Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Sunday 20 June, 2010

അർജ്ജുനവിഷാദയോഗം


രാവിലേതന്നെ വിചാരം തുടങ്ങി.
(എത്ര കാലമായി നോക്കി നടത്തുന്നു
ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടു കാര്യം)
എന്താണു ജീവിതം?
കേട്ടപാടെ മനസ്സ് വിങ്ങിവിങ്ങി പറഞ്ഞു.
“കൂടപ്പിറപ്പേ,
എത്ര കാലമായി ഞാൻ പറയുന്നു
ഇങ്ങനെ കൊട്ടിയടച്ചിരുന്നാലോചിച്ച്
എന്നെ കഷ്ടപ്പെടുത്താതെ
ഒന്നു പുറത്തിറങ്ങി ചുറ്റും കണ്ണോടിക്കാൻ.“
നീ ഒന്നു ചുമ്മാതിരിക്കുന്നുണ്ടോ
ഭാവനയും തത്വവിചാരവും
ഇങ്ങനെയിരുന്നു ധ്യാനിക്കുമ്പഴല്ലേ വരൂ.
നാശം പിടിച്ച മനസ്സ്, മൂഡ് പോയി.
ഇനി പ്രാതൽ കഴിഞ്ഞാവാം വിചാരധാര.!
വയറുനിറഞ്ഞതും വീണ്ടുംവിചാരം വന്നു.
ലോകം നേർവഴിക്കാണോ പോകുന്നത്?
തലച്ചോറിനാകെ ഭ്രാന്തു പിടിച്ചു.
“ഞാൻ പറഞ്ഞിട്ടുള്ളതല്ലേ
ഈ വക കുഴപ്പം‌പിടിച്ച ചിന്തയൊന്നും
എന്റെ വകുപ്പിൽ പെടുന്നതല്ലന്ന്?
രണ്ടെണ്ണം വീശി നിനക്കൊന്നു
റിലാക്സ് ചെയ്തുകൂടെ ഈ നേരത്ത്?
ശരിയാ, ലോജിക്കിന്റെ ലാഘവങ്ങളിൽ
കൈയടക്കം നേടാൻ ഇവനില്ലാതെങ്ങനെ.
സെല്ലെടുത്തു ചെവിയോടു ചേർത്ത്
കൂട്ടരെ ശീതീകരിച്ച മുറിയിൽ വരുത്തി.
തലയ്ക്കുള്ളിൽ തീത്തൈലത്തിന്റെ
ആവിപൊങ്ങിയപ്പോൾ
നട്ടെല്ലിൽ ധർമ്മബോധം വന്നു കുത്തി.
മനുഷ്യൻ എന്നത് ഒരു സുന്ദരപദമോ?
ആമാശയത്തോടൊപ്പം
കൂട്ടുകാരും കോപിച്ചുവശായി.
“തൊടങ്ങി അവന്റെ ഒടുക്കത്തെ സംവാദം.
നീയിനിയും ഔചിത്യം പഠിച്ചില്ലേ
വെട്ടിവിഴുങ്ങടാ ചുമ്മാ കലിപ്പുണ്ടാക്കാതെ
ആദ്യമന്നം പിന്നല്ലേയെന്തും?”
തിന്നും കുടിച്ചും വെടിപറഞ്ഞും പുകച്ചും
ചീട്ടുനിരത്തിക്കളിച്ചു കുണുക്കണിഞ്ഞും
കണ്ടപെണ്ണുങ്ങളോടൊപ്പം രമിച്ച
കഥ പറഞ്ഞും കേട്ടുരസിച്ചും
വീട്ടിലിരിക്കുന്ന നല്ലപാതിയെ തെറിപറഞ്ഞും
ലഹരിപതഞ്ഞൊച്ച വയ്ക്കവേ
സമയത്തിനൊപ്പം ചോദ്യവും മുങ്ങിപ്പോയി.
നാടോടുമ്പോൾ നടുവേയോടി വീട്ടിലെത്തി
കുളിച്ച് സുഗന്ധം‌പൂശി,യത്താഴം കഴിച്ചു.
റിമോട്ടുഞെക്കി ചാനൽ തിരയവേ
കലിവന്നു കണ്ണു ചുവന്നു.
പട്ടിണി, പരിസ്ഥിതി, തീവ്രവാദം,
കിടപ്പാടമില്ലാത്തവന്റെ സ്വത്വചർച്ച
മനുഷ്യാവകാശം, ഹൊ തുലഞ്ഞു.
ഒടുവിൽ ചിരിച്ചുമറിയാനൊരു
കോമഡി കിട്ടി, എല്ലാം മറന്നു ചിരിച്ചു.
മക്കളോടൊത്തുല്ലസിച്ചു.
സ്വർഗ്ഗത്തിലേക്കുള്ള ഇടവഴിയിലൂടെ
പ്രിയതമയോടൊത്തു നടന്നു വിയർത്ത്
നിർമ്മമനായിക്കിടക്കവേ
ഇത്തിരിയുറക്കെ ആത്മഗതം ചൊല്ലി
ഇത്രയൊക്കെയേയുള്ളൂ,മനുഷ്യന്റെ
സുഖാന്വേഷണം എത്ര നിസ്സാരമല്ലേ?
ഓ തൊടങ്ങി, എനിക്ക് കേൾക്കേണ്ടിതൊന്നും.
‘ആഹ്, മാ ഫലേഷു കഥാചന‘
എന്നൊരു ദീർഘനിശ്വാസമുതിർത്ത്
തിരിഞ്ഞുകിടന്നു.
ഒരു ദിവസം കൂടി കഴിഞ്ഞുപോയി.
ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ.

