടിണിയിലും കൂട്ടുകാരനെ തുണയ്ക്കുന്നു. ഒടുവിൽ നന്മയുടെ ഭാരം കയറി അയാൾ ക്ഷയിക്കുന്നു. എല്ലാ നന്മകളെയും പിന്നിലുപേക്ഷിച്ചു, വ്യവസ്ഥയോട് സമരസപ്പെട്ട സുഹൃത്ത് ജീവിതത്തിൽ മുന്നേറുന്നു. അതും കതിർ തന്നെ.
ജനം ഒരു ദുരന്തത്തിന്റെ ഡോക്യുമെന്ററി ആണ്. മാ‍ലിങ്കൻ തന്റെ ചായക്കട പറിച്ചെടുത്ത് പുതുതായി സ്ഥാപിച്ച ടൂറിസം കോട്ടയുടെ മുന്നിൽ സ്ഥാപിക്കുന്നു. അത് ചിലരുടെ തന്ത്രമായിരുന്നു. ആദിവാസിയെ ഫ്ലാറ്റിൽ ത്‍ാമസിപ്പിക്കുന്ന പോലെ. അധിൻനവേശകന്മാർക്കുള്ള കാഴ്ചദ്രവ്യമായിരുന്നു മാലിങ്കൻ.ഒടുവിൽ ഭാര്യയുടെ ആത്മഹത്യ. മാലിങ്കൻ പുതിയ വ്യവസ്ഥയെ വിവരിക്കുന്ന ഗൈഡ് ആകുന്ന ദാരുണ ദൃശ്യം. ആരൊക്കെയൊ മനുഷ്യന്റെ തനിമയാർന്ന ജീവിതത്തിനു മുകളിൽ ഗൂഡാലോചന നടത്തുന്നതിന്റെ വിഷ്വലൈസേഷൻ ആണ് ഈ കഥ.
അണങ്ങും അത്തരത്തിലൊരു കടന്നുകയറ്റത്തിന്റെ കഥയാണ്. ഭൂമിക്കുമുകളിലും മനുഷ്യന്റെ പൈതൃകങ്ങൾക്ക് മുകളിലും മാഫിയകൾ പണവും യന്ത്രവും കയ്യൂക്കുമായി ഇരച്ചുകയറുമ്പോൾ സുഗതന് പിതൃക്കളുടെ കിടപ്പാടം പോലും നഷ്ടമാവുന്നു. അയാളെപ്പോലെയുള്ള ഒരു ഗ്രാമീണനും ഈ പിശാചുബാധയെ പ്രതിരോധിക്കാനാവുമോ?
ജീവിതത്തിൽ നിന്നും എല്ലാ വൈകാരികതകളെയും മാറ്റിനിർത്തി ഒരു പ്രതിമയുടെ ജീവിതം ജീവിക്കേണ്ടി വരുന്ന സ്നേഹയുടെ കഥയാണ് കണ്ണുകീറൽ. തന്റെ മുൻപിൽ നെഞ്ചുപിളർക്കുന്ന ജീവിതം പറഞ്ഞു കരയാനെത്തുന്നവർക്ക് മുന്നിൽ ചാനലിനുവേണ്ടി നിർവികാരിതയോടെ ഇരുന്നു ചരിത്രം സൃഷ്ടിക്കുന്നു സ്നേഹ. ഓർവെല്ലിന്റെ 1984ലെ മനുഷ്യരെപ്പോലെ. തെരുവിൽ ഒരു പെൺകുരുന്ന് ചീന്തിയെറിയപ്പെടുമ്പോഴും അവൾക്ക് അതേ പ്രതിമാഭാവത്തൊടെ നിൽക്കാനാ‍കുന്നു. നമ്മുടെ കാലത്തെ മനുഷ്യർ ഇതല്ലാതെ മറ്റെന്ത്?
പ്രണയത്തിന്റെ അസാന്നിധ്യമാണ് ഈ കഥകളിലെ ഒരു വ്യതിരിക്തത . പക്ഷെ രതി ഉണ്ടുതാനും. രതി എന്നത് സ്ത്രീകള്‍ക്ക് നേരേ നടത്തുന്ന കടന്നുകയറ്റത്തിന്റെ
രൂപത്തിലാണ് അധികവും പ്രത്യക്ഷമാവുന്നത്. രാജാവിന്റെ മക്കളില്‍ ബസ്സില്‍ സ്ത്രീയുടെ
നെഞ്ചിനു നേരേ പോകുന്ന ആണ്‍കൈയുണ്. ഒറ്റയില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അമൃതേത്ത് നടത്തി മരണപ്പെടുന്ന കൌമാരപ്പെണ്‍കുട്ടിയുണ്ട്. ജനത്തില്‍ സ്കൂള്‍കുട്ടിയുമായി
രതിയിലേര്‍പ്പെറ്റുന്ന സതീശനുണ്ട്.തൊട്ടപ്പൂറത്തപ്പോള്‍ ഗതികെട്ട ഒരു സ്ത്രീ കഴുത്തില്‍ കയറു കുരുക്കുന്നുണ്ട്. കണ്ണുകീറലില്‍ പെണ്‍കുരുന്നിനെ ആല്‍ത്തറയില്‍ പരസ്യമായി ചീന്തിയെറിയുന്ന പുരുഷത്വം ഉണ്ട്.ബൂര്‍ഷ്വാസിയുടെ സ്പെല്ലിംഗില്‍ ശിവരാമന്‍ ബലാ‍ത്സംഗത്തില്‍ ആകൃഷ്ടനാകുന്നുണ്ട്. ദുരിതമനുഭവിക്കുകയൊ കീഴടങ്ങുകയോ കുടുംബത്തിനു വേണ്ടി ബലിയാടാവുകയോ അതിജീവിക്കുകയോ പൊട്ടിത്തെറിക്കുകയോ നിര്‍വികാരയാവുകയോ
ചെയ്യുന്ന സ്ത്രീകള്‍ കഥയില്‍ എമ്പാടുമുണ്ട്.
