Followers
About Me
- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
Wednesday, 21 April 2010
ഖലില്‍ ജിബ്രാന്റെ മൂന്നു കഥകള്‍.
ഖലില്‍ ജിബ്രാന്‍.
ചുവന്ന ഭൂമി.
ഒരിക്കല്‍ ഒരു വൃക്ഷം ഒരു മനുഷ്യനോട് പറഞ്ഞു.
“എന്റെ വേരുകള്‍ വളരെ ആഴത്തിലുള്ള ചുവന്ന ഭൂമിയിലാണുള്ളത്. അതിനാലാണ് എന്റെ
കനികള്‍ താങ്കള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയുന്നത്.”
ആ മനുഷ്യന്‍ വൃക്ഷത്തോട് പറഞ്ഞു.
“നാം എത്ര സാദൃശ്യമുള്ളവരാണ്. എന്റെ വേരുകളും ഭൂമിയുടെ ചുവന്ന ആഴങ്ങളില്‍ തന്നെ.
എനിക്കുവേണ്ടി കനികള്‍ നിറച്ചുവയ്ക്കാന്‍ ഭൂമി നിനക്ക് ശക്തി പകരുന്നു. നന്ദിയോടെ, കാരുണ്യത്തോടെ അത് നിന്നില്‍ നിന്ന് സ്വീകരിക്കാന്‍ അതേ ഭൂമി എന്നോട് പറയുന്നു.
പൌര്‍ണ്ണമി
നിറനിലാവ് കാന്തികമായ ഭംഗിയോടെ നഗരത്തിനു മുകളില്‍ ഉദിച്ചുയര്‍ന്നു. പെട്ടന്ന് നഗരത്തിലുള്ള നായ്ക്കളെല്ലാം ആകാശത്തിലേക്ക് നോക്കി കുരയ്ക്കുവാന്‍ തുടങ്ങി.
പക്ഷെ ഒരു നായ മാത്രം നിശബ്ദനായി നിന്നു. അത് ഗൌരവഭാവത്തില്‍ മറ്റുള്ളവയോടു പറഞ്ഞു.
“നിങ്ങള്‍ ഒച്ചയുണ്ടാക്കിയതുകൊണ്ടു നിശബ്ദത അവളുടെ ഉറക്കത്തില്‍ നിന്നുണരില്ല. നിങ്ങളുടെ ശബ്ദത്തിന് ആകാശത്തുനിന്നും ചന്ദ്രനെ ഭൂമിയിലെത്തിക്കാനും കഴിയില്ല.”
അതുകേട്ട് പെട്ടന്ന് നായ്ക്കളെല്ലാം കുരനിര്‍ത്തി. ഭീഷണമായ ഒരു മൌനത്തില്‍ അവ ചെന്നുപെട്ടു.
പക്ഷെ അവരെ വിലക്കിയ നായ നിശബ്ദതയ്ക്കു വേണ്ടി അവശേഷിച്ച ആ രാത്രി മുഴുവന്‍ ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു.
നിഴല്‍.
ജൂണ്‍ മാസത്തിലെ ഒരുദിവസം ഒരു പുല്‍ച്ചെടി തന്റെ മുകളില്‍ പടര്‍ന്നുനില്‍ക്കുന്ന എല്‍മു മരത്തിന്റെ നിഴലിനോടു പരിഭവപ്പെട്ടു.
“ താങ്കള്‍ ഇടയ്ക്കിടെ ഇങ്ങനെ ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടി എന്റെ സമാധാനത്തെ കെടുത്തിക്കളയുന്നു.”
നിഴല്‍ അതിനു മറുപടി പറഞ്ഞു.
“ ഞാനല്ല, ഞാനല്ല. നീ ആകാശത്തിലേക്കു നോക്ക്. അവിടെ ഭുമിക്കും സൂര്യനുമിടയിലായി ഒരു വലിയ മരം കാറ്റില്‍പ്പെട്ട് കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങുന്ന്നുണ്ട്.