56 comments:

ശ്രീ said...

എപ്പോഴും ഇതു തന്നെ അവസ്ഥ അല്ലേ?

രാജേഷ്‌ ചിത്തിര said...

ഇതിനാണോ ചങ്ങാതി ഈ സ്വത്വവിചാരം എന്നു പറയുന്നത്..
എല്ലാ വിചാരങ്ങള്‍ക്കും മേലെ
ഞാന്‍,എന്റെ എന്നതു തന്നെയാണു പ്രധാനം..
മറ്റുള്ളതൊക്കെ നാളെ,നാളെ നോക്കാം ല്ലെ..

വളരെ ആഴമുള്ള ചിന്തകള്‍..
പക്ഷെ ഒരുപാട് വിശാലമായതിനാല്‍
കവിതയുടെ സ്വാഭാവിക മുറുക്കം കുറഞ്ഞുവൊ
എന്നൊരു സംശയം........

മുകിൽ said...

നല്ല വിചാരങ്ങൾ..നാളേക്കു നീളട്ടെ.

Mohamed Salahudheen said...

റിമോട്ടുഞെക്കി ചാനൽ തിരയവേ
കലിവന്നു കണ്ണു ചുവന്നു.
പട്ടിണി, പരിസ്ഥിതി, തീവ്രവാദം,
കിടപ്പാടമില്ലാത്തവന്റെ സ്വത്വചർച്ച
മനുഷ്യാവകാശം, ഹൊ തുലഞ്ഞു.
ഒടുവിൽ ചിരിച്ചുമറിയാനൊരു
കോമഡി കിട്ടി, എല്ലാം മറന്നു ചിരിച്ചു.

....

ഒരു യാത്രികന്‍ said...

പതിവുപോലെ ചിന്തയില്‍ ഒരിത്തിരി ചിന്ത കോരിയിട്ടു സുരേഷ്......സസ്നേഹം

Sukanya said...

ചിരിയും ചിന്തയും കലര്‍ന്ന ഒരു വിഷാദയോഗം

Neena Sabarish said...

തലയ്ക്കുള്ളിൽ തീത്തൈലത്തിന്റെ
ആവിപൊങ്ങിയപ്പോൾ....here u r suresh....ഒന്നു ചുരുക്കാമായിരുന്നുവോ? എങ്കിലൊന്നുകൂടി വീര്യം കൂടിയേനേ....

Anees Hassan said...

ഒടുവില്‍ ഞാന്‍ ഒറ്റയാവുന്നു
ഏറെ വിയര്‍പ്പിന് ശേഷവും ...

