Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Wednesday 14 April, 2010

ഭൂഖണ്ടങ്ങള്‍ താണ്ടി ഒരു നെഞ്ചിന് നേരേ......

ന്നം പിഴക്കാത്ത ഒരു കൈത്തോക്ക്. അതായിരുന്നു പ്രശ്നം. ഗാന്ധിജിയെ കൊല്ലാന്‍ തീരുമാനിച്ച നാഥുറാം വിനായക ഗോഡ്സെയും കൂട്ടരെയും ഒരുപാട് കുഴക്കിയ കടമ്പ അതായിരുന്നു.

ഗാന്ധിവധത്തിലെ സൂത്രധാരന്മാര്‍ നാരായണ്‍ ആപ്തെ, സവര്‍ക്കര്‍, നാഥുറാം ഗോഡ്സെ,
അനിയന്‍ ഗോപാല്‍ ഗോഡ്സെ, വിഷ്ണു കാര്‍ക്കറെ, ശങ്കര്‍ കിസ്തിയ, മദന്‍ലാല്‍ പഹ്വ,
ദിഗംബര്‍ ബാഡ്ജെ, എന്നിവരായിരുന്നു.

1948 ജനുവരി 30ന് മുന്‍പ് പലതവണ ഗാന്ധിജിയെ വധിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എല്ലാ തവണയും ഒരേ ഗ്രൂപ്പായിരുന്നില്ല ഗാന്ധിജിയെ ഉന്നം വച്ചിരുന്നത്. ആദ്യത്തെ മൂന്നു തവണയും മഹാരാഷ്ട്രയിലായിരുന്നു മഹാത്മജിയുടെ എതിരാളികള്‍ തക്കം പാര്‍ത്തിരുന്നത്.

1934 ജൂലൈയില്‍ പൂനയ്ക്കടുത്ത് തൊട്ടുകൂടായ്മക്കെതിരെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന വേളയിലാണ് ഗാന്ധിജിയെ അവര്‍ അവര്‍ ഉന്നം വച്ചത്. 1944 സെപ്തംബറില്‍ സേവാഗ്രാമത്തില്‍ വച്ച് രണ്ടാമത്. മൂന്നാമത്തെ തവണ വീണ്ടും പൂനയില്‍,ഗാന്ധിജി യാത്ര ചെയ്തിരുന്ന തീവണ്ടി പാളം തെറ്റിക്കാന്‍ ശ്രമം നടന്നു,1946 സെപ്തംബറില്‍. നാലാം തവണ 1948 ജനുവരി 20ന് ബിര്‍ലാമന്ദിരത്തില്‍ പ്രാര്‍ത്ഥനാസമയത്താണ് ഗാന്ധിജിയുടെ ജീവനു നേരേ അവര്‍ ഭീഷണി ഉയര്‍ത്തിയത്.

1948 ജനുവരി 19ന് ഗോഡ്സേയും സംഘവും ബിര്‍ളാമന്ദിരത്തിനടുത്ത് ഗോള്‍ മര്‍ക്കറ്റിന് സമീപം
ഹോട്ടല്‍ മറിനയിലെ റൂം നമ്പര്‍ 106ല്‍ ഒത്തുകൂടി. മഹാത്മാവിനെ വധിക്കാനുള്ള പദ്ധതികള്‍
ആസൂത്രണം ചെയ്തു. പക്ഷെ അത്തവണയും അവരുടെ പദ്ധതി പാളിപ്പോയി. അദ്ദേഹത്തിന്റെ വിലപ്പെട്ട
ജീവന് പത്ത് ദിവസം കൂടി ആയുസ്സ് നീട്ടിക്കിട്ടി.

ജനുവരി 30ന് ഗാന്ധിജി വധിക്കപ്പെട്ടിരുന്നില്ലങ്കിലോ, ചരിത്രം മറ്റൊന്നാകുമായിരുന്നു. ഫെബ്രുവരി 3ന്
അദ്ദേഹം പാകിസ്താനിലേക്ക് പോകുമായിരുന്നു. ഒരു സമാധാന യാത്ര. അത് തടയുന്നതിന് കൂടിയാ‍ണ്
ഗാന്ധിജി അടിയന്തിരമായി കൊല്ലപ്പെടണമെന്ന് അവര്‍ ആഗ്രഹിച്ചത്. ( പാകിസ്താനിലേക്കു തിരിച്ചുചെല്ലുന്ന
സിക്കുകാരെയും ഹിന്ദുക്കളെയും ഗാന്ധിജി നയിക്കണമെന്നും 50മൈല്‍ നീളമുള്ള അ സമാധാന ഘോഷയാത്ര കാണാന്‍ ലക്ഷ്ക്കണക്കിന് പാകിസ്താനികള്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും പാകിസ്താനില്‍ നിന്നു വന്ന
ഒരു സന്ദര്‍ശകന്‍ ഗാന്ധിജിയോടു പറഞ്ഞിരുന്നു.)

