Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Saturday, 22 May 2010

വിരുദ്ധം

നിലാവുദിച്ചപ്പോള്‍ ഞാന്‍
വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി
തണല്‍ തേടിപോയപ്പോള്‍
തീമരംവന്നു പൊതിഞ്ഞു.
ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു.
മരുഭൂമിയിലെ സൂര്യോദയം തേടിപ്പോയി .
പ്രളയജലത്തില്‍ മുങ്ങിപ്പോയി
മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
പക്ഷിയായി പാറാന്‍ തുടിച്ചു,
ഒച്ചായ് ഇഴയാനെരിഞ്ഞു
പോരാളിയാകാന്‍ തുനിഞ്ഞു
ഒറ്റുകാരനായി പിന്നെ ചമഞ്ഞു.
കാരുണ്യമായ് പടരാന്‍ ജപിച്ചു
ക്രോധമായ് കത്തിപ്പടര്‍ന്നു.
യമിയായ് പുലരാന്‍ തൊഴുതു
കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.
വനമായ് പൂക്കാന്‍ തരിച്ചു,
കാട്ടുതീയായ് കത്തിപ്പടര്‍ന്നു
പ്രണയം പറഞ്ഞങ്ങടുത്തു,
കലഹം വരുത്തിപ്പിരിഞ്ഞു.
സ്നേഹം പകുക്കുവാന്‍ മോഹം
ദ്വേഷം ചൊരിഞ്ഞുള്ള ശീലം.
അടിമതന്‍ കണ്ണിലെ ദൈന്യം പക്ഷെ,
ഉടമതന്‍ നോക്കിലെ ക്രൌര്യം.
വാക്കിന്‍റെ തെളിവിലോ സംഗീതം,
കര്‍മ്മമാര്‍ഗത്തിലോ മുനവച്ച മുള്ള്.
നിര്‍വാണബുദ്ധന്‍റെ ജാതകം,
പക്ഷെ, കുബേരപുത്രന്റെ ജീവിതം.
ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?

52 comments:

ഗീത said...

ഇത്രയധികം വൈരുദ്ധ്യാത്മകമായ ജീവിതമോ?
ശ്ശേ, അതാവില്ല. വെറുതേ പറയുന്നതല്ലേ?

ഏതായാലും പതിരായ് പൊലിഞ്ഞിട്ടില്ല. നിറകതിര്‍മണി തന്നെ.

Readers Dais said...

മാറി മറയുന്നത് തോന്നല്‍ അല്ല
കാലം തന്നെ , ഇവിടെ ഈ കാലത്ത് ,
മാഷ്‌ പറഞ്ഞ പോലെ വിരുദ്ധങ്ങളുമായി നമ്മള്‍ പോരുത്തപെട്ടു പോകേണ്ടി ഇരിക്കുന്നു ,
മനസ്സിന് വിരുദ്ധമായി ജീവിയ്കുക ....മരണം തന്നെ അല്ലെ അത് ?
തലമുറകള്‍ നമ്മെ ചിന്തതന്‍ കാടുകളില്‍ അലയാന്‍ വിടും ....അപ്പോള്‍ നമ്മള്‍ ശവം കണക്കു ജീവിയ്കും ...
ജീവന് വിരുദ്ധമായി ......
നന്നായി മാഷേ ....

Shaiju E said...

):

Raveena Raveendran said...

ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?

കാലം മാറിമറയുന്നതിനനുസരിച്ച് ചിന്തകളും മാറിമറയുന്നില്ലേ മാഷേ ?

രാജേഷ്‌ ചിത്തിര said...

ഏതാണ്സത്യം...
മാറിമറിയുന്ന തോന്നലോ കാലമോ?

എല്ലാം ചിന്തിച്ചുറപ്പിച്ചിട്ടും ജീവിതമിങ്ങനെ ബാക്കി...

perooran said...

ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?

Junaiths said...

ആഗ്രഹം പോലൊരു ജീവിതം എവിടെയാണ്?

Rare Rose said...

കൊതിക്കുന്നതൊന്നു വിധിക്കുന്നത് മറ്റൊന്നു.എങ്കിലും ഏതു വൈരുദ്ധ്യങ്ങള്‍ക്കിടയിലും ജീവിതത്തിനു തുടിച്ചു നില്‍ക്കാതിരിക്കാനാവുമോ..

Pottichiri Paramu said...