കഥയിലെല്ലാം ഇടതുപക്ഷരാഷ്ട്രീയത്തോടുള്ള ചായ്‌വും അതിന്റെ പരിണാമത്തിലുള്ള ആശങ്കയുമുണ്ട്. ബൂര്‍സ്വാസിയുടെ സ്പെല്ലിങില്‍ പത്രത്തിലെ കാണ്മാനില്ല എന്ന പരസ്യത്തില്‍ പെട്ടുപോയ ശിവരാമന്‍ അടുത്ത പേജിലുള്ള സെറീന വില്യംസ് എന്ന റ്റെന്നീസ് കളിക്കാരിയോട് സാങ്കല്പിക സംഭാഷണത്തിലേര്‍പ്പെടുന്നു.
സെറീന പറയുന്നു.“ ഐ ലവ് മീ, ഐ ലവ് എവരിതിംഗ് എബൌട്ട് മീ, ഐ ലവ് മൈ ലെഗ്സ്, മൈ ഇയേഴ്സ്, മൈ ലിപ്സ്, ആന്റ് മൈ എയ്സ്, ഐ തിങ്ക് ഇറ്റ് ഈസ് ഇമ്പോര്‍ട്ടന്റ് ഫോര്‍ എവരിവണ്‍ ടൊ ലവ് ദെംസെല്വ്സ്” ശിവരാമന്‍ എന്ന ഫോട്ടോ റിയാക്റ്റ് ചെയ്യുന്നു. എടീ കുരുപ്പേ, സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത അമേരിക്ക എന്ന വൃത്തികെട്ട രാഷ്ട്രത്തിന്റെ ഉടപ്പിറന്നവളെ, നീ ഇപ്പം പറഞ്ഞ വ്യക്തിയുടെ രാഷ്ട്രീയമുണ്ടല്ലോ, അത് നീയും നിന്റെ ചേച്ചിയും നിന്റെ വല്യച്ഛനും പിന്നെ നിറ്റെ അമേരിക്കയും കൊണ്ടുനടന്നാല്‍ മതി. ഞങ്ങള്‍ക്കതിനാവില്ലടീ, എനിക്ക് ഞാന്‍ മാത്രമായി ഒന്നുമില്ലാന്നും ഞാന്‍ ഞങ്ങളാവുമ്പം മാത്രേ ജീവിതത്തിന്റെ നേരായ ചക്കക്കുരു പുഴുങ്ങി വയ്ക്കപ്പെടുന്നുള്ളൂ എന്ന് വിശ്വസിക്കുകയും അങ്ങനെ ജീവിക്കുകയും ചെയ്യുന്നവരാണ്ട്രീ ഞങ്ങള്‍. എന്റെ ചുണ്ടത്ത് ലിപ്സ്റ്റിക് നേരാംവണ്ണം ഇട്ടിട്ടുണ്ടോന്നല്ല, വേറൊരുത്തന്റെ ലിപ്സ് വെള്ളം കിട്ടാതെ, ചോറ് കിട്ടാതെ വരണ്ടിട്ടുണ്ടോ എന്നാണ്ടീ ഞങ്ങള്‍ നോക്കുന്നത്.ഈ ജീവിതംന്ന് പറേന്നത് അതു തന്നെയാണ്”
എവിടെയാണ് നിൽക്കുന്നതെന്ന് എഴുത്തുകാരൻ വെളിപ്പെടുത്തുകയാണ്. താൻ ചേർന്നുനിൽക്കുന്ന പ്രത്യശാസ്ത്രം മനുഷ്യസ്നേഹം മാത്രമല്ല ജൈവപ്രകൃതിയോടുള്ള കൂറായിട്ടാണ് കഥകളിൽ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ തന്നെ പല കഥകളിലും തത്വചിന്താപരമായ മറിച്ച് മാര്‍ഗിച്ച്ച് പങ്കുവയ്ക്കുന്നുണ്ട്.”ബൂർഷ്വാസിയുടെ സ്പെല്ലിങ് എഴുതിനോക്കുന്ന കഥാനായകൻ അമ്പരക്കുന്ന ഒരു അവസ്ഥ ഉണ്ട്. ഓരോ എഴുത്തിലും അത് ഇങ്ക്വിലാബിന്റെ അടുത്ത് വന്നു നിൽക്കുന്നു എന്നതാണ്.ജനം അടക്കം മിക്ക കഥകളും ഈ സന്ദേഹം പേറുന്നുണ്ട്. ദുരിതവും പട്ടിണിയും യാതനയും വിഷാദവും മരണവും കീഴടങ്ങലും ഇരയാക്കലും നിസ്സഹായതയുമെല്ലാം കഥകളിൽ നിറഞ്ഞു നിൽക്കുന്നു. അതിന്റേതായ ഒരു അസ്തിത്വപ്രതിസന്ധി ഏവരും അനുഭവിക്കുന്നുണ്ട്. വളരെ ചെറിയ മനുഷ്യർ വരെ കഥകളിൽ പലപ്പോഴും
ഫിലോസഫിക്കലായി മാറുന്നുമുണ്ട്.
എല്ലാ കഥകളിലും മഴയുണ്ട്. അത് ഒരു സൌന്ദര്യചിത്രീകരണമല്ല. അകത്ത് കണ്ണീരിന്റെ തീമഴ പെയ്യുന്ന മനുഷ്യരുടെ കൂടെ എപ്പൊഴും മഴ നടക്കുന്നു. കഥകളിലെല്ലാം സ്ത്രീകളും കുട്ടികളും സവിശേഷമായ പരിഗണനയോടെ പരിചരിക്കപ്പെടുന്നു. കരുണയുടെ കണ്ണുകൾ സദാ അവരെ പിൻ‌തുടരുന്നു. എല്ലാ കഥകളിലും മനുഷ്യന്റെ ചുറ്റിലും ജീവിതപൂർത്തീകരണത്തിനായി ജീവജാലങ്ങൾ കടന്നു വരുന്നു. മഴപ്പാറ്റയും മഞ്ഞളാട്ടയും തെയ്യം തവളയും എല്ലാമെല്ലാം. പുഴയും തോടും ഗ്രാമവും മണ്ണും മരവും കൃഷിജീവിതവുമെല്ലാം ചേർന്ന ഒരു ജൈവപ്രപഞ്ചമാണ് കഥകളുടെ പശ്ചാത്തലം. അതുകൊണ്ടുതന്നെ ഇവയുടെയെല്ലാം തകർച്ചകൾ സൃഷ്ടിക്കുന്ന ഭീഷണതകളും കഥയുടെ ആന്തരികതയിലുണ്ട്.