അതെ ഉന്നം പിഴക്കാത്ത തോക്ക് കിട്ടാന്‍ വൈകി. ഇനി ജനുവരി 30നും വധം നടന്നിരുന്നില്ലങ്കിലൊ?
ഫെബ്രുവരി 3ന് കാല്‍നടയായി അദ്ദേഹം പാകിസ്താനിലെത്തുമായിരുന്നു. നമുക്കൊരു രക്തസാക്ഷിദിനം ഉണ്ടാകുമായിരുന്നില്ല. ഇനി അതിനുമുന്‍പേയുള്ള അവരുടെ പദ്ധതികള്‍ വിജയിച്ചിരുന്നെങ്കിലോ? നമ്മുടെ രക്തസാക്ഷിദിനം മറ്റേതെങ്കിലും ദിവസമാകുമായിരുന്നു.

പാകിസ്താനില്‍നിന്നും എല്ലാം ഇട്ടെറിഞ്ഞോടിയ മദന്‍ലാല്‍ പഹ്വ എന്ന 20കാരന്‍ ഗ്വാളിയോറിലെ
ഹോമിയോ ഡോക്ടറായ ദത്തത്രേയ ചച്ചുറെയുടെ അടുത്തെത്തി. അയാള്‍ പ്രതികാരദാഹിയാ‍യിരുന്നു.
അയാള്‍ അഭയാര്‍ഥികളായ മുസ്ലിങ്ങള്‍ക്കു നേരേ ഒരുപാട് അക്രമങ്ങള്‍ നടത്തി. ഒടുവില്‍ ആര്‍.എസ്.എസ്.
നേതാവായ വിഷ്ണു കാര്‍ക്കറെയുമായി ഒന്നിച്ചു.
ഈ സമയം നാരായണ്‍ ആപ്തെയും നാഥുറാം ഗോഡ്സേയും പൂനയില്‍ ഗാന്ധിജിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ആപ്തെയാണ് സന്യാസിവേഷം ധരിച്ച് ആയുധക്കച്ചവടക്കാരനായ ദിഗംബര്‍ ബാഡ്ജെയുമായി ബന്ധം സ്ഥാപിക്കുന്നത്. (മുന്‍പ് മുഹമ്മദാലി ജിന്നയെ സ്വിറ്റ്സര്‍ലണ്ടില്‍ വച്ചു കൊല്ലാന്‍ പ്ലാനിട്ടപ്പോള്‍ ആപ്തെ ബാഡ്ജെയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അന്നു ജിന്ന യാത്ര റദ്ദാക്കിയതിനാല്‍ രക്ഷപെടുകയായിരുന്നു.) 1948 ജനുവരി 1ന് കാര്‍ക്കറെയും പഹ്വയും സംഭരിച്ചിരുന്ന ആയുധക്കൂമ്പാരം പോലീസ് കണ്ടെത്തിയതിനാല്‍ പൂനയിലേക്കു രക്ഷപ്പെട്ടു.

അവര്‍ പൂനയില്‍ ഗോഡ്സെയുടെയും ആപ്തെയുടെയുമൊപ്പം ചേര്‍ന്നു. ഗാന്ധിജി ജനുവരി 13ന്
ദല്‍ഹിയില്‍ ഉപവാസം തുടങ്ങി. അന്നവര്‍ ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു. അവര്‍ ദല്‍ഹിയിലെത്തി.
ജനുവരി 18ന് ഗാന്ധിജി ഉപവാസം പിന്‍വലിച്ചു. 19ന് അദ്ദേഹം മൌനാചരണം നടത്തുന്ന
ബിര്‍ലാമന്ദിരത്തിനു പിന്നിലെ കാട്ടില്‍ ഗൂഡാലോചനാ സംഘം ആയുധപരിശീലനം നടത്തി.

20ന് പ്രാര്‍ത്ഥനായോഗത്തില്‍ വച്ച് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു.
അതിനു മുന്‍പ് 1947 ആഗസ്ത് 15ന് തന്നെ അദ്ദേഹത്തെ കൊല്ലാന്‍ പദ്ധതിയിട്ടെങ്കിലും തോക്ക്
കിട്ടാന്‍ വൈകുമെന്ന് ബാഡ്ജെ പറഞ്ഞു.അങ്ങനെയാണ് അവര്‍ ലക്ഷ്യം നീട്ടിവച്ചത്. ദല്‍ഹിയിലെക്കു
പുറപ്പെടുമ്പോള്‍ ഗ്ഗോപാല്‍ ഗോഡ്സേയുടെ കൈയില്‍ 200 രൂപ കൊടുത്തു വാങ്ങിയ ഒരു തോക്കുണ്ടായിരുന്നു. അതു പരീക്ഷിച്ഛു നോക്കിയപ്പോള്‍ പുക പോലും വന്നില്ല. ദിഗംബര്‍ ബാഡ്ജെ കൊണ്ടുവന്ന തോക്കു പൊട്ടി. പക്ഷെ, ആദ്യ വെടിയുണ്ട പാതിവഴിയില്‍ വീണു.വീണ്ടും പൊട്ടിയപ്പോള്‍ ഉന്നം പിഴച്ചു. അങ്ങനെ അതു പാളി.