ഈ ലോകത്തു എല്ലാം അസത്യം..എല്ലാം...നാളെ എന്നതു വെറും സങ്കല്പം....

Anees Hassan said...

ഇത്രയും വൈരുധ്യങ്ങള്‍ കൊണ്ട് ജീവിക്കാനാവുമോ?

ഭാനു കളരിക്കല്‍ said...

agrahichchathinte marupuraththekku thalliyitunna jeevitham ororuththaruteyum anubhavam thanne.
nalla kavithayum nalla azayavum

വീകെ said...

ജീവിതം തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതല്ലെ...!?
നാമൊന്നാഗ്രഹിക്കുന്നു, മറ്റൊന്നു സംഭവിക്കുന്നു...!!
ആഗ്രഹിക്കുന്നതു പോലെ നടന്നിരുന്നുവെങ്കിൽ, ഈ ലോകം ഇന്നീയവസ്ഥയിൽ ഉണ്ടാകുമായിരുന്നോ...?!
നമ്മളും...?

ആശംസകൾ....

ഗീതാരവിശങ്കർ said...

മാറിമറിയുന്നു തോന്നലും കാലവും ...
നന്നായിട്ടുണ്ട്

കുഞ്ഞൂസ് (Kunjuss) said...

പൊരുത്തമില്ലായ്മയിലെ പൊരുത്തം, അതല്ലേ ജീവിതം?

(കൊലുസ്) said...

വാക്കുകള്‍ കൊണ്ട് സാറ് majic ഒരുക്കി.
very easy2read.
congrates sir.

ജയരാജ്‌മുരുക്കുംപുഴ said...

mari mariyunnathu thonnalo , kalamo........... nanaayi...... aashamsakal............

ഒരു യാത്രികന്‍ said...

രണ്ടു മൂന്നാവര്‍ത്തി വായിച്ചു...ഇഷ്ടമായി......സസ്നേഹം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒക്കെ തോന്നലാണ്
സത്യവും അസത്യവും കാലവും
ഒക്കെ തോന്നലാണ്..
മാറിമറിയുന്നത് ...
തോന്നലുകള്‍ മാത്രം !!

Neena Sabarish said...

വൈരുദ്ധ്യങ്ങളല്ലേ ജീവിതത്തിന്റെ സൗന്ദര്യം.....ഇഷ്ടപ്പെട്ടൂ ഈ വൈരുദ്ധ്യവും..

Unknown said...

ജീവിതം ഇത് പോലെ ആണോ ..നമ്മള്‍ ഒന്ന് ആഗ്രഹിക്കും കിട്ടുനത് വേറെ ഒന്ന്
എല്ലാം വിരുദ്ധം .........വൈരുധ്യം

ഹംസ said...

പലതും ആഗ്രഹിക്കും ആഗ്രഹങ്ങള്‍ക്ക് വിപരീതമായി തന്നെ ജീവിക്കും !

Muralee Mukundan , ബിലാത്തിപട്ടണം said...

വൈരുദ്ധ്യത്മകമായ കൂട്ടികുഴക്കലുകൾ...

വിരുദ്ധമാകുന്ന ആഗ്രഹങ്ങൾ...

ഏതാണ് സത്യം ? ഏതാണ് മിഥ്യ ? എല്ലാം തോന്നലുകളോ..?

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇതാണോ ഈ "വൈരുദ്ധ്യാത്മക ഭൗതികവാദം"?
എന്തായാലും, വിരുദ്ധങ്ങള്‍ സാജാത്യങ്ങള്‍ പഠിപ്പിക്കുന്നു. നന്നായിട്ടുണ്ട്.

എറക്കാടൻ / Erakkadan said...

ഞാന്‍ കീറി മുറിച്ച് മനസ്സിലാക്കാന്‍ നോക്കി ... ഇല്ല മാഷേ ഇത് എനിക്ക് പറഞ്ഞ പണിയല്ല....ഞാന്‍ പോവാ...

പാവപ്പെട്ടവൻ said...

മറുപ്പുറം തേടുന്ന മുനയുള്ള വാക്കുകള്‍

ShajiKumar P V said...

....ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി
തണല്‍ തേടിപോയപ്പോള്‍
തീമരംവന്നു പൊതിഞ്ഞു.
ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു....

ഉപാസന || Upasana said...

vaayichchu...
ishTamaayi.
:-)
Upasana

Anonymous said...

"മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
പക്ഷിയായി പാറാന്‍ തുടിച്ചു,
ഒച്ചായ് ഇഴയാനെരിഞ്ഞു.."
കൊള്ളാം ...എനിക്കിഷ്ട്ടമായി ...

Manoraj said...

ജീവിതം വൈരുദ്ധ്യം നിറഞ്ഞതാണു.. അത് തന്നെ അതിന്റെ സൌന്ദര്യവും.. നല്ല വരികൾ..

Anonymous said...

:)

Anil cheleri kumaran said...

കാരുണ്യമായ് പടരാന്‍ ജപിച്ചു
ക്രോധമായ് കത്തിപ്പടര്‍ന്നു.
യമിയായ് പുലരാന്‍ തൊഴുതു
കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.

ഇതിലെ ‘യമി’ ഒന്നു പറഞ്ഞ് തരുമോ.

വരയും വരിയും : സിബു നൂറനാട് said...

ലളിതം..സുന്ദരം..
പ്രാസ-പ്രയോഗം ഇഷ്ട്ടപ്പെട്ടു.

Vayady said...

"ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?"

രണ്ടുമായിരിക്കാം..
ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ വരികള്‍ ഏറെയിഷ്ടമായി.

Wash'Allan JK | വഷളന്‍ ജേക്കെ said...

@കുമാരന്‍,
യമി എന്നാല്‍ സംയമനം ചെയ്യുന്നവന്‍ (who controls his passions) എന്നാണ് സുരേഷ് ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നുന്നു.

@സുരേഷ്,
ശരിയാണോ?

Unknown said...

എല്ലാം ആഗ്രഹിക്കുന്നത് പോലെ ആയാല്‍ എത്ര നന്നായിരുന്നു.
സുരേഷേട്ടാ, കവിത ആസ്വദിച്ചു.

Kalavallabhan said...

എല്ലാം സത്യം.
നാനത്വത്തിൽ ഏകത്വം.
ഈ ആശങ്കകൾക്കിടയിലൂടെയുള്ള പോക്കല്ലേ ജീവിതം.
നല്ല കവിത.
വായനക്കിടയിലുള്ള കല്ലുകടിയില്ലാത്ത നല്ല ഒഴുക്കുള്ള കവിത.

എന്‍.ബി.സുരേഷ് said...

കുമാരന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടി വഷളന്‍ പറഞ്ഞു. അതാണ് ശരി കുമാരനും വഷളനും നന്ദി

mukthaRionism said...

നന്നായി..
കവിത ഇങ്ങനെയാവണം..

ചേച്ചിപ്പെണ്ണ്‍ said...

മാറിമറിയുന്നത് തോന്നലോ കാലമോ?..
both ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു

Dethan Punalur said...

കൊള്ളാം നല്ല കവിത... സംശയമില്ല , മാറിമറയുന്നതു കാലംതന്നെയാണു്‌...!

നൗഷാദ് അകമ്പാടം said...

നല്ല കവിത..രണ്ടുമൂന്നാവര്‍ത്തി വായിച്ചു..
യമിയുടെ അര്‍ത്ഥം പറഞ്ഞ് തന്നതിനു വഷളനു നന്ദി..!

Unknown said...

നിലാവുദിച്ചപ്പോള്‍ ഞാന്‍
വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി....

ഇത്ര മതിയായിരുന്നു, ഇത് ജീവിതം.

0ff: ഇരിക്കാനൊരു കൊമ്പ് കാക്കുന്നവനെ കുറിച്ചെന്തു പറയുന്നു മാഷേ?

Echmukutty said...

എന്നെ അടുത്ത് പരിചയമുള്ള ഒരാൾ എഴുതിയതു പോലെ തോന്നി.
പിന്നെ തോന്നലുകളും കാലവും കണ്ണുപൊത്തിക്കളിച്ചു കൊണ്ടുകൂടിയാണ് മാറി മറിഞ്ഞതെന്ന വ്യത്യാസമുണ്ട്.
ശ്ലോകം ചൊല്ലുന്ന പോലെ ചൊല്ലി നോക്കിയപ്പോൾ തൊണ്ട അടയുകയും കണ്ണിൽ വെള്ളം വരികയും ചെയ്തു.
നന്ദി.

Salini Vineeth said...