ഉപഭോഗതാല്പര്യങ്ങളും അധിനിവേശശക്തികളുടെ കടന്നുകയറ്റങ്ങളും തനിമയാർന്ന ജീവിതപരിസ്ഥിതികളിൽ വരുത്തുന്ന കേടുപാടുകൾ കഥകളുടെ ഉള്ളിൽ വല്ലാതെ നീറിപ്പിടിച്ചു കിടക്കുന്നുണ്ട്. ജനം, ഈശ്വരന്റെ തുപ്പൽ, രാജാവിന്റെ മക്കൾ,അങ്ങനെ മിക്ക കഥകളിലും ആഗോളീകരണമടക്കമുള്ള പുതിയ ക്രമങ്ങൾ കടന്നുകയറുന്നതിന്റെ മുന്നറിയിപ്പുകളുണ്ട്. മലയാളത്തിൽ ഏറ്റവുമധികം അടിക്കുറിപ്പുകൾ ചേർക്കുന്ന കഥാകാരൻ ഷാജി ആയിരിക്കും. അത്രയേറെ നാട്ടുപദങ്ങളും പ്രയോഗങ്ങളും കഥയിൽ കലരുന്നു. കഥകളുടെ പേരുകൾ തന്നെ ഉദാഹരണം.തികച്ചും അസംസ്കൃതം എന്നു നാം വിവക്ഷിക്കാൻ സാധ്യതയുള്ള ഒരു ലോകത്തോട് ചേർന്നു നിൽക്കാൻ എഴുത്തുകാരൻ കാരുണ്യം സൂക്ഷിക്കുന്നു.
കഥ പറയാനല്ല ജീവിതത്തെ സംബന്ധിച്ച ചില തീർപ്പുകൾ ആശയങ്ങൾ കഥയിൽ കലർത്താനാണ് ഷാജിക്ക് താല്പര്യം. അതുകൊണ്ടുതന്നെ കഥാസന്ദർഭങ്ങളെ വല്ലാതെ സംഗ്രഹിക്കുന്ന രീതികൾ കഥയിലെല്ലാമുണ്ട്. കഥകളിലെല്ലാം ഫാന്റസിയുടെ ഒരു ലോകം തെളിയുന്നു. അതാകട്ടെ യാഥാർത്ഥ്യത്തെ വെല്ലുന്ന ജീവിതചിത്രങ്ങൾ സമ്മാനിക്കുന്നതും. ബിംബങ്ങളിലൂടെ, രൂപകങ്ങളിലൂടെ ചിന്തിക്കാനുള്ള ഒരു പ്രവണത സമകാലികരായ മറ്റു കഥാകാരന്മാരിൽ നിന്നും ഷാജിയെ മാറ്റിനിർത്തുന്നു. ഈ രീതി കഥയിലെ ഭാഷയെ അല്പം ഭാരമുള്ളതും ആഴമുള്ളതും കവിതയോടു ചേർന്നു നിൽക്കുന്നതുമാക്കുന്നു.
നാം വിചാരിക്കുന്നത്ര സന്തോഷിക്കാനുള്ളതല്ല ഈ ലോകജീവിതം എന്ന ഒരു താക്കീത് മുന്നോട്ടു വയ്ക്കാൻ ഈ കഥകൾ ശ്രമിക്കുന്നുണ്ട്.ജീവിതമെന്നാൽ ഒരാൾ ജീവിക്കുന്നതല്ലെന്നും മറിച്ച് ഒരാൾ ഓർത്തെടുക്കുന്നതാണെന്ന് മാർക്കേസിന്റെ ഒരു വാക്യം പുസ്തകത്തിന്റെ മുഖവാക്യമായി ഷാജി ഉപയോഗിക്കുന്നുണ്ട്. മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരം അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ സമരമാണെന്ന മിലാൻ കുന്ദേരയുടെ വാക്യം കൂടി ചേർത്തുവച്ചാൽ കഥകളുടെ ഉള്ളകമാകും.
കുട്ട്യൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. .........“ഇതിനൊക്കെ ഇടയിൽ നിന്നെപ്പോഴോ മലവെള്ളം പോലെ സമയമില്ലാസമയത്ത് കേറിവരുന്ന ഒരു വലിയ നെലവിളിയുണ്ട്. നെഞ്ചില് ഐസ്കട്ടപോലെ കട്ടപിടിച്ച് പുറത്ത് കാട്ടാനാവാതെ ചൂണ്ടേല് കെണിഞ്ഞ മീനിനെപ്പോലെ നമ്മളെ ഇങ്ങനെ വലിച്ചുകൊണ്ടുപോകുന്ന ഒരു വലിയ കരച്ചിൽ. അതെഴുതി വെക്കാൻ ഏത് കഥയ്ക്കാകും? ഏത് കഥയ്ക്കാകും?“ ഈ ചോദ്യത്തിനുള്ള മറുകുറി പോലെ ചെറിയ മനുഷ്യരുടെ വലിയ നിലവിളികൾ പകർത്തിയെഴുതാനുള്ള ധീരമായ ശ്രമങ്ങളാണ് ജനത്തിൽ സമാഹരിച്ചിരിക്കുന്നത്.
******************************
ജനം(കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിർമ്മിതി)
പി.വി. ഷാജികുമാർ.
ഡി.സി.ബുക്സ്.
വില : 40 രൂപ