ഗാന്ധിജി പ്രാര്‍ത്ഥിക്കുമ്പോള്‍ പിന്നിലെ മുറിയില്‍ നിന്ന് ഗോപാല്‍ ഗോഡ്സേ വെടിവയ്ക്കും.
പഹ്വയും കാര്‍ക്കറെയും ബോംബെറിയും. അതായിരുന്നു പദ്ധതി. മന്ദിരത്തിലെ സേവകന് കൈക്കൂലി കൊടുത്ത് അകത്തു കയറി. പക്ഷെ ആപ്തെയുടെ ആസൂത്രണം പാളി. മുറിയുടെ ജനലിന് തറയില്‍ നിന്നുള്ള ഉയരം കൂടുതലായതിനാല്‍ വെടിപൊട്ടിക്കാന്‍ കഴിഞ്ഞില്ല.ഒടുവില്‍ പഹ്വയുടെ ബോംബു മാത്രം പൊട്ടി. അയാളെ പോലിസ് പിടികൂടി. ബാഡ്ജെ സ്ഥലംവിട്ടു. ആപ്തെയും ഗോഡ്സെമാരും കാ‍റില്‍ കയറിപ്പാഞ്ഞു.


28ന് വീണ്ടും ദല്‍ഹിയിലെത്തിയ ആപ്തെയും ഗോഡ്സെയും നേരേ ഗ്വാളിയോറിലെക്കു പോയി.
ദത്താത്രയ ചര്‍ച്ചുറെ തോക്കു സംഘടിപ്പിച്ചു. ഒരു ഓട്ടോമാറ്റിക് 9mm ബറേറ്റ പിസ്റ്റല്‍. സീരിയല്‍ നമ്പര്‍ 606824. ഉന്നം പിഴക്കാത്ത ഒന്നാംതരം നിര്‍മ്മിതി. പക്ഷെ ബിര്‍ളമന്ദിരത്തിലെത്തുന്നതിന് മുന്‍പ് അത് ലോകത്തിന്റെ പകുതി ഭാഗം യാത്ര ചെയ്തു കഴിഞ്ഞിരുന്നു. 1934ല്‍ ഇറ്റലിയിലണ് ഈ കൈത്തോക്ക് നിര്‍മ്മിച്ചത്. മുസ്സോളിനിയുടെ സൈന്യം അബിസീനിയയിലേക്ക് പോയപ്പോള്‍
ഒരു സൈനികന്‍ അത് കൈയില്‍ കരുതി.

നാലാംഗ്വാളിയോര്‍ ഇന്‍ഫന്ററി റെജിമെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ യുദ്ധവിജയത്തിന്റെ പ്രതീകമായി
അത് പിടിച്ചെടുത്തു.(അബിസീനിയയില്‍ ഇറ്റലിക്കാരെ തോല്‍പ്പിച്ച സംഘമാണ് ഗ്വാളിയോര്‍ ഇന്‍ഫന്ററി)ഈ തോക്ക് ഗ്വാളിയോറിലെത്തിയത് ആ ബറ്റാലിയനിലെ കമാന്‍ഡിംഗ് ഓഫീസ്സര്‍ കേബ്ബല്‍ വി.വി.ജോഷി വഴിയാണെന്ന് ഒരു ശ്രുതി അന്നു പ്രചരിച്ചിരുന്നു.

. ഒടുവില്‍ ആ തോക്ക് ജഗദീഷ് പ്രസാദ് ഗോയലിന്റെ കൈകളിലെത്തി.
അയാളത് ദന്തവതെ എന്നയാള്‍ക്ക് നല്‍കി. അയാളുടെ കൈയില്‍ നിന്നാണ് ചര്‍ച്ചുറെ വഴി അത് ഗോഡ്സെയുടെ
കൈയിലെത്തുന്നത്.

