Followers
About Me
My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
ജാലകം
Friday, 19 March 2010

ഇരുളും വെളിച്ചവും


നിലാവിന്‍റെ

ഒരു കീറിലയിലാണ്

പെറ്റിട്ടത്.

അമ്മ പക്ഷെ,

നിഴലിന്‍റെ വിരിപ്പില്‍

ചോരപുതച്ചു കിടന്നുറങ്ങി.

കാവലിരുന്നു മടുത്ത

തെരുവുനായ

അമ്മയില്‍നിന്ന് ഉറവെടുത്ത

ചോരച്ചാല് നക്കിയെടുത്ത്

ചിറി നക്കിത്തോര്‍ത്തി.

എന്‍റെ ഒച്ചകുറഞ്ഞ കരച്ചില്‍കേട്ട്

ഉറുമ്പുകള്‍ക്ക് ദയ തോന്നിയോ?

അപ്പോഴേക്കും

ഒരു മേഘം ഓടിവന്ന്

നിലാവിനെ ഇരുട്ടാക്കി ,

മാന്ത്രികനായി.

ഞാനൊരു നേര്‍ത്ത

ഒച്ച മാത്രമായി.

"വെളിച്ചം ദുഖമാണ് ഉണ്ണീ

തമസ്സല്ലോ സുഖപ്രദം. "

എന്നെന്‍റെ ഫിലോസഫി.

ഇരുട്ടില്‍ ജനിച്ചുവളര്‍ന്നു

കരുവാളിച്ച്‌,

ഇരുണ്ട ജന്മമായി

ഇരുട്ടത്ത് തന്നെ

മരിച്ചുജീവിക്കുന്നു.

(ജീവിച്ചു മരിക്കുന്നു.)

വെള്ളിവെളിച്ചത്തിന്‍റെ പുത്രന്മാര്‍

തേടിവരുമ്പോള്‍

ഇരുട്ടിന്‍റെ ഇടനാഴിയില്‍

എല്ലുപൊന്തിയ ഉടലിന്‍റെ

കിടക്ക ഞാന്‍ വിരിക്കുന്നു.

ഉറങ്ങാതെ, ഉയിരോടെ.

എന്നും പുലര്‍ച്ചയ്ക്ക്

കരുതിവച്ചിട്ടുണ്ട്‌

ഞാനൊരു വാക്യം, ഈര്‍ഷ്യയോടെ.

"ഈ വെളിച്ചത്തിനെന്തു വെളിച്ചം."

8 comments:

Raghu G said...

ഓഹോ.
വന്നു അല്ലേ...

വെള്ളെഴുത്ത് said...

ഇതെന്താണ് ഓരോ കവിതയ്ക്കും താഴെ എംബ്ലോഗന എന്ന മാതൃഭൂമി ഈ മെയിൽ അഡ്രസ്സിന്റെ ലേബൽ?

എന്‍.ബി.സുരേഷ് said...

mbloganayilekku linku cheithappol pattiyatha

Sanal Kumar Sasidharan said...

കമെന്റുവഴി എത്തിയതാണ്.കുറേ നല്ല കവിതകൾ വായിക്കാൻ കഴിഞ്ഞു. സന്തോഷം.

എന്‍.ബി.സുരേഷ് said...

sanal ningalude kavithayum veekshanavum enikkum ishtamaayi.

വല്യമ്മായി said...

നൊന്തു :(

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്തൊരു വെളിച്ചം!

അന്ന്യൻ said...

"ഈ വെളിച്ചത്തിനെന്തു വെളിച്ചം? തമസ്സല്ലോ സുഖപ്രദം. "