53 comments:

Readers Dais said...

പ്രിയപ്പെട്ട സുഹൃത്തേ ,
ജനം എന്ന പുസ്തകവും , അതെഴുതിയ ഷാജിയെയും പരിച്ചയപെടുത്തുന്നത് വഴി , എന്നെ പോലെ ഒരു പ്രവാസിയ്ക് വായനയുടെ ഒരു ജാലകം തുറന്നു തരികയാണ് താങ്കള്‍ ,
പുസ്തകത്തെ കുറിച്ചുള്ള താങ്കളുടെ വിവരണം അത് എത്രയും വേഗം വായിക്കാന്‍ പ്രേരിപ്പിക്കുന്നു , (ഇവിടെ പുസ്തകശാലകള്‍ ഇല്ലെങ്കിലും )..
വികസനങ്ങള്‍ എല്ലാം അബദ്ധം എന്ന ധ്വനി കൂടി ഉണ്ടോ പുസ്തകത്തില്‍ ?
താങ്കളുടെ ഈ പരിശ്രമം പ്രശംസനീയം തന്നെ .....

കൂതറHashimܓ said...

‘ജനം‘ വായിക്കാന്‍ തീരുമാനിച്ചു

സലാഹ് said...

Will read

പട്ടേപ്പാടം റാംജി said...

ജനം എന്ന പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി.
വിശദമായിതന്നെ എഴുത്തുകാരനെയും പുസ്തകത്തിലെ എഴുത്തിനെപ്പറ്റിയും പറഞ്ഞു.
ഇനി അതു വായിക്കണം.
അതിനായി ശ്രമിക്കട്ടെ.

Anonymous said...

ഈ പരിചയപെടുത്തലിന് നന്ദി മാഷേ ....ജനം ജനങ്ങളുടെ സ്വന്തം ആവട്ടെ ...

Vayady said...

അക്ഷരങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞു വരുന്ന ഇക്കാലത്ത് പുതിയ തലമുറയിലെ പി.വി.ഷാജികുമാര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍‌ഹിക്കുന്നു. പുസ്തക താളുകളില്‍ നിന്നും ഭാവനയില്‍ ഒരു ലോകം തന്നെ സൃഷ്ടിച്ചെടുക്കാനുള്ള അല്‍‌ഭുതകരമായ കഴിവ്‌ മനഷ്യന്‌ മാത്രമേയുള്ളു.. ഈ ലേഖനം വായിച്ചപ്പോള്‍ എനിക്ക് വീണ്ടും വായനയുടെ ലോകത്തേയ്ക്ക് മടങ്ങാന്‍ കൊതിതോന്നുന്നു.

ഷാജികുമാറിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന്‌ നന്ദി.

രാജേഷ്‌ ചിത്തിര said...

ഷാജിയുടെ നിലപാടുകളുടെ പരിശ്ചേദമായി നിരൂപണം ചെയ്യപ്പെട്ട ഈ കഥാസമാഹാരം പരിചയപെടുത്താനുള്ള ഈ ശ്രമം
അഭിനന്ദാര്‍ഹം തന്നെ ശ്രീ.സുരേഷ്.
ഷാജിയുടെ ബ്ലോഗ് അല്ലാതെ പുസ്തകം വായിക്കാത്തതിനാല്‍ ഒന്നും പറയാനവുന്നില്ല.