1948 ജനുവരി 30ന് വൈകിട്ട് 5 മണി കഴിഞ്ഞു. ഗാന്ധിജിയുടെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേരമായി
അദ്ദേഹം അപ്പോള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലുമായി ചര്‍ച്ചയിലായിരുന്നു. തന്റെ ജീവിതത്തിലെ
അവസാന കൂടിക്കാഴ്ച. നെഹ്രുവുമായുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കുകയായിരുന്നു.(അന്ത്യനിമിഷത്തിന്
തൊട്ടുമുന്‍പും കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു അദ്ദേഹം.)
പത്തു മിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ മനു വച്ചിനു നേര്‍ക്ക് മുദ്ര കാണിച്ച് സമയം വൈകി എന്നറിയിച്ചു.
അദ്ദേഹം പട്ടേലിനോടു പറഞ്ഞു. നിങ്ങള്‍ എന്നെ സ്വതന്ത്രനാക്കണം. എനിക്ക് ദൈവയോഗത്തിനു പോകാന്‍
നേരമായി.( ഹൊ! എന്ത് അറംപറ്റിയ വാക്കുകള്‍!)

സമയം വൈകിയതിനല്‍ ബിര്‍ലാമന്ദിരത്തിനു കുറുകെകൂടി പ്രാര്‍ത്ഥനാമന്ദിരത്തിലേക്ക് നടന്നു.
പ്രാര്‍ത്ഥനയ്ക്ക് ഒരു നിമിഷം വൈകുന്നതുപോലും അദ്ദേഹത്തിനിഷ്ടമല്ല.മനുവിനോടദ്ദേഹം പറഞ്ഞു.
ആരാണൊ വൈകുന്നത് അവന്‍ ശിക്ഷിക്കപ്പെടും.(those who are late should be punished)

പ്രാര്‍ത്ഥനാവേളയില്‍ വെടിവയ്ക്കാന്‍ തയ്യാറായി ഗോഡ്സേ മന്ദിരത്തിലുണ്ടായിരുന്നു.
ഗാന്ധിജി മറ്റാരുടെയും സഹായമില്ലാതെ പടികല്‍ കയറി വന്നു. ജനങ്ങള്‍ ഇരുവശത്തെക്കും ഒഴിഞ്ഞ്
വഴികൊടുത്തു. ജനങ്ങള്‍ ബാപ്പുജി, ബാപ്പുജി എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു. ഗോഡ്സെ ഒരു നിമിഷം
ഗാന്ധിജിയോടുല്ല ആരാധനയില്‍ പെട്ടുപോയി.പിന്നയാള്‍ മാറി ചിന്തിച്ചു. ഇതാണവസരം. ഇതുമാത്രമാണവസരം.
അയാളുടെ ഒരു കൈ പോക്കറ്റിലായിരുന്നു.

ഗാന്ധിജി അടുത്തെത്തിയപ്പോള്‍ കക്കിവേഷമണിഞ ഒരു ചെറുപ്പക്കാരന്‍ ബാപ്പുവിന്റെ അടുത്തേക്ക്
നടന്നടുക്കുന്നത് മനു കണ്ടു.അപ്പോഴെക്കും നാഥുറാം കൈതോക്കെടുത്ത് ഇരു കൈതലങ്ങളിലുമായി
ഒളിപ്പിച്ചു പിടിച്ചു. ഗാന്ധിജിയുടെ അനുയായി ആയി പൊതുജീവിതം തുടങ്ങിയ ആളാണ് നാഥുറാം.
മഹാത്മജി രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങളുടെ പേരില്‍ ഒന്നു കുനിഞ്ഞു വന്ദിക്കാന്‍ അയാള്‍
തീരുമാനിച്ചു. നാഥുറാം ഗാന്ധിജിയുടെ അരയോളം കുനിഞ്ഞു.

നേരം വൈകിയതിനാല്‍ മനു അയാളെ തടയാന്‍ ശ്രമിച്ചു. പെട്ടെന്ന് ഇടത്തെ കൈ കൊണ്ട് അയാള്‍
മനുവിനെ തള്ളി. ഒന്നരയടി അകലത്തില്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് 79 വര്‍ഷം പഴക്കമുള്ള
ദുര്‍ബ്ബലമായനെഞ്ചിലെക്ക് മൂന്നുതവണ നിറയൊഴിച്ചു. തറയില്‍ വീണ ഗാന്ധിജിയുടെ നോട്ടുബുക്കും
കോളാമ്പിയും തേടുകയായിരുന്ന മനു അതു കണ്ടു. കൈകൂപ്പി പ്രാര്‍ത്ഥനാവേദിയിലേക്ക് ഒരു ചുവടുകൂടിവച്ചിട്ട്
തളരുന്ന ബാപ്പു. തൂവെള്ള ഖാദിയില്‍ ചിതറിയ രക്തച്ചുവപ്പും അവള്‍ കണ്ടു. പിന്നെ ഹേ റാം എന്ന മന്ത്രം.
നിറയൊഴിച്ചവനോട് എന്നമട്ടില്‍ അദ്ദേഹം കൈ അപ്പോഴും കൂപ്പിപ്പിടിച്ചിരുന്നു.

