Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Monday 5 April, 2010

ജന്മത്തിന്‍റെ ഉപമകള്‍.

ഒറ്റയടിപ്പാതകളിലൂടെ
യാത്രകളെല്ലാം അസ്തമിക്കുന്നു.
വരണ്ടുണങ്ങാത്ത ഒറ്റക്കാറ്റും ഇനി വീശാനില്ല.
മഴ പെയ്യുന്ന ഒരുച്ചയില്‍ നിഴലില്ലാതെ വന്ന്
വെയിലുപൊള്ളുന്ന ഒരുച്ചയില്‍
നിഴലുമാത്രം കൂട്ടിനായ്
തിരിച്ചുപോകുന്നു ഞാന്‍.
ജന്മത്തിന്‍റെ കപ്പല്‍ച്ഛെദത്തിലെ
ഏകാന്തനാവികന്‍.
ഈ ഇടത്താവളത്തില്‍ എനിക്ക്
ഋതുക്കളുടെ ഉടയാടകള്‍ കിട്ടി.
കാണാത്ത ഭൂഖണ്ഡങ്ങള്‍ പോലെ
സ്വന്തം നെഞ്ചില്‍ നാം ഒളിച്ചിരിക്കുന്നു.
ഒരു തോണിപ്പാട്ടില്ലാതെ പുഴയും
തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു.
അനാഥജന്മത്തിന്‍റെ ഉപമകള്‍ എന്തെല്ലാം?
പൊക്കിള്‍കൊടികൊഴിഞ്ഞ ഒരു കുട്ടി.
കൂടില്ലാത്ത ഒരു പറവ.
ഒഴുക്കില്ലാത്ത ഒരു പുഴ.
പച്ചയൊഴിഞ്ഞ ഒരു വനം.
തടവുകാരന്‍ അകത്തും പുറത്തും
ഓര്‍മ്മകളുടെ ഇരയാണ്.
കാടെരിയുന്നതും കനവുരുകുന്നതും
ഒരേ ഗന്ധത്തിലാണ്.
കാറ്റും മഴയും കടലിലെന്നപോലെ
കരുണയും കലാപവും ഒരേ മനസ്സില്‍.
രാപ്പകലുകള്‍ പോലെ
പ്രണയവും പ്രളയവും.
സായംസന്ധ്യപോലെ
ജനിമൃതികള്‍ക്കിടയില്‍ ഹൃദയസ്പന്ദനം.
പച്ചിലയും പഴുത്തിലയും പോലെ
ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.
കൂട്ടരേ,
നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട്‌ ഞാന്‍ പോകുന്നു.
മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.
ജന്മത്തിന്‍റെ ഉപമകള്‍.
എങ്കിലും അവസാനിക്കുന്നില്ല.

15 comments:

ഒരു യാത്രികന്‍ said...

"ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ." എന്തോ ഈ വരികളോട് ഒരു പ്രത്യേക ഇഷ്ടം...ആ പച്ചപ്പ്‌ കരിയാതെ സൂക്ഷിക്കണ്ടേ നമുക്ക്.......സസ്നേഹം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.

...

Neena Sabarish said...

എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.....ഞാനും നിന്നുപോയതിവിടെ ഇതുവരെ കാണാത്തൊരു തൂവല്‍.....

എന്‍.ബി.സുരേഷ് said...

ഞാന്‍ സ്നേഹിക്കുന്ന പച്ചപ്പിനെ ഇഷ്ടപ്പെട്ടവര്‍ക്ക്
ഭൂമിയുടെ പേരില്‍ ഒരു സലാം.

പട്ടേപ്പാടം റാംജി said...

മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.

ഒരു പച്ച്ചപ്പുണ്ട്. തീര്‍ച്ച.

Shaiju E said...

എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.

സുമേഷ് | Sumesh Menon said...

പച്ചിലയും പഴുത്തിലയും പോലെ
ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
പരമാര്‍ത്ഥം...

Muralee Mukundan , ബിലാത്തിപട്ടണം said...

ജന്മത്തിന്‍റെ കപ്പൽച്ഛേദത്തിലെ ഏകാന്തനാവികാ
കർമ്മത്തിന്റെ പച്ചപ്പുകൾ തേടിയോ...ഈ യാത്ര ?
നന്നായിരിക്കുന്നു..കേട്ടൊ സുരേഷ്

ശ്രീ said...

"ഒരു തോണിപ്പാട്ടില്ലാതെ പുഴയും
തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു"

വരികള്‍ മനോഹരം, ശക്തം...

ദൃശ്യ- INTIMATE STRANGER said...

nannyirikkunu..sree paranjathu pole shaktham..
aashamsakal

Vayady said...

സുരേഷ്‌,
"രാപ്പകലുകള്‍ പോലെ
പ്രണയവും പ്രളയവും.
സായംസന്ധ്യപോലെ
ജനിമൃതികള്‍ക്കിടയില്‍ ഹൃദയസ്പന്ദനം."

എനിക്കീ വരികളോടാണ്‌ കൂടുതല്‍ സ്നേഹം തോന്നുന്നത്...ഇപ്പോള്‍ എനിക്കെന്റെ ഹൃദയസ്പന്ദനം കേള്‍ക്കാം!!

സ്മിത മീനാക്ഷി said...

അവസാനിക്കാത്ത എല്ലാ ഉപമകളും ഇഷ്ടപെട്ടുപോകുന്നു.

എന്‍.ബി.സുരേഷ് said...

ഉപമകളെ നെഞ്ചെറ്റിയ സ്മിത,വായാടി,അടുത്ത അപരിചിതന്‍, ശ്രീ, ബിലത്തിപ്പട്ടനം, സുമെഷ്,ഷൈജു, റാംജി,നീന, വഴിപോക്കന്‍, യാത്രികന്‍. എല്ലവര്‍ക്കും സ്നേഹത്തിന്റെ ഒരു കൈനീട്ടല്‍.

രാജേഷ്‌ ചിത്തിര said...

ഉപമകള്‍ അവസാനിക്കുന്നില്ല;
രാപ്പകലുകള്‍ പോലെ ,
നിലാവെരിയുന്ന പച്ചപ്പുപോലെ

മുകിൽ said...

സത്യം. അതവസാനിക്കുന്നില്ല. നന്നായിരിക്കുന്നു.