പുല്‍ച്ചെടി മുകളിലേക്കു നോക്കി. അവിടെ ഒരു വലിയ മരത്തെ കണ്ടു. അത്ഭുതപ്പെട്ടു തന്റെ ഹൃദയത്തോടു മന്ത്രിച്ചു. “ എന്നെക്കാള്‍ വലിയ ഒരു പുല്‍ച്ചെടിയാണല്ലോ അവിടെ. എങ്ങനെയാണ് ഞാന്‍ അതിനെ നോക്കിക്കാണുന്നത്?”
പിന്നീട് പുല്‍ച്ചെടി നിശബ്ദയായി.
പരിഭാഷ: എന്‍.ബി. സുരേഷ്.

Subscribe to:
Post Comments (Atom)
40 comments:
Thanks!!!!!
Surprised to see the invitation..
cos just before one week I asked in a buzz whether it is possible to read jibran online!
(I am waiting for some jibrans from minesh )
വിവര്‍ത്തനങ്ങള്‍ പങ്കു വച്ചതിനു നന്ദി, മാഷേ
വളരെ വിജയകരമായ,
നല്ല ഒരു ശ്രമം .
ചിന്തകളുടെ ഒരു കടലിരമ്പം ബാക്കിവയ്ക്കുന്നുണ്ട്
ഒന്നാം വായന ...
നന്ദി .
ഖലീല്‍ ജിബ്രാനെ മിക്കവാറും ഒറ്റയിരുപ്പില്‍ വായിക്കാറാണ് പതിവ്.....കുറെ കാലമായി ജിബ്രാനെ വായിച്ചിട്ട്.ഇതൊരു ഓര്‍മ്മപ്പെടുത്തലായി.....സസ്നേഹം
എന്റെ പുതിയ വായനയാണ്.
പുതിയതായി ഒന്നും പറയുന്നില്ല.
പരിഭാഷ പരിചയപ്പെടുത്തിയതിന് നന്ദി.
വിവർത്തനം നന്നായി.. ജിബ്രാനെ ഇങ്ങനെയെങ്കിലും വായിക്കാൻ കഴിയുന്നല്ലോ.. പലപ്പോഴും മടിമൂലം വിട്ടുകളയുന്നതാ ജിബ്രാന്റെ എഴുത്ത്..
ഒരു കാലത്ത് ജിബ്രാൻ വളരെ അടുത്തായിരുന്നു.
ഇപ്പോഴും ചെന്നെടുത്താൽ അരികെയാകും.
നന്നായി ഈ ഓർമ്മിപ്പിയ്ക്കൽ.....
നന്ദി.
ഖലില്‍ ജിബ്രാന്റെ "On Children" എന്ന ഒരു കവിത മാത്രമെ ഇതുവരെ ഞാന്‍ വായിച്ചിട്ടുള്ളു. ആദ്യമായിട്ടാണ് കഥ (പരിഭാഷ) വായിക്കുന്നത്. ഒരുപാടിഷ്ടമായി. ഇനിയും ഇതുപോലുള്ള കഥകള്‍ വായിക്കാനായി കാത്തിരിക്കുന്നു. ഈ മൂന്നു കഥകളും ഇഷ്ടമായെങ്കിലും "പൌര്‍ണ്ണമി"യാണ് കുറച്ച് കൂടുതല്‍ ഇഷ്ടമായത്. സുരേഷിന് ഏതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത് എന്നറിയണമെന്നാഗ്രഹമുണ്ട്.
മടുപ്പ് മാറിയോ? അതോ ഇപ്പോഴും അങ്ങിനെതന്നെയാണോ? :)
ഓഷോയെക്കൂടി പ്രതീക്ഷിച്ചോട്ടേ?....
നല്ല ഒരു ശ്രമം ..