രക്തത്തില്‍ കുതിര്‍ന്ന ഖാദിയുടെ മടക്കുകളിലൂടെ പുറത്തു കണ്ട മഹാത്മാവിന്റെ ഇംഗര്‍സോള്‍ വാച്ചില്‍
അപ്പോള്‍‍ സമയം 5.17 ആയിരുന്നു.

Reference:
1.Exiled At Home- Ashis Nandy.
2.The Gandhi Murder Trial- Tapan Ghose.
3. Last Glimpses of Bapu.- Manu Ben.
4.ഗാന്ധിസാഹിത്യ സംഗ്രഹം.
5. ഹേ റാം-മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍.
6. രാഷ്ട്രപിതാവ്- കെ.പി.കേശവമേനോന്‍.
7. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍- ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍.
8. വേട്ടക്കാരനും വിരുന്നുകാരനും- ആനന്ദ്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍





37 comments:

കൂതറHashimܓ said...

നല്ല വിവരണം...
(ഫോണ്ടിന്റെ വലുപ്പം കുറക്കുന്നത് നന്നായിരിക്കും)

lekshmi. lachu said...

നല്ല എഴുത്ത്..അറിയാത്ത പലതും അറിയുവാന്‍ കഴിഞ്ഞു.
കൊള്ളാം..ബോറിങ്ങ് ഇല്ല്യാതെ വായിക്കാന്‍ കഴിഞ്ഞു.
ചരിത്രം പഠിച്ചു തുടങ്ങുന്ന കുട്ടികള്‍ക്ക് ഉപകരിക്കും.

Echmukutty said...

നമ്മൾ നേടിയത് സ്വാതന്ത്ര്യമല്ല എന്നു നിശ്ചയമുണ്ടായിരുന്ന ഒരേയൊരാളായിരുന്നു ഗാന്ധിജി.
ഇന്ത്യയിലെ ഏറ്റവും വലിയ അപകടകാരിയെന്ന് ബ്രിട്ടീഷ് സാമ്രാജ്യം വിലയിരുത്തിയ ഒരേയൊരാൾ.

നല്ല കുറിപ്പ്.

പട്ടേപ്പാടം റാംജി said...

അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ ഉതകുന്ന പൊസ്റ്റ്.
വിവരണം നന്നായി.

mukthaRionism said...

വീണ്ടും ചരിത്രം..

നന്ദി പുതിയ അറിവുകള്‍ക്ക്..
കൃത്യമായ വിവരണത്തിന്..

മഹാത്മാവിനെ
ഓര്‍ത്ത്..

Neena Sabarish said...

ഉറച്ച വായനയുടെ കരുത്തുണ്ട് വരികള്‍ക്ക്...ആശംസകള്‍.....

Unknown said...

dear suresh very interesting.
Really i appreciate you.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സ്വയം കഷ്ടപ്പെട്ടു ഉണ്ടാക്കിയെടുത്ത അറിവുകള്‍ എല്ലാവര്‍ക്കുമായി പങ്കുവൈക്കുന്ന ആ വലിയ മനസ്സിനു ആദ്യം നന്ദി പറയുന്നു സുരേഷ്. പിന്നെ ഒരുപാടു പുതിയ അറിവുകള്‍.നല്ല ഒരു പോസ്റ്റ്.

ഓ:ടോ: ഞാന്‍ ആദ്യം ആണല്ലോ ഈ ബ്ലൊഗില്‍ .ഇനിയും വരും ഉറപ്പ്.

സ്മിത മീനാക്ഷി said...

ഇവിടെ കവിത മാത്രം എന്നാണു കരുതിയിരുന്നതു, അറിവിന്റെ വിളവുകളും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ഗദ്യം നന്നായി ഒഴുകുന്നുവെന്നതും വായനയെ സന്തോഷിപ്പിക്കുന്നു.

ഒരു യാത്രികന്‍ said...

ആരാധനയോടെ അല്ലാതെ ആ മഹാനെ ഒര്ത്തിട്ടില്ല. ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറ ഒരു പക്ഷെ വിശ്വസിക്കുക പോലുമില്ല. ഒരു പാട് നന്ദി ഈ പുതിയ വിവരങ്ങള്‍ക്....സസ്നേഹം

Anil cheleri kumaran said...

പുത്തനറിവുകള്‍ക്ക് നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കിയതിനു നന്ദി!
കൂടുതല്‍ വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

Dethan Punalur said...

നന്നായി സുരേഷ് , വേദനിപ്പിക്കുന്ന ചരിത്ര മുഹൂർത്തങ്ങൾ..!