പട്ടേപ്പാടം റാംജി said...

വെറുതെ കുറേ ചിന്തകള്‍..
ഒന്നിലും ഉറക്കാത്ത ചിന്തകള്‍..
രാവിലെ തുടങ്ങുന്ന വിചാരാരം ഉറക്കം വരെ.....

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ‍ാം നാളെ ...നാളെ

ഇന്നിതുമതി...രണ്ടെണ്ണം വീശി നിനക്കൊന്നു
റിലാക്സ് ചെയ്തുകൂടെ ഈ നേരത്ത്?
ശരിയാ, ലോജിക്കിന്റെ ലാഘവങ്ങളിൽ
കൈയടക്കം നേടാൻ ഇവനില്ലാതെങ്ങനെ.

perooran said...

ആഹ്, മാ ഫലേഷു കഥാചന‘
എന്നൊരു ദീർഘനിശ്വാസമുതിർത്ത്
തിരിഞ്ഞുകിടന്നു.
ഒരു ദിവസം കൂടി കഴിഞ്ഞുപോയി.
ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ.

ശ്രീനാഥന്‍ said...

നന്നായി സുരേഷ്, ഇടത്തരക്കാരന്റെ വ്യർത്ഥ ജീവിതത്തെ മഹത്വവൽക്കരിക്കാനുള്ള ശ്രമത്തെ നല്ലപോലെ കളിയാക്കി താങ്കൾ! അൽ‌പ്പം കൂടി ഒതുക്കം ആകാമായിരുന്നോ എന്നു മാത്രം.

lijeesh k said...

എന്‍.ബി.സുരേഷ് ..,
നല്ല കവിത...

jayaraj said...

ellavaruteyum karyam ingane thanneyanu. enthenkilum orukaryathe kurichu chindikkuvan thudangum. ennal athavasanikkunnath mattonnilayirikkum. orumanushyante swabhavika chindamatram. kollam mashe.

Kalavallabhan said...

“ഞാൻ പറഞ്ഞിട്ടുള്ളതല്ലേ
ഈ വക കുഴപ്പം‌പിടിച്ച ചിന്തയൊന്നും
എന്റെ വകുപ്പിൽ പെടുന്നതല്ലന്ന്?"

ഇപ്പോ മനസ്സിലായില്ലേ ആരും കൂട്ടിനുണ്ടാവില്ലെന്ന്, സത്വം പോലും
"എന്റെ " എന്ന വകുപ്പിൽ പെടുന്നതല്ലന്ന്?

ഭാനു കളരിക്കല്‍ said...

ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ.

alla pinne.

nale onna onnu untallo.

വരയും വരിയും : സിബു നൂറനാട് said...

നാളെ നാളെ..നീളെ നീളെ...

ഉല്ലാസ് said...

നല്ല കവിത

Readers Dais said...

താങ്കള്‍ താങ്കളുടെ കവിതയില്‍ വിവരിച്ചത് പോലെ അല്ലാത്തത് കൊണ്ടാണല്ലോ ഇതിവിടെ ഞങ്ങള്‍ക്ക് വായിക്കാനായത് ...

Umesh Pilicode said...

നല്ല കവിത

ആശംസകള്‍

Vayady said...

"ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ."
കൊള്ളാം..നന്നായിരിക്കുന്നു.

Jishad Cronic said...

നല്ല കവിത

ആശംസകള്‍

K@nn(())raan*خلي ولي said...

എന്തിനാ സുരേഷ്ഭായീ, ഇങ്ങനെയൊക്കെ ചിന്തിച്ചു ഭ്രാന്ത്‌ പിടിക്കുന്നത്‌? അതിനല്ലേ 'കല്ലിവല്ലി'!
പറ. എല്ലാ ഭ്രാന്തന്‍ ചിന്തകളോടും വിളിച്ചുപറ..
"കല്ലിവല്ലീ..."

siya said...

