Followers
Blog Archive
About Me
- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
Tuesday, 23 March 2010
സംവാദം.
പറയുവാനേറയില്ല
പറയുന്നിതധികവും.
കേള്‍ക്കനുണ്ടെത്രയോ
കാത് ഞാന്‍ നല്കയില്ല.
തൊട്ടറിയുവാനെത്രയേറെ,
മരവിച്ച തൊലിയില്‍ അതേശുകില്ല.
ചുട്ടിലുമെന്തെന്തു മണങ്ങളെന്നോ,
പൊത്തിയ മൂക്കിനോടോ നിന്‍റെ കേളി?
കണ്ടാലും കണ്ടാലും മതിവരില്ല,
കണ്ണുപൊത്തി കളിക്കയാണെന്‍റെ ഹോബി .
നടവഴി വിളിക്കുന്നു നിന്നെ വീണ്ടും,
കസേര വിട്ടു ഞാന്‍ പോരുകില്ല.
ചിന്തകള്‍ വന്നു പടിക്കല്‍ നില്പൂ.
ആട്ടിയോടിക്കാനാളുണ്ടേ.
ചോര തിളയ്ക്കുമ്പോഴെന്തു ചെയ്യും?
ഉണ്ട് ഞരമ്പിലൊരു വാട്ടര്‍കൂളര്‍.
ദയ വന്നു മുട്ടുംപോഴെന്തു ചെയ്യും?
ഉള്ളിലോരല്സേഷ്യന്‍ കാവലുണ്ട്.
ആജ്ഞകളുയരുമ്പോള്‍ എന്തുചെയ്യും?
വാക്കയ്യു പൊത്തുവാനഭ്യസിക്കും.
സ്നേഹം പൊതിയുമ്പോള്‍ എന്തുചെയ്യും?
ഏറെ നടിക്കുവാനെനിക്കറിയാം.
മരണത്തിന്‍മുന്നില്‍ നീയെന്തുചെയ്യും?
മറുമരുന്നപ്പോഴെയ്ക്കാവുകില്ലേ!
പറയുന്നിതധികവും.
കേള്‍ക്കനുണ്ടെത്രയോ
കാത് ഞാന്‍ നല്കയില്ല.
തൊട്ടറിയുവാനെത്രയേറെ,
മരവിച്ച തൊലിയില്‍ അതേശുകില്ല.
ചുട്ടിലുമെന്തെന്തു മണങ്ങളെന്നോ,
പൊത്തിയ മൂക്കിനോടോ നിന്‍റെ കേളി?
കണ്ടാലും കണ്ടാലും മതിവരില്ല,
കണ്ണുപൊത്തി കളിക്കയാണെന്‍റെ ഹോബി .
നടവഴി വിളിക്കുന്നു നിന്നെ വീണ്ടും,
കസേര വിട്ടു ഞാന്‍ പോരുകില്ല.
ചിന്തകള്‍ വന്നു പടിക്കല്‍ നില്പൂ.
ആട്ടിയോടിക്കാനാളുണ്ടേ.
ചോര തിളയ്ക്കുമ്പോഴെന്തു ചെയ്യും?
ഉണ്ട് ഞരമ്പിലൊരു വാട്ടര്‍കൂളര്‍.
ദയ വന്നു മുട്ടുംപോഴെന്തു ചെയ്യും?
ഉള്ളിലോരല്സേഷ്യന്‍ കാവലുണ്ട്.
ആജ്ഞകളുയരുമ്പോള്‍ എന്തുചെയ്യും?
വാക്കയ്യു പൊത്തുവാനഭ്യസിക്കും.
സ്നേഹം പൊതിയുമ്പോള്‍ എന്തുചെയ്യും?
ഏറെ നടിക്കുവാനെനിക്കറിയാം.
മരണത്തിന്‍മുന്നില്‍ നീയെന്തുചെയ്യും?
മറുമരുന്നപ്പോഴെയ്ക്കാവുകില്ലേ!

Subscribe to:
Post Comments (Atom)
1 comments:
വ്യത്യസ്തതയുള്ള ശൈലി....നിറമുള്ള കിളിത്തൂവല്‍