ഖലില്‍ ജിബ്രാന്റെ ഒന്നു രണ്ടു കൃതികള്‍ നേരത്തെ വായിച്ചിട്ടുണ്ട് , പക്ഷെ നമ്മുടെ ഭാഷയില്‍ വായിക്കുമ്പോള്‍ പുതുമ തോന്നുന്നു :)
ആദ്യമായിട്ടാണ് കഥ (പരിഭാഷ) വായിക്കുന്നത്.
"പൌര്‍ണ്ണമി"യാണ് കുറച്ച് കൂടുതല്‍ ഇഷ്ടമായത്.
കാലം എന്നെ നിസബ്ദമാക്കിയാലും മഹാ മൌനം എന്നെ പുനര്ന്നാലും ഈ മണ്ണ് തേടി ഞാന്‍ വീണ്ടും വരും . (പ്രവാചകന്‍ ) അതെ , മണ്ണും മരവും ഭുമിയും മാനവികതയും ജനിമൃതികക്കപുറത്തെ പ്രണയവും നമ്മുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ച മഹാ എഴുത്തുകാരനെ ഒരിക്കല്‍ കുടി ഓര്‍മിപ്പിച്ചതിനു നന്ദി
സുരേഷ്, നന്ദിയുണ്ട്..ഏറെ..ജിബ്രാന്‍ കഥകള്‍
എത്ര ആവര്‍ത്തി വായിച്ചാലും,മടുപ്പുണ്ടാക്കില്ല..
കാഥികന്‍റെ ആത്മാവിനോട് ഒട്ടിനില്‍ക്കുന്ന തര്‍ജമ..
അഭിനന്ദനങ്ങള്‍!
കൊള്ളാം..
thanx 4 ur effortness. it'so nice to read again from a legend.
നന്നായിട്ടുണ്ട്. പ്രവാചക-കവിയുടെ വചനങ്ങള്‍ അതിന്റെ വശ്യതയോടെ....
“ഓര്‍മയുണര്‍ത്തലുകളില്‍ വിദൂരതകളില്ല.മറവിയില്‍ മാത്രമേ നിന്റെ കണ്ണുകള്‍ കൊണ്ടോ കെട്ടി ബന്ധിപ്പിക്കേണ്ടതായ ഒരു ഉള്‍ക്കടലുള്ളൂ“ എന്ന ജിബ്രാന്‍ വരികളെ ഓര്‍മിപ്പിച്ച ഒരു ഓര്‍മപ്പെടുത്തല്‍.
നന്ദി.
..the second one is poetic, the third philosophical and the first one anthropocentric..this was my first impression when i read it..
please see this http://raamozhi.blogspot.com/2009/12/blog-post_17.html
ആ വലിയമരത്തെ കാണിച്ചുതന്നതിനു് നന്ദിമാഷെ.
നല്ല വരികള്‍, ജിബ്രാന് അഭിവാദ്യങ്ങള്‍
ഇന്ന് ഏപ്രിൽ 22
എന്താണു ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ?
എന്താണെന്ന് ചുവന്ന ഭൂമിയിലെ മനുഷ്യൻ പറയുന്നുണ്ട്.
മി. സുരേഷ് അറിഞ്ഞു കൊണ്ടാണോ ഇത് പോസ്റ്റ് ചെയ്തത്.
ഏതായാലും വളരെ നന്നായി.
"ഇന്ന്" എന്നത് ഇന്നലെ എന്ന് തിരുത്തി വായിക്കുക. പ്ലീസ്.
ആശംസകള്‍
നന്നായി ഈ മൊഴിമാറ്റം.
ഒരുപാടൊന്നും അദ്ദേഹത്തെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.വായിക്കാതെ വിട്ടു കളയരുതെന്നു ഓര്‍മ്മിപ്പിച്ചു ഈ പരിഭാഷ.നന്ദി..
കവിതപോലെ മനോഹരമായ കഥകള്‍
ജിബ്രാന്‍ ഒരു പ്രവാചകന്‍
നന്ദി... പ്രയാണം തുടരുക
Mr. Suresh
You have translated "The Full Moon' of GIBRAN.