ഇങ്ങനെ എത്രയോ പേർ ഇന്നും പ്രതികാരദാഹികളായി പലരുടേയും പിന്നാലെ
തോക്കുകളുംകൊണ്ടു്‌ നടക്കുന്നില്ലെന്നു്‌ ആരുകണ്ടൂ.. ? നമുക്കു്‌ ഘോരഘോരം പ്രസംഗിച്ചും ശക്തമായി പ്രതിഷേധിച്ചും നടക്കാം അടുത്ത മഹാത്മവ്‌ രക്തസാക്ഷിയായി
വീണുകിട്ടുന്നതുവരെ.. !!

ഹംസ said...

നല്ല വിവരണം ..!! പുതിയ അറിവ് ..!!നന്ദി..!!

എന്‍.ബി.സുരേഷ് said...

കൂതറ, ലച്ചു,സോണ, എച്മുക്കുട്ടി, റാംജി, മുഖ്താര്‍, നീന, കൃഷ്ണകുമാര്‍, ഉഷശ്രീ, സ്മിത,യാത്രികന്‍, കുമാരന്‍, ഇസ്മയില്‍,ദെത്തേട്ടന്‍, ഹംസ, മഹാത്മാവിനേറ്റ മുറിവ് ഏറ്റെടുത്തതില്‍ നന്ദി.ഇത്രയും മാത്രമെ ചെയ്യന്‍ കഴിഞ്ഞുള്ളു.

Typist | എഴുത്തുകാരി said...

ഇതൊക്കെ പുതിയ അറിവുകളാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

അറിഞ്ഞകാര്യങ്ങളുടെ ഉള്ളുകള്ളികളിലേക്ക് ഊളിയിട്ടിറങ്ങിപ്പോകുവാൻ ഉതകുന്ന ഉഗ്രനൊരു എത്തിനോട്ടങ്ങൾ സുരേഷ് ...
വളരെ വളരെ നല്ലേഴുത്ത്...
ഇതിനെകുറിച്ചൊന്നുമറിയാത്ത പുത്തൻ തലമുറക്ക് ഗാന്ധിസ്മരണകൾ അയവിറക്കാൻ നല്ലൊരു ഷോർട്ട് കട്ടും കൂടിയാണിത് കേട്ടൊ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അറിഞ്ഞതും അറിയാത്തതുമായ കുറേ അറിവുകള്‍ പകര്‍ന്നു തന്നു. നന്ദി

Wash'Allan JK | വഷളന്‍ ജേക്കെ said...

നന്ദി സുരേഷേ... ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് എനിക്കറിയാതിരുന്ന കാര്യങ്ങള്‍ പഠിപ്പിച്ചതിന്... നല്ല അവതരണം.

വരയും വരിയും : സിബു നൂറനാട് said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നെടുവീര്‍പ്പ്...!!

ചരിത്രം 'പല്ലിട കുത്തി നാറ്റിക്കല്‍' ആണെന്ന് പറഞ്ഞവര്‍ മറക്കുന്നു.....ചരിത്രം, മുന്നോട്ടുള്ള യാത്രയുടെ ചവിട്ടി കയറിയ പടികലാണെന്നത്, അതില്‍ ചതഞ്ഞരഞ്ഞ സത്യങ്ങള്‍ നമുക്ക് മറക്കാതിരിക്കാം. അതിനു ഇത് പോലുള്ള അറിവുകള്‍ പകര്‍ന്നു തരിക...തന്നു കൊണ്ടേ ഇരിക്കുകാ..ആശംസകള്‍.

Vayady said...

സുരേഷ്,
കാമ്പുള്ള കവിതകളുടെ സൃഷ്ടാവ്‌ എന്നാണ്‌ ഞാന്‍ ആദ്യം കരുതിയിരുന്നത്. പക്ഷെ ഇപ്പോ തോന്നുന്നത് "ബഹുമുഖ പ്രതിഭ" യാണന്നാണ്‌!

പിന്നെ ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത്, "സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍"എന്ന ബുക്ക് ഉടന്‍ തന്നെ വാങ്ങി വായിക്കണമെന്നാണ്.‌ കുറേ നാളുകളായി വായനാശീലം നഷ്ടപ്പെട്ടിട്ട്. പക്ഷെ ഇപ്പോള്‍ പല ബ്ലോഗുകളിലും പുസ്തകങ്ങളെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ വായിക്കുമ്പോള്‍ വായന പുനരാരംഭിക്കണമെന്ന് തോന്നുന്നു. നന്ദി.
ഈ ബുക്കിനെ ആസ്പദമാക്കിയെടുത്ത സിനിമ ഞാന്‍ കണിട്ടുണ്ട്. "ലോര്‍ഡ് മൗണ്ട് ബാറ്റന്‍ ‍- ദി ലാസ്റ്റ് വൈസ്രോയ്"

സുമേഷ് | Sumesh Menon said...

ജോലിതിരക്ക്മൂലം വരാന്‍ വൈകിയത്തില്‍ ക്ഷമ..