ഷാജിയില്‍ ഭാവിയിലെ ഒരു കഥാകാരന്‍ ഉണ്‍ടെന്ന വിശ്വാസം ഒന്നു കൂടി ഉറപ്പിക്കുന്നു.

രാജേഷ്‌ ചിത്തിര said...

ഷാജിയുടെ നിലപാടുകളുടെ പരിശ്ചേദമായി നിരൂപണം ചെയ്യപ്പെട്ട ഈ കഥാസമാഹാരം പരിചയപെടുത്താനുള്ള ഈ ശ്രമം
അഭിനന്ദാര്‍ഹം തന്നെ ശ്രീ.സുരേഷ്.
ഷാജിയുടെ ബ്ലോഗ് അല്ലാതെ പുസ്തകം വായിക്കാത്തതിനാല്‍ ഒന്നും പറയാനവുന്നില്ല.

ഷാജിയില്‍ ഭാവിയിലെ ഒരു കഥാകാരന്‍ ഉണ്‍ടെന്ന വിശ്വാസം ഒന്നു കൂടി ഉറപ്പിക്കുന്നു.

സോണ ജി said...

ഈ പരിചയപെടുത്തല്‍ അഭിനന്ദനാര്‍ഹം സുരേഷേട്ട...ഇനിയും പുതിയ എഴുത്തുകാരേയും വെളിച്ചത്തു കൊണ്ടു വരൂ...........

Anonymous said...

അപ്പോള്‍ ജനം വായിക്കാം അല്ലേ? And thanx for introducing new gen writers.

ബിഗു said...

Sureshetta great work, well done. I am expecting more from you.

ആയിരത്തിയൊന്നാംരാവ് said...

നന്ദി . ഉടന്‍ വായിക്കാം

മുരളിക... said...

ഷാജിയുടെ കഥകള്‍ തരുന്ന അനുഭവം ഒന്ന് വേറെയാണ്.
പുനര്‍ ചിന്തകള്‍ക്ക് അവസരമോരുക്കിയതിനു നന്ദി,

ശ്രീ said...

പരിചയപ്പെടുത്തല്‍ നന്നായി, മാഷേ

perooran said...

ingerute interview jai hindil kandirunnu

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ദുരിതവും പട്ടിണിയും യാതനയും വിഷാദവും മരണവും കീഴടങ്ങലും ഇരയാക്കലും നിസ്സഹായതയുമെല്ലാം കഥകളിൽ നിറഞ്ഞു നിൽക്കുന്ന ജനം തൽക്കാലം വയിക്കാൻ പറ്റില്ലിവിടെ...
ഈ ഇളം കഥാകാരനെ പരിചയപ്പെടുത്തിയതിൽ നന്ദി മാഷെ....

( O M R ) said...

Anwar Abdulla എന്നയാള്‍ എഴുതിയ D C booksന്റെ 'അലിഗഡില്‍ ഒരു പശു' ഈ ഇനത്തില്‍ പെടുന്ന ഒരു സമാഹാരമാണ്. നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ട്ടിച്ചു അവയ്ക്ക് ജീവന്‍ പകരുന്ന ഒരസാധാരണ രീതിയാണ് ഇതിലെ കഥകളില്‍. അനുവാചകരില്‍ പുതിയൊരു ഉണര്‍വ്വ് നല്‍കുന്ന ഇത്തരം കഥയെഴുത്തുകാരെ വായനക്കാര്‍ ഇനിയും അറിയേണ്ടിയിരിക്കുന്നു.

ഒഴാക്കന്‍. said...

ജനം, തീര്‍ച്ചയായും വായിക്കും!

താങ്കളുടെ ഈ വിവരണത്തിന് അതിയായ നന്ദി ഇനിയും ഇതുപോലുള്ളവ പരിജയപെടുത്തു ദയവായി.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ജനം ഇത് വായിക്കുമോ എന്നെനിക്കറിയില്ല, പക്ഷെ ഞാന്‍ ജനം വായിക്കും.(ഇന്ഷാ അള്ളാ)

അലി said...

ഈ പരിചയപെടുത്തലിന് നന്ദി

അരുണ്‍ കായംകുളം said...

താങ്കളുടെ ഈ പരിചയപെടുത്തലിന് നന്ദി.ജനം വായിക്കും,തീര്‍ച്ച.

ഉമേഷ്‌ പിലിക്കൊട് said...

:-)

Anonymous said...

എഴുത്തിനോടും വാ‍യനയോടും പുറം തിരിഞ്ഞു നിൽക്കുന്ന ജനങ്ങളുള്ള ഈ കാലഘട്ടത്തിൽ പുതുതലമുറയിലെ ഷാജിയെ പോലുള്ള എഴുത്തുകാർ എഴുത്തിന്റെ ലോകത്ത് എന്നും തിളങ്ങി നിൽക്കട്ടെ ..ഷാജിക്കു ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ എന്നശംസിക്കുന്നു.. പാവപ്പെട്ട ജനത്തിന്റെ കൂട്ടുകാരായ ദുരിതവും പട്ടിണിയും യാതനയും വിഷാദവും മരണവും കീഴടങ്ങലും ഇരയാക്കലും നിസ്സഹായതയുമെല്ലാം കൈകോർത്തു പിടിച്ച ഈ ജനത്തിന്റെ വിയർപ്പിന്റെ ഗന്ധവും കണ്ണീരിന്റെ ഉപ്പു രസവുമെല്ലാം പരിചയപ്പെടുത്തലിലൂടെ പറഞ്ഞു തന്ന മാഷിനു ഭാവുകങ്ങൾ ... ഈ ജനത്തെ അറിയാൻ ഞാനും ശ്രമിക്കും. .