വായാടി പറഞ്ഞത് തന്നെ ഞാനും പറയുന്നു ...എന്‍റെ ബ്ലോഗ്‌ ലെ കമന്റ്‌ ഞാനും തമാശ ആയി തന്നെ ആണ് എടുത്തതും ട്ടോ ..ഇത് ഒരു കവിത ആണോ എന്നും ഒരു സംശയം ?എന്തായാലും ഞാന്‍ നല്ല ഒഴുക്കില്‍ തന്നെ വായിച്ചു ........

ഹരിയണ്ണന്‍@Hariyannan said...

സുരേഷേ, നല്ല കവിത.

സുഖം കണ്ടെതതുന്നതിനേക്കാള്‍ അത് നിലനിര്‍ത്തുകയാണ് പ്രയാസമെന്നെങ്കിലും മനസ്സിലായില്ലേ? :)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ധർമ്മരോഷങ്ങൾ മനസ്സിൽ പിറക്കുകയും അതേവേഗത്തിൽ ചത്തൊടുങ്ങുകയും... നാളേയ്ക്ക് എന്നു നീട്ടിവെക്കലും യാന്ത്രികമായ ദിനചര്യകളും...
അർത്ഥം നഷ്ടപ്പെടുന്ന ആയുസ്സ്...

കവിത അർത്ഥപൂർണ്ണം.

mukthaRionism said...

> ഒടുവിൽ ചിരിച്ചുമറിയാനൊരു
കോമഡി കിട്ടി, എല്ലാം മറന്നു ചിരിച്ചു.
മക്കളോടൊത്തുല്ലസിച്ചു. <
ഏതു മലയാളം ചാനലാ കണ്ടത്.

അതെ,
' ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ.'

നന്നായി.
നല്ല വരികള്‍..
നല്ല കവിത!

Unknown said...

ഇന്നിയും ഉണ്ട് ജീവിതം ......................ജീവിതത്തെ നമ്മള്‍ എത്ര അടുത്ത് അറിയാന്‍ ശ്രമിച്ചു നോക്ക്
ജീവിതം നമ്മളില്‍ നിന് ഒരു പടി മുന്നില്‍ നിക്കും
പക്ഷേ ആര് എങ്കിലും ജീവിതത്തെ തേടാതിരുനുവോ?

സുരേഷ് ..............................ഒരു K E N ആവാന്‍ ഉള്ള ശ്രമം ആണോ ?..ഹി ഹി ഹി

കാവാലം ജയകൃഷ്ണന്‍ said...

ചിന്തകള്‍ കൊണ്ടു ചിന്തിപ്പിക്കുന്ന കവിത...

the man to walk with said...

ഞാൻ നാളെ മുതൽ."..

:)

Rare Rose said...

നല്ല ചിന്തകള്‍ മാഷേ.
ഇങ്ങനെയുള്ള വിചാരവികാരങ്ങള്‍ നാളേക്കു നീട്ടി നീട്ടിയിരിക്കുന്നവനല്ലോ ഒരു സാദാ മനുഷ്യന്‍.:)

(റെഫി: ReffY) said...

നല്ലത് നാളെ വരും എന്ന പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. അല്ലെങ്കില്‍ ഇന്നിന്റെ അസ്വസ്ഥതയില്‍ അവന്‍ വെന്തു വെണ്ണീറായേനെ..
ചിന്തിപ്പിക്കുന്ന വരികള്‍.

lekshmi. lachu said...

നല്ല ചിന്തകള്‍ മാഷെ,
എനിക്കിഷ്ടായി കവിത ..രണ്ടുമൂന് വട്ടം വായിച്ചു.
ചിരിയും വന്നു..മനുഷ്യന്റെ കാര്യം ഇത്രേ ഉള്ളൂ...
നിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ.'
നാളെ എന്നതു ഉണ്ടോ മാഷെ??
ഈ നിമിഷം മാത്രമലെ സത്യം..?

ജയരാജ്‌മുരുക്കുംപുഴ said...

valare nalla chintha.... oru nalla naal varum.... varathirikkilla........

അക്ഷരം said...