I don't know from which language you translated it. The English version I have give me a different feeling about the following lines, you may check it.
"Awake not stillness from her sleep, nor bring you the moon to the earth with your barking.".
“ ഞാനല്ല, ഞാനല്ല. നീ ആകാശത്തിലേക്കു നോക്ക്. അവിടെ ഭുമിക്കും സൂര്യനുമിടയിലായി ഒരു വലിയ മരം കാറ്റില്‍പ്പെട്ട് കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങുന്ന്നുണ്ട്.
പുല്‍ച്ചെടി മുകളിലേക്കു നോക്കി. അവിടെ ഒരു വലിയ മരത്തെ കണ്ടു. അത്ഭുതപ്പെട്ടു തന്റെ ഹൃദയത്തോടു മന്ത്രിച്ചു. “ എന്നെക്കാള്‍ വലിയ ഒരു പുല്‍ച്ചെടിയാണല്ലോ അവിടെ. എങ്ങനെയാണ് ഞാന്‍ അതിനെ നോക്കിക്കാണുന്നത്?”
കഥയും കവിതയും ഒന്നായിത്തീരുന്ന വരികള്‍...
കഥയില്‍ കവിതയുറ്റുന്നു...
ഖലീല്‍ ജിബ്രാന്‍..
അതെ അതുമൊരു കവിതയായിരുന്നല്ലൊ..
ഗാംഭീര്യം ചോര്‍ന്നു പോവാതെ പരിഭാഷപ്പെടുത്തി..
ഭാവുകങ്ങള്‍..
ജീവിതത്തിന്റെ അകംപൊരുള്‍ കാട്ടിത്തരുന്ന രചനകള്‍ . ആവര്‍ത്തിച്ച് വായിക്കുംതോറും അനുഭവങ്ങള്‍ മാറിമറിയുന്നു . കഥയും കവിതയും ജീവിതമായിതീരുന്ന സൃഷ്ട്ടികള്‍ . ഖലീല്‍ ജിബ്രാന്റെ കുറെ കളക്ഷന്‍ ഈ ഉള്ളവന്റെ കൈവശം ഉണ്ട്.
സംവേദിക്കുന്നുണ്ട്, കൃത്യമായി...
പുതുതായി വിരിഞ്ഞ പൂവിന്റെ വൃത്തിയും ശുദ്ധിയോടും കൂടി
ജിബ്രാനെ പണ്ട് വായിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവണാണ് ഞാൻ...ഇനി നാട്ടിൽ വരുമ്പോൾ ഈ വിവർത്തനങ്ങൾ നോക്കണം...
നല്ല ശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ പിന്തുണ
ജിബ്രാന്റെ വരികള്‍ കാലത്തിന് കുറുകെ നില്‍ക്കും...എന്നും...എന്നെന്നും.
നല്ല വിവര്‍ത്തനത്തിനു ഒരുപാട് നന്ദി :-)
സംഭവം കലക്കി !
ഇപ്പ പരിഭാഷക്കാരെ ഉള്ളൂ......നന്നായി മാഷെ
ഖലീല്‍ ജിബ്രാനെ ഇങ്ങനെ വായിക്കാന്‍ തന്നതിന് സുരേഷിന് നന്ദി. ഒതുക്കമുള്ള കഥകള്‍ക്ക് ലാളിത്യമാര്‍ന്ന തര്‍ജ്ജിമ. ഇഷ്ടപ്പെട്ടു.
നല്ല വിവര്‍ത്തനം. ഇനിയും ഇതുപോലുള്ള വിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്റെ ഭാവുകങ്ങള്‍
കൊള്ളാം.........
best wishes
ജിബ്രാന്റെ കഥകൾ മലയാളം pdf കയ്യിലുണ്ടെങ്കിൽ അയച്ചുതരുമോ പ്ലസ്