നൗഷാദ് അകമ്പാടം said...

"ജനം" പരിചയപ്പെടുത്തിയതിന് നന്ദി..
ഈ പുസ്തകം വായനാലിസ്റ്റില്‍ കുറിച്ചിടുന്നു..
വെക്കേഷനില്‍ നാട്ടില്‍ പോവുമ്പോള്‍ മാത്രമാവും കയ്യില്‍ കിട്ടുക..
എന്നാലും സാരമില്ല..കാത്തിരിക്കാം..( ഞങ്ങള്‍ അതൊക്കെ നന്നായി പഠിച്ചല്ലോ!)
കഴിഞ്ഞ തവണ ഒപ്പം പോന്നതില്‍ മുഖ്യന്‍ പൗലോയായിരുന്നു..
(ഇന്‍ഷാ അല്ലാഹ്) ഇത്തവണയും കുറച്ചായി ലിസ്റ്റില്‍.."ആടുജീവിതമ"ടക്കം..
മാഷേ..ഇങ്ങനെ നല്ല ചിലത് ഇപ്പോഴും
(ചാനല്‍ / റിയാലിറ്റി അതിപ്രസരത്തിന്റെ കാലം)
പൊട്ടിമുളക്കുന്നു എന്നറിയുമ്പോള്‍ ഉള്ള് സന്തോഷമാവുന്നു..
ആശംസകളോടെ...

($nOwf@ll) said...

ശരിക്കും സന്തോഷായി. എന്റെ ബുക്ക്‌ ഇറങ്ങിയാലും നല്ലത് പറയാന്‍ മാശുണ്ടല്ലോ..
(ഹി..ഹീ..)

ജോയ്‌ പാലക്കല്‍ said...

" എല്ലാ കഥകളിലും ഇരകള്‍ ഉണ്ട്, അതിനാല്‍ അധിനിവേശകനായ വേട്ടക്കാരനുമുണ്ട്"

അതെ,ഇരകള്‍ എന്നും ഒന്നുതന്നെ..വേട്ടക്കാര്‍ മാറികൊണ്ടേയിരിയ്ക്കും..
ഒരുകാലത്തെ സംരക്ഷകര്‍പോലും വേട്ടക്കാരായി പരിണമിയ്ക്കുന്ന കാലം!!
പുതിയ കഥാകാരനെ പരിചയപ്പെടുത്തിയതിന്‌ ഏറേ അഭിനന്ദനങ്ങള്‍!!
ആശംസകളോടേ..

sm sadique said...

ജനം ഞാനും വായിക്കും.

വഷളന്‍ | Vashalan said...

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാമാന്യ ജനങ്ങള്‍... ഹിപ്പോക്രസിയോ പടിച്ചു നില്‍ക്കാനുള്ള വ്യഗ്രതയോ കൊണ്ട് ഒന്നുമല്ലാതെ എല്ലാമാണെന്നു മേനി ചമയുന്ന മദ്ധ്യവര്‍ഗം... പിച്ചത്തെരുവോരത്ത് നക്ഷത്രഗോപുരങ്ങളിലെ ഈ നാട്ടുകാരല്ലാത്ത വരേണ്യ വര്‍ഗം... പരസ്പരം കൊട്ടിയടയ്ക്കപ്പെട്ട കോഷ്ഠങ്ങള്‍... ഇങ്ങനെ പോകുന്നു നമ്മുടെ ജനത്തിന്റെ പരിച്ഛേദം...

പുതിയ തലമുറയിലെ ഷാജികുമാറിനെ പരിചയപ്പെടുത്തിയതിനു നന്ദി. വായിക്കാന്‍ ആഗ്രഹം തോന്നുന്നു. ഇനി നാട്ടില്‍ വരുമ്പോള്‍ വാങ്ങി വായിക്കാം.

കുഞ്ഞൂസ് (Kunjuss) said...

സുരേഷ്ജീ, താങ്കളുടെ ഈ പരിചയപ്പെടുത്തലിനു വളരെ നന്ദി.അല്ലായിരുന്നുവെങ്കില്‍ എന്നെപ്പോലുള്ള പ്രവാസികള്‍ "ജനം"അറിയാതെ പോകുമായിരുന്നു. ഇവിടെ കിട്ടില്ല എങ്കിലും നാട്ടില്‍ നിന്നും വരുത്തിയോ ഓണ്‍ലൈന്‍ വഴി വാങ്ങിയോ ഒക്കെയാണ് പുസ്തകങ്ങള്‍ വായിക്കുന്നത്.തീര്‍ച്ചയായും 'ജനം'വായിക്കും.ഷാജികുമാറിനു എല്ലാ ആശംസകളും...!

junaith said...

ഈ പരിചയപ്പെടുത്തലിനു വളരെ നന്ദി സുരേഷ്..തീര്‍ച്ചയായും വാങ്ങി വായിക്കും..

Echmukutty said...