പലരും പറഞ്ഞത് പോലെ ഇത് വരെ അറിയാതിരുന്ന പല കാര്യങ്ങളും പങ്ക് വച്ചതിനു നന്ദി.. മുന്‍പ് പഠിച്ചിരുന്ന ചരിത്രതാളുകളിലേക്ക് ഒന്ന് തിരിച്ചുപോയി.

ആശംസകള്‍...

പിന്നെ ഒരു ഓ.ടോ. ടെക്സ്റ്റ്‌ ജസ്റ്റിഫൈ ചെയ്യാതെ ലെഫ്റ്റ്‌ അലൈന്‍മെന്റ് ചെയ്യുന്നത് തന്നെയാണ് നല്ലതെന്നു തോന്നുന്നു. കാരണം വാക്കുകള്‍ക്കിടയിലെ അകലം വളരെ കൂടുതലാണ്..

(റെഫി: ReffY) said...

പ്രിയ മാഷേ,
പലയിടത്തും അങ്ങയുടെ കനപ്പെട്ട comments കാണാറുണ്ട്. അപ്പോഴോക്കെ തോന്നിയിട്ടുണ്ട് അങ്ങയുടെ തട്ടകത്തിലേക്ക് എത്ത്തിനോക്കണമെന്നു. ഇന്നാദ്യമായി ഈ വിനീതന്‍ അങ്ങയുടെ വരികളില്കൂടി, ധമനികളില്കൂടി ഒരോട്ട പ്രദക്ഷിണം നടത്തിയിരിക്കുന്നു.
മുന്‍വിധി തെറ്റിയില്ല. അങ്ങയുടെ കമന്റ്സ് പോലെ ബ്രഹത്താണ് ഇതിലെ പോസ്റ്റുകളും.
__________________________________
all the best

sm sadique said...

" നിറയൊഴിച്ഛവരോട് കൈ കൂപ്പാന്‍ പാകത്തില്‍ മനസ്സ് വളര്‍ന്ന ആ സമാധാനത്തിന്റെ മഹാ മനുഷ്യനു മുന്നില്‍ ശിരസ്സ് നമിക്കുന്നു . അദ്ദേഹത്തെ വധിക്കാന്‍ മനസ്സുള്ളവര്‍ക്ക് ഹേമന്ത് കരക്കാരെ എന്ത് ? ഗുജറാത്തിലെ രണ്ടായിരം മുസ്ലിം നാമധാരികള്‍ ആര് ?

ചേച്ചിപ്പെണ്ണ്‍ said...

he ram!

ചിത്ര said...

..its all a history of coincidences.If Gandhiji was not murdered that day or if he had survived the attempt, perhaps the history of two countries would have been different..perhaps our lives would not have been so conflict ridden..who knows?..
thanks for your comments in my blog..

ശ്രീ said...

ഗാന്ധിജിയുടെ അവസാന നാളുകളെ പറ്റിയുള്ള ഏതോ പുസ്തകം പണ്ടൊരിയ്ക്കല്‍ വായിച്ചതോര്‍മ്മ വന്നു...

വിശദമായ ഈ വിവരണം നന്നായിട്ടുണ്ട്, മാഷേ.

( O M R ) said...

ഗാന്ധിജിയെ എന്തിനു കൊന്നു എന്ന് പറയാന്‍ താങ്കള്‍ക്കു സാധിച്ചില്ലല്ലോ എന്നതില്‍ അല്പം ഖേദമുണ്ട്. ibid ഇനത്തില്‍ താന്കള്‍ പകര്‍ത്തിയ വരികള്‍ informativeആണ്. പക്ഷെ, ഗോട്സേമാര്‍ ഇന്നും ഇരകളെ വേട്ടയാടുന്നത് താന്കള്‍ കാണുന്നില്ല. അഥവാ, സ്വന്തമായി ചിലത് കൂടി കൂട്ടി ച്ചേര്‍ക്കാമായിരുന്നു.

Irshad said...

നല്ല ലേഖനം. പരന്ന വായനയുടെ സത്ത ആറ്റിക്കുറുക്കിയ ഒന്നു. ഇഷ്ടപ്പെട്ടു

ഹരിയണ്ണന്‍@Hariyannan said...

ഗാന്ധിജി ആരാണെന്ന് ചോദിക്കുന്ന ഒരു തലമുറവരുന്നതുവരെ
നമുക്കിങ്ങനെ പരസ്പരം പഠിപ്പിക്കാം.
കേട്ടതും വായിച്ചറിഞ്ഞതും പങ്കുവക്കാം.

ദശലക്ഷത്തിന്റെ ആഢംബരപ്പേനയില്‍
ഒരു ഖാദിത്തുണിക്കീറില്‍ കെട്ടിയിട്ടുവളര്‍ത്താം.