പ്രതികരണ ശേഷി നഷ്‌ടമായ മനുഷ്യനോ
അതോ , പ്രതികരണം പ്രഹസനം ആക്കുന്ന മനുഷ്യനോ ...
ഇതിനു നടുവില്‍ പ്രതികരിക്കാന്‍ ആവാതെ ഉരുകുന്ന ഒരു വിഭാഗം കൂടി ഉണ്ട് ....
ഇത് പോലെ എഴുതാന്‍ പോലും ആവാതെ

കുഞ്ഞൂസ് (Kunjuss) said...

നാളെക്കു വേണ്ടി നീട്ടിവെക്കുന്ന മനുഷ്യന്‍ അറിയുന്നില്ലാത്തതോ അതോ മറക്കുന്നതോ, നാളെ എന്നത് ഒരു മിഥ്യ മാത്രമാണെന്നത്...!
നല്ല ഒഴുക്കോടെ വായിക്കാന്‍ സുഖമുള്ള കവിത. ഒപ്പം ചിന്തിക്കാനും വക നല്‍കുന്നത്.

ഗീത said...

മനസ്സ് പറഞ്ഞത് ശരിയല്ലേ? ഇങ്ങനത്തെ കനത്ത ചോദ്യങ്ങള്‍ക്ക്, വികാരം ഭരിക്കുന്ന തരളമായ മനസ്സിനെങ്ങനെ ഉത്തരം പറയാന്‍ കഴിയും? നാളെയായാലും മതി, ആ ചോദ്യങ്ങളൊക്കെ തലച്ചോറിനോട് ചോദിച്ചു നോക്കൂ. ചിലപ്പോള്‍ ഉത്തരം കിട്ടിയേക്കാം...

പക്ഷേ എല്ലാം ഇങ്ങനെ നാളേയ്ക്ക് മാറ്റിവയ്ക്കല്ലേ.

Abdulkader kodungallur said...

കാട്ടിക്കൊടുക്കുന്നതിന്‍മന്‍പേ കാലം
കൂട്ടിക്കൊടുക്കും കാലനെന്നോര്‍ക്കുക
കനലെരിയും ചാനല്‍ഭാഷ്യങ്ങളില്‍-
കറങ്ങാതെ കവിതയെഴുതിചൊല്ലിനടക്കുക.

ചാണ്ടിച്ചൻ said...

ഇതൊക്കെ മനസ്സിലാക്കാന്‍ എന്റെ ഇപ്പോഴത്തെ അറിവ് പോരാ മാഷേ...ബുദ്ധിജീവികളെ എന്നും ആദരിക്കുന്ന മനസ്സുമായി...
"ചാണ്ടി"

krishnakumar513 said...

നല്ല കവിത ,സുരേഷ് ആശംസകള്‍....

അരുണ്‍ കരിമുട്ടം said...

ആധൂനികമാണല്ലേ? ചാണ്ടിക്കുഞ്ഞിന്‍റെ അവസ്ഥയാ എന്‍റെതും. :(
ആശംസകള്‍

jayanEvoor said...

എല്ലാം എല്ലാവർക്കും ആസ്വാദ്യകരമാവണമെന്നില്ല.

എന്തിന്, താല്പര്യമുണർത്തുന്നവയാവണമെന്നു പോലുമില്ല.

പാട്ടും, സിനിമയും,രാഷ്ട്രീയവും, സെക്സും, ഫുട്ട്ബോളും മുതൽ തത്വചിന്തവരെ അനന്തമായി വിഷയങ്ങൾ നീണ്ടു കിടക്കുമ്പോൾ, പ്രത്യേകിച്ചും.

അവനവനു താൽ‌പ്പര്യമുള്ളതിൽ മുഴുകാൻ സമയം കിട്ടുന്നത് ഭാഗ്യം.

അതിൽ സന്തോഷിക്കുക.അല്ലേ!?

നല്ല എഴുത്ത്.
ഇഷ്ടപ്പെട്ടു.

ബിഗു said...

ഒരു ദിവസം കൂടി കഴിഞ്ഞുപോയി.
ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ

Nice Lines :)

Joy Palakkal said...

രസായിരിയ്ക്കുന്നു...
എല്ലാ നന്മകളും നേരുന്നു!!

വീകെ said...