വായിക്കും തീർച്ച.
ഷാജിയുടെ ബ്ലോഗ് കാണുന്നുണ്ട്.
വാക്കുകളുടെ അഗ്നിസ്പർശം അറിയുന്നുണ്ട്.
നന്ദി.

ഹംസ said...

“ജനം” എന്ന പുസ്തകവും പി.വി.ഷാജികുമാര്‍ എന്ന എഴുത്തുകാരനെയും പരിചയെപ്പെടുത്തിയതിനു നന്ദി.

കണ്ണൂരാന്‍ / Kannooraan said...

പഴയ എഴുത്തുകാര്‍ കല്ലിവല്ലി. പുതിയ എഴുത്തുകാര്‍ക്ക് സ്വാഗതം.
(മാഷിനുള്ള മറുപടി അവിടെത്തന്നെയിട്ടു)

Manoraj said...

വായിക്കാൻ കഴിഞ്ഞിട്ടില്ല ഇത് വരെ. തീർച്ചയായും വായിച്ചിരിക്കും. ഒപ്പം ഇതേ ഷാജിക്കാണോ ഇത്തവണ മലയാറ്റൂർ അവാർഡ്?

siya said...

ആദ്യമായി ആണ് ഇത് വഴിയും ..പി.വി. ഷാജികുമാർ ഒരു പരിചയപെടുത്തല്‍ ആണ് ആദ്യം വായിച്ചതും .എന്തായാലും ആ നല്ല മനസിനും നന്ദി പറയുന്നു ...ഇനിയും ഇത് വഴി വരാം എല്ലാ വിധ ആശംസകളും ...

Kalavallabhan said...

ഞാനിവിടെ കാണുന്നത് ശ്രീ ഷാജിയുടെ പുസ്തകത്തെയല്ല.
ഞാനിവിടെ കാണുന്നത് ശ്രീ എൻ ബി സുരേഷിന്റ് നിരൂപണത്തിലുള്ള കഴിവിനെയാണു.
നല്ലൊരു നിരൂപകന്റെ എല്ലാ കഴിവുകളും കാണാൻ കഴിയുന്നു. അതെ ഒരുപക്ഷെ മാതൃഭൂമി യിലും കുറേക്കാലം ഉണ്ടായിരുന്നതിനാൽ കൂടിയായിരിക്കും.

“ജന” ത്തിനെപ്പറ്റി ജനങ്ങൾക്ക് ശരിയായ ഒരു ചിത്രമായിരിക്കും വരച്ചു കാട്ടിയിരിക്കുന്നത് എന്ന് വിസ്വസിക്കുന്നു.

Kalavallabhan said...

ഞാനിവിടെ കാണുന്നത് ശ്രീ ഷാജിയുടെ പുസ്തകത്തെയല്ല.
ഞാനിവിടെ കാണുന്നത് ശ്രീ എൻ ബി സുരേഷിന്റ് നിരൂപണത്തിലുള്ള കഴിവിനെയാണു.
നല്ലൊരു നിരൂപകന്റെ എല്ലാ കഴിവുകളും കാണാൻ കഴിയുന്നു. അതെ ഒരുപക്ഷെ മാതൃഭൂമി യിലും കുറേക്കാലം ഉണ്ടായിരുന്നതിനാൽ കൂടിയായിരിക്കും.

“ജന” ത്തിനെപ്പറ്റി ജനങ്ങൾക്ക് ശരിയായ ഒരു ചിത്രമായിരിക്കും വരച്ചു കാട്ടിയിരിക്കുന്നത് എന്ന് വിസ്വസിക്കുന്നു.

Shajikumar said...

നന്ദി...സുരേഷേട്ടന്‍സ്...
നല്ല വാക്കുകള്‍ക്കും..
നല്ല വായനയ്ക്കും..
സ്‌നേഹപൂര്‍വ്വം
ഷാജി

»¦മുഖ്‌താര്‍¦udarampoyil¦« said...

നന്നായി ഈ പരിചയപ്പെടുത്തല്‍.
‘ജനം‘ വായിച്ചിട്ടില്ല.
വായിക്കണം...

jyo said...

എഴുത്തുകാരനേയും,പുസ്തകത്തേയും മനോഹരമായ ഭാഷയില്‍ പരിചയപ്പെടുത്തിയതിന് നന്ദി-നാട്ടില്‍ പോകുമ്പോള്‍ വാങ്ങി വായിക്കുന്നതാണ്.

ഭാനു കളരിക്കല്‍ said...

appozhini shajiyute pusthakam thetipitichchu vayichittu thanne baakki karyam. mashate abhiprayangalkku appol marupati nalkaam.

ജിപ്പൂസ് said...

വായിക്കണം മാഷേ.ഷാജിയുടെ നല്ല ഭാവിക്ക് വേണ്ടി പ്രാർഥിക്കുന്നു.

ചിത്രഭാനു said...

നല്ല വിവരണം. തീർച്ചയായും ഇത് പുതു എഴുത്തുകാർക്ക് നല്ല പ്രോത്സാഹനമാണ്. പുസ്തകം മനസിൽ കുറിച്ചു. നാടിലെത്തിയാൽ വായിക്കും. ഷാജി ബ്ലോഗ് ചെയ്യുന്നെങ്കിൽ ലിങ്ക് ചേർക്കണേ...

ചിത്രഭാനു said...