നിരന്തരം ഒഴുകുന്ന മഷി
പേനത്തുമ്പിലെ ഗാന്ധിചിത്രത്തെ മുക്കിക്കൊല്ലാതെ നോക്കാം.

വായിക്കാന്‍ സുഖമുണ്ടായിരുന്നു.

Mohamed Salahudheen said...

നാടിന്റെയും നാട്ടാരുടെയും നെഞ്ചുപിളര്ത്തിയ ചരിത്രം ആവര്ത്തിച്ച പ്രതീതി. ഹൃദയം വേദനിക്കുന്നു, ഇന്നും ആ മഹാമനുഷ്യനു വേണ്ടി. ഇനിയൊരു ഗാന്ധിയെയും നമുക്ക് ദൈവംതരില്ല. ഇനിയും ഗോഡ്സെമാര് നാടുവാഴും.സമാധാനം നശിപ്പിക്കും

Readers Dais said...

beautiful....informative
thanks

.. said...

..
ഇവിടെ എത്തീണ്ടയാള്‍ ഇതേവരെ എത്തിയില്ലെന്ന് കാണുമ്പോള്‍..

സാരമില്ല,
..

മാഷെ, ഒരു കാര്യം
താങ്കള്‍ ഗദ്യമെഴുതുന്നതാണ് എനിക്കിഷ്ടം.
എന്റെ മാത്രം അഭിപ്രായമാണ്.
..

.. said...

എത്തേണ്ടയാള്‍*

പാര്‍ത്ഥന്‍ said...

ഇംഗ്ലീഷ് പടങ്ങൾ കണ്ടാൽ മുഴുവനും മനസ്സിലാവാതിരുന്ന കാലത്ത് (1980-81 കളിൽ) എനിക്ക് ഒരു സിനിമ കിട്ടിയിരുന്നു. (അത് ഒരാൾ കാണാൻ കോണ്ടു പോയി, തിരിച്ചു കിട്ടിയില്ല. കഴിഞ്ഞ 5 വർഷമായി അതിന്റെ ഒരു കോപ്പി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെയും കിട്ടിയിട്ടില്ല.) അതിന്റെ പേര് 9 Hours to Ram എന്നായിരുന്നു. ഗന്ധിജിയെ വെടിവെക്കുന്നതിനുമുമ്പുള്ള നാഥുറാമിന്റെ 9 മണിക്കുറുകൾ. അതിൽ ഗോഡ്‌സെക്ക് ഗന്ധിജിയോട് പക വളരാനുള്ള ചില കാര്യങ്ങൾ പറയുന്നുണ്ട്. (എന്തായിരുന്നു എന്ന് വ്യക്തമായി പറയാൻ ഓർമ്മയിലില്ല.) സുരേഷ് ലേഖനത്തിൽ സൂചിപ്പിക്കുന്ന കഥാപാത്രങ്ങൾ അതിൽ വ്യക്തമായി ഇടപെടുന്നുണ്ട്.
ഭഗവദ്‌ഗീതയിലെ കർമ്മകാണ്ഡം വ്യക്തമായി മനസ്സിലാക്കി ജീവിച്ച ഒരു സ്വാത്തികനായിരുന്നു ഗാന്ധിജി. അതുകൊണ്ടാണ് മരണത്തിനെ ഭയപ്പെടാതിരുന്നത്. അന്നത്തെ പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കരുതെന്ന് എല്ലാ നേതാക്കന്മാരും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഗാന്ധിജിയെ വകവരുത്താൻ ആദിവസം സാധ്യതയുണ്ട് എന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നു.
------------------
ഇനിയും ഗോഡ്സെമാര് നാടുവാഴും.സമാധാനം നശിപ്പിക്കും
---------------------
പ്രതീക്ഷിക്കുന്നതും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ വിധ്വംസകപ്രവർത്തനങ്ങൾക്കു പിന്നിൽ ഒരു ഹിന്ദു നാമധാരിയായ ഗോഡ്‌സെ തന്നെ വേണമെന്നുണ്ടോ.

പാര്‍ത്ഥന്‍ said...
This comment has been removed by the author.
Sulfikar Manalvayal said...

ഗാന്ധി വധം അങ്ങിനെ മാത്രം പഠിച്ച ഓര്‍മയെ ഉള്ളൂ.
ചരിത്രം ഇങ്ങിനെ വായിച്ചു പഠിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.
ഒരുപാട് ഉപകാരമായി ഈ പോസ്റ്റ്‌.
ഇതൊന്നും ഞാന്‍ കണ്ടിരുന്നില്ല.
ഇടക്കിങ്ങനെ പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ മെയില്‍ ഇട്ടാല്‍ സമയം പോലെ, പഴയ പോസ്റ്റുകളും വായിക്കാമായിരുന്നു.
നന്ദി മാഷെ. ഇനിയും ഓരോന്നായി വായിക്കട്ടെ.