കാലമെന്നതും ഒരു തോന്നലാണ്. കവിത വായിച്ചു. ഇഷ്ടപ്പെട്ടു :). നീളം ഇത്തിരി കൂടിയോ എന്ന സംശയം മാത്രം.

( O M R ) said...

അഭിനവ കാല്പനികതയുടെയും ഉത്തരാധുനികതയുടെയും വിഷമ വൃത്തത്തില്‍ പകച്ചു നില്‍ക്കുകയാണ് പുതിയ കാലത്തെ മലയാള കവിത.ഈ വിഷമ വൃത്തത്തില്‍ നിന്ന് കാവ്യശീലങ്ങള മോചിപ്പിച്ചു ശക്തമായ ദിശാബോധമാണ് സമൂഹത്തിനു 'കവിത' നല്‍കേണ്ടത്.

സുരേഷിന്റെ ഈ കവിത ഓര്‍മ്മപ്പെടുത്തുന്നത്, ശങ്കരപ്പിള്ളയുടെ "എനീല്‍ക്കാന്‍ ധ്രിതിപ്പെടെണ്ട / സമയമുണ്ടല്ലോ വേണ്ടുവോളം" എന്ന ക്രൂരമായ പരിഹാസമാണ്.ഒരു പക്ഷെ മനുഷ്യന്റെ മഹാ കാപട്യത്ത്ന്റെ നേര്‍ക്ക്‌ ലളിതമായി പ്രതികരിച്ചത് അദ്ദേഹമായിരിക്കണം. എഴുത്തുകാരന്റെ നീതിബോധമാണ് പ്രധാനം. വിരുദ്ധഭാവനയിലൂടെ വര്‍ത്തമാന ജീവിതത്തിന്റെ കാപട്യങ്ങളും ചിതലരിച്ച മനുഷ്യസത്തയുടെ നാഴികക്കല്ലുകളും കാട്ടിത്തരൂ..

ഗീതാരവിശങ്കർ said...

കിളിത്തൂവല് വഴി മറന്നതോ ? അതോ ?
കഴിയുന്നതും നന്ദി എന്ന പദം ഒഴിവാക്കാന്
ശ്രമിക്കുന്നതുകൊണ്ടാണ് പറയാതിരുന്നത് ....
സസ്നേഹം ...

എം പി.ഹാഷിം said...

മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
പക്ഷിയായി പാറാന്‍ തുടിച്ചു,
ഒച്ചായ് ഇഴയാനെരിഞ്ഞു
പോരാളിയാകാന്‍ തുനിഞ്ഞു
ഒറ്റുകാരനായി പിന്നെ ചമഞ്ഞു.
കാരുണ്യമായ് പടരാന്‍ ജപിച്ചു
ക്രോധമായ് കത്തിപ്പടര്‍ന്നു.
യമിയായ് പുലരാന്‍ തൊഴുതു
കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.
വനമായ് പൂക്കാന്‍ തരിച്ചു,
കാട്ടുതീയായ് കത്തിപ്പടര്‍ന്നു
പ്രണയം പറഞ്ഞങ്ങടുത്തു,
കലഹം വരുത്തിപ്പിരിഞ്ഞു.



oru prthyeka tharam aakashamundu
thaankalude ezhuthinu !

മുകിൽ said...

വൈരുദ്ധ്യാത്മകത മുഴുവനോടെ എടുത്തു തേച്ചിരിക്കുന്നു ക്യാൻവാസിൽ.

എന്‍.ബി.സുരേഷ് said...

വായനയ്ക്കും വാക്കിനും വേണ്ടി വിലപ്പെട്ട സമയം ചിലവഴിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി.

Ronald James said...

"ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു"

ചിലപ്പോള്‍ അത് അങ്ങനെ ആണ് മാഷേ നാം മോഹിക്കുന്ന വഴികളിലൂടെ ആവില്ല ഒഴുക്ക് മറിച്ച് മഴപെയ്യാത്ത ദേശങ്ങളില്‍, കണ്ണിരു തോരാത്ത ഭൂമികകളില്‍ ഒഴുക്ക് മുറിഞ്ഞു നാം കൂട്ടിലടയ്ക്കപ്പെടും. അതും ഒരു നിയോഗം തന്നെ....

anyway നല്ല ഒരു കവിത തന്നെ

കുസുമം ആര്‍ പുന്നപ്ര said...

kollam athigambhiiram