താങ്കൾ പറഞ്ഞില്ലേ ഞാൻ കേന്ദ്രീക്രുത പ്രമേയങ്ങൾ.... കുറേ കാലമായി ഞങ്ങൾ ചർച്ച ചെയ്യുന്നതാണിത്. പ്രത്യേകിച്ചും കവിതകൾ. കൌമാര കവികൾ മാത്രമല്ല. ഒട്ടുമിക്ക പുതു കവിതകളിലും “ഞാൻ” എന്നത് ഒരു അവിഭാജ്യ ഘടകമായിരിക്കുന്നു. ഞങ്ങൾക്കും ഇതിൽനിന്ന് രക്ഷപ്പെടാൻ പറ്റുന്നില്ല. കവിത വളരെയധികം വ്യക്തിപരമാകുന്നു പലപ്പോഴും. ബിജുവിന്റെ കഥകളുടെ വിവരണം കേട്ടിട്ട് പുള്ളി ആ മറയിൽനിന്നും രക്ഷപ്പെട്ടയാളാണെന്നു തോന്നുന്നു. ഒഡേസ വീണ്ടും....! അഭിവാദ്യങ്ങൾ

SULFI said...

നല്ല ഒരു വിവരണം. ഇത്തരം പരിചയപ്പെടുത്തലുകള്‍ ഇനിയും പ്രതീക്ഷിച്ചോട്ടെ.
പല ബ്ലോഗുകകളിലും താങ്കളെ കണ്ടു. നല്ല ഒരു ചൂരലുമായി കുട്ടികളെ പഠിപ്പിക്കാന്‍ നടക്കുന്ന മാഷെ ആണ് അവിടെയൊക്കെ എനിക്ക് കാണാന്‍ കഴിഞ്ഞത്.
എനിക്കിഷ്ടായി. പ്രത്യേകിച്ച് ഒന്നും പ്രതീക്ഷിക്കാതെ ഉള്ള സത്യം തുറന്നു പറയുന്ന താങ്കളുടെ നല്ല മനസിനെ അനുമോദിക്കുന്നു. എഴുത്ത് ആരംഭിക്കുന്ന ഓരോ ആളുകള്‍ക്കും താങ്കളുടെ "കഷായം" നല്ല ഒരു മരുന്നാകട്ടെ എന്ന് ആശംസിക്കുന്നു.
ഇനിയും എന്‍റെ എല്ലാ പോസ്റ്റുകളിലും വന്നു തെറ്റുകള്‍ തിരുത്തി തരുവാന്‍ താഴ്മയില്‍ അപേക്ഷിക്കുന്നു. താങ്കളുടെ ഇത്തരം നല്ല നിര്‍ദേശങ്ങള്‍ക്കായി കാത്തിരുന്നു കൊണ്ട്, ഇനിയും ആ വഴിക്ക് വരുമെന്ന പ്രതീക്ഷയോടെ...
(കമന്റിനു മറ്റൊരു വിന്‍ഡോ തുറക്കുന്നത് അത്ര സുഖമായി തോന്നുന്നില്ല. കൂടെ തന്നെ ആവുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഒരു നിര്‍ദേശം മാത്രം)

കുട്ടന്‍ said...

പുസ്തകം ഒന്ന് വായിക്കണം എന്നു തോനുന്നു

പി.അനൂപ് said...

ജനം എന്ന ചെറുകഥാ സമാഹാരത്തിനു ശേഷം ഷാജി എഴുതിയ കഥകളാണ് വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹാരത്തിലുള്ളത്. എന്റെ അഭിപ്രായത്തിൽ ഒരു പക്ഷേ, ജനത്തിലേതിനേക്കാൾ മനോഹരമായ കഥകളാണ് വെള്ളരിപ്പാടത്തിലുള്ളത്.

ഷാജികുമാറിനെക്കുറിച്ചുള്ള മലയാളം വിക്കിപീഡിയ താൾ ഇവിടെ http://ml.wikipedia.org/wiki/PV_Shajikumar

Pramod.KM said...

മികച്ച വിലയിരുത്തലിന് നന്ദി മാഷേ.

മയൂര said...

കൊടും വേനലിനും കൊടിയ ശൈത്യത്തിനും ഇടയിലെ നിറവസന്തം പോലെ നല്ലൊരു വായനാനുഭവം പങ്കു വച്ച സുരേഷ്ന് നന്ദി :)

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

വളരെ നന്നായി ഷാജിയെപ്പറ്റി പറഞ്ഞത്.
എന്തെഴുതുമ്പോഴും കവിതവന്നു മുട്ടുന്നു അല്ലേ :)

എന്‍.ബി.സുരേഷ് said...

വായനയോടുള്ള ഗൌരവമായ പ്രിയം ഇതുവരെ മലയാളത്തിനു നഷ്ടപ്പെട്ടില്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇവിടെ വന്നു വർത്തമാനം പറഞ്ഞ എല്ലാവർക്കും നന്ദി. പുസ്തകത്തിന്റെ പേരിൽ.

thalayambalath said...

എന്റെ സുഹൃത്തിന്റെ (സഹപ്രവര്‍ത്തകന്റെ) പുസ്തകം എനിക്ക് ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.... എല്ലാവര്‍ക്കും വായിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു....

നന്ദ said...

നന്നായി ഈ പരിചയപ്പെടുത്തല്‍.
നന്ദി.