അതെ, ഇന്നിതിവിടെ തീരട്ടെ....
നാളെ മുതൽ തുടങ്ങാം....
(വീണ്ടും..!!)

Anonymous said...

"ഒരു ദിവസം കൂടി കഴിഞ്ഞുപോയി."
ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ."
"നീട്ടിവെക്കലിനെ സൂക്ഷിക്കുക;തീര്‍ച്ചയായും നീ ഇന്നിന്റെ ആളാണ്‌.നാളെ നിനക്കുണ്ടാവുകയാണെങ്കില്‍ ഇന്നത്തെ പോലെ [നല്ലത് മാത്രം ] പ്രവര്‍ത്തിക്കുക.എന്നാല്‍ നാളെ നിനക്കുണ്ടായിട്ടിലെങ്കില്‍ ഇന്ന് ചെയ്യാന്‍ കഴിയാത്തതിനെ കുറിച്ച് നിനക്ക് ദുഖിക്കുവാന്‍ കഴിയുകയില്ല." കാരണം "ഇന്നോടൊപ്പമാന് നാളെ,നാളെ എന്നത് അതിവിദുരമല്ല."

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു ദിവസം കൂടി കഴിഞ്ഞുപോയി.
ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ. അതാണ് എന്റെയും സമാധാനം.കവിത നന്നായിരിക്കുന്നു.

Anonymous said...

വളരെ നല്ല വരികൾ .... ഒരു ദിവസം കൂടി കഴിഞ്ഞുപോയി.
ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ. പ്രതീക്ഷ യാണെല്ലാം....

Anonymous said...
This comment has been removed by the author.
പാവപ്പെട്ടവൻ said...

രണ്ടെണ്ണം വീശി നിനക്കൊന്നു
റിലാക്സ് ചെയ്തുകൂടെ ഈ നേരത്ത്?

Manoraj said...

നല്ല ചിന്തകൾ

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
SunilKumar Elamkulam Muthukurussi said...

(അര്‍ജ്ജുനവിഷാദ വൃത്തം -ഒരു ആസ്വാദനക്കുറിപ്പ്‌)
http://vayanasala.blogspot.com/2008/08/blog-post.html
(parasyamalla tto. pErukoNT saamyam thonniyappol ittatthaanu.)
-S-

ഹംസ said...

ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ.

അതെ കാട്ടികൊടുക്കാം നാളെ..

ManzoorAluvila said...

എല്ലാം മറന്നു ചിരിച്ചു.
മക്കളോടൊത്തുല്ലസിച്ചു.

ഇത്രയും മതി എല്ലാത്തിൽ നിന്നും തിരികെ വരാനും നിവർന്നു നിൽക്കാനും

ചിതല്‍/chithal said...

ആശയം നല്ലതു്.

പൊതുവേ ഛന്ദോബദ്ധമല്ലാത്ത കവിതകൾ ഇഷ്ടമല്ലെങ്കിലും വായിക്കാറുണ്ടു്. പക്ഷെ
താങ്കളുടെ മറ്റു കവിതകളെ അപേക്ഷിച്ചു് ഇതിനു് മാറ്റു് പോരാ എന്നു് തോന്നി.

ശരിക്കു് പറഞ്ഞാൽ ഗദ്യം അവിടവിടെ മുറിച്ചു് പല വരികളാക്കി ഒരു കവിത ഉണ്ടാക്കിയ
പ്രതീതിയുണ്ടായിരുന്നു. കവിതയായി വായിച്ച ശേഷം ഗദ്യമായി വായിച്ചു് നോക്കി -
അതായതു് ഇടക്കുള്ള വരി മുറിവുകൾ വകവെക്കാതെ. ഗദ്യത്തിൽ നിന്നു് വ്യത്യാസം
തോന്നിയില്ല.

സാറിനു് ഇതിലും എത്രയോ നന്നായി കവിതയെഴുതാൻ സാധിക്കുമല്ലോ. വനാന്തം അത്തരമൊരു കവിതയാണു്. അത്തരം കവിതകൾ കൂടുതൽ ആകർഷണീയമായി